ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ആക്രമണം? എണ്ണക്കപ്പലിന് നേര്‍ക്ക് മിസൈല്‍ ആക്രമണം നടന്നെന്ന് റിപ്പോര്‍ട്ട്
മധ്യപൂര്‍വ്വേഷ്യ സംഘര്‍ഷഭരിതം. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ആക്രമണം. എണ്ണക്കപ്പലിന് നേര്‍ക്ക് മിസൈല്‍ ആക്രമണം നടന്നെന്ന് റിപ്പോര്‍ട്ട്. ഒമാന് സമീപം ഹോര്‍മുസ് കടലിടുക്കിലെ കുംസാറില്‍ നിന്ന് അപകട സന്ദേശം ലഭിച്ചു. യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സിനാണ് അപകട സന്ദേശം ലഭിച്ചത്. ഒമാനിലെ കുംസാര്‍ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ വടക്ക് ഭാഗത്തു നിന്നാണ് സന്ദേശം ലഭിച്ചത്.ഹോര്‍മുസ് കടലിടുക്കിന്റെ ഇരുവശത്തുമായി നൂറുകണക്കിന് കപ്പലുകള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അസംസ്‌കൃത എണ്ണ, എല്‍എന്‍ജി കപ്പലുകള്‍ ഉള്‍പ്പെടെ 150 ചരക്കുകപ്പലുകളെങ്കിലും ഹോര്‍മുസിലേക്ക്…
