പ്രഭാത വാർത്തകൾ

  🔳സംസ്ഥാനത്തു കോവിഡ് വ്യാപനം അതിതീവ്രമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പതു ശതമാനം കവിഞ്ഞു. ഇന്നലെ 18,123 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 59,314 സാമ്പിളുകളാണു പരിശോധിച്ചത്. എല്ലാ ജില്ലകളിലും ആശുപത്രികളില്‍ രോഗികളുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധന. ആശുപത്രികളില്‍ ആവശ്യമായ ചികില്‍സാ സൗകര്യം ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. 1,03,864 പേരാണു കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. 🔳ബുധനാഴ്ച മുതല്‍ സ്‌കൂളില്‍ കുട്ടികള്‍ക്കു വാക്സിന്‍ നല്‍കും. 15 വയസും അതിനുമുകളിലുമുള്ള വിദ്യാര്‍ഥികള്‍ക്കാണു വാക്സിന്‍ നല്‍കുക. 🔳കൈക്കൂലി കേസില്‍…

Read More

സ്ഥാനാര്‍ഥിയാക്കാത്തതില്‍ വിഷമമില്ല; പരിഗണിച്ചത് അംഗീകാരമായി കാണുന്നു; മറിയ ഉമ്മന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാത്തതില്‍ തനിക്ക് ഒരു വിഷമവും ഇല്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ . സ്ഥാനാര്‍ഥിയാക്കാന്‍ പരിഗണിച്ചിരുന്നു എന്നത് അംഗീകാരമായി കാണുന്നു. അടൂര്‍ പ്രകാശ് പരസ്യമായി പറയുമ്പോഴാണ് ആ വിവരം അറിയുന്നത്. മറ്റു ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും മറിയ ഉമ്മന്‍ പറഞ്ഞു.സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കൊന്നും ഇപ്പോള്‍ പ്രസക്തിയില്ലെന്ന് അവര്‍ പറഞ്ഞു. സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക മാത്രമാണ് ലക്ഷ്യം. ഒഴിവാക്കപ്പെട്ടു എന്ന് അറിഞ്ഞ സമയത്ത് വിഷമം ഒന്നും ഇല്ലായിരുന്നു. അദ്ദേഹം പറഞ്ഞത് ആ സ്റ്റേജില്‍ വച്ചാണ് അറിയുന്നത്….

Read More

‘ശബരിമലയിലെ കൊടിമര പുനർനിർമാണം; കൃത്യമായ കണക്കുകൾ ഹാജരാക്കിയിട്ടുണ്ട്’; അന്വേഷണത്തെ സ്വാഗതം ചെയ്ത് അജയ് തറയിൽ

ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട അന്വേഷണത്തെ സ്വാഗതം ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ. ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു അറ്റകുറ്റപ്പണി. കൃത്യമായ കണക്കുകൾ ഹാജരാക്കിയിട്ടുണ്ടെന്നും അജയ് തറയിൽ പറഞ്ഞു. ഭക്തരിൽ നിന്ന് സ്വീകരിച്ച സ്വർണത്തിന്റെ കണക്കിൽ വീഴ്ചയില്ലെന്നും 412 ഗ്രാം സ്വർണം അധിക സംഭാവനയായി ലഭിച്ചുവെന്നും അജയ് തറയിൽ പറഞ്ഞു.പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പുതുയുഗ യാത്രയ്ക്കിടെ തന്നെ ചോദ്യം ചെയ്യാനാണ് നീക്കമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ….

Read More

കോഴിക്കോട് യുവാവ് യുവതിയെ പെട്രൊളൊഴിച്ച് തീ കൊളുത്തി; പിന്നാലെ യുവാവും തീ കൊളുത്തി

കോഴിക്കോട് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഇതിന് പിന്നാലെ സ്വയം ആത്മഹത്യയ്ക്കും ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫിസിന് മുൻപിലാണ് യുവാവ് യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചത്. ബൈക്കിലെത്തിയ യുവാവ് യുവതിയുമായി സംസാരിക്കുന്നതിനിടെയാണ് കുപ്പിയിൽ നിന്ന് പെട്രോളെടുത്ത് ഒഴിച്ച് തീ കൊളുത്തിയത്. പെൺകുട്ടി അലറിക്കരഞ്ഞതിന് പിന്നാലെ യുവാവും തന്റെ തലവഴി പെട്രോൾ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. ഇരുവരുടെയും നില അതീവ ഗുരുതരമാണ്.

Read More

അഞ്ച് വിക്കറ്റ് നേട്ടവുമായി ശ്രീശാന്ത്; യുപിക്കെതിരെ കേരളത്തിന് 284 റൺസ് വിജയലക്ഷ്യം

ലിസ്റ്റ് എ ക്രിക്കറ്റിൽ വീണ്ടും അഞ്ച് വിക്കറ്റ് നേട്ടവുമായി ശ്രീശാന്ത്. വിജയ് ഹസാരെ ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെയാണ് ശ്രീശാന്തിന്റെ പ്രകടനം. 9.4 ഓവറിൽ 65 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത് യുപി 49.4 ഓവറിൽ 283 റൺസിന് പുറത്തായി. 2006ന് ശേഷമാണ് ലിസ്റ്റ് എ ക്രിക്കറ്റിൽ ശ്രീശാന്ത് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 2021 ഐപിഎല്ലിനായി തന്റെ പേര് ശ്രീശാന്ത് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും അന്തിമ പട്ടികയിൽ നിന്ന് പുറത്താകുകയായിരുന്നു.

Read More

വയനാട് ചുരത്തിൽ തുടർച്ചയായി റോഡ് ഇടിയുന്നു;വാഹനങ്ങൾക്ക് കർശന നിയന്ത്രണം

വൈത്തിരി: വയനാട് ചുരത്തിൽ റോഡ് ഇടിഞ്ഞ ഭാഗത്ത് വീണ്ടും റോഡിന്റെ വശം ഇടിഞ്ഞു.ഒമ്പതാം വളവിനും തകരപ്പാടിക്കും ഇടയിലായി റോഡ് നിർമാണ പ്രവൃത്തി നടക്കുന്നിടത്ത് മൂന്ന് ദിവസം മുൻപ് ഇടിഞ്ഞതിനോട് ചേർന്നാണ് വീണ്ടും ഇടിഞ്ഞത്.എട്ടര മീറ്ററോളം താഴ്‌ച്ചയിൽ നിന്ന് കോൺക്രീറ്റ് ബേസ് ഉയർത്തുന്നതിനിടെയാണ് റോഡിന്റെ ഒരു വശം താഴേക്ക് പതിച്ചത്.കഴിഞ്ഞ ദിവസസത്തെ റോഡ് ഇടിച്ചിലിനു ശേഷം 15 ടണ്ണിൽ കൂടുതൽ ഉള്ള ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുന്നത് കർശനമായും നിരോധിച്ചിരിന്നു.പകൽ നാല് ചക്ര വാഹനങ്ങൾക്കും രാത്രി 10…

Read More

ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തം

  ഡൽഹി എയിംസിൽ തീപിടിത്തം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സ്റ്റോറൂമിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ ആർക്കും പരുക്കില്ല. തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

Read More

സീരിയൽ നടൻ ആദിത്യൻ തൃശൂരിൽ ആത്മഹത്യക്ക് ശ്രമിച്ചു

സീരിയൽ നടൻ ആദിത്യൻ തൃശൂരിൽ ആത്മഹത്യക്ക് ശ്രമിച്ചു. വൈകീട്ട് സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപമാണ് കൈ ഞരമ്പ് മുറിച്ച നിലയിൽ ആദിത്യനെ കണ്ടെത്തിയത്. നിര്‍ത്തിയിട്ട കാറിൽ തളർന്ന് കിടന്നിരുന്നത് കണ്ട് നോക്കിയവരാണ് ആദിത്യനാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസെത്തി ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടി അമ്പിളി ദേവിയുമായുള്ള വിവാഹവ ശേഷമുണ്ടായ തർക്കങ്ങള്‍ സമീപ ദിവസങ്ങളില്‍ ഏറെ ചർച്ചയായിരുന്നു

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 13 ഹോട്ട്‌സ്‌പോട്ടുകൾ കൂടി; 20 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഇളമ്പൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തഴവ (വാര്‍ഡ് 22), ഓച്ചിറ (13, 14), കരീപ്ര (18), തിരുവനന്തപുരം ജില്ലയിലെ വിതുര (14), കടയ്ക്കാവൂര്‍ (സബ് വാര്‍ഡ് 9, 11), നെല്ലനാട് (സബ് വാര്‍ഡ് 6), വയനാട് ജില്ലയിലെ തിരുനെല്ലി (6, 11), എടവക (സബ് വാര്‍ഡ് 13), കോട്ടയം ജില്ലയിലെ അയര്‍കുന്നം (19), ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ (സബ് വാര്‍ഡ് 6, 7,…

Read More

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം പുറപ്പെട്ടു; സംഘത്തിൽ 19 മലയാളികൾ

യുദ്ധം രൂക്ഷമായ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് പുറപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 1.45ഓടെയാണ് വിമാനം പുറപ്പെട്ടത്. മുംബൈയിലേക്കാണ് വിമാനം എത്തുക. രാത്രി ഒമ്പതരയോടെ വിമാനം മുംബൈയിൽ ലാൻഡ് ചെയ്യും സംഘത്തിൽ 19 മലയാളികളും ഉണ്ടെന്നാണ് വിവരം. നിലവിൽ ഏകദേശം പതിനാറായിരത്തോളം പേർ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നതായാണ് കേന്ദ്രസർക്കാരിന്റെ കണക്ക്. ഇതിൽ 2300 പേർ മലയാളികളാണ്. യുക്രൈന്റെ അയൽ രാഷ്ട്രങ്ങൾ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഹംഗറിയിലേക്ക് എയർ ഇന്ത്യയുടെ മറ്റൊരു വിമാനം…

Read More