ജൂലൈ ഒന്ന് മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും സാങ്കേതിക സർവകലാശാല മാറ്റിവെച്ചു

ജൂലൈ ഒന്ന് മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും സാങ്കേതിക സർവകലാശാല മാറ്റിവെച്ചു.പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർഥികലും രക്ഷിതാക്കളും വിവിധ വിദ്യാർഥി സംഘടനകളും നൽകിയ പരാതികൾ പരിഗണിച്ചാണ് തീരുമാനമെന്ന് വൈസ് ചാൻസലർ ഡോ. എംഎസ് രാജശ്രീ അറിയിച്ചു. തുടർ നടപടികൾക്കായി വിഷയം അക്കാദമിക് കമ്മിറ്റിയുടെ പരിഗണനക്ക് സമർപ്പിച്ചു

Read More

കൊച്ചി മെട്രോ തൈക്കുടം-പേട്ട പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കൊച്ചി മെട്രോയുടെ തൈക്കൂടം മുതൽ പേട്ട വരെയുള്ള പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി അധ്യക്ഷത വഹിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ഇരുവരും ചടങ്ങിൽ പങ്കെടുത്തത്. പേട്ട മെട്രോ സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ കൊച്ചി മേയർ സൗമിനി ജെയ്ൻ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ എം സ്വരാജ്, പി ടി തോമസ് തുടങ്ങിയവർ പങ്കെടുത്തു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് ഉടൻ അന്തിമ അനുമതി നൽകുമെന്ന് കേന്ദ്രമന്ത്രി…

Read More

സംസ്ഥാനത്ത് ഇന്ന് 5528 പേർക്ക് കൊവിഡ്, 22 മരണം; 5424 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5528 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470, തൃശൂർ 403, തിരുവനന്തപുരം 344, ആലപ്പുഴ 318, ഇടുക്കി 222, പാലക്കാട് 217, വയനാട് 213, കണ്ണൂർ 182, കാസർഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 50…

Read More

Farnek Facilities Management job vacancies

Farnek Careers Jobs Every one of you are mentioned to adhere to this post in the event that you have an unmistakable fascination to join open enrollment day on Saturday by applying for Farnek Careers Walk in Interview. Countless applications are being welcomed by the honor winning and the best UAE’s offices the executives organization…

Read More

ക്രിക്കറ്റ്: വേഗതയാര്‍ന്ന സെഞ്ച്വറി നേടിയ അസ്ഹറുദ്ദീന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റി ടൂര്‍ണമെന്റില്‍ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീന് മുഖ്യമന്ത്രിയുടെ അഭിനന്ദനം. വളരെ കുറച്ചു പന്തുകള്‍ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാര്‍ന്ന വിജയമാണ് സമ്മാനിച്ചത്. സ്ഥിരതയോടെ മികവുറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍ അദ്ദേഹത്തിനു സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അഭിമാനാര്‍ഹമായ വിജയം കരസ്ഥമാക്കിയ കേരള ക്രിക്കറ്റ് ടീമിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. മുഹമ്മദ് അസ്ഹറുദ്ദീന് അദ്ദേഹം ആശംസകള്‍ നേരുകയും ചെയ്തു. മുംബൈയ്‌ക്കെതിരേ എട്ട് വിക്കറ്റിന്റെ ജയമാണ് കേരളം…

Read More

കൊവിഡ് മൂന്നാം തരംഗത്തെ ചെറുക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് തുടങ്ങി; വാക്‌സിനേഷൻ വർധിപ്പിക്കും

  കൊവിഡിന്റെ മൂന്നാം തരംഗത്തെ മുന്നിൽകണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് തുടങ്ങി. ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം വാക്‌സിൻ നൽകി പരാമവധി ജനങ്ങളെ സുരക്ഷിതരാക്കാൻ ശ്രമിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു പ്രതിദിനം രണ്ട് മുതൽ രണ്ടര ലക്ഷം പേർക്ക് വാക്‌സിൻ നൽകുകയെന്നതാണ് ലക്ഷ്യം. അതിനാവശ്യമായ വാക്‌സിൻ ലഭ്യമാക്കേണ്ടതാണ്. സൗകര്യങ്ങളും ജീവനക്കാരെയും വർധിപ്പിക്കേണ്ടതുണ്ട്. രജിസ്‌ട്രേഷൻ ചെയ്യാനറിയാത്ത സാധാരണക്കാർക്കായി രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിക്കും. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്‌സിൻ വിതരണം സുഗമമായി നടത്തണണെന്നും മന്ത്രി…

Read More

ഗൂഗിള്‍ മീറ്റ്; സൗജന്യ സേവനം പരിമിതപ്പെടുത്താന്‍ തീരുമാനം

ന്യൂഡല്‍ഹി: ഗൂഗിള്‍ മീറ്റില്‍ സൗജന്യ സേവനം പരിമിതപ്പെടുത്താന്‍ തീരുമാനം. സെപ്തംബര്‍ 30 ന് ശേഷം സൗജന്യ സേവനം 60 മിനിറ്റായി നിജപ്പെടുത്താനാണ് തീരുമാനം. ഏപ്രിലില്‍ തന്നെ ഇക്കാര്യം കമ്പനി വ്യക്തമാക്കിയതാണ്. മഹാമാരിക്കാലത്ത് കൂടുതല്‍ പേര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്ത സാഹചര്യത്തിലായിരുന്നു ഗൂഗിള്‍ മീറ്റ് സൗജന്യമായി സേവനം നല്‍കിയത്. പണം നല്‍കി ഉപയോഗിക്കാവുന്ന ജി-സ്യൂട്ടിലേയ്ക്ക് മാറാനാണ് ഗൂഗിള്‍ ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ മാറുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ഗൂഗിള്‍ വാഗ്ദാനംചെയ്യുന്നുണ്ട്. 250 പേര്‍ക്ക് ഗൂഗിള്‍ മീറ്റുവഴി പങ്കെടുക്കാനുള്ള സൗകര്യം, ഒറ്റ…

Read More

ധാർമികതയ്ക്കും നിയമത്തിനും നിരക്കാത്ത ചിലത് ചെയ്യേണ്ടി വന്നു; സർവകലാശാല ചാൻസലർ പദവിയിൽ തുടരില്ല; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

  സർവകലാശാല ചാൻസലർ പദവിയിൽ തുടരില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകൾ സംരക്ഷിക്കപ്പെടണം. സർക്കാരുമായി ഏറ്റുമുട്ടലിനില്ല. സർവകലാശാലകൾക്ക് പൂർണ പിന്തുണ ഉറപ്പാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഗവർണർ തന്നെ ചാൻസലർ ആകണമെന്നത് ഭണഘടനാപരമല്ല. ധാർമികതയ്ക്കും നിയമത്തിനും നിരക്കാത്ത ചിലത് തനിക്ക് ചെയ്യേണ്ടി വന്നെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതില്ലെന്ന് ഓഫീസിന് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Read More

വി സി നിയമനത്തിലെ ഒത്തുതീര്‍പ്പ്: ‘സിപിഐഎമ്മിനുള്ളില്‍ അഭിപ്രായ ഭിന്നതയില്ല’; വാര്‍ത്തകള്‍ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിലെ ഒത്തുതീര്‍പ്പില്‍ സിപിഐഎമ്മിനുള്ളില്‍ അഭിപ്രായ ഭിന്നതയെന്ന വാര്‍ത്ത എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് ഇത്തരമൊരു തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയതെന്നും അതില്‍ മുഖ്യമന്ത്രി വിമര്‍ശിക്കപ്പെടുന്നു എന്ന വാര്‍ത്ത തെറ്റെന്നും ടി പി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല വളരെ ഗൗരവമുള്ളതാണ്. ഈ മേഖല കാലങ്ങളായി സംഘര്‍ഷഭരിതമായി മുന്നോട്ടുപോകുന്നത് വിദ്യാര്‍ഥികള്‍ക്ക് സഹായകരമാകില്ല. സര്‍വകലാശാലകളില്‍ ചില സാഹചര്യങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു. അത് അവസാനിപ്പിക്കണം എന്ന…

Read More

പാർലമെന്റ് മാർച്ചിൽ നിന്നും കർഷക സംഘടനകൾ പിൻമാറി; ജനുവരി 30ന് ഉപവാസവും ജനസഭയും

റിപബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ നടത്തിയ ട്രാക്ടർ റാലി അനിഷ്ട സംഭവങ്ങളിൽ കലാശിച്ചതോടെ നേരത്തെ പ്രഖ്യാപിച്ചിരുന്ന പാർലമെന്റ് മാർച്ചിൽ നിന്ന് കർഷക സംഘടനകൾ പിൻമാറി. ജനുവരി 26ന് നടന്ന ട്രാക്ടർ റാലിക്കിടെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 200 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു 22 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെങ്കോട്ടയിലടക്കം പൊതു സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. അക്രമത്തിൽ മൂന്നൂറോളം പോലീസുകാർക്ക് പരുക്കേറ്റതായും ഡൽഹി പോലീസ് പറയുന്നുണ്ട്. അക്രമത്തിന് ആഹ്വാനം ചെയ്ത 550 അക്കൗണ്ടുകളുടെ പ്രവർത്തനം…

Read More