ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പിനിടെ സിപിഎം സ്ഥാനാർഥിയെ ആക്രമിച്ചു; തൃണമൂൽ പ്രവർത്തകരെന്ന് ആരോപണം

ഒന്നാംഘട്ട വോട്ടെടുപ്പ് തുടരുന്നതിനിടെ പശ്ചിമ ബംഗാളിലെ സൽമോനിയിൽ സംഘർഷം. സിപിഎം സ്ഥാനാർഥി അടക്കം ഇവിടെ ആക്രമിക്കപ്പെട്ടു. ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. തൃണമൂൽ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ആദിവാസി മേഖല ഉൾപ്പെടുന്ന അഞ്ച് ജില്ലകളിലെ 73 ലക്ഷത്തോളം വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്.

Read More

ആലുവ എടത്തലയിൽ ചുഴലിക്കാറ്റ്; വാഹനങ്ങൾ തലകീഴായി മറിഞ്ഞു, മരങ്ങളും വൈദ്യുതി തൂണുകളും ഒടിഞ്ഞുവീണു

ആലുവ എടത്തലയിൽ വൻ ചുഴലിക്കാറ്റ്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കാറ്റ് വീശിയത്. ചുഴലിക്കാറ്റിൽ റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തല കീഴായി മറിഞ്ഞു. നിരവധി മരങ്ങളും വൈദ്യുതി തൂണുകളും ഒടിഞ്ഞുവീണു. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് അതിശക്തമായ മഴയാണ് ലഭിക്കുന്നത്. ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്‌

Read More

ഒരിടവേളക്ക് ശേഷം അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; ഇന്നലെ 63,000ത്തിലധികം പേർക്ക് രോഗബാധ

അമേരിക്കയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. ഇന്നലെ മാത്രം 63,000ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 770 പേർ മരിക്കുകയും ചെയ്തു. ഏറെക്കാലത്തിന് ശേഷമാണ് യുഎസിൽ പ്രതിദിന വർധനവ് ഇന്ത്യയുടേതിനേക്കാൾ മുകളിലേക്ക് എത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിലധികമായി ലോകത്ത് ഏറ്റവുമധികം പ്രതിദിന വർധനവ് റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലായിരുന്നു. യുഎസിൽ ഇതിനോടകം 87 ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.29 ലക്ഷം പേർ മരിച്ചു.   28 ലക്ഷത്തോളം പേർ നിലവിൽ ചികിത്സയിലുണ്ട്. ഇതിൽ 17,000ത്തോളം പേരുടെ നില ഗുരുതരമാണ്….

Read More

മനുഷ്യ സഹജം; നാക്ക് പിഴ എല്ലാവർക്കും സംഭവിക്കും; മന്ത്രി വി. ശിവൻകുട്ടി

  തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടെ ഇന്ത്യയിൽ 35 സംസ്ഥാനങ്ങളില്ലേ നാക്കുപിഴയിൽ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രം​ഗത്ത്. നാക്ക് പിഴ എല്ലാവര്‍ക്കും സംഭവിക്കാമെന്നും എല്ലാ മനുഷ്യനും മനുഷ്യ സഹജമായ ബുദ്ധിമുട്ട് സംഭവിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി. ഒരു നാക്കിന്റെ പിഴവ് ലോകത്തുള്ള എല്ലാ മനുഷ്യനും സംഭവിക്കും. അക്കൂട്ടത്തില്‍ പെടുന്ന ഒരു പിഴവാണ് ഇന്നലെ സംഭവിച്ചത്. ആ സംഭവിച്ചുള്ള സംഭവത്തെ ആക്ഷേപിച്ച് കൊണ്ടും അതുപോലെ തന്നെ പല രൂപത്തില്‍ ചിത്രീകരിക്കുന്ന സ്ഥിതി ചില ആള്‍ക്കാര്‍, പ്രത്യേകിച്ച് ബി.ജെ.പിക്കാരും…

Read More

രാജ്ഭവനിൽ വീണ്ടും കാവി കൊടിയേന്തിയ ഭാരതാംബ; കേരളപ്പിറവി ദിനാഘോഷത്തിൽ വിവാദ ചിത്രം ഉപയോഗിച്ചു

രാജ്ഭവനിൽ വീണ്ടും വീണ്ടും ഭാരതാംബ. കേരളപ്പിറവി ദിനാഘോഷത്തിൽ കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചു. രാജ്ഭവനിൽ സംഘടിപ്പിച്ച ദിനാഘോഷത്തിലാണ് വീണ്ടും കാവി കൊടിയേന്തിയ ഭാരതാംബ ചിത്രം ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലും ശ്യാമ പ്രസാദ് മുഖർജി ദിനാചരണത്തിലും ചിത്രം ഒഴിവാക്കിയിരുന്നു. അടുത്തിടെ സംഘടിപ്പിക്കുന്ന പരിപാടികളെല്ലാം ‘കാവിക്കൊടിയേന്തിയ ഭാരതാംബ’യുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും മുൻപിൽ വിളക്കു കൊളുത്തിയുമാണു തുടങ്ങാറുള്ളത്. സർക്കാർ പരിപാടികളിൽനിന്നു പ്രസ്തുത ചിത്രം ഒഴിവാക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ആദ്യം പറ്റില്ലെന്നായിരുന്നു രാജ്ഭവന്റെ നിലപാട്. പിന്നീട് മുഖ്യമന്ത്രി പങ്കെടുക്കുന്ന…

Read More

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ. ഉത്തർപ്രദേശിൽ ബാങ്ക് കൊള്ളയടിച്ച് 85 ലക്ഷം കവർന്ന റിസാകത്ത് ആണ് പിടിയിലായത്. ലോഡ്ജിൽ നിന്നാണ് ഉത്തർപ്രദേശ് പോലീസ് ഇയാളെ പിടികൂടിയത്.ഡിസംബർ 15 നാണ് ഇയാൾ ലക്‌നൗ ഹൈവേയിൽ വെച്ച് ബാങ്കിലേക്ക് കൊണ്ടുപോയ 85 ലക്ഷം രൂപ ഇയാളും മറ്റ് അഞ്ചുപേരും കൂടി കൊള്ളയടിച്ചത്. കവർച്ചയ്ക്ക് ശേഷം സംഘം പല സ്ഥലങ്ങളിലേക്കായി കടന്നുകളയുകയായിരുന്നു. പിന്നീട് ഉത്തർപ്രദേശ് പൊലീസ് ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി എറണാകുളത്ത് ഉണ്ടെന്ന് കണ്ടെത്തിയത്….

Read More

ബലാത്സംഗക്കേസ്; ‘പരാതിക്കാരി തെളിവ് ഹാജരാക്കണം’; വേടന്റെ അറസ്റ്റ് തടഞ്ഞ ഉത്തരവ് നീട്ടി ഹൈക്കോടതി

ബലാത്സംഗക്കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് തിങ്കളാഴ്ച വരെ നീട്ടി. വിവാഹ വാഗ്ദാനം നൽകി എന്നത് മാത്രം ക്രിമിനൽ കുറ്റത്തിന് കാരണമായി കണക്കാക്കാൻ ആവില്ലെന്ന് കോടതി. വേടൻ സമൂഹത്തിൽ വലിയ സ്വാധീനമുള്ളയാളെന്നും ജാമ്യം നൽകിയാൽ തെറ്റായ സന്ദേശം നൽകുമെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. തിങ്കളാഴ്ചയ്ക്കുള്ളിൽ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരിയ്ക്ക് കോടതി നിർദേശം നൽകി. പ്രതി മുൻ‌കൂർ ജാമ്യം തേടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. കോടതിക്ക് തീരുമാനം പറയേണ്ടതുണ്ടെന്നും കേസ് നീട്ടികൊണ്ടുപോകാൻ…

Read More

കൊവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2020 ജൂലൈ മുതൽ 2012 ജൂലൈ വരെ ഒരു വർഷത്തെ കൊവിഡ് മരണ കണക്കുകൾ പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു. പരാതികൾ പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ സർക്കാരിന് ഒരു മറയുമില്ല. മരണം പട്ടികയിൽ ഉൾപ്പെടുത്തുന്നത് വിട്ടുപോയിട്ടുണ്ടെങ്കിൽ അതുൾപ്പെടുത്തും. കൊവിഡ് മരണനിരക്ക് പരിശോധിക്കുമെന്ന മന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ…

Read More