മെലഡികളുടെ രാജാവ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 14 വര്‍ഷം; ഓര്‍മകളില്‍ ബോംബെ രവി

ഹൃദയം തൊട്ട ഒരായിരം ഈണങ്ങളുടെ സൃഷ്ടാവാണ് ബോംബെ രവി. മെലഡികളുടെ രാജാവ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 14 വര്‍ഷം. ബോംബെ രവി ഈണമിട്ട ഗാനങ്ങള്‍ ഇന്നും സംഗീതപ്രേമികള്‍ക്കിടയില്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു. (music director bombay ravi death anniversary) ആത്മാവു തൊട്ട ഗാനങ്ങളിലൂടെ അമരത്വം നേടിയ സംഗീത സംവിധായകനായിരുന്നു ബോംബെ രവി. വരികളുടെ ആത്മാവറിഞ്ഞറിഞ്ഞാണ് ബോംബെ രവി ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത്. ആ സംഗീതം കതിര്‍ ചിന്നും മുത്തുപോലെ, പവിഴം പോലെ, ദേശ- ഭാഷാ വ്യത്യാസമില്ലാതെ ഇന്നും…

Read More

നേരിട്ട് പച്ചക്കറി എത്തിക്കും; രണ്ടാഴ്ചക്കുള്ളിൽ വില കുറയ്ക്കാനാകുമെന്ന് കൃഷിമന്ത്രി

  രണ്ട് ആഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില കുറയ്ക്കാനാകുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഇടനിലക്കാരെ ഒഴിവാക്കി സർക്കാർ നേരിട്ട് പച്ചക്കറി എത്തിക്കാൻ സർക്കാർ നോക്കുന്നുണ്ട്. തെങ്കാശിയിൽ ചർച്ച നടത്തിയിരുന്നു. കർഷക സംഘങ്ങളിൽ നിന്നാണ് സർക്കാർ പച്ചക്കറി വാങ്ങുക. ഹോർട്ടികോർപ്പിന് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും കൃഷിമന്ത്രി ചൂണ്ടിക്കാട്ടി. തദേശീയ പച്ചക്കറികളും വിപണിയിൽ സുലഭമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് പച്ചക്കറിക്ക് വിലക്കയറ്റം തുടരുന്നു. വെള്ളരിക്ക് ഓണക്കാലത്തേക്കാൾ കൂടിയ വിലയാണ് നിലവിലുള്ളത്. വെണ്ടയ്ക്ക, വഴുതന, ബീറ്റ്റൂട്ട്, സവാള, ചുവന്നുള്ളി എന്നിവയ്ക്കും വില…

Read More

യൂറോ കപ്പിൽ ഇന്ന് മരണ പോരാട്ടം: പോർച്ചുഗലും ഫ്രാൻസും നേർക്കുനേർ

  യൂറോ കപ്പിലെ മരണഗ്രൂപ്പിൽ ഫ്രാൻസും പോർച്ചുഗലും തമ്മിൽ ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയിൽ നിന്ന് ആരൊക്കെ പ്രീ ക്വാർട്ടറിലേക്ക് പ്രവേശിക്കുമെന്ന് ഈ മത്സരത്തോടെ വ്യക്തമാകും. ഒരു ജയവും ഒരു സമനിലയുമായാണ് ഫ്രാൻസ് മൂന്നാം മത്സരത്തിനൊരുങ്ങുന്നത്. ഒരു ജയവും ഒരു തോൽവിയുമാണ് പോർച്ചുഗലിനുള്ളത് ഇന്ന് രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. നിലവിലെ ചാമ്പ്യൻമാരാണ് പോർച്ചുഗൽ. ഹംഗറിയെ പരാജയപ്പെടുത്തിയാണ് പോർച്ചുഗൽ ടൂർണമെന്റ് ആരംഭിച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ ജർമനിയോട് പരാജയപ്പെട്ടു. നാല് പോയിന്റുമായി ഫ്രാൻസാണ് ഗ്രൂപ്പിൽ ഒന്നാമത്. ജർമനിക്കും പോർച്ചുഗലിനും മൂന്ന്…

Read More

ഡി എം വിംസ് മെഡിക്കൽ കോളേജിൽ എം ബി ബി എസ് ഏഴാം ബാച്ചിനുള്ള ഓറിയന്റേഷൻ നടന്നു

ഡി എം വിംസ് മെഡിക്കൽ കോളേജിൽ എം ബി ബി എസ് ഏഴാം ബാച്ചിനുള്ള ഓറിയന്റേഷൻ നടന്നു മേപ്പാടി : ഡി എം വിംസ് മെഡിക്കൽ കോളേജിൽ 2020-21അദ്ധ്യയന വർഷത്തെ മെഡിക്കൽ വിദ്യാർത്ഥികളുട ക്ലാസ്സിനു തുടക്കം കുറിച്ചുകൊണ്ടുള്ള ഓറിയന്റേഷൻ പ്രോഗ്രാം ഡി എം വിംസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ  യു. ബഷീർ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ചെയർമാൻ പദ്മശ്രീ ഡോ. ആസാദ് മൂപ്പൻ ഓൺലൈൻ ആയി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡീൻ. പ്രൊഫസർ ഗോപകുമാരൻ…

Read More

ബിജെപി വാദം പൊളിയുന്നു; വഞ്ചിയൂരിൽ വോട്ടർ പട്ടികയിൽ 8 ട്രാൻസ്ജെൻഡേഴ്സ്

വഞ്ചിയൂർ രണ്ടാം ബൂത്തിലെ വോട്ടർ പട്ടികയിൽ ട്രാൻസ്ജെൻഡേഴ്സ് ഇല്ലെന്ന ബിജെപി വാദം പൊളിയുന്നു. വഞ്ചിയൂരിലെ ബൂത്ത് രണ്ടിലെ വോട്ടർ പട്ടികയിൽ 8 ട്രാൻസ്ജെൻഡേഴ്സ് ഉണ്ട്. വിഷയത്തിൽ മലക്കം മറിഞ്ഞ് ബിജെപി രംഗത്തെത്തി. വോട്ടർ പട്ടികയിൽ ട്രാൻസ്ജൻഡെഴ്സ് ആരുമില്ലെന്ന് പറഞ്ഞത് ശ്രദ്ധക്കുറവെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു. പ്രതിഷേധിക്കാനുള്ള കാരണം പ്രവർത്തകനെ മർദ്ദിച്ചത് കാരണമെന്നും ബിജെപി പ്രവർത്തകർ പറയുന്നു. പട്ടികയിൽ ട്രാൻസ്ജന്റർ ഇല്ല എന്നും കള്ളവോട്ട് ചെയ്തു, വാർഡിൽ ട്രാൻസ്ജെൻഡർമാർ ആരും താമസമുള്ളതായി അറിയില്ലെന്നുമായിരുന്നു നേരത്തെ ബിജെപി ആരോപണം. അതേസമയം…

Read More

ബ്രിട്ടനോട് തോറ്റ് അയർലാൻഡ് പുറത്ത്; ഒളിമ്പിക്‌സ് വനിതാ ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ

  ടോക്യോ ഒളിമ്പിക്‌സിൽ വനിതാ ഹോക്കിയിൽ ഇന്ത്യൻ ടീം ക്വാർട്ടറിൽ കടന്നു. ബ്രിട്ടനുമായി നടന്ന മത്സരത്തിൽ അയർലാൻഡ് പരാജയപ്പെട്ടതോടെയാണ് ഇന്ത്യൻ വനിതകളുടെ ക്വാർട്ടർ പ്രവേശനം. അയർലാൻഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രിട്ടൻ പരാജയപ്പെടുത്തിയത്. പൂൾ എയിൽ നിന്ന് നാലാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാർട്ടറിൽ കടന്നത്. ഇന്നലെ സൗത്ത് ആഫ്രിക്കയെ 4-3ന് ഇന്ത്യ തോൽപ്പിച്ചിരുന്നു. അയർലാൻഡ്-ബ്രിട്ടൻ മത്സരത്തിലെ ഫലമനുസരിച്ചായിരുന്നു ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിനെ നിശ്ചയിച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയമടക്കം ആറ് പോയിന്റുകളാണ് ഇന്ത്യക്കുള്ളത്. നെതർലാൻഡ്, ജർമനി,…

Read More

ചാല മാർക്കറ്റിലെ തീ അണച്ചു; 40 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ

  തിരുവനന്തപുരം ചാല മാർക്കറ്റിലുണ്ടായ തീ അണച്ച് ഫയർ ഫോഴ്സ്. ചാലയിലെ മഹാദേവ ടോയ്സിലുണ്ടായ തീപിടുത്തത്തിൽ കുട്ടികളുടെ നിരവധി കളിപ്പാട്ടങ്ങൾ കത്തിനശിച്ചു. കടയ്ക്കുള്ളിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. ഫയർഫോഴ്സ് ഇപ്പോൾ ഈ പുക കെടുത്തുകയാണ്. സംഭവത്തിൽ റിപ്പോർട്ട് തേടുമെന്ന് കളക്ടർ നവ്ജ്യോത് ഖോസ വ്യക്തമാക്കി. തീപിടുത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. കട ഒരു രാജസ്ഥാൻ സ്വദേശിയുടേതാണ്. 40 ലക്ഷം രൂപയുടെ നഷ്ടമാണ് തീപിടുത്തത്തിൽ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഒരാളാണ്…

Read More

ചരിത്രം കുറിച്ച് പി വി സിന്ധു; ടോക്യോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ

ടോക്യോ ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധുവിന് വെങ്കലം. ചൈനയുടെ ഹി ബിങ് ജിയാവോയെ പരാജയപ്പെടുത്തിയാണ് സിന്ധു വെങ്കല ജേതാവായത്. നേരിട്ടുള്ള സെറ്റുകൾക്കാണ് വിജയം. സ്‌കോർ 21-13, 21-15 ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാം മെഡലും ആദ്യ വെങ്കലവുമാണത്. നേരത്തെ ഭാരദ്വഹനത്തിൽ മീരാബായ് ചാനു ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടിയിരുന്നു. ലണ്ടൻ ഒളിമ്പിക്‌സിൽ പി വി സിന്ധു വെള്ളി മെഡൽ നേടിയിരുന്നു. സൈന നേവാളിന് ശേഷം ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്‌സിൽ വെങ്കലം നേടുന്ന…

Read More

സുൽത്താൻ ബത്തേരിക്കടുത്ത കല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു

കാട്ടാനയുടെ ആക്രമണത്തിൽ ഗോത്രവർഗ മധ്യവയസ്കൻ കൊല്ലപ്പെട്ടു കല്ലൂർ കോളൂർ കടമ്പക്കാട് കാട്ടുനായ്ക്ക കോളനിയിലെ ചെലവവനാണ് മരണപ്പെട്ടത് .4 ദിവസം മുമ്പ് കോളൂരിലെ മകളുടെ വീട്ടിലേക്ക് പോയ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ കോളനിക്ക് സമിപത്തെ വനത്തിൽ വച്ച് ചെലവന്റെ മൃതദേഹം കണ്ടെത്തിയത്

Read More

കോട്ടയം പ്രദീപിന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി

  നടൻ കോട്ടയം പ്രദീപിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതസിദ്ധമായ ശൈലിയിലൂടെ പ്രേക്ഷക മനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ നടനാണ് പ്രദീപെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്ത് ഇന്ന് പുലർച്ചെയാണ് പ്രദീപ് അന്തരിച്ചത് പുലർച്ചെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു കോട്ടയം പ്രദീപ്. കുടുംബത്തിന്റെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Read More