ഓണത്തിന് മുന്‍പേ ഞെട്ടിച്ച് പൊന്ന്; വില സര്‍വകാല റെക്കോര്‍ഡില്‍
ചിങ്ങമാസത്തിലെ കല്യാണ പാര്‍ട്ടികളെ ആശങ്കപ്പെടുത്തി സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ചുയര്‍ന്നു. ഇന്ന് ഒറ്റയടിക്ക് പവന് 1200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 76960 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 150 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് ഇന്ന് 9620 രൂപയും നല്‍കേണ്ടതായി വരും. ഒരു പവന് 75760 രൂപയെന്ന ഓഗസ്റ്റ് എട്ടാം തിയതിയിലെ റെക്കോര്‍ഡാണ് തിരുവോണത്തിന് മുന്‍പായി സ്വര്‍ണം തിരുത്തിക്കുറിച്ചിരിക്കുന്നത് ട്രംപിന്റെ അധികത്തീരുവ പ്രാബല്യത്തിലായത് മുതല്‍ സംസ്ഥാനത്തും സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് കാണാനായത്….
