SIR നടപടികൾ നീട്ടിവെക്കണം, BLO അനിഷിൻ്റെ ആത്മഹത്യയിൽ പൂർണ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷന്: പാണക്കാട് സാദിഖലി തങ്ങൾ

BLO അനിഷിൻ്റെ ആത്മഹത്യയിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങൾ. സമ്മർദ്ധത്തിൻ്റെ പൂർണ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷന്. SIR നടപടികൾ നീട്ടിവെക്കണം. SIR നേരത്തെ നീട്ടി വെക്കാൻ രാഷ്ട്രീയ പാർട്ടികൾ നേരത്തെ ആവശ്യപ്പെട്ടതാണ്. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് SIR നടപ്പാക്കാൻ ശ്രമിക്കുമ്പോൾ സമ്മർദ്ധം ഉണ്ടാകും. BJP പ്രവർത്തകൻ്റെ ആത്മഹത്യയിലും സാദിഖലി തങ്ങൾ പ്രതികരിച്ചു. പാർട്ടികൾ പ്രവർത്തകരുടെ മാനസിക നില കൂടി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ…

Read More

‘മതരാഷ്ട്ര വാദം ഉപേക്ഷിച്ചെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകാൻ തയ്യാറുണ്ടോ ?; ജമാഅത്തെ ഇസ്ലാമിയെ വെല്ലുവിളിച്ച് എ കെ ബാലൻ

ജമാഅത്തെ ഇസ്ലാമിയെ വെല്ലുവിളിച്ച് മുതിർന്ന സിപിഐഎം നേതാവ് എ.കെ.ബാലൻ. മതരാഷ്ട്ര വാദം ഉപേക്ഷിച്ചെന്ന് സത്യവാങ്മൂലം കോടതിയിൽ നൽകാൻ ജമാഅത്തെ ഇസ്ലാമി തയ്യാറുണ്ടോയോണ്ടെന്നാണ് ചോദ്യം. മതരാഷ്ട്രമാണ് അവരുടെ ലക്ഷ്യം. ഇന്ത്യയെ ഇസ്ലാം റിപ്പബ്ലിക്കാകാനാണ് അവരുടെ ലക്ഷ്യം അത് ഒരു രൂപത്തിലും അംഗീകരിക്കാനാകില്ല.മതരാഷ്ട്രവാദം ലക്ഷ്യം വെക്കുന്നത് അപകടകരം എന്നാണ് സമസ്ത പ്രമേയം പറയുന്നത്. ജമാ അത്തെ ഇസ്ലാമിക്കെതിരായ സമസ്ത പ്രമേയത്തിൽ ലീഗ് നിലപാട് വ്യക്തമാക്കണമെന്നും എ കെ ബാലൻ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ…

Read More

തിരുവനന്തപുരത്ത് പടക്കനിർമാണശാലയിൽ തീപിടിത്തം; ഒരാൾ മരിച്ചു

  തിരുവനന്തപുരം പാലോട് ചൂടൽ പടക്കനിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. സുശീല എന്ന 58കാരിയാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിമിന്നലിൽ പടക്കത്തിന് തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം    

Read More

അങ്കമാലിയില്‍ രണ്ടു കുട്ടികളെ തീക്കൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയക്ക് ശ്രമിച്ച അമ്മയും മരിച്ചു

കൊച്ചി: അങ്കമാലി തുറവൂരില്‍ രണ്ടു മക്കളെ തീക്കൊളുത്തി കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യയക്ക് ശ്രമിച്ച മാതാവും മരിച്ചു. തുറവൂര്‍ പെരിങ്ങാംപറമ്പില്‍ ഇളംന്തുരുത്തി വീട്ടില്‍ അഞ്ജു(29), മക്കളായ ആതിര(6),അരുഷ്(3) എന്നിവരാണ് മരിച്ചത്. മക്കളായ ആതിരയും അരുഷും സംഭവ സ്ഥലത്തുവെച്ചും മാതാവ് അഞ്ജു തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്ന വഴിയുമാണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ അഞ്ജുവിനെ ആദ്യം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഗുരതരമായിരുന്നതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ യാത്രാ മധ്യേ തന്നെ അഞ്ജുവും മരിച്ചു.അങ്കമാലി…

Read More

കർണാടകയിൽ അധികാര വടംവലി രൂക്ഷം; ഉടൻ തീരുമാനം വേണമെന്ന് ഡി കെ ശിവകുമാർ വിഭാഗം, ഡൽഹിയിൽ ചർച്ച

കോൺഗ്രസ് ഭരണമുള്ള ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക. തെലങ്കാനയിലും കർണാടകയിലും മാത്രമാണ് കോൺഗ്രസിന് ഏക ആശ്വാസം. എന്നാലിതാ കർണാടകയിൽ ഗ്രൂപ്പ് വടംവലി ശക്തമായിരിക്കുകയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ വിമത നീക്കം ശക്തമായതോടെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ആടിയുലയുകയാണ്. ബി ജെ പിയുടെ കുത്തക തകർത്ത് രണ്ടര വർഷം മുൻപാണ് കർണാടക ഭരണം കോൺഗ്രസ് പിടിച്ചെടുത്തത്. ഇത് ദേശീയതലത്തിൽ കോൺഗ്രസിന് ഏറെ ആശ്വാസമുണ്ടാക്കിയ വിജയവുമായിരുന്നു. കേരളത്തിലടക്കം തിരിച്ചടിയുണ്ടായതോടെ ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് വലിയ പരീക്ഷണം നേരിട്ടുകൊണ്ടിരിക്കെയാണ്…

Read More

സൗജന്യ ഹൃദയ ശസ്ത്രക്രിയ ‘സ്പന്ദനം’ ക്യാമ്പുമായി ആസ്റ്റർ വളന്റിയേഴ്‌സ്

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ആസ്റ്റർ വോളന്റിയേഴ്സും കൊച്ചി ആസ്റ്റർ മെഡിസിറ്റിയും കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി, 18 വയസ്സിൽ താഴെയുള്ള ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികൾക്ക് ഹൃദയശാസ്ത്രക്രിയകൾ ആവശ്യമായി വന്നാൽ അവർക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ അടക്കമുള്ള വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് ‘സ്പന്ദനം’ എന്ന പേരിലുള്ള ഈ മെഡിക്കൽ ക്യാമ്പിന്റെ ലക്ഷ്യം. 2025 നവംബർ 30-ന് രാവിലെ 9 മണി മുതൽ 2 മണി വരെ കൽപ്പറ്റ, പിണങ്ങോട് റോഡിലുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്…

Read More

തിരഞ്ഞെടുപ്പ് കമ്മീഷനെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ തുറന്ന കത്ത് എഴുതി 272 മുന്‍ ജഡ്ജിമാരും ഉദ്യോഗസ്ഥരും

വോട്ട് കൊള്ള ആരോപണം രാഹുൽ ഗാന്ധിയെ വിമർശിച്ചു തുറന്ന കത്ത്. 272 പ്രമുഖരാണ് രാഹുലിനെ വിമർശിച്ച തുറന്ന കത്തിൽ ഒപ്പുവെച്ചത്. 16 ജഡ്ജിമാരും, 14 അംബാസഡർമാരും, 133 വിമുക്തഭടന്മാരും കത്തിൽ ഒപ്പു വച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ രാഹുലിന്റെ വിമർശനത്തെ അപലപിച്ചാണ് കത്ത്. എസ്‌ഐആര്‍ പ്രക്രിയയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി വിമര്‍ശിക്കുന്നതിനിടയിലാണ് ഈ സംഭവം. ഇന്ത്യയുടെ ജനാധിപത്യം ബലപ്രയോഗത്തിലൂടെയല്ല, മറിച്ച്‌ അതിന്റെ അടിസ്ഥാന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള വിഷലിപ്തമായ ആരോപണത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വേലിയേറ്റത്തിലൂടെയാണ് ആക്രമിക്കപ്പെടുന്നതെന്ന് സിവില്‍ സമൂഹത്തിലെ…

Read More

വയനാട്ടിലെ വാളാടിൽവീണ്ടും കൂടുതൽ രോഗികൾ; 51 പേർക്ക് കൂടി രോഗ സ്ഥിരീകരണം

വയനാട്ടിലെ വാളാടിൽവീണ്ടും കൂടുതൽ രോഗികൾ. സമ്പർക്ക വ്യാപനമുണ്ടായ വയനാട്ടിലെ വാളാട് 51 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെ ഈ മേഖലയിൽ 89 രോഗികൾ.ആൻ്റി ജൻ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ വരെ 89 പേർക്ക് ഈ മേഖലയിൽ രോഗം സ്ഥിരീകരിച്ചിരുന്നു പുതിയ ഫലം വന്ന തോട് കൂടി 140 രോഗികൾ

Read More

മോദി 2.0; 6 ഡോക്ടർമാരും 13 അഭിഭാഷകരും: മോദി മന്ത്രിസഭയുടെ സവിശേഷതകൾ

  ന്യൂഡൽഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ പുനഃസംഘടനയിൽ സവിശേഷതകളേറെ. യുവത്വത്തിനും, സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന പുനഃസംഘടനയില്‍ പുതുമുഖങ്ങളുമുണ്ട്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിസഭ എന്ന ഖ്യാതിയും 77 അംഗ മോദി മന്ത്രിസഭയ്ക്കുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനാവാൾ, മീനാക്ഷി ലേഖി എന്നിവർക്കൊപ്പം മലയാളിയായ രാജ്യസഭ അംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി ആകും. നിലവിലെ മന്ത്രിസഭയിൽ നിന്നും 12 മന്ത്രിമാരെ പുറത്താക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ഉത്തര്‍പ്രദേശിന് ഏഴ് മന്ത്രിസ്ഥാനമാണ് നൽകിയിരിക്കുന്നത്. പ്രതീക്ഷിച്ചതിനെക്കാളും…

Read More

സാനിറ്റൈസർ നി​ർ​മാ​ണ​ത്തി​നു​ള്ള സ്പിരിറ്റ് തേനിൽ ചേർത്ത് കു​ടി​ച്ച് ചികിത്സയിലായിരുന്ന യു​വാ​വ് മരിച്ചു

മൂ​ന്നാ​ർ:ഇടുക്കി ചിത്തിരപുരത്ത് വ്യാജമദ്യം കഴിച്ച് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ഹോംസ്റ്റേ ജീവനക്കാരൻ കാസർഗോഡ് സ്വദേശി ജോബി എന്ന് വിളിക്കുന്ന ഹരീഷ് (33) ആണ് മരിച്ചത്. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാൾക്കൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹോംസ്റ്റേ ഉടമ തങ്കച്ചന്റെ നില ഗുരുതരമായി തുടരുകയാണ്. ചിത്തിരപുരത്തെ ഹോം സ്റ്റേയിൽ വച്ച് കഴിഞ്ഞ 28ന് സാനിറ്റൈസർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സ്പിരിറ്റ് തേനിൽ ചേർത്ത് കഴിക്കുകയായിരുന്നു. കുടുംബമായി ഇവിടെ എത്തിയ തൃശൂർ സ്വദേശിക്കൊപ്പമാണ് ഇവർ മദ്യപിച്ചത്. തിരിച്ച് വീട്ടിലേക്ക് പോകും…

Read More