Headlines

സജി ചെറിയാൻ- പി പി ചിത്തരഞ്ജൻ വിഭാഗങ്ങൾ തമ്മിൽ തർക്കം; ആലപ്പുഴയിൽ സിപിഎം ഏരിയാ സമ്മേളനം നിർത്തിവച്ചു

  ആലപ്പുഴ: സജി ചെറിയാൻ- പി പി ചിത്തരഞ്ജൻ വിഭാഗങ്ങൾ തമ്മിൽ തർക്കം രൂക്ഷമായതോടെ ആലപ്പുഴയിൽ സിപിഎം ഏരിയാ സമ്മേളനം നിർത്തിവച്ചു. സംസ്ഥാനത്ത് ഭരണം നടക്കുന്നു എന്ന തോന്നൽ മാത്രമേയുള്ളു എന്ന് സമ്മേളനത്തിൽ വിമർശനം ഉയർന്നു. പോലീസ് സംവിധാനം നിഷ്ക്രിയം ആണെന്നും ചില പ്രതിനിധികൾ ആരോപിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎക്കെതിരെയും വ്യക്തിഹത്യ രൂക്ഷമായപ്പോൾ ആണ് തർക്കം മുറുകിയത്.  ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കും.

Read More

സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിംലീഗിൽ ചേർന്നു

സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിംലീഗിൽ ചേർന്നു. 30 വർഷത്തെ സിപിഐഎം ബന്ധം അവസാനിപ്പിച്ചാണ് സുജ പാർട്ടി വിട്ടത്. മൂന്ന് തവണ അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു സുജ. സിപിഐഎമ്മിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് സുജ പ്രതികരിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽനിന്നാണ് സുജ മുസ്‌ലിംലീഗ് അംഗത്വം സ്വീകരിച്ചത്.അടുത്തിടെ കൊല്ലം ജില്ലയിൽ സിപിഐഎം വിടുന്ന രണ്ടാമത്തെ നേതാവ് സുജ ചന്ദ്രബാബു. കഴിഞ്ഞ ആഴ്ച കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റി സിപിഐഎം വിട്ട്…

Read More

ബഫർ സോൺ: വയനാട്ടുകാരുടെ പോരാട്ട വീര്യത്തെ അളക്കരുതെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ

സുൽത്താൻ ബത്തേരി: ബഫർ സോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കരട് രേഖയിലെ ജനദ്രോഹ തീരുമാനങ്ങൾ പിൻവലിക്കാൻ സർക്കാരുകൾ തയ്യാറായില്ലെങ്കിൽ വയനാട് ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങാൻ ജനങ്ങൾ ഒരുങ്ങിയിരിക്കണമെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ. കത്തോലിക്ക സഭ സുൽത്താൻ ബത്തേരി ഫൊറോന കൗൺസിൽ ഭാരവാഹികളുടെ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാടൻ ജനതയോട് ആത്മാർത്ഥമായ സമീപനമാണ് കേന്ദ്ര സർക്കാരിൻ്റേതെങ്കിൽ വനാതിർത്തി പിന്നിട്ടുള്ള ബഫർ സോൺ പ്രഖ്യാപനം പിൻവലിക്കും.ഇതിനായി സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണം.പുതിയ…

Read More

’10 വർഷത്തിനിടെ കേരളം വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാക്കി; കേന്ദ്ര വിഹിതത്തിൽ ഗണ്യമായ കുറവ്’; നയപ്രഖ്യാപനം വായിച്ച് ഗവർണർ

കേന്ദ്രസർക്കാരിനെ വിമർശിച്ചും സംസ്ഥാനസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. അതിദാരിദ്ര്യനിർമാർജനം പ്രഖ്യാപനം സൂചിപ്പിച്ചായിരുന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കം. തൊഴിലുറപ്പ് പദ്ധതി ഭേദഗതിയ്ക്കും, കേന്ദ്ര സാമ്പത്തിക നയങ്ങൾക്കുമെതിരായ നയപ്രഖ്യാപനത്തിലെ വിമർശനഭാഗം ഗവർണർ വായിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ കേരളം വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാക്കി. സംസ്ഥാനം വികസന പാതയിൽ കുതിക്കുന്നു. ശിശു മരണനിരക്ക് വികസിത രാജ്യങ്ങളെക്കാൾ കുറവാണെന്നും നയപ്രഖ്യാപന പ്രസംഗം.ഡിജിറ്റൽ ഡിവൈഡ് ഒഴിവാക്കി എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത നൽകി. ഏക കിടപ്പാട…

Read More

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് ജെ.ആര്‍.പി.ട്രഷറര്‍ പ്രസീത

  ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് ജെ.ആര്‍.പി.ട്രഷറര്‍ പ്രസീത. സി കെ ജാനുവിന് പണം കൈമാറിയത് തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിൽ വച്ചായിരുന്നുവെന്നും വെളിപ്പെടുത്തി. സുരേന്ദ്രൻ ഹോട്ടലിൽ നേരിട്ടെത്തിയാണ് പണം കൈമാറിയത്.ഹോട്ടലിലേക്ക് പോകുന്നതിന് മുൻപ് സുരേന്ദ്രൻ വിളിച്ചു. ജാനു പത്ത് കോടി ആവശ്യപ്പെട്ട ചർച്ച നടന്നത് കോട്ടയത്ത് വച്ചായിരുന്നുവെന്നും പ്രസീത വെളിപ്പെടുത്തി.എസ് ടി കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനവും സി കെ ജാനു ആവശ്യപ്പെട്ടുവെന്നും പ്രസീത വ്യക്തമാക്കി.  

Read More

വയനാട്ടിൽ 114 പേര്‍ക്ക് കൂടി കോവിഡ്; 118 പേര്‍ക്ക് രോഗമുക്തി,110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (19.11.20) 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 118 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല്് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9180 ആയി.8118 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 62 മരണം. നിലവില്‍ 1000 പേരാണ്…

Read More

തിരുവനന്തപുരം തോട്ടയ്ക്കാട് കാറും മീൻ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു

തിരുവനന്തപുരം തോട്ടയ്ക്കാട് മിനി ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം മരിച്ചവരിൽ വിഷ്ണു, രാജീവ്, അരുൺ, സുധീഷ് എന്നിവരെ തിരിച്ചറിഞ്ഞു. രണ്ട് പേരുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാളുടെ മൃതദേഹം കല്ലമ്പലം സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. കൊല്ലത്തേക്ക് പോയ മീൻ ലോറിയും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്റ്റുഡിയോ ജീവനക്കാരാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തെ തുടർന്ന് കാറിന്…

Read More

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കി അമേരിക്ക

  വാഷിങ്ടണ്‍: ഇന്ത്യ ഉള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീക്കി അമേരിക്ക. മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കാണ് അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നവംബര്‍ മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശ പൗരന്മാരുടെ മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ച രേഖ വിമാനങ്ങളില്‍ കയറുന്നതിന് മുമ്പ് തന്നെ ഹാജറാക്കണമെന്ന് വൈറ്റ് ഹൗസ് കൊവിഡ് കോഡിനേറ്റര്‍ പറഞ്ഞു. ഇതോടൊപ്പം യാത്ര പുറപ്പെടുന്നതിന്…

Read More

ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌ന; ചിലർ ജയിലിൽ വന്നുകണ്ട് ഭീഷണിപ്പെടുത്തി

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് കോടതിയിൽ. പോലീസ് ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന ചിലർ തന്നെ ജയിലിൽ വന്നുകണ്ടു. കേസുമായി ബന്ധമുള്ള ഉന്നതരുടെ പേരുകൾ പറയരുതെന്ന് ആവശ്യപ്പെട്ടു. തന്നെയും കുടുംബത്തെയും അപകടപ്പെടുത്താൻ ശേഷിയുള്ളവരാണ് തങ്ങളെന്ന് ഇവർ മുന്നറിയിപ്പ് നൽകിയതായും സ്വപ്‌ന പറയന്നു അന്വേഷണ ഏജൻസിയുമായി സഹകരിക്കരുതെന്ന് അവർ പറഞ്ഞു. നവംബർ 25ന് മുമ്പ് പലതവണ തനിക്ക് ഭീഷണി വന്നതാണ്. തനിക്ക് സംരക്ഷണം വേണമെന്നും കോടതിയെ സ്വപ്‌ന അറിയിച്ചു.

Read More

തുടർച്ചയായ മൂന്നാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് രണ്ട് ലക്ഷം കടന്നു; 1341 പേർ മരിച്ചു

  രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും കൊവിഡ് പ്രതദിന കേസുകൾ രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. രാജ്യത്ത് ഇതുവരെ 1,42,26,609 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,354 പേർ രോഗമുക്തരായി. രോഗമുക്തി നേടിയവരുടെ എണ്ണം 1,26,71,220 ആയിട്ടുണ്ട്. നിലവിൽ 16.79 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത് ഒരു ദിവസത്തിനിടെ 1341 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് മരണം…

Read More