Headlines

ശബരിമലയിലേയും മാളികപ്പുറത്തേയും മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു

  പത്തനംതിട്ട: ശബരിമലയിലേയും മാളികപ്പുറത്തേയും പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു. കളീയ്ക്കല്‍ മഠം എന്‍.പരമേശ്വരന്‍ നമ്പൂതിരിയാണ് ശബരിമല മേല്‍ശാന്തി. കുറവക്കോട് ഇല്ലം ശംഭു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയാകും. വരുന്ന ഒരു വര്‍ഷക്കാലം ഇരുവരും പുറപ്പെടാശാന്തിമാരായി ശബരിമലയിലുണ്ടാകും. ആലപ്പുഴ മാവേലിക്കര സ്വദേശിയായ പരമേശ്വരന്‍ നമ്പൂതിരി രണ്ട് വര്‍ഷം മുന്‍പ് പമ്പാ ഗണപതി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ചിരുന്നു. കോഴിക്കോട് സ്വദേശിയാണ് കുറവക്കാട് ഇല്ലം ശംഭു നമ്പൂതിരി. നാലാം ഊഴത്തിലാണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി ഇരുവര്‍ക്കും നറുക്കു വീണത്. പ്രതികൂല കാലാവസ്ഥമൂലം ശബരിമലയിലെത്താന്‍…

Read More

ജമ്മു കാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; പൈലറ്റിനും സഹപൈലറ്റിനും പരുക്ക്

ജമ്മു കശ്മീരിലെ ഉധംപൂരിൽ രണ്ട് പേരുമായി പറന്ന ഇന്ത്യൻ ആർമി ഹെലികോപ്റ്റർ തകർന്നു വീണു . ശിവ് ഗർധർ പ്രദേശത്തെ അമിതമായ മൂടൽമഞ്ഞ് പ്രദേശത്തെ കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമായത്. സംഭവസ്ഥലത്തേക്ക് രക്ഷാപ്രവർത്തകരെ അയച്ചതായും ഉധംപൂർ ഡിഐജി  സുലേമാൻ ചൗധരി പറഞ്ഞു ഹെലികോപ്റ്റർ ക്രാഷ് ലാൻഡിംഗിന്റെ ശബ്ദങ്ങൾ കേട്ടതായി ഉദ്യോഗസ്ഥൻ പറഞ്ഞു. മോശം കാലാവസ്ഥയെ തുടർന്ന് കരസേനയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റിനും സഹപൈലറ്റിനും പരുക്കേറ്റിട്ടുണ്ട്

Read More

ദേശീയപാതയോരത്ത് മലയിടിഞ്ഞ് ദുരന്തം, വിദഗ്ദ്ധ സംഘം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ദേശീയപാതാ അതോറിറ്റിയുടെ നിർമ്മാണപ്രവർത്തനങ്ങളിലെ അപാകതയുടെ ഫലമായി അടിമാലിയിൽ മലയിടിഞ്ഞ് ഒരാൾ മരിച്ചതായി പരാതിയുയർന്ന സാഹചര്യത്തിൽ അപകടത്തിന്റെ കാരണങ്ങളെകുറിച്ച് വിദഗ്ദ്ധ സംഘം സമഗ്രാന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ, ജില്ലാ ജിയോളജിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹസാഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ, ഭൂജലവകുപ്പ് ജില്ലാ ഓഫീസർ, തഹസിൽദാർ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘത്തെ ജില്ലാ കളക്ടർ…

Read More

വണ്ടി വിറ്റും ഭാര്യ വീട്ടിൽ നിന്ന് പണം വാങ്ങിയുമാണ് വീട് നിർമിച്ചതെന്ന് കെ എം ഷാജി

വാഹനം വിറ്റും ഭാര്യ വീട്ടിൽ നിന്ന് വാങ്ങിയ പണം ഉപയോഗിച്ചുമാണ് വീട് നിർമിച്ചതെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് നൽകിയ മൊഴിയിലാണ് ഷാജി ഇക്കാര്യം പറയുന്നത്.   രണ്ട് വാഹനം വിറ്റ പണവും ഭാര്യ വീട്ടിൽ നിന്നും ലഭിച്ച പണവും ഉപയോഗിച്ചാണ് വീട് നിർമിച്ചത്. കൽപ്പറ്റയിലെ സ്വർണക്കടയിൽ പങ്കാളിത്തമുണ്ടായിരുന്നു. ജനപ്രതിനിധി ആയ ശേഷം പങ്കാളിത്തം ഉപേക്ഷിച്ചതായും ഷാജി പറഞ്ഞു അഴിക്കോട് പ്ലസ് ടു കോഴയുമായി ബന്ധപ്പെട്ടാണ് ഷാജിയെ ഇ ഡി ചോദ്യം…

Read More

ഉംറ: വിദേശ തീർഥാടകർ നവംബർ ഒന്നുമുതൽ

മക്ക: വിദേശ ഉംറ തീർഥാടകർക്ക് താമസ സൗകര്യം നൽകാൻ ആഗ്രഹിക്കുന്ന മക്കയിലെയും മദീനയിലെയും ഹോട്ടലുകളും പാർപ്പിട യൂനിറ്റുകളും എത്രയും വേഗം ഉംറ ഓട്ടോമാറ്റഡ് സിസ്റ്റം വഴി വിവരങ്ങൾ പുതുക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. പടിപടിയായി ഉംറ തീർഥാടനം പുനരാരംഭിക്കാനുള്ള തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലുകളുടെയും പാർപ്പിട യൂനിറ്റുകളുടെയും വിവരങ്ങൾ പുതുക്കാൻ ആവശ്യപ്പെടുന്നതെന്ന് ഉംറ കാര്യങ്ങൾക്കുള്ള ഹജ്, ഉംറ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും സെൻട്രൽ ബുക്കിംഗ് എൻജിൻ സൂപ്പർവൈസർ ജനറലുമായ അബ്ദുറഹ്മാൻ…

Read More

മിന്നൽ മുരളിക്ക് രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനം ഉടനെന്ന് നിർമാതാവ്

  മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണത്തിലെത്തിയ മിന്നൽ മുരളിക്ക് രണ്ടാം ഭാഗം ഉടനൊരുങ്ങും. നിർമാതാവ് സോഫിയ പോളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടൊവിനോ തോമസ് നായകനായി വന്ന ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫ് ആയിരുന്നു രണ്ടാംഭാഗം ഞങ്ങൾ പ്രഖ്യാപിക്കും. കുറച്ചുകൂടി വലിയ ചിത്രമായിരിക്കും അത്. മിക്കവാറും അടുത്ത മാസം തന്നെ രണ്ടാംഭാഗം പ്രഖ്യാപിക്കും. ബേസിൽ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കാര്യങ്ങൾ തീരുമാനിക്കും. അടുത്ത ചിത്രം ത്രീഡി ആകാനുള്ള സാധ്യതയുണ്ടെന്നും സോഫിയ പോൾ പറഞ്ഞു

Read More

കൊവിഡ് ബാധിച്ച്‌ മരിക്കുന്ന അഭിഭാഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം: ഹര്‍ജി പിഴയോടെ സുപ്രീംകോടതി തള്ളി

  ന്യൂഡൽഹി: കൊവിഡ് ബാധിച്ച്‌ മരിക്കുന്ന അഭിഭാഷകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്ന ഹര്‍ജി പിഴയോടെ സുപ്രീംകോടതി തള്ളി. കറുത്ത കോട്ടിട്ടത് കൊണ്ട് അഭിഭാഷകരുടെ ജീവിതം മറ്റുള്ളവരേക്കാള്‍ കൂടുതല്‍ വിലപിടിപ്പുള്ളതാണെന്ന് അര്‍ത്ഥമില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. സാധാരണക്കാരും ഉദ്യോഗസ്ഥരുമായി ധാരാളം പേര്‍ മരിച്ചെന്നും അഭിഭാഷകര്‍ക്ക് മാത്രം പ്രത്യേകത ഇല്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രസിദ്ധിയ്ക്ക് വേണ്ടിയുള്ള ഹര്‍ജിയെന്ന് വിലയിരുത്തിയ കോടതി ഹര്‍ജിക്കാരനായ പ്രദീപ് കുമാര്‍ യാദവിനോട് പതിനായിരം രൂപ പിഴയടക്കാനും നിര്‍ദ്ദേശിച്ചു.

Read More

തൃശ്ശൂരിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

തൃശ്ശൂർ കാരമുക്ക് വിളക്കുംകാലിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സൈക്കിൾ യാത്രക്കാരൻ മരിച്ചു. പുളിപറമ്പിൽ വിദ്യാസാഗർ(60)ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന പുത്തൻപുരയിൽ ശ്യാമിന് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് ഇന്ന് 80 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,520 രൂപയായി. ഗ്രാമിന് 4440 രൂപയാണ്. അഞ്ച് ദിവസത്തിനിടെ 520 രൂപയാണ് സ്വർണത്തിന് വർധിച്ചത്. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1800 ഡോളർ നിലവാരത്തിലെത്തി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,445 രൂപയായി.

Read More

വ്യോമാതിർത്തി തുറക്കാൻ ഇസ്രയേൽ; മണിക്കൂറിൽ പരമാവധി രണ്ട് വിമാനങ്ങൾ പുറപ്പെടും

മധ്യപൂർവേഷ്യൻ സംഘർഷം ഒരാഴ്ച പിന്നിടുന്നതിനിടെ വ്യോമാതിർത്തി തുറക്കാൻ ഇസ്രയേൽ. ഞായറാഴ്ച രാവിലെ 8 മണി മുതലായിരിക്കും ഇസ്രയേൽ വ്യോമാതിർത്തി തുറക്കുക. മണിക്കൂറിൽ പരമാവധി രണ്ട് വിമാനങ്ങൾ മാത്രം പുറപ്പെടും. ഓരോ വിമാനത്തിലും 50 യാത്രക്കാരിൽ കൂടുതൽ പാടില്ലെന്നും നിർദേശം. ഇസ്രായേലി എയർലൈനുകളായ എൽ അൽ, ഇസ്രൈർ, അർകിയ, എയർ ഹൈഫ എന്നിവയായിരിക്കും വിമാന സർവീസുകൾ നടത്തുക. അതേസമയം ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയനിയുടെ ഭൂഗർഭ ബങ്കർ തകർത്ത് ഇസ്രയേൽ. ഇന്ന് രാവിലെയാണ് ബങ്കർ…

Read More