ധോണി എന്റെ ഭര്‍ത്താവ് ശുഐബ് മാലിക്കിനെപ്പോലെ: സാനിയ മിര്‍സ

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ സ്വഭാവവും വ്യക്തിത്വവും തന്റെ ഭര്‍ത്താവ് ശുഐബ് മാലിക്കിനെ ഓര്‍മിപ്പിക്കുന്നതാണെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുമ്പോഴാണ് സാനിയ മിര്‍സ ഇക്കാര്യം പറഞ്ഞത്. ‘വ്യക്തിത്വത്തിന്റെ കാര്യത്തില്‍ എന്റെ ഭര്‍ത്താവ് ശുഐബ് മാലിക്കിനെ ഓര്‍മിപ്പിക്കുന്ന വ്യക്തിയാണ് ധോണി. ഇരുവരുടെയും സ്വഭാവരീതികള്‍ അത്രയേറെ സമാനമാണ്. ഇരുവരും സ്വതവേ നിശബ്ദരാണ്. അതേസമയം തന്നെ രസികരും. കളത്തില്‍ ഇരുവരും വളരെ ശാന്തരാണ്. ധോണിയും മാലിക്കും തമ്മില്‍ വളരെ സാമ്യമുണ്ട്.’ സാനിയ…

Read More

‘ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്’; മറ്റത്തൂർ കൂറുമാറ്റത്തിൽ വിമർശനവുമായി മുഖ്യമന്ത്രി

മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യത്തിൽ കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നാണ് വിമർശനം. കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച മുഴുവൻ അംഗങ്ങളും കൂറുമാറി. മരുന്നിന് പോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അങ്ങെടുത്തെന്നും പരിഹാസം. അരുണചൽ പ്രദേശിലും ഗോവയിലും നടന്ന കൂറുമാറ്റത്തിൻെറ കേരളാ മോഡലാണ് മറ്റത്തൂരിലേതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Read More

തിരുനെല്ലി കുളത്തിൽ വീണ കാട്ടാനയെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനപാലർ രക്ഷപ്പെടുത്തി

തിരുനെല്ലി കുളത്തിൽ വീണ കാട്ടാനയെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനപാലർ രക്ഷപ്പെടുത്തി. തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ ബ്രഹ്മഗിരി എ എസ്‌റ്റേറ്റിലെ കുളത്തിലാണ് സുമാർ 5 വയസ് പ്രായമുള്ള കാട്ടാന അകപ്പെട്ടത്. ഇന്നലെ രാവിലെ പ്രദേശവാസികളാണ് ആനയെ കിണറ്റിനുള്ളിൽ കണ്ടത്. ഉടൻ വനപാലകരെ വിവരമറിയിച്ചു. ബേഗൂര്‍ റേഞ്ച് ഓഫിസര്‍ കെ. രാകേഷ്, തിരുനെല്ലി ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ എം.വി. ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കുളത്തിനരികിലെ മണ്ണിടിച്ച് പാതയൊരുക്കിയാണ് ആനയെ രക്ഷപ്പെടുത്തിയത്.

Read More

വയനാട് 51 പേര്‍ക്ക് കൂടി കോവിഡ്; 128 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (19.10.20) 51 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 128 പേര്‍ രോഗമുക്തി നേടി. ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും  സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5826 ആയി. 4765 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 35 പേര്‍ മരണപ്പെട്ടു. നിലവില്‍ 1026 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 340 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 51 പേര്‍ ഇതര ജില്ലകളില്‍ ചികില്‍സയിലുണ്ട്….

Read More

അന്ന് കാണിച്ച കാക്കി ട്രൗസറുകാരന്റെ അതേ മനോഭാവമാണ് ഈ മാന്യന് ഇപ്പോഴും: വി മുരളീധരനെതിരെ പി ജയരാജൻ

  കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ. കേരളത്തിൽ നിന്നുള്ള ഒരു വിലയുമില്ലാത്ത കേന്ദ്രസഹമന്ത്രിയാണ് മുരളീധരനെന്നും പിണറായി വിജയനെതിരെ നിലവാരമില്ലാത്ത ആക്ഷേപം ഉയർത്തിയതിലൂടെ മുരളീധരൻ സ്വന്തം പദവി മറന്ന് തനി സംഘിയായി മാറിയെന്നുമാണ് ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചത് കേരളത്തിൽ നിന്നുള്ള ‘ഒരു വിലയുമില്ലാത്ത’ ഒരു കേന്ദ്ര സഹമന്ത്രി മുഖ്യമന്ത്രി സ:പിണറായി വിജയനെതീരെ നിലവാരമില്ലാത്ത ആക്ഷേപമുയർത്തിയതിനെ കുറിച്ച് സമൂഹത്തിൽ പ്രതിഷേധം ഉയർന്നിരിക്കുകയാണല്ലോ.ഇദ്ദേഹം സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി. മുൻപൊരിക്കൽ…

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം; ചരക്കുകള്‍ തുറമുഖത്ത് നിന്ന് റോഡ്-റെയില്‍ മാര്‍ഗം കൊണ്ടുപോകാം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം. ഇനി ചരക്കുകള്‍ തുറമുഖത്ത് നിന്ന് റോഡ്-റെയില്‍ മാര്‍ഗം കൊണ്ടുപോകാം. പൂര്‍ണതോതിലുള്ള ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റിന് അനുമതിയായി. ക്രൂ ചേഞ്ചും ഇനി വിഴിഞ്ഞത്ത് നടക്കും. ‘ട്രാന്‍സ്ഷിപ്മെന്റി’നു പുറമേയുള്ള പ്രവര്‍ത്തനങ്ങളിലേക്കു തുറമുഖത്തിനു കടക്കാന്‍ കഴിയും. വിഷിഞ്ഞം പദ്ധതിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട നീക്കമാകുമിത്. റിങ് റോഡ് അടക്കം നിര്‍മിച്ചുകൊണ്ട് അനുമതിക്കായി കാത്തിരിക്കുന്ന ഘടത്തിലാണ് വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിക്കഴിഞ്ഞു.

Read More

വിഖ്യാത ചലചിത്രകാരൻ കിം കി ഡുക്ക് അന്തരിച്ചു

ലോകപ്രശസ്ത ചലചിത്ര സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു. 59 വയസ്സായിരുന്നു. കൊവിഡാനന്തര ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ തുടരവെയാണ് അന്ത്യം. വടക്കൻ യൂറോപ്യൻ രാജ്യമായ ലാത്വിയയിൽ വെച്ചാണ് മരണം സംഭവിച്ചത്.   നവംബർ 20നാണ് കിം ലാത്വിയയിൽ എത്തിയത്. ലാത്വിയയിൽ ഒരു വീട് വാങ്ങാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതിയുണ്ടായിരുന്നത്. മലയാളികളുടെ ഇടയിലും ഏറെ ആരാധകരുള്ള സംവിധായകനാണ് കിം കി ഡുക്ക്   ഹ്യൂമൻ, സ്‌പേസ്, ടൈം ആൻഡ് ഹ്യൂമൻ, സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

Read More

ശ്രീനാരായണ ഗുരുവിന് അയിത്തം കൽപ്പിക്കരുത്; കേന്ദ്രം നിലപാട് തിരുത്തണമെന്ന് കോടിയേരി

  റിപബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയത് ശ്രീ നാരായണ ഗുരുവിനോടുള്ള അവഹേളനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന കേന്ദ്രസർക്കാർ സമീപനത്തിൽ പ്രതിഷേധിക്കുന്നതായി കോടിയേരി പറഞ്ഞു. സ്ത്രീ സുരക്ഷയെന്ന ആശയം മുൻനിർത്തി ജടായുപ്പാറയിലെ പക്ഷി ശിൽപ്പവും ചുണ്ടൻ വള്ളവും ശ്രീനാരായണ ഗുരുവിന്റെ പ്രതിമയുമാണ് കേരളത്തിന്റെ പ്ലോട്ടിലുണ്ടായിരുന്നത്. എന്നാൽ ശങ്കരാചാര്യരുടെ പ്രതിമ വെക്കണമെന്നായിരുന്നു കേന്ദ്രനിർദേശം നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന കേന്ദ്ര സർക്കാർ സമീപനത്തിൽ പ്രതിഷേധിക്കുന്നു….

Read More

കൊവിഡ് കേസുകളിൽ നേരിയ വർധന; കഴിഞ്ഞ 24 മണിക്കൂറിനിടെ 30,615 പുതിയ കേസുകൾ

  രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,615 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 11 ശതമാനം കേസുകളിൽ വർധനവുണ്ടായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.45 ശതമാനമായി ഉയർന്നു 82,988 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 514 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 3,70,240 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 4.18 കോടി പേരാണ് രാജ്യത്ത് കൊവിഡിൽ നിന്ന് മുക്തി നേടിയത്.  

Read More

സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ റ്റി.എല്‍ സാബുവിന്റെ അവധി വീണ്ടും നീട്ടി; ആരോഗ്യപരമായ കാരണങ്ങളാല്‍ മാറി നില്‍ക്കുന്നുവെന്ന് ചെയർമാൻ

സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ റ്റി.എല്‍ സാബുവിന്റെ അവധി വീണ്ടും നീട്ടി. ആരോഗ്യപരമായ കാരണങ്ങളാല്‍ മാറി നില്‍ക്കുന്നുവെന്ന് ചെയർമാൻ സെപ്തംബര്‍ 9 മുതല്‍ 25 വരെയായിരുന്നു അവധി. ഈ മാസാദ്യം ബത്തേരിയുടെ വികസന വാട്ട്‌സ്ആപ്പ് കുട്ടായ്മയില്‍ ചെയര്‍മാന്റെതായി അസഭ്യവര്‍ഷം പ്രചരിച്ചതിനെ തുടര്‍ന്ന് സി.പി.എം ചെയര്‍മാനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതേ സമയം സി.പി.എം നേതൃത്വം സാബുവിനോട് അവധി വിണ്ടും നീട്ടാന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സാബു അവധി നിട്ടിയതെന്നാണ് സൂചന. ഈ സംഭവത്തില്‍ പരാതിയിന്മേല്‍ ബത്തേരി പോലിസ് കേസ്സ് രജിസ്ട്രര്‍…

Read More