ഹിജാബ് നിരോധനം: വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രം; എല്ലാവരും അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

  കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് ശരിവെച്ച കർണാടക ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ. വിധി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. കോടതി വിധി അംഗീകരിച്ച് എല്ലാവരും സമാധാനം പാലിക്കണം. വിദ്യാർഥികളുടെ അടിസ്ഥാന കർത്തവ്യം പഠിക്കുകയെന്നതാണ്. ബാക്കി എല്ലാം മാറ്റിവെച്ച് വിദ്യാർഥികൾ പഠിക്കണമെന്നും മന്ത്രി പറഞ്ഞു ഹിജാബ് നിരോധനം മൗലികാവകാശ ലംഘനമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് ശരിവെച്ചത്. ഹിജാബ് ഇസ്ലാം മതത്തിൽ അടിസ്ഥാന ഘടകമല്ലെന്ന് വിധിയിൽ പറയുന്നു. നാല്…

Read More

ആവശ്യം വന്നപ്പോൾ സമീപിച്ചു, പിന്നെ തള്ളിപ്പറയുന്നു: വി ഡി സതീശനെതിരെ എൻ എസ് എസ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മത സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയിൽ പ്രതിപക്ഷ നേതാവ് വിമർശിക്കുന്നു. കോൺഗ്രസിന്റെ പാരമ്പര്യം ഇതാണോയെന്നും സൊസൈറ്റി ജനറൽ സെക്രട്ടറി ചോദിച്ചു പാർട്ടിയുടെ നയപരമായ നിലപാടുകൾ വ്യക്തമാക്കേണ്ടത് കെപിസിസിയാണ്. ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിലും കെപിസിസിയുടെ നിലപാട് എന്താണെന്ന് അറിയണം. രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം മത സാമുദായിക സംഘടനകൾക്കുണ്ടെന്ന് സുകുമാരൻ പറഞ്ഞു…

Read More

സംസ്ഥാനത്ത് 11ാം തീയതി മുതൽ അതിശക്തമായ മഴക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ടുകൾ

  ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് നാളെ മുതൽ 15 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. 13ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു 11ന് ന്യൂനമർദം രൂപപ്പെടുമെന്നാണ് സൂചന. അടുത്ത മൂന്ന് ദിവസങ്ങളിൽ ഒഡീഷ, ജാർഖണ്ഡ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലേക്ക് നീങ്ങും. പതിനൊന്നാം തീയതി തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട് ജില്ലകളൊഴികെ മറ്റ് 11 ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. 12ന് തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ യെല്ലോ…

Read More

ബാലഭാസ്കറിൻ്റെ മരണം; സിബിഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് കുടുംബം,കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ

വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ ദുരൂഹ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. സിബിഐ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ബാലഭാസ്കറിൻ്റെ പിതാവ് കെ.സി. ഉണ്ണി, തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ ഹർജി നൽകി. ഹർജിയിൽ കോടതി സിബിഐയ്ക്ക് നോട്ടീസ് അയച്ചു. 2018-ലാണ് വാഹനാപകടത്തിൽ ബാലഭാസ്കറും മകളും മരിച്ചത്. അപകടം നടന്ന ഉടൻ തന്നെ ദുരൂഹതകൾ ആരോപിക്കപ്പെട്ടിരുന്നു. പിന്നീട് നടന്ന സിബിഐ അന്വേഷണത്തിൽ അപകടം സ്വാഭാവികമാണെന്നും ഗൂഢാലോചനയില്ലെന്നും കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ സിബിഐയുടെ കണ്ടെത്തലുകളിൽ തൃപ്തരല്ലാത്ത കുടുംബം…

Read More

മലയാള സിനിമാ ചരിത്രത്തിലെ മഹാസംഭവം; മഹേഷ് നാരായണൻ – മമ്മൂട്ടി – മോഹൻലാൽ ചിത്രം “പേട്രിയറ്റ്” ആഗോള റിലീസ് ഏപ്രിൽ 23 ന്, സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മലയാള സിനിമാ ചരിത്രത്തിലെ മഹാസംഭവമായി റിലീസിനൊരുങ്ങുന്ന “പേട്രിയറ്റ്” ൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ മാസ് ആക്ഷൻ ലുക്കിലുള്ള പോസ്റ്റർ ആണ് ഇപ്പൊൾ പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം കുഞ്ചാക്കോ ബോബനും സെക്കൻ്റ് ലുക്ക് പോസ്റ്ററിൻ്റെ ഭാഗമാണ്. തോക്ക് ചൂണ്ടി നിൽക്കുന്ന മമ്മൂട്ടി, മോഹൻലാൽ എന്നിവർ പ്രേക്ഷകരിൽ ആവേശം നിറക്കുന്ന ഗെറ്റപ്പിലാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.ഡ്രൈവിംഗ് സീറ്റിലാണ് പോസ്റ്ററിൽ കുഞ്ചാക്കോ ബോബൻ്റെ സ്ഥാനം എന്നതും ശ്രദ്ധേയമാണ്. മലയാളത്തിന്റെ…

Read More

നാലാമത് ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പ്രഖ്യാപനം

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന നാലാമത് ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ ഔദ്യോഗിക വിളംബരം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിൽ വെച്ച് പ്രശസ്ത കനേഡിയൻ സംവിധായികയും സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ജേതാവുമായ കെല്ലി ഫൈഫ് മാർഷൽ നിർവ്വഹിച്ചു . ഹ്രസ്വ ചിത്രങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ മത്സരവേദിയായ ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിൽ ഈ വർഷം മുതൽ മികച്ച ഷോർട്ട് ഫിലിമിന് ഒന്നര ലക്ഷം രൂപയും (150000/- ) രണ്ടാമത്തെ ചിത്രത്തിന് ഒരുലക്ഷം ( 100000/….

Read More

‘പി എം ശ്രീ കേരളത്തിന് ആവശ്യം ഇല്ല; ഏത് നിമിഷവും ധാരണാപത്രം റദ്ദാക്കാം’; മന്ത്രി വി ശിവൻകുട്ടി

പിഎം ശ്രീയ പദ്ധതിയിൽ MoUവിൽ നിന്ന് ഏത് നിമിഷവും പിന്മാറാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിന്മാറണമെങ്കില്‍ ഇരുപക്ഷവും തമ്മില്‍ ആലോചിച്ചിട്ട് വേണം പിന്മാറേണ്ടത്. അങ്ങനെ ഒരു അവകാശം രണ്ട് കക്ഷികള്‍ക്കും ഉണ്ടെന്ന് മന്ത്രി പറഞ്ഞു. 47 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണെന്നും ഇതിനാൽ ഫണ്ട് വാങ്ങാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. എൻഇപിയിൽ പറയുന്ന എട്ട് കാര്യങ്ങൾ കേരളത്തിൽ നടപ്പാക്കി. കേരളത്തിലെ വിദ്യാഭ്യാസ നയം അടിയറവ് വെക്കില്ലെന്നും ആർഎസ്എസ് നിർദേശം ഇവിടെ പഠിപ്പിക്കുമെന്നത് കെ സുരേന്ദ്രൻ്റെ…

Read More

ശബരിമലയിൽ നാല് ദിവസത്തേക്ക് കടുത്ത നിയന്ത്രണം; പമ്പാ സ്‌നാനം അനുവദിക്കില്ല

മഴ മൂന്ന് ദിവസത്തേക്ക് കൂടി ശക്തമായി തുടരാൻ സാധ്യതയുള്ളതിനാൽ ശബരിമലയിൽ നിയന്ത്രണം. അടുത്ത മൂന്ന് നാല് ദിവസങ്ങളിൽ ശബരിമലയിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കും. ജലനിരപ്പ് അപകടകരമായതിനാൽ പമ്പാ സ്‌നാനം അനുവദിക്കില്ല. മറ്റ് കുളിക്കടവിലും ഇറങ്ങരുത്. സ്‌പോട്ട് ബുക്കിംഗ് നിർത്തും. ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തീയതി മാറ്റി നൽകുന്ന കാര്യം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. മഴക്കെടുതി പ്രയാസമുള്ള ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി നൽകുന്ന കാര്യം ജില്ലാ കലക്ടർമാർക്ക് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു…

Read More

പുതുവത്സരാഘോഷം; ഫോർട്ട് കൊച്ചിയിലെ ലഹരി പാർട്ടികൾക്ക് പൂട്ടിടാൻ പൊലീസും എക്സൈസും

പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചിയിലെ ലഹരി പാർട്ടികൾക്ക് പൂട്ടിടാൻ പൊലീസും എക്സൈസും. റിസോർട്ടുകളിൽ ഉൾപ്പടെ പരിശോധന ശക്തമാക്കാനാണ് തീരുമാനം. പരിശോധനക്ക് പ്രത്യേക സ്‌ക്വാഡിനെ രൂപീകരിക്കുമെന്ന് ഫോർട്ട് കൊച്ചി പൊലീസ് അറിയിച്ചു. ന്യൂയർ ആഘോഷിക്കാൻ വിദേശികൾ അടക്കം പതിനായിരങ്ങൾ ഫോർട്ട് കൊച്ചിയിലേയ്ക്ക് എത്തുന്നത്. ഫോർട്ട് കൊച്ചിയിലെ വിവിധ ഭാഗങ്ങളിൽ നിശാപാർട്ടികൾ സജീവമാകുമെന്നാണ് പൊലീസിന് ലഭിച്ച റിപ്പോർട്ട്. അനുമതിയില്ലാതെ നിശാ പാർട്ടികൾ നടത്തുന്നത് പൂട്ടിടാനാണ് തീരുമാനം. ലഹരി പരിശോധന തടയാൻ പബുകളിലും റിസോർട്ടുകളിലും പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ് ഇറങ്ങും. ഈ…

Read More

അമീബിക് മസ്തിഷ്ക ജ്വരം; രണ്ടുപേരുടെ മരണം കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നത് 26 രോഗികൾ ആണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത് 10 രോഗികളും ആർസിസിയിൽ ഒരാളും സ്വകാര്യ ആശുപത്രിയിൽ രണ്ടുപേരും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളജിൽ മൂന്ന് പേരാണ് ചികിത്സയിൽ. കോഴിക്കോട് മെഡിക്കൽ കോളജിൽ 10 പേരും രോഗബാധിതരായി കഴിയുന്നു. ഇതുവരെയുള്ള ആക്ടീവ് കേസുകളുടെ എണ്ണമാണ് ആരോഗ്യവകുപ്പ് നൽകിയത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു….

Read More