ഡോക്ടർമാർക്കും മന്ത്രിയടക്കമുള്ളവർക്കും നന്ദി പറഞ്ഞ് വാവ സുരേഷ് ആശുപത്രി വിട്ടു

  പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വാവ സുരേഷിനെ ഡിസ്ചാർജ് ചെയ്തു. ആരോഗ്യനില പൂർണ തൃപ്തികരമായതിനെ തുടർന്നാണ് ഡിസ്ചാർജ്. കൃത്യസമയത്ത് കിട്ടിയ പരിചരണം തനിക്ക് രണ്ടാം ജന്മം സാധ്യമാക്കിയതെന്ന് വാവ സുരേഷ് പറഞ്ഞു. ഡോക്ടർമാർക്കും മന്ത്രി വി എൻ വാസവൻ അടക്കമുള്ളവർക്കും വാവ സുരേഷ് നന്ദി പറഞ്ഞു. ഇവർ തന്റെ കാണപ്പെട്ട ദൈവമാണെന്നും സുരേഷ് പ്രതികരിച്ചു കഴിഞ്ഞ തിങ്കളാഴ്ചയാണ് വാവ സുരേഷിനെ കോട്ടയം കുറിച്ചിയിൽ വെച്ച് മൂർഖൻ കടിച്ചത്. ഗുരുതാവസ്ഥയിലാണ് സുരേഷിനെ കോട്ടയം…

Read More

വിനോദിനി ബാലകൃഷ്ണന് കസ്റ്റംസിന്റെ നോട്ടീസ് വീണ്ടും; 30ന് ഹാജരാകണം

ഐ ഫോൺ വിവാദവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസ് വീണ്ടും നോട്ടീസ് നൽകി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇത് മൂന്നാം തവണയാണ് വിനോദിനിക്ക് നോട്ടീസ് നൽകുന്നത്. ഈ മാസം 30ന് ഹാജരാകാനാണ് നിർദേശം. കഴിഞ്ഞ രണ്ട് തവണ നോട്ടീസ് നൽകിയിട്ടും വിനോദിനി ഹാജരായിരുന്നില്ല. 30ന് ഹാജരായില്ലെങ്കിൽ കോടതി വഴി വാറണ്ട് അയക്കുമെന്ന് കസ്റ്റംസ് പറഞ്ഞിട്ടുണ്ട് ലൈഫ് മിഷൻ കോഴയുടെ ഭാഗമായി യൂനിടാക് എംഡി സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിൽ ഒന്ന് വിനോദിനി…

Read More

‘ഒത്തുതീർപ്പാക്കിയ കന്യാസ്ത്രീ വിഷയം വീണ്ടും കുത്തിപ്പൊക്കി’; BJP സംസ്ഥാന നേതൃത്വത്തെ വിളിപ്പിച്ച് RSS

ചത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപി സംസ്ഥാന നേതൃത്വത്തെ വിളിപ്പിച്ച് ആർഎസ്എസ്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ജനറൽ സെക്രട്ടറി എസ് സുരേഷ്, മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവർ ആർഎസ്എസിന്റെ വിഭാഗ് കാര്യാലയത്തിലെത്തി. ഒത്തുതീർപ്പാക്കിയ കന്യാസ്ത്രീ വിഷയം ബിജെപി സംസ്ഥാന നേതൃത്വം വീണ്ടും കുത്തിപ്പൊക്കി എന്ന് ആർഎസ്എസ. കന്യാസ്ത്രീകൾ കഴിഞ്ഞദിവസം ബിജെപി സംസ്ഥാന നേതൃത്വത്തെ കണ്ടത് പർവതീകരിച്ച് അവതരിപ്പിച്ചെന്ന് വിമർശനം. ബിജെപി സംസ്ഥാന നേതൃത്വത്തെ ആർഎസ്എസ് അതൃപ്തി നേരിട്ട് അറിയിക്കും. സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍…

Read More

കേരളത്തില്‍ കൊവിഡിന്റെ രണ്ടാം ഘട്ടം; തെരഞ്ഞെടുപ്പിനുശേഷം വ്യാപനം വര്‍ധിച്ചേക്കുമെന്ന് വിദഗ്ധര്‍

കൊല്ലം: തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. നിലവില്‍ രോഗികളുടെ എണ്ണം ദിനം പ്രതി കുറയുകയാണെങ്കിലും രോഗത്തിന്റെ രണ്ടാംവരവ് ഏതുസമയത്തും ഉണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു   സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരുമടക്കം എല്ലാവരും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാലേ ഇതിന്റെ തീവ്രത കുറയ്ക്കാനാകൂവെന്ന് കേരള സാമൂഹിക സുരക്ഷാമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു കേരളത്തില്‍ ഒക്ടോബര്‍ 17 മുതലുള്ള ആഴ്ചകളിലെ കണക്ക് പരിശോധിക്കുമ്പോഴാണ് രോഗികളുടെ നിരക്കില്‍ കുറവുകാണുന്നത്. അടുത്തദിവസങ്ങളിലായി രോഗവ്യാപനത്തിന്റെ ഗ്രാഫ് നിരപ്പിലെത്തുകയും പിന്നീട്…

Read More

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തി

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തി. പഞ്ചായത്തംഗം പിന്റു ചക്രവർത്തിയാണ് കൊല്ലപ്പെട്ടത്. ഹൂഗ്ലി ജില്ലയിലെ കൊന്നഗറിലാണ് സംഭവം. വീട്ടിലേക്ക് പോകും വഴി അക്രമികൾ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൊൽക്കത്ത SSKM ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് സംഘർഷ സാഹചര്യം നിലനിൽക്കുകയാണ്.അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Read More

വയനാട്ടിലെ പുതിയ കണ്ടൈന്‍മെന്റ് സോണുകൾ

*മുട്ടില്‍* ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9(വാഴവറ്റ),വാര്‍ഡ് 10(പാക്കം) എന്നിവ കണ്ടൈന്‍മെന്റ് സോണുകളായും,വാര്‍ഡ് 11 ലെ കല്ലുപാടി മൃഗാശുപത്രി മുതല്‍ പാക്കം സബ്ബ് സെന്റര്‍ വരെയുള്ള ഭാഗം മൈക്രോ കണ്ടൈന്‍മെന്റ് സോണായും വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. *കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി* *കോട്ടത്തറ* പഞ്ചായത്തിലെ വാര്‍ഡ് 3 ലെ മൂപ്പന്‍കാവ് പ്രദേശവും, *പടിഞ്ഞാറത്തറ* പഞ്ചായത്തിലെ 1,9 വാര്‍ഡുകളും, *നെന്മേനി* പഞ്ചായത്തിലെ വാര്‍ഡ് 12 ലെ ചീരാല്‍ എ.യു.പി സ്‌ക്കൂള്‍ മുതല്‍ ഡോക്ടര്‍പടി വരെയും ചീരാല്‍ മാടക്കര റോഡില്‍ ശാന്തി…

Read More

കോൺഗ്രസിൽ സമൂലമായ അഴിച്ചുപണി ആവശ്യം; പ്രവർത്തകരിൽ ആത്മവിശ്വാസം പുനഃസ്ഥാപിക്കണം: കെ സി ജോസഫ്

  കോൺഗ്രസിൽ സമൂലമായ അഴിച്ചുപണി ആവശ്യമാണെന്ന് കെ സി ജോസഫ്. ഒരു വ്യക്തിയെ ചൂണ്ടിയല്ല പറയുന്നത്. താഴെ തട്ട് മുതൽ അഴിച്ചുപണി ആവശ്യമാണ്. കോൺഗ്രസിലെ താഴെത്തട്ടിലുള്ള കമ്മിറ്റികൾ ദുർബലമാണ്. ജനങ്ങൾക്ക് കോൺഗ്രസ് പ്രവർത്തകർക്ക് ആത്മവിശ്വാസം പുനഃസ്ഥാപിക്കാൻ കഴിയുന്ന നേതൃത്വം കേരളത്തിൽ കോൺഗ്രസിനുണ്ടാകണം തെരഞ്ഞെടുപ്പ് ഫലം ഗൗരവമായി കോൺഗ്രസ് നേതൃത്വം കണക്കിലെടുക്കണം. പരാജയകാരണം കണ്ടെത്തി പരിഹരിക്കണം. അല്ലാതെ മുന്നോട്ടു പോകാൻ കോൺഗ്രസിന് സാധിക്കില്ല. കേരളത്തിലെ ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്കയുണ്ടായിരുന്നു. ആ ആശങ്ക അവർ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ്…

Read More

കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 48,268 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 81 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,268 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 81,37,119 ആയി ഉയർന്നു.   551 പേർ കൂടി കൊവിഡ് ബാധിതരായി കഴിഞ്ഞ ദിവസം മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,21,641 ആയി ഉയർന്നു. 5,82,649 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 74,32,829 പേർ ഇതിനോടകം രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,454 പേർ കൂടി രോഗമുക്തരായി രാജ്യത്തെ…

Read More

മദീന സന്ദർശിച്ച് മടങ്ങിയ മലയാളി കുടുംബം അപകടത്തിൽ പെട്ട് മൂന്ന് പേർ മരിച്ചു; ഒരു കുട്ടിമാത്രം രക്ഷപ്പെട്ടു.

മദീന:സൗദിയിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മദീന സന്ദർശനം പൂർത്തിയാക്കി ജിദ്ദയിലേക്ക് തിരിച്ച് വരുന്ന വഴി ഇന്നാണ് അപകടം സംഭവിച്ചത്.മലപ്പുറം പറമ്പിൽ പീടികക്കടുത്ത് പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്ദുൽ റസാഖ്(49), ഭാര്യ ഫാസില, മകൾ ഫാത്തിമ റസാൻ എന്നിവരാണ് മരിച്ചത്.ജിദ്ദക്കും മദീനക്കും ഇടയിൽ അംന എന്ന സ്ഥലത്ത് വെച്ചാണ് അപകടം സംഭവിച്ചത്. മൂത്ത കുട്ടി പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ടു. താഇഫിലാണ് റസാഖ് ജോലി ചെയ്തിരുന്നത്. ഫാമിലി വിസയിലായിരുന്നു കുടുംബം.മരിച്ച ഫാസിലയുടെ സഹോദരനും,സുഹൃത്തുക്കളും സന്നദ്ധ സംഘടനകളും…

Read More

നാളെ തീയറ്ററിൽ കാണാം; ഹൃദയം റിലീസ് മാറ്റിവെച്ചെന്ന പ്രചാരണം തള്ളി വിനീത് ശ്രീനിവാസൻ

  പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ റിലീസ് മാറ്റിവെച്ചെന്ന പ്രചാരണം നിഷേധിച്ച് വിനീത് ശ്രീനിവാസൻ. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഞായറാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൃദയം റിലീസ് മാറ്റിയെന്ന് പ്രചാരണമുണ്ടായത്. ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ല. തീയറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഹൃദയം കാണാൻ കാത്തിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. നാളെ തീയറ്ററിൽ കാണാമെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു

Read More