ചെങ്ങന്നൂരിൽ കാണാതായ എൻജിനീയറിംഗ് വിദ്യാർഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

  കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ നിന്ന് കാണാതായ എൻജിനീയറിംഗ് വിദ്യാർഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാണ്ടനാട് സ്വദേശി ജോർജി വർഗീസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കല്ലൂപ്പാറ തുരുത്തിക്കാട് ഈട്ടിക്കൽപ്പടിയിൽ ആൾതാമസമില്ലാത്ത വീടിന്റെ പിന്നിലാണ് മൃതദേഹം കണ്ടത് ഇന്നലെ രാവിലെയാണ് കാറിൽ ജോർജി പുറത്തേക്ക് പോയത്. ഫോണിൽ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല പരിശോധനക്കിടെ കല്ലൂപ്പാറയിൽ ആളൊഴിഞ്ഞ വീടിന് പുറത്ത് കാർ കണ്ടെത്തുകയായിരുന്നു. വീടിന് പിന്നിൽ നോക്കിയപ്പോഴാണ്…

Read More

പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരെ ആസിഡ് ആക്രമണം; ഭർത്താവ് കസ്റ്റഡിയിൽ

ഇടുക്കിയിൽ ഭർത്താവ് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയാണ് ആക്രമണം നേരിട്ടത്. ഗുരുതരമായി പരിക്കേറ്റ ശ്രീജയെ തൊടുപുഴയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭർത്താവ് അനിലിനെ മുരിക്കാശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ പ്രശ്‌നത്തെ തുടർന്നാണ് ആക്രമണം എന്നാണ് പൊലീസിന്റെ നിഗമനം.

Read More

ഇടുക്കിയിൽ സ്ഥാനാർത്ഥിയായില്ല; എറണാകുളത്ത് തർക്കം തുടരുന്നു; കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി

കേരള കോൺഗ്രസ് ജോസഫിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്ത ഇടുക്കി സീറ്റിൽ സ്ഥാനാർത്ഥിയായില്ല. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി എന്നിവരുടെ പേരായിരുന്നു പരിഗണനയിൽ. കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് സീറ്റിനായി അവകാശവാദം ഉന്നയിച്ചതാണ് പ്രതിസന്ധിയായത്.എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ തർക്കം തുടരുന്നു. വൈപ്പിൻ, പെരുമ്പാവൂർ, കൊച്ചി മണ്ഡലങ്ങളിലാണ് തീരുമാനമാകാത്തത്. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിക്കു പകരം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന…

Read More

പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത സമയം നടത്തും

പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സമയത്ത് ക്രമീകരണം ഒരുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു സാങ്കേതിക വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള പോളിടെക്ടനിക് കോളജുകളിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്റ്ററിലെ പൂർത്തീകരിച്ച പരീക്ഷകളുടെ മൂല്യനിർണയം ഉടൻ നടത്തും. മുടങ്ങിയ പരീക്ഷകൾക്ക് ഇന്റേണൽ അസെസ്‌മെന്റ് മാർക്കുകളുടെ അടിസ്ഥാനത്തിൽ ഫലപ്രഖ്യാപനം ജൂൺ…

Read More

എല്ലാ വശത്ത് നിന്നും ആക്രമിക്കണം; യുക്രൈനെതിരായ ആക്രമം കടുപ്പിക്കാൻ സൈന്യത്തിന് നിർദേശം നൽകി റഷ്യ

  കീവ്: യുക്രൈനിൽ ആക്രമണം രൂക്ഷമാക്കാൻ റഷ്യ സൈനിക‌‌ർക്ക് നി‌ർദ്ദേശം നൽകി. എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കാനാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം സൈനികർക്ക് നൽകിയിരിക്കുന്ന നി‌‌‌ർദ്ദേശം. കീവിലുള്ള യുക്രൈൻ നേതൃത്വം ച‌ർച്ചയ്ക്ക് തയ്യാറാകാത്തതിനാലാണ് സൈന്യത്തിന് പുതിയ നി‌‌ർദ്ദേശം നൽകിയിരിക്കുന്നതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്. ബെലാറസിൽ ചർച്ച നടത്താനുള്ള നിർദ്ദേശം യുക്രൈൻ ലംഘിച്ചുവെന്നാണ് റഷ്യ പറയുന്നത്. സമവായത്തിന് തയ്യാറാകാതെ യുക്രൈൻ പോരാട്ടം നീട്ടിക്കൊണ്ട് പോയെന്നും കുറ്റപ്പെടുത്തൽ ഉണ്ട്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്‍റേതാണ് വിശദീകരണം. അതേസമയം, സുരക്ഷാ പ്രതിരോധ…

Read More

ജമ്മു കാശ്മീരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം

  ജമ്മു കാശ്മീരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ജമ്മു കാശ്മീരിലെ 14 നേതാക്കൾക്കും യോഗത്തിലേക്ക് ക്ഷണമുണ്ട് യോഗത്തിൽ പങ്കെടുക്കാൻ കാശ്മീരിലെ പാർട്ടികളുടെ സഖ്യമായ ഗുപ്കർ തീരുമാനിച്ചിട്ടുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് യോഗത്തിൽ ഇവർ ആവശ്യപ്പെടും. അതേസമയം കോൺഗ്രസ് ഈ ആവശ്യമുന്നയിച്ചേക്കില്ല. പൂർണ സംസ്ഥാനപദവി ജമ്മു കാശ്മീരിന് തിരികെ നൽകണമെന്ന ആവശ്യം കോൺഗ്രസ് ഉന്നയിക്കും. ഇന്നലെ മൻമോഹൻ…

Read More

വയനാട്ടിൽ ഇന്ന് 325 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൽപ്പറ്റ:കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 325 പേരാണ്. 279 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2914 പേര്‍. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 14272 സാമ്പിളുകളില്‍ 12938 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 12582 നെഗറ്റീവും 356 പോസിറ്റീവുമാണ്.

Read More

കരിപ്പൂരിലെ സിബിഐ റെയ്ഡ്: നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ നടത്തിയ മിന്നൽ റെയ്ഡിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തുകയും സ്വർണവും പണവും പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. സൂപ്രണ്ട് ഗണപതി പോറ്റി, ഇൻസ്‌പെക്ടർമാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവിൽദാർ ഫ്രാൻസിസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത് കസ്റ്റംസ് ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണവും മൂന്നര ലക്ഷം രൂപ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും പിടിച്ചെടുത്തിരുന്നു. പരിശോധന കഴിഞ്ഞ പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും പിടികൂടി. വിദേശ…

Read More

ബിഹാർ മഹാസഖ്യത്തിൽ പൊട്ടിത്തെറി; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങളുമായി ആർ ജെ ഡി

ബീഹാർ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്താൻ സാധിക്കാതെ വന്നതിന് പിന്നാലെ മഹാസഖ്യത്തിൽ പൊട്ടിത്തെറി. കോൺഗ്രസിനെതിരെ വിമർശനവുമായി ആർ ജെ ഡി രംഗത്തുവന്നു. സഖ്യത്തിൽ ചേരില്ലെന്ന് ഭീഷണിപ്പെടുത്തി 70 സീറ്റുകൾ വാങ്ങിയ കോൺഗ്രസിന് 70 തെരഞ്ഞെടുപ്പ് റാലികൾ പോലും നടത്താനായില്ലെന്ന് ആർ ജെ ഡി നേതാവ് ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തി തെരഞ്ഞെടുപ്പ് റാലികൾ നടക്കുന്നതിനിടെ രാഹുൽ ഗാന്ധി ഷിംലയിലെ സഹോദരിയുടെ പുതിയ വീട്ടിൽ അവധി ആഘോഷിക്കാൻ പോയി. രാഹുലും പ്രിയങ്കയും രാജകുമാരനും രാജകുമാരിയെയും പോലെയാണ് പെരുമാറുന്നത്. ബിഹാർ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഇരുവരും…

Read More

വയനാട്ടിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ മാറ്റം

കൽപ്പറ്റ: വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 1 ലെ കൊറ്റിയോട്ടുമ്മൽ കോളനി മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. പൊഴുതന ഗ്രാമപഞ്ചായത്തിലെ വാർഡ് 12ലെ ആലക്കണ്ടി റോഡ് മുതൽ പുതിയ റോഡ്, ആറാം മൈൽ ടൗൺ ഉൾപ്പെടുന്ന പ്രദേശം ഇഎംഎസ് കോളനി ഉൾപ്പെടുന്ന പ്രദേശം മുതൽ ഒന്നാം വാർഡിലെ ഇടിയംവയൽ പാലം വരെ. മൂന്നാം വാർഡിലെ മരം വയൽ കോളനി ഉൾപ്പെടുന്ന പ്രദേശം പൂർണമായും, രണ്ടാം വാർഡിലെ പിണങ്ങോട് ടൗൺ ഉൾപ്പെടുന്ന പ്രദേശം മൈക്രോമൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കലക്ടർ…

Read More