വെയർ മാർജിൻ വർധന: സംസ്ഥാന ബാറുകൾ ഇന്ന് മുതൽ അടച്ചിടും

  സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതൽ അടച്ചിടും. വെയർ ഹൗസ് മാർജിൻ വർധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. ബെവ്‌കോയ്ക്ക് നൽകുന്ന അതേ മാർജിനിൽ തന്നെ മദ്യം നൽകണമെന്നാണ് ബാറുടമകളുടെ ആവശ്യം ബാറുകളുടെ വെയർ മാർജിൻ 25 ശതമാനവും കൺസ്യൂമർഫെഡിന്റേത് 20 ശതമാനവുമായാണ് ഉയർത്തിയത്. മാർജിൻ വർധിപ്പിച്ചപ്പോഴും റീടെയ്ൽ വില ഉയർത്താൻ അനുവാദമില്ലെന്നതാണ് കൺസ്യൂമർഫെഡിനും ബാറുകൾക്കും തിരിച്ചടിയായത്. സർക്കാർ പ്രശ്‌നപരിഹാരം കണ്ടെത്തുന്നതുവരെ ബാറുകൾ അടച്ചിടാനാണ് തീരുമാനം. ബാറുകൾ അടച്ചിടന്നതോടെ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ ഇന്ന് മുതൽ തിരക്ക് വർധിക്കാനാണ് സാധ്യത.

Read More

രണ്ടു വർഷത്തെ ഇടവേളക്കു ശേഷം അതിരപ്പിള്ളിയിൽ സിനിമ ചിത്രീകരണം

  രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം അതിരപ്പിള്ളിയിൽ ചലച്ചിത്ര ചിത്രീകരണം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. വിജയ് സേതുപതി, നയൻതാര തുടങ്ങിയവർ അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് അതിരപ്പള്ളിയിൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കോവിഡിനെ തുടർന്ന് മൂകതയിലായ അതിരപ്പിള്ളിയിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ് ഉണ്ടാവണമെങ്കിൽ സിനിമാ ചിത്രീകരണം ആരംഭിക്കണം. അല്ലു അർജുന്റെ ‘ പുഷ്പ’ സിനിമയുടെ ചിത്രീകരണമാണ് ഇവിടെ അവസാനമായി നടന്നത്. കോവിഡ് പശ്ചാത്തലത്തിൽ ശനി ഞായർ ദിവസങ്ങളിൽ മാത്രമാണ് അതിരപ്പിള്ളിയിൽ ഇപ്പോൾ സന്ദർശകർ എത്തുന്നത്. ചിത്രീകരണം ആരംഭിച്ചതോടെ റിസോർട്ടുകളും ഹോട്ടലുകളും…

Read More

വീട്ടിൽ നിന്ന് വഴക്കിട്ട് വീടുവിട്ടിറങ്ങിയ പാക് ബാലനെത്തിയത് ഇന്ത്യയിൽ; ബി എസ് എഫ് കസ്റ്റഡിയിലെടുത്തു

പാക്കിസ്ഥാൻ അതിർത്തി അനധികൃതമായി കടന്ന് ഇന്ത്യയിലെത്തിയ കൗമാരക്കാരൻ ബിഎസ്എഫിന്റെ പിടിയിൽ. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഖവ്ദയിൽ അന്താരാഷ്ട്ര അതിർത്തി കടന്നാണ് 15കാരനായ ബാലൻ ഇന്ത്യയിലെത്തിയത്. പാക്കിസ്ഥാനിലെ താർപാർക്കർ ജില്ലയിലെ സിന്ധ് സാഹിചോക്ക് സ്വദേശിയായ ബാലൻ വീട്ടിൽ നിന്ന് വഴക്കിട്ടാണ് ഇറങ്ങിപ്പോന്നതെന്ന് ചോദ്യം ചെയ്യലിൽ പറഞ്ഞു.

Read More

കേരളത്തിൽ വാക്‌സിൻ സൗജന്യമായി നൽകും; ഇടയ്ക്കിടെ മാറ്റിപ്പറയുന്ന സ്വഭാവമില്ലെന്ന് വി മുരളീധരനോട് മുഖ്യമന്ത്രി

  കൊവിഡ് വാക്‌സിൻ വിഷയത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റെ അപ്പോസ്തലൻമാരെന്ന് പറഞ്ഞ് ചിലർ വിചിത്ര വാദം ഉന്നയിക്കുന്നത് യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കും. കേന്ദ്രസർക്കാർ വഹിക്കേണ്ട ബാധ്യത കേന്ദ്രം വഹിക്കണമെന്ന് സംസ്ഥാനം പറയുന്നതിൽ തെറ്റില്ല. സംസ്ഥാനത്തിന്റെ ബാധ്യത സംസ്ഥാനം വഹിക്കും. അൽപ്പം ഉത്തരവാദിത്വ ബോധത്തോടെ കാര്യങ്ങൾ കാണണം. വാക്‌സിൻ ആവശ്യമെങ്കിൽ എന്ത് ചെയ്യുമെന്നും മുഖ്യമന്ത്രി ചോദിച്ചു ഇവിടെ വാക്‌സിൻ സൗജന്യമായിരിക്കും. നേരത്തെ പ്രഖ്യാപിച്ചതാണത്. ഇടയ്ക്കിടെ മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങൾക്കില്ല. സംസ്ഥാനത്തിന്റെ…

Read More

രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപിടിച്ചു; 20 പേർ വെന്തുമരിച്ചു

രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപിടിച്ച് 20 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതര പൊള്ളലേറ്റു. ജയ്‌സാൽമീറിൽ നിന്നും ജോധ്പൂറിലേക്ക് പോയ ബസ്സിനാണ് തീപിടിച്ചത്. ബസ്സ് യാത്ര ആരംഭിച്ച് 20 മിനിട്ടുകൾക്ക് ശേഷമാണ് പിൻഭാഗത്ത് നിന്ന് പുക ഉയർന്നതും പിന്നീട് തീ പടർന്നതും. ജോധ്പൂർ ഹൈവേയിലെ തായാത്ത് മേഖലയ്ക്ക് സമീപം ഇന്നലെയാണ് സംഭവം. അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. 57 യാത്രക്കാരാണ് എ സി ബസ്സിൽ യാത്ര ചെയ്തിരുന്നത്. ഇതിൽ തന്നെ 19 പേരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ…

Read More

പോരാട്ടം ഒപ്പത്തിനൊപ്പം: ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് മുന്നേറ്റം, ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ ഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടരുമ്പോൾ ഫലസൂചനകൾ മാറിമറിയുന്നു. ആറ് കോർപറേഷനുകളിൽ വോട്ടെണ്ണൽ തുടരുമ്പോൾ മൂന്നിടത്ത് എൽഡിഎഫും മൂന്നിടത്ത് യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ് മുൻസിപ്പാലിറ്റികളിൽ 35 ഇടത്ത് എൽഡിഎഫും 40 ഇടത്ത് എൽഡിഎഫും മുന്നിട്ട് നിൽക്കുന്നു. ജില്ലാ പഞ്ചായത്തുകളിൽ 8 ഇടത്ത് ഇടതുമുന്നണിയും ആറിടത്ത് യുഡിഎഫും മുന്നിട്ട് നിൽക്കുന്നു ഗ്രാമപഞ്ചായത്തുകലിൽ 205 ഇടത്ത് എൽഡിഎഫും 217 ഇടത്ത് യുഡിഎഫും മുന്നിട്ട് നിൽക്കുന്നു. ബ്ലോക്ക് പഞ്ചായത്തുകളിൽ 66 ഇടത്ത് എൽഡിഎഫും 47 ഇടത്ത് യുഡിഎഫും ഒരിടത്ത് എൻഡിഎയും മുന്നിട്ട് നിൽക്കുകയാണ്‌

Read More

‘ആഗോള അയ്യപ്പ സംഗമത്തിൽ ദുരൂഹത, വിശ്വാസം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും’; കുമ്മനം രാജശേഖരൻ

ആഗോള അയ്യപ്പ സംഗമത്തിൽ ദുരൂഹത ഒരുപാടുണ്ടെന്നും, അതുകൊണ്ടാണ് അയ്യപ്പഭക്തർ ബഹിഷ്കരിച്ചതെന്നും മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. ഇരുമുടി കെട്ടുമായി പോയ ഒരാൾക്കും സംഘമത്തിൽ പ്രവേശിക്കാനായിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി. പന്തളത്തെ സമ്മേളനം വിശ്വാസികളുടെ സമ്മേളനമാണ്. വിശ്വാസം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല മതേതര കേന്ദ്രം ആണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നു. എന്നാൽ ശബരിമല ഹിന്ദു ക്ഷേത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമം ശബരിമലയെ തുരങ്കംവയ്ക്കാനുള്ള നീക്കമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു. ശബരിമലയിൽ ഒരു…

Read More

വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ സ്പീക്കർ പദ്ധതിയിട്ടിരുന്നതായി സ്വപ്‌നയുടെ മൊഴി

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടതായി സ്വപ്‌ന സുരേഷിന്റെ മൊഴി. ഒമാൻ മിഡിൽ ഈസ്റ്റ് കോളജിന്റെ ശാഖ ഷാർജയിൽ ആരംഭിക്കാൻ പദ്ധതിയിട്ടുവെന്നാണ്മൊഴി ഇഡി ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പമാണ് സ്വപ്‌നയുടെ മൊഴിയും രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാൻ ഷാർജ ഭരണാധികാരിയുമായി സ്പീക്കർ തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്തി. മിഡിൽ ഈസ്റ്റ് കോളജിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട് കോളജിന്റെ ശാഖകൾ വിവിധ സ്ഥലങ്ങളിൽ തുടങ്ങാനുള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നുവിത്. സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ്…

Read More

ഒറ്റകൈവച്ച് അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി ഗോവിന്ദച്ചാമി ജയിൽ ചാടി, ചാടിയത് പുലർച്ചെ 1.30 ന്, കണ്ണൂർ പൊലീസിന് വിവരം ലഭിച്ചത് 6 മണിക്ക്; ഭയമുണ്ടെന്ന് സൗമ്യയുടെ അമ്മ

സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ പ്രതികരണവുമായി സൗമ്യയുടെ മാതാവ് സുമതി. ഭയമുണ്ടെന്ന് സൗമ്യയുടെ മാതാവ് പ്രതികരിച്ചു. ഇത്രയും സുരക്ഷയുള്ള ജയിലിൽ നിന്നുമാണ് ചാടിയത്. ഒരാളുടെ സഹായമില്ലാതെ ചാടില്ല. വളരെ ഏറെ ഭയക്കുന്നുവെന്നും അമ്മ വ്യക്തമാക്കി. കൈയും കാലും വിറയ്ക്കുന്നു. അയാളുടെ മരണമാണ് സ്വപ്നം കണ്ടത്. ഒരാളുടെ സഹായം ഇല്ലത്തെ ജയിൽ ചാടാൻ സാധിക്കില്ല. ഉടൻ പിടികൂടുമെന്ന് പ്രതിക്ഷിക്കുന്നുവെന്നും സൗമ്യയുടെ അമ്മ പ്രതികരിച്ചു. സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത് പുലർച്ചെ 1.30 ന്….

Read More

ധീരജിനെ കുത്തിയത് ആരും കണ്ടിട്ടില്ല; നിഖിൽ പൈലി നിരപരാധിയെന്നും കെ സുധാകരൻ

ഇടുക്കി എൻജിനീയറിംഗ് കോളജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്ന കേസിലെ പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ നിഖിൽ പൈലിയെ ന്യായീകരിച്ച് വീണ്ടും കെ സുധാകരൻ. ധീരജിനെ കുത്തിയത് നിഖിൽ പൈലിയല്ല. ജയിലിൽ കിടക്കുന്നത് നിരപരാധികളാണെന്നും സുധാകരൻ പറഞ്ഞു. നിഖിൽ പൈലി ധീരജിനെ കുത്തിയത് ആരും കണ്ടിട്ടില്ല. കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന കെ സുധാകരൻ പറഞ്ഞു. പിണറായിയുടെ ഭരമം നാടിന് വേണ്ടിയല്ല കുടുംബത്തിന് വേണ്ടിയാണെന്ന് സുധാകരൻ പരിഹസിച്ചു. ഒന്നാം പിണറായി വിജയൻ…

Read More