സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 46 ആയി

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം കുമാരപുരം സ്വദേശിയായ 42കാരനും കൊട്ടാരക്കര സ്വദേശിനിയായ 30കാരിക്കുമാണ് വൈറസ് ബാധ തിരുവനന്തപുരം മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ സിക്ക വൈറസ് ബാധിതരുടെ എണ്ണം 46 ആയി. അഞ്ച് പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

Read More

മനുഷ്യത്വമില്ലാതെ നാട്ടുകാര്‍, അപസ്മാര രോഗികൂടിയായ ബെന്നി ചോര വാര്‍ന്നുകിടന്നത് എട്ട് മണിക്കൂറോളം: സംഭവം കോട്ടയത്ത്

ഏറ്റുമാനൂരിൽ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ ആരും തിരിഞ്ഞുനോക്കാനില്ലാത്തതുകൊണ്ടുമാത്രം ചോര വാര്‍ന്നു മരിച്ചു. രാത്രി 12 ന് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ അതിരമ്പുഴ സ്വദേശി ബെന്നിയാണ് മരിച്ചത്. അപകടം കണ്ടെത്തിയവർ ഓട്ടോയിൽ തന്നെ കിടത്തി ഉപേക്ഷിച്ചുപോകുകയായിരുന്നു.12.40 ന് പുറത്തിറക്കി കിടത്തി ഓട്ടോയുമായി ഡ്രൈവറും പോയി. ഫയർഫോഴ്സെത്തി ആശുപത്രിയിലാക്കിയത് രാവിലെ 8.30 ന്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും ആൾ മരിച്ചിരുന്നു. അപസ്മാര രോഗിയാണ് ബെന്നിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.  

Read More

‘ക്ഷാമബത്ത അവകാശമല്ല’; സർക്കാരിന്റെ സത്യവാങ്മൂലത്തിനെതിരെ സിപിഐ സർവീസ് സംഘടന

ക്ഷാമബത്ത അവകാശമല്ലെന്ന സത്യവാങ്ങ്മൂലത്തിന് എതിരെ സിപിഐ സർവീസ് സംഘടന.ക്ഷാമബത്ത ഔദാര്യമല്ല അവകാശമാണെന്ന് ജോയിന്റ് കൗൺസിൽ വ്യക്തമാക്കി.ഇടത് നയത്തിന് വിരുദ്ധമായി സത്യവാങ്ങ്മൂലം നൽകിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണമെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നും ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു.ക്ഷാമബത്തയും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്നും ഇക്കാര്യത്തിൽ സർക്കാരിന് നിഷേധാത്മക സമീപനം ഇല്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ക്ഷാമബത്ത (ഡിഎ) ജീവനക്കാരുടെ അവകാശമല്ലെന്നും ഭരണപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നായിരുന്നു സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത്. നിയമപരമായി നിർബന്ധമായും നൽകേണ്ട…

Read More

കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്; ഉത്തരവിറക്കി സർക്കാർ

മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. രണ്ട് വർഷ ത്തേയ്ക്കാണ് നിയമനം. സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ രാജു ദേവസ്വം ബോർഡ് അംഗമാകും. പിഎസ് പ്രശാന്ത് അടങ്ങുന്ന ഭരണസമിതിയുടെ കാലാവധി നവംബർ 13ന് അവസാനിക്കുകയാണ്. ഇതനുസരിച്ചാണ് കെ ജയകുമാറിനെ നവംബർ 14 മുതൽ പ്രസിഡന്റാക്കി സംസ്ഥാന സർക്കാർ ഉത്തരവിറിക്കിയത്. പിഎസ് പ്രശാന്തിനും അജികുമാറിനും ദേവസ്വം ബോർഡ് പ്രസിഡന്റും അം​ഗവുമായി തുടരാൻ സർക്കാർ ഒരു നീക്കം നടത്തിയിരുന്നെങ്കിലും…

Read More

‘കുട്ടികൾക്ക് പണത്തിൻ്റെ പേരിൽ പഠന അവസരം ഇല്ലാതാകാൻ പാടില്ല; ഫീസിൽ ഗണ്യമായ കുറവുണ്ടാകും’, മന്ത്രി പി പ്രസാദ്

കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിൽ ഗണ്യമായ കുറവു വരുത്താൻ നിർദേശം നൽകിയെന്ന് മന്ത്രി പി പ്രസാദ്. അടിയന്തരമായി നാളെ ഓൺലൈനായി എക്സിക്യൂട്ടീവ് യോഗം വിളിച്ചു ചേർക്കും. വിദ്യാർഥികൾക്ക് വലിയ ഭാരമാകാത്ത രീതിയിലുള്ള ഫീസ് ഘടന മാത്രമായിരിക്കും കാർഷിക സർവകലാശാലയിൽ ഉണ്ടാകുകയെന്നകാര്യം ഉറപ്പാക്കണമെന്ന് സർക്കാർ സർവകലാശാലയ്ക്ക് നിദേശം നൽകിയിട്ടുണ്ട്. സർവകലാശാലയിലെ സാമ്പത്തിക പ്രതിസന്ധി മുഖ്യമന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുന്നതിനുള്ള ഇടപെടൽ നടത്താനാണ് നിലവിൽ ആലോചിക്കുന്നത്. സർക്കാരിൽ നിന്ന് കൂടുതൽ പണം ലഭ്യമാകുന്ന നിലയ്ക്ക് ഫീസിന്റെ കാര്യത്തിൽ വീണ്ടും…

Read More

കൊവിഡ് രോഗികളുടെ എണ്ണം ഇനിയുമുയരും; മൂന്നാം തരംഗം നേരിടുന്നതിന് സജ്ജമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പ്രതിദിന രോഗികളുടെ എണ്ണം നിലവിലുള്ളതിനേക്കാൾ ഉയർന്നേക്കും. മൂന്നാം തരംഗം നേരിടുന്നതിന് ആരോഗ്യവകുപ്പ് സുസജ്ജമാണ്. നിലവിൽ സർക്കാർ ആശുപത്രികളിൽ കിടക്കകളും ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങളും ആവശ്യത്തിന് ഒരുക്കിയിട്ടുണ്ട്. ഇവ പൂർണ തോതിൽ നിറയുന്ന അവസ്ഥയുണ്ടായിട്ടില്ല. മരുന്നുകൾ ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി സ്വകാര്യ ആശുപത്രികളോട് കൃത്യമായി വിവരം അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗികൾക്കായി മാറ്റിവെച്ച 40 ഐസിയു കിടക്കകളിൽ 20 എണ്ണത്തിൽ…

Read More

തൃശ്ശൂരിൽ തട്ടിപ്പുകേസിൽ പ്രതിയായ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു

  തൃശ്ശൂർ കേച്ചേരിയിൽ നിരവധി തട്ടിപ്പുകേസിൽ പ്രതിയായ യുവാവിനെ രണ്ടംഗ സംഘം വീട്ടിൽ കയറി കുത്തിക്കൊന്നു. കേച്ചേരി മത്സ്യമാർക്കറ്റിലെ തൊഴിലാളി ഫിറോസാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണഅ സംഭവം. കേച്ചേരി പ്രധാന പാതയോട് ചേർന്ന വാടക ക്വാർട്ടേഴ്‌സിലാണ് കൊലപാതകം നടന്നത്. തൃശ്ശൂർ കേച്ചേരിയിൽ നിരവധി തട്ടിപ്പുകേസിൽ പ്രതിയായ യുവാവിനെ രണ്ടംഗ സംഘം വീട്ടിൽ കയറി കുത്തിക്കൊന്നു. കേച്ചേരി മത്സ്യമാർക്കറ്റിലെ തൊഴിലാളി ഫിറോസാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണഅ സംഭവം. കേച്ചേരി പ്രധാന പാതയോട് ചേർന്ന വാടക ക്വാർട്ടേഴ്‌സിലാണ് കൊലപാതകം നടന്നത്….

Read More

ബാബുവിനെ രക്ഷപ്പെടുത്തുന്നതിൽ വീഴ്ച; പാലക്കാട് ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്

  മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ യുവാവ് കുടുങ്ങിയ സംഭവത്തിൽ ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്. ഫയർ ആൻഡ് റസ്‌ക്യൂ കാര്യക്ഷമമായി രക്ഷാപ്രവർത്തനം നടത്തിയിട്ടില്ലെന്ന് കാണിച്ചാണ് നോട്ടീസ്. ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസ് ഡയറക്ടർ ജനറലാണ് വിശദീകരണം ചോദിച്ചത്. വിവരം യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്ന് നോട്ടീസിൽ പറയുന്നു. 48 മണിക്കൂറിനുള്ളിൽ നോട്ടീസിന് വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സാങ്കേതിക സഹായം നൽകിയില്ല, സ്ഥലത്തേക്ക് വേണ്ടത്ര ജീവനക്കാരെ അയച്ചില്ലെന്നുമുള്ള പരാതികൾ ഉയർന്നതിന് പിന്നാലെയാണ് നോട്ടീസ് പാലക്കാട്…

Read More

നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തിൽ ഇറങ്ങാൻ യുഡിഎഫ്, സീറ്റ് വിഭജനം നേരത്തെ തീർക്കും, മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തിൽ ഇറങ്ങാൻ യുഡിഎഫ്.സീറ്റ് വിഭജനം നേരത്തെ തീർക്കും.നാളെ യുഡിഎഫ് യോഗം ചേരും.സീറ്റ് വിഭജനം തീരുമാനിക്കും.സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും നേരത്തേയാക്കാൻ കോൺഗ്രസും ഒരുങ്ങുകയാണ്.മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം തയ്യാറാക്കും, 1.ഉറപ്പായും ജയിക്കുന്ന സീറ്റുകൾ 2. ശക്തമായി പ്രവർത്തിച്ചാൽ പിടിച്ചെടുക്കുന്ന സീറ്റുകൾ

Read More

ഡൽഹി ചെങ്കോട്ട സ്ഫോടനം; മുഖ്യപ്രതി ഐ 20 കാറിൽ സ്ഥിരമായി പാതി നിർമ്മാണം പൂർത്തിയാക്കിയ ബോംബ് സൂക്ഷിച്ചിരുന്നുവെന്ന് മൊഴി

ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതി ഡോ ഉമർ നബി ബോംബ് നിർമ്മാണ സാമഗ്രികൾ എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നതായി എൻഐഎയ്ക്ക് മൊഴി ലഭിച്ചു. ഐ 20 കാറിൽ എപ്പോഴും ഒരു സ്യൂട്ട്കേസ് കൊണ്ട് നടന്നിരുന്നു അതിൽ പാതി നിർമ്മാണം പൂർത്തിയാക്കിയ ബോംബ് എപ്പോഴും സൂക്ഷിച്ചിരുന്നു. ബോംബ് നിർമ്മാണത്തിനായി നെയിൽ പോളിഷ് റിമൂവർ,പൊടിച്ച പഞ്ചസാര എന്നിവ ഉപയോഗിച്ചതായും സൂചനയുണ്ട്. കശ്മീരിൽ വൻ ആക്രമണപദ്ധതി സംഘം തയ്യാറാക്കിയിരുന്നുവെന്നും എൻഐഎയ്ക്ക് വിവരം ലഭിച്ചു. വൈറ്റ് കോളർ സംഘത്തിന്റെ അമീർ ആണ് താനെന്ന്…

Read More