എൽ.പി.ജി വിതരണത്തിന്​ പുതിയ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി എണ്ണ കമ്പനികൾ

എൽ.പി.ജി വിതരണത്തിന്​ പുതിയ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി എണ്ണ കമ്പനികൾ.അടുത്ത മാസം മുതൽ വീടുകളിൽ എൽ.പി.ജി വിതരണം നടത്തുമ്പോൾ ഒ.ടി.പി കൂടി നൽകണം. സിലിണ്ടറി​ന്റെ കള്ളക്കടത്ത്​ തടയുന്നതിനും യഥാർഥ ഉപഭോക്​താകൾക്ക്​ അത്​ ലഭിക്കുന്നുണ്ടെന്ന്​ ഉറപ്പു വരുത്താനുമാണ്​ പുതിയ നടപടി. ആദ്യഘട്ടമായി രാജ്യത്തെ 100 നഗരങ്ങളിലാവും പദ്ധതി നടപ്പാക്കുക. ജയ്​പൂരിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നത്​ തുടങ്ങിയിട്ടുണ്ട്​. എൽ.പി.ജി ബുക്ക്​ ചെയ്യു​മ്പോൾ ഉപഭോക്​താവിന്​ ഒരു ഒ.ടി.പി നമ്പർ ലഭിക്കും. ഗ്യാസ്​ വിതരണം ചെയ്യുന്ന സമയത്ത്​ ഇത്​ നൽകണം.പുതിയ സംവിധാനം നിലവിൽ വരുന്നതിന്​…

Read More

യുഎഇയിൽ ഇറാൻ ആക്രമണം; മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് അഞ്ച് ഇന്ത്യക്കാർക്ക് പരുക്ക്

യുഎഇയിൽ ഇറാൻ ആക്രമണത്തിൽ മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റു. അബുദാബിയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് സംഭവം. ഗൾഫ് നാടുകളിൽ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയതിനുള്ള മാനദണ്ഡം പ്രഖ്യാപിച്ചു. പുലർച്ചെയുണ്ടായ മിസൈൽ ആക്രമണത്തിലാണ് അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റത്. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് പ്രത്യേക സാമ്പത്തിക മേഖലയായ ഖലീഫ ഇക്കണോമിക്ക് സോൺസ് അബുദാബിയിൽ രണ്ടിടങ്ങളിലായായി തീപിടുത്തമുണ്ടായി. കഴിഞ്ഞ ദിവസം സമാനസാഹചര്യത്തിൽ അബുദാബിയിൽ ഇന്ത്യക്കാരൻ ഉൾപ്പടെ രണ്ട്‌ പേര് മരിച്ചിരുന്നു. പുലർച്ചെ റിയാദിന് നേരെയും മിസൈൽ…

Read More

ഇന്ത്യയില്ല; 25 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് മടങ്ങുന്നതിനുള്ള നടപടികളായി

റിയാദ്: 25 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് മടങ്ങിവരുവാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി സൗദി എയർലൈൻസ്. എന്നാൽ ആദ്യ പട്ടികയിൽ ഇന്ത്യയില്ല. ഇന്ത്യയെ ഉൾപ്പെടുത്താതെ 25 രാജ്യങ്ങളുടെ പട്ടികയാണ് സൗദി എയർലൈൻസ് പുറത്ത് വിട്ടിരിക്കുന്നത്. സൗദിയിലേക്ക് മടങ്ങുന്നവർക്ക് ഏഴ് നിബന്ധനകൾ പാലിക്കണമെന്നാണ് സൗദി എയർലൈൻസ് അറിയിച്ചിട്ടുള്ളത്. സിവിൽ ഏവിയേഷൻ അതോറിറ്റി നേരത്തെ പ്രസിദ്ധീകരിച്ച അതേ നിബന്ധനകൾ തന്നെയാണിത്. ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ സൗദിയ വിമാന കമ്പനി വെബ്സൈറ്റിൽ പ്രസിദ്ദീകരിച്ചു. ഇതനുസരിച്ച് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ഒരു പ്രത്യേകഫോം…

Read More

കണ്ണൂർ മാങ്ങാട്ടിടത്ത് കണ്ടെത്തിയ ബോംബുകൾ ഇന്ന് നിർവീര്യമാക്കും

കണ്ണൂർ മാങ്ങാട്ടിടത്ത് കണ്ടെത്തിയ ബോംബുകൾ ഇന്ന് നിർവീര്യമാക്കും. പഴക്കമുള്ള സ്റ്റീൽ ബോംബുകളാണ് പൊലീസ് കണ്ടെത്തിയത്. അതിൽ രണ്ട് ബോംബുകൾ മരത്തിന്റെ വേരുകൾ പടർന്നുപിടിച്ച് മൂടിയ നിലയിലായിരുന്നു. ബോംബുകളുടെ സ്ഫോടന ശേഷിയെത്രയെന്ന് ബോംബ് സ്‌ക്വാഡ് പരിശോധിക്കും. നേരത്തെ തയ്യാറാക്കി ഒളിപ്പിച്ച ബോംബുകൾ പിന്നീട് ഉപേക്ഷിച്ചതാവാം എന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലം ഉടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഉപ്പില പീടിക സ്വദേശി പ്രകാശന്റെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാരുന്നു ആറ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. രഹസ്യ…

Read More

കൊല്‍ക്കത്തയ്ക്ക് അനായാസ ജയം, ക്രീസില്‍ തിളങ്ങി ശുബ്മാന്‍ ഗില്‍

അബുദാബി: സീസണിലെ ആദ്യജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 7 വിക്കറ്റിനാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്. ഹൈദരാബാദ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം രണ്ടോവർ ബാക്കി നില്‍ക്കെ കൊല്‍ക്കത്ത പിന്നിട്ടു. അര്‍ധ സെഞ്ച്വറി (62 പന്തിൽ 70) തികച്ച യുവതാരം ശുബ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്. മത്സരത്തില്‍ 2 സിക്‌സും 5 ഫോറും ഗില്‍ കുറിച്ചു. 29 പന്തില്‍ 42 റണ്‍സ് നേടിയ ഇയാന്‍ മോര്‍ഗനാണ് ടീമിലെ മറ്റൊരു ടോപ്‌സ്‌കോറര്‍. ഒരുഘട്ടത്തില്‍ പതറിപ്പോയ കൊല്‍ക്കത്തയെ…

Read More

‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ ശ്വേതയ്ക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നു, ശ്വേതയ്ക്കൊപ്പം’: നടൻ റഹ്മാൻ

ശ്വേത മേനോന് പിന്തുണയുമായി നടൻ റഹ്മാൻ.‘അമ്മ’ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതുകൊണ്ടാണ് ശ്വേതയ്ക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നതെന്നും റഹ്മാൻ പറഞ്ഞു. സിനിമ മേഖലയിൽ ഇത്തരം വൃത്തികെട്ട കളികളുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ശ്വേതയോട് കാണിക്കുന്ന അനീതിയിൽ എനിക്ക് ദേഷ്യം തോന്നുന്നുണ്ട്. ഏകദേശം മൂന്ന് പതിറ്റാണ്ടായി എനിക്ക് അവരെ അറിയാം. ഇക്കാലമത്രയും ഒരു യഥാർഥ സുഹൃത്തായിരുന്നു. സിനിമ മേഖലയിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയുള്ള, ആത്മാർഥതയുള്ള ആളുകളിൽ ഒരാളാണ് ശ്വേത. ഞങ്ങൾ ഒരുമിച്ച് ഒരു സിനിമയിൽ…

Read More

കേന്ദ്രവിരുദ്ധ സമരത്തിന് എല്‍ഡിഎഫ്: ജനുവരി 12ന് തിരുവനന്തപുരത്ത് പ്രതിഷേധ സമരം; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും കേന്ദ്ര വിരുദ്ധ സമരത്തിന്. ജനുവരി 12ന് തിരുവനന്തപുരത്താണ് സമരം. ഇന്നത്തെ എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ജാഥനടത്താനും ധാരണയായി. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ കേന്ദ്രവിരുദ്ധ സമരത്തിന് എല്‍ഡിഎഫ് ഇറങ്ങുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിന്മുന്‍പ് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ സമരത്തിന്റെ മാതൃകയിലാണ് തിരുവനന്തപുരത്തും സമരം നടത്തുന്നത്. സമരവേദി എവിടെ എന്ന് നിശ്ചയിച്ചിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റങ്ങള്‍, ക്ഷേമ പെന്‍ഷനിലെ കേന്ദ്രവിഹിതം കുടിശിക, വായ്പാ പരിധി വെട്ടിക്കുറച്ചത് തുടങ്ങിയ വിഷയങ്ങള്‍…

Read More

യുഡിഎഫ് ഏതെങ്കിലും കാലത്ത് പെൻഷൻ വർധിപ്പിച്ചിട്ടുണ്ടോ? നിലവിൽ കൊടുക്കുന്നത് മുടക്കാതിരിക്കാനാണ് ആദ്യ പരിഗണന നൽകിയത്: പി രാജീവ്

പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി പി രാജീവ്. കേരളത്തിന് നല്ലത് വരരുതെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ട്. അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തിയ പ്രവർത്തനത്തിന്റെ ഫലം. ഇതുവരെ പ്രതിപക്ഷ നേതാവ് സംശയങ്ങൾ ഉന്നയിച്ചിരുന്നില്ല. കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം തെറ്റായ സമീപനമെന്നും പി രാജീവ് വിമർശിച്ചു. നേട്ടം എല്ലാവർക്കും അവകാശപ്പെട്ടതാണ്. സാമൂഹ്യക്ഷേമ പെൻഷൻ യുഡിഎഫ് ഏതെങ്കിലും കാലത്ത് പെൻഷൻ വർധിപ്പിച്ചിട്ടുണ്ടോ?. നിലവിൽ കൊടുക്കുന്നത് മുടക്കാതിരിക്കാനാണ് ആദ്യ പരിഗണന നൽകിയത്. സാമ്പത്തിക ഞെരുക്കത്തിന് കാരണം തങ്ങളുടെ…

Read More

അടച്ചിട്ട എറണാകുളം ചമ്പക്കര മാർക്കറ്റിന്റെ പ്രവർത്തനം തുടങ്ങി;പ്രവേശനം പാസ്സ് മൂലം

സാമൂഹ്യ അകലം പാലിക്കാത്തതിനെ തുടർന്ന് അടച്ചിട്ട എറണാകുളം ചമ്പക്കര മാർക്കറ്റിന്റെ പ്രവർത്തനം തുടങ്ങി. കൊവിഡ് പ്രോട്ടോകോൾ പ്രകാരമാണ് പ്രവർത്തനം. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് മാർക്കറ്റ് ആരംഭിച്ചത്. പുലർച്ചെ രണ്ട് മുതൽ 6 മണി വരെ മൊത്തക്കച്ചവടക്കാർക്ക് മാത്രമാണ് പ്രവേശനം. അരമണിക്കൂർ വീതം മുൻകൂട്ടി നിശ്ചയിച്ച പാസ്സ് മുഖേനയാണ് മാർക്കറ്റിലേക്ക് ആളുകളെ പ്രവേശിപ്പിക്കുക. ആറ് മണി മുതൽ ഒൻപതുവരെയാണ് ചില്ലറകച്ചവടത്തിനുള്ള സമയം. തെർമൽ സ്‌കാനർ ഉപയോഗിച്ചുള്ള പരിശോധനകൾക്ക് ശേഷം ഒരേ സമയത്തു 50 പേരെ മാത്രമാണ് മാർക്കറ്റിനുള്ളിലേക്ക്…

Read More

യുഡിഎഫ് യോഗം ഉമ്മൻചാണ്ടിയും ചെന്നിത്തലയും ബഹിഷ്‌കരിച്ചു; തിരുവനന്തപുരത്ത് ഉണ്ടായിട്ടും എത്തിയില്ല

തിരുവനന്തപുരം: സർക്കാരിനെതിരായ സമരങ്ങൾ കൂടുതൽ കടുപ്പിക്കാനായി പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ ചേർന്ന യുഡിഎഫ് യോഗത്തിൽ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തില്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തിൽ നിന്ന് ഇവർ വിട്ട് നിൽക്കുകയായിരുന്നു. പുതിയ നേതൃത്വം വന്നതിന് പിന്നാലെ ഇരുനേതാക്കളും പലഘട്ടത്തിലും തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുനേതാക്കളും തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തിൽ നിന്ന് വിട്ടുനിന്നത്. അതേസമയം കെ റെയിലിനെതിരെ സംസ്ഥാന വ്യാപക സമരത്തിന് യുഡിഎഫ് ഒരുങ്ങുന്നു. കെ റെയിൽ കടന്നുപോകുന്ന…

Read More