ഫുട്‌ബോൾ ലോകത്തിന് ഞെട്ടൽ: ലയണൽ മെസി ബാഴ്‌സലോണ വിട്ടു, കരാർ പുതുക്കിയില്ല

മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ സൂപ്പർ താരം ലയണൽ മെസി ബാഴ്‌സലോണ വിട്ടു. മെസ്സിയുമായുള്ള കരാർ പുതുക്കാനാകില്ലെന്ന് ബാഴ്‌സ ഔദ്യോഗികമായി അറിയിച്ചു. ക്ലബ്ബിന് നൽകിയ സേവനകൾക്ക് മെസ്സിക്ക് നന്ദിയും അറിയിച്ചിട്ടുണ്ട് സീസൺ അവസാനത്തോടെ കരാർ പൂർത്തിയായതോടെ മെസ്സി ഫ്രീ ഏജന്റായി മാറിയിരുന്നു. മെസ്സിക്കായി അഞ്ച് വർഷത്തേക്ക് നാലായിരം കോടിയുടെ കരാറാണ് ബാഴ്‌സ തയ്യാറാക്കിയിരുന്നത്. എന്നാൽ സാമ്പത്തിക കാര്യങ്ങളിലെ ലാ ലീഗ അധികൃതരുടെ കടുംപിടുത്തമാണ് കരാർ സാധ്യമാക്കാതെ പോയത്. 2000ൽ 13ാം വയസ്സിലാണ് മെസ്സി ബാഴ്‌സയിലെത്തുന്നത്. മറ്റൊരു ക്ലബ്ബിന് വേണ്ടും…

Read More

സാമ്പത്തിക പ്രതിസന്ധി; സംസ്ഥാന സർക്കാർ വീണ്ടും വായ്പ എടുക്കുന്നു

സംസ്ഥാന സർക്കാർ വീണ്ടും വായ്പ എടുക്കുന്നു. 1000 കോടി രൂപയാണ് വായ്പ എടുക്കുന്നത്. കടപ്പത്രം വഴി പണം സമാഹരിക്കാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് സർക്കാർ വീണ്ടും കടമെടുക്കുന്നത്. ഓണക്കാലത്ത് സർക്കാരിന് ഭാരിച്ച ചെലവായിരുന്നു ഉണ്ടായത്. ഓണക്കാല ചെലവിനായി സർക്കാർ‌ 8000 കോടി രൂപയോളം പൊതുവിപണിയിൽ നിന്ന് കടപത്രം വഴി കടമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കടമെടുക്കുന്നത്.

Read More

പാർലമെന്റ് മാർച്ചിൽ നിന്നും കർഷക സംഘടനകൾ പിൻമാറി; ജനുവരി 30ന് ഉപവാസവും ജനസഭയും

റിപബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ നടത്തിയ ട്രാക്ടർ റാലി അനിഷ്ട സംഭവങ്ങളിൽ കലാശിച്ചതോടെ നേരത്തെ പ്രഖ്യാപിച്ചിരുന്ന പാർലമെന്റ് മാർച്ചിൽ നിന്ന് കർഷക സംഘടനകൾ പിൻമാറി. ജനുവരി 26ന് നടന്ന ട്രാക്ടർ റാലിക്കിടെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 200 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു 22 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെങ്കോട്ടയിലടക്കം പൊതു സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. അക്രമത്തിൽ മൂന്നൂറോളം പോലീസുകാർക്ക് പരുക്കേറ്റതായും ഡൽഹി പോലീസ് പറയുന്നുണ്ട്. അക്രമത്തിന് ആഹ്വാനം ചെയ്ത 550 അക്കൗണ്ടുകളുടെ പ്രവർത്തനം…

Read More

കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി

  അമ്പലവയൽ: കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഏറെനാളായി അടഞ്ഞുകിടനിരുന്ന വിദ്യാലയങ്ങൾ നവംബർ 1 മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ അമ്പലവയൽ ഗവ: എൽ പി സ്‌കൂളിലേക്ക് ആവശ്യമായ സാനിറ്റൈസർ, പൾസ് ഓക്സി മീറ്റർ എന്നിവ ഡിവൈഎഫ്ഐ അമ്പലവയൽ ഈസ്റ്റ്‌ യൂണിറ്റ് കൈമാറി. പ്രധാനാധ്യാപിക ഗ്രേസി, പി ടി എ പ്രസിഡന്റ് വിനോദ് എന്നിവർക്ക് ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: കെ ജി സുധീഷ് കൈമാറി. യൂണിറ്റ് സെക്രട്ടറി ജുനൈദ്, യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത്, യൂണിറ്റ്…

Read More

സംസ്ഥാനത്ത് നാളെയും 22നും ലോക്ക്ഡൗണ്‍ ഇല്ല

കൊച്ചി: സംസ്ഥാനത്ത് നാളെയും 22നും ലോക്ക്ഡൗണ്‍ ഇല്ല. സ്വാതന്ത്ര്യ ദിനാഘോഷത്തെ തുടര്‍ന്നാണ് നാളത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കിയത്. കൂടാതെ ഓണത്തോടനുബന്ധിച്ച് 22ാം തിയതിയിലെ നിയന്ത്രണങ്ങളിലും ഇളവുണ്ട്. ഇതോടെ ഈ മാസം 28 വരെ സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഇനി 29നാണ് അടുത്ത ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉണ്ടാവുക. ആദ്യം ശനിയും ഞായറുമായിരുന്നു വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമായി ചുരുക്കുകയായിരുന്നു. അതിനിടെ സംസ്ഥാനത്ത് രോഗ വ്യാപനം ഗുരുതരമായി തുടരുകയാണ്. രോഗവ്യാപനം ശമനമില്ലാതെ തുടരുന്നപശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി…

Read More

വിസി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി; സുപ്രിംകോടതിയെ സമീപിക്കാൻ ഗവർണർ

താത്കാലിക വി സി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രിം കോടതിയെ ഉടൻ സമീപിക്കും. ഡൽഹിയിൽ എത്തിയ ഗവർണർ രാജേന്ദ്ര അർലേക്കർ നിയമ വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം ഹർജി നൽകുമെന്നാണ് സൂചന. താത്കാലിക വി സി നിയമനങ്ങൾക്ക് യുജിസി ചട്ടം ബാധകമല്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിലെ പരാമർശം ആയിരിക്കും ഗവർണർ ചോദ്യം ചെയ്യുക. ഗവർണർ ഹർജി ഫയൽ ചെയ്യാൻ ഇരിക്കെ സംസ്ഥാന സർക്കാർ ഇന്നലെ തടസ്സ ഹർജി സുപ്രീം കോടതിയിൽ നൽകി. സംസ്ഥാനത്തിന്റെ…

Read More

ജീവകാരുണ്യ പ്രവർത്തകനായി അറിയപ്പെടുന്ന സുശാന്ത് നിലമ്പൂർ അറസ്റ്റിൽ ​​​​​​​

ജീവകാരുണ്യ പ്രവർത്തകനായി അറിയപ്പെടുന്ന സുശാന്ത് നിലമ്പൂർ അറസ്റ്റിൽ. വഴിതർക്കവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. സുശാന്ത് മർദിച്ചെന്ന അയൽവാസിയുടെ പരാതിയിലാണ് നടപടി. അയൽവാസിയായ സുഭാഷാണ് പരാതി നൽകിയത് സമൻസ് അയച്ചിട്ടും സ്റ്റേഷനിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് പോലീസ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. സുശാന്തിനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. 2018 ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം

Read More

നെല്ലിയാമ്പതി വിക്ടോറിയ വെള്ളച്ചാട്ടത്തിൽ രണ്ട് പേർ മുങ്ങിമരിച്ചു

പാലക്കാട് നെല്ലിയാമ്പതി കാരപ്പാറയിൽ രണ്ട് വിനോദ സഞ്ചാരികൾ മുങ്ങിമരിച്ചു. തമിഴ്‌നാട് തിരുപ്പൂർ സ്വദേശികളായ കിഷോർ, കൃപാകരൻ എന്നിവരാണ് മരിച്ചത്. വിക്ടോറിയ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.

Read More

ശബരിമല സ്വര്‍ണക്കൊള്ള; നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ പ്രതിഷേധം; ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി

ശബരിമല സ്വര്‍ണക്കൊള്ള ഉന്നയിച്ച് നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ പ്രതിഷേധം. ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി. തന്ത്രിയെ തെളിവില്ലാതെ ജയിലിലടച്ചുവെന്ന് കെ ബാബു എംഎല്‍എ ആരോപിച്ചു. കെ ബാബുവിന്റെ പ്രസ്താവന കോടതിയലക്ഷ്യമെന്നും അത് സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നും മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. തന്ത്രിക്ക് എന്ത് പ്രത്യേകതയാണുള്ളതെന്ന് മന്ത്രി എം ബി രാജേഷ് ചോദിച്ചു. (Sabarimala gold theft; Opposition protests again in the Assembly)അയ്യപ്പ സംഗമം നടത്തിയതിലൂടെ വലിയ സാമ്പത്തിക…

Read More

‘എയിംസിന് സാധ്യതയുളളത് ആലപ്പുഴയിൽ; അട്ടിമറിക്കാൻ നോക്കിയാൽ തൃശൂരിന് വേണമെന്ന് വാശി പിടിക്കും’, കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കേരളത്തിൽ എയിംസ് വരാൻ കൂടുതൽ സാധ്യതയുള്ളത് ആലപ്പുഴയിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. സംസ്ഥാന സർക്കാർ എയിംസ് ആലപ്പുഴയിൽ വേണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി നൽകിയാൽ എയിംസ് വരും. എന്നാൽ കച്ചവട താല്പര്യത്തിൽ ആലപ്പുഴയിലെ എയിംസ് സാധ്യത അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ നോക്കിയാൽ തൃശൂരിൽ കൊണ്ടുവരാൻ വേണ്ടി താൻ വാശി പിടിക്കുമെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി. 2016 മുതൽ എയിംസ് മുടങ്ങിക്കിടക്കുകയാണ്. സർക്കാരിന് ഒരു ഡിസൈൻ ഉണ്ടെങ്കിൽ അതിനു മേലെ കേന്ദ്രത്തിന് ഒരു ഡിസൈൻ ഉണ്ട്. അപ്പോൾ വഴങ്ങി തരേണ്ടി വരും. ഒരു…

Read More