Headlines

കാബൂൾ ഡ്രോൺ ആക്രമണത്തിൽ മരിച്ചത് പത്തംഗ കുടുംബം; കുറ്റസമ്മതം നടത്തി അമേരിക്ക

  കാബൂളിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ പത്തംഗ കുടുംബം കൊല്ലപ്പെട്ടതിൽ തെറ്റ് സമ്മതിച്ച് അമേരിക്ക. നിരീക്ഷണ ഡ്രോണുകൾക്ക് പറ്റിയ പിഴവാണ് കാരണമെന്ന് യു എസ് സെൻട്രൽ കമാൻഡ് വിശദീകരിക്കുന്നു. കാബൂൾ വിമാനത്താവളത്തിലെ ചാവേറാക്രമണത്തിന് പകരമായാണ് യു എസ് ഐ എസ് തീവ്രവാദികളെ ലക്ഷ്യം വെച്ച് ഡ്രോൺ ആക്രമണം നടത്തിയത്. എന്നാൽ ഇത് ലക്ഷ്യം തെറ്റി പത്തംഗ കുടുംബത്തിന് നേരെ പതിക്കുകയായിരുന്നു കാറിൽ സ്‌ഫോടനവസ്തുക്കൾ നിറച്ചെത്തിയ ചാവേറിനെ ഇല്ലാതാക്കി എന്നായിരുന്നു അമേരിക്ക ആദ്യം അവകാശപ്പെട്ടത്. എന്നാൽ ഇത് തെറ്റാണെന്ന്…

Read More

പിങ്ക് ബോൾ ടെസ്റ്റിനൊരുങ്ങി ഇന്ത്യ; ടോസ് ലഭിച്ച കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുത്തു

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. അഡ്‌ലെയ്ഡിൽ പകലും രാത്രിയുമായാണ് മത്സരം. പിങ്ക് ബോളാണ് മത്സരത്തിൽ ഉപയോഗിക്കുക. ഇതാദ്യമായാണ് ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരം കളിക്കുന്നത്. മൂന്ന് പേസർമാരെയും ഒരു സ്പിന്നറെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. രവീന്ദ്ര ജഡേജക്ക് ടീമിലിടം നേടാനായില്ല. മായങ്ക് അഗർവാളും പൃഥ്വി ഷായും ഇന്നിംഗ്‌സ് ഓപൺ ചെയ്യും. വൃദ്ധിമാൻ സാഹയാണ് വിക്കറ്റ് കീപ്പർ ഇന്ത്യ ടീം: മായങ്ക് അഗർവാൾ, പൃഥ്വി ഷാ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, ഹനുമ വിഹാരി,…

Read More

ഒമാനിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വൻ സിഗരറ്റ് ശേഖരം പിടികൂടി

  മസ്‍കത്ത്: ഒമാനില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വന്‍ സിഗിരറ്റ് ശേഖരം പിടികൂടി. സലാല വിലയാത്തിലെ ഒരു സൈറ്റിൽ നടത്തിയ റെയ്‌ഡിലാണ് രാജ്യത്ത് നിരോധിക്കപ്പെട്ട 31,000 കാർട്ടൻ സിഗരറ്റുകൾ കണ്ടെടുത്തത്. ദോഫാർ ഗവർണറേറ്റ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പും ദോഫാർ കസ്റ്റംസ് അധികൃതരും ചേര്‍ന്നാണ് പരിശോധന നടത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

Read More

വിജയത്തുടര്‍ച്ച: പെറുവിനെ നാല് ഗോളുകള്‍ക്ക് തകർത്ത് ബ്രസീല്‍

കോപ്പ അമേരിക്കയിൽ വിജയദാഹം തീരാതെ ബ്രസീൽ. കോപ്പയിലെ രണ്ടാം മത്സരത്തിൽ പെറുവിനെ മറുപടിയില്ലാത്ത നാല് ​ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്. നെയ്മർ, അലക്സ് സാൻഡ്രോ, എവർട്ടൻ റിബെറോ, റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിനായി ​ഗോൾ നേടിയത്. മത്സരം തുടങ്ങി പന്ത്രണ്ടാം‌ മിനിറ്റിൽ തന്നെ പെറു വലകുലുക്കി ബ്രസീൽ പോരാട്ടത്തിന്റെ സൂചന നൽകിയിരുന്നു. ​ഗബ്രിയേൽ ജീസസിന്റെ അസിസ്റ്റിൽ അലക്സ് സാൻഡ്രോ പന്ത് ലക്ഷ്യത്തിലെത്തിച്ചു. തുടർന്നും ആക്രമണങ്ങൾ ഉണ്ടായെങ്കിലും, പിന്നീടുള്ള മൂന്ന് ​ഗോളുകളും പിറന്നത് ആദ്യ പകുതിക്ക് ശേഷമായിരുന്നു. ഫ്രെഡിന്റെ പാസ് സ്വീകരിച്ച…

Read More

കൊവിഡ് ബാധിച്ച് മരിച്ച എസ് ഐയുടെ മൃതദേഹം സംസ്‌കരിച്ചു

ഇടുക്കിയിൽ കൊവിഡ് ബാധിച്ച് മരിച്ച സബ് ഇൻസ്‌പെക്ടർ അജിതന്റെ മൃതദേഹം സംസ്‌കരിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങുകൾ. ഇടുക്കി വെള്ളിയാറ്റം പൂച്ചപ്രയിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങ് നടന്നത്. ഛായചിത്രത്തിന് മുന്നിലാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്. ആദരാഞ്ജലികൾ അർപ്പിച്ചതും ചിത്രത്തിന് മുന്നിലായിരുന്നു. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു പോലീസുദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിക്കുന്നത്. തൊടുപുഴ സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐ ആയിരുന്നു അജിതൻ. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ കോട്ടയം മെഡിക്കൽ കോളജ്…

Read More

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 54,563 സാമ്പിളുകൾ; 95 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,563 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 31,04,878 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2,07,429 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.   95 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 24, കണ്ണൂർ…

Read More

അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗലങ്ങള്‍ ചത്തടിയുന്നത് പത്ത് മടങ്ങായി വര്‍ധിച്ചു; സിഎംഎഫ്ആര്‍ഐ പഠനം

അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗലങ്ങള്‍ ചത്ത് അടിയുന്നത് കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ പത്ത് മടങ്ങ് വര്‍ധിച്ചതായി കണ്ടെത്തല്‍. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം നടത്തിയ (സിഎംഎഫ്ആര്‍ഐ) പഠനത്തില്‍ 2004-2013 കാലയളവില്‍ പ്രതിവര്‍ഷം 0.3 ശതമാനമായിരുന്നത് 2013-2023 കാലയളവില്‍ പ്രതിവര്‍ഷം 3 ശതമാനമായി കുത്തനെ കൂടിയെന്ന് കണ്ടെത്തി. കേരളം, കര്‍ണാടക, ഗോവ തീരങ്ങളിലാണ് തിമിംഗലങ്ങള്‍ ഏറ്റവും കൂടുതല്‍ ചത്ത് അടിയുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഉയര്‍ന്ന അളവിലുള്ള കപ്പല്‍ ഗതാഗതം, മത്സ്യബന്ധനം, പാരിസ്ഥിതിക ഘടകങ്ങള്‍, ആഴം കുറഞ്ഞ തീരക്കടല്‍ എന്നിവ ഇതിന്…

Read More

ജയിൽ മോചിതയായ ശശികലയെ പിന്തുണച്ച് പനീർശെൽവത്തിന്റെ മകൻ; വിശദീകരണം ചോദിച്ച് എടപ്പാടി വിഭാഗം

ശശികലയുടെ ജയിൽ മോചനം അണ്ണാ ഡിഎംകെയിൽ ആഭ്യന്തര കലഹം രൂക്ഷമാക്കി. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ശശികലക്ക് പിന്തുണയുമായി ഒ പനീർശെൽവത്തിന്റെ മകൻ പരസ്യമായി രംഗത്ത് എത്തിയതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം. ശശികലക്ക് ഉടൻ തമിഴ്‌നാട്ടിലേക്ക് മടങ്ങാൻ സാധിക്കട്ടെയെന്നും അവരുടെ നല്ല ആരോഗ്യത്തിനായി പ്രാർഥിക്കുന്നുവെന്നും ആയിരുന്നു പനീർശെൽവത്തിന്റെ മകൻ ജയപ്രദീപ് പറഞ്ഞത്. എന്നാൽ ഇത് എടപ്പാടി പളനിസ്വാമി വിഭാഗത്തിന്റെ അതൃപ്തി ക്ഷണിച്ചുവരുത്തുകയും ചെയ്തു ശശികലയെ അനുകൂലിച്ച് പോസ്റ്റർ പതിച്ച നേതാവിനെ കഴിഞ്ഞ ദിവസം എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നാലെയാണ്…

Read More

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടണമെന്ന് ആവശ്യം; സഭാ കവാടത്തില്‍ എംഎല്‍എമാരുടെ അനിശ്ചിതകാല സത്യാഗ്രഹം

കുന്ദംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. എംഎല്‍എമാരായ സനീഷ് കുമാര്‍ തോമസ്, എ.കെ.എം അഷറഫ് എന്നിവരാണ് സഭയ്ക്കുളളില്‍ സത്യാഗ്രഹം തുടങ്ങിയത്. പൊലീസ് അതിക്രമത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമേറ്റുകയാണ് സത്യാഗ്രഹത്തിന്റെ ലക്ഷ്യം. ലോക്കപ്പ് മര്‍ദ്ദനത്തിന്റെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്ന വിഷയത്തില്‍ കര്‍ശനമായ നടപടി ആവശ്യപ്പെട്ടാണ് അടിയന്തര പ്രമേയചര്‍ച്ചക്കൊടുവില്‍ പ്രതിപക്ഷ നേതാവ് അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ചത്. പൊലീസ് അതിക്രമത്തിന് എതിരെ…

Read More