കൊടുവള്ളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്

  കോഴിക്കോട്: കൊടുവള്ളിയില്‍ പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍തികള്‍ നടുറോഡില്‍ ഏറ്റമുട്ടി. കരുവന്‍പൊയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേയും കൊടുവള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് ഏറ്റമുട്ടിയത്. രണ്ട് സ്‌കൂളുകളുടേയും സമീപത്തുള്ള ചുണ്ടപ്പുറത്തുവെച്ചാണ് ഏറ്റുമുട്ടിയത്. നടുറോഡില്‍ പരസ്പരം അടിച്ച ഇവരെ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. വിദ്യാര്‍ഥികള്‍ തമ്മില്‍ അടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വിദ്യാര്‍ഥികളെ നിലത്തിട്ട് ചവിട്ടുന്നതും വടികൊണ്ട് അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. പത്താം ക്ലാസില്‍ ഒരുമിച്ച് പഠിച്ചിരുന്നവര്‍ തമ്മിലുണ്ടായിരുന്ന വൈരാഗ്യവും സംഘര്‍ഷവുമാണ് പ്ലസ്…

Read More

ഇനി കേസ് സിനിമ കണ്ടശേഷം; ജെഎസ്‌കെ സിനിമ ശനിയാഴ്ച കാണുമെന്ന് ഹൈക്കോടതി

ജാനകി VS സ്‌റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരായ ഹര്‍ജിയില്‍ അസാധരണ നീക്കവുമായി കോടതി. ശനിയാഴ്ച സിനിമ കാണുമെന്നും അതിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നുമാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എന്‍ നഗരേഷിന്റേതാണ് സുപ്രധാന തീരുമാനം. പാലാരിവട്ടത്തെ ലാല്‍ മീഡിയയില്‍ ശനിയാഴ്ച പത്ത് മണിക്കാകും കോടതി സിനിമ കാണുക. സെന്‍സര്‍ ബോര്‍ഡ് പ്രതിനിധികളും ലാല്‍ മീഡിയയിലെത്തും. മുന്‍പ് ഹര്‍ജി മുന്നിലെത്തിയ വേളയില്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ…

Read More

‘മെഡിക്കൽ കോളജുകളിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല’; സമരം കടുപ്പിച്ച് KGMCTA

ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ്. മെഡിക്കൽ കോളജുകളിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഉണ്ടാകില്ലെന്നും കെജിഎംസിടിഎ വ്യക്തമാക്കി. സർക്കാർ ഇതുവരെ ചർച്ചയ്ക്ക് വിളിച്ചില്ലെന്നും വോട്ട് ബാങ്ക് അല്ലാത്തതുകൊണ്ടാണോ തങ്ങളെ അവഗണിക്കുന്നത് എന്നും കെജിഎംസിടിഎ സംസ്ഥാന പ്രസിഡൻ്റ് റോസ്നാരാ ബീഗം കൂട്ടിച്ചേർത്തു.സമരത്തെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. സമരം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചത്. എന്നാൽ ആരോഗ്യമന്ത്രിക്ക് എല്ലാ…

Read More

രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യും

മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. നിലവിൽ പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയിൽ നിന്ന് തേടിയത്. നയതന്ത്ര ബാഗിൽ മതഗ്രന്ഥങ്ങൾ കൊണ്ടുവന്നത് മറയാക്കി പ്രതികൾ സ്വർണക്കള്ളക്കടത്ത് നടത്തിയതെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത് യുഎഇ കോൺസൽ ജനറൽ ആവശ്യപ്പെട്ടിട്ടാണ് സർക്കാർ വാഹനത്തിൽ മതഗ്രന്ഥങ്ങൾ വിവിധയിടങ്ങളിൽ എത്തിച്ചതെന്നാണ് ജലീൽ നൽകിയ ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാവ്യാപകമായി ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. ബിജെപി ഇന്ന്…

Read More

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; വരും ദിവസങ്ങളില്‍ രാജ്യത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യുഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് തെക്കന്‍ ബംഗ്ലാദേശ്, വടക്കന്‍ ബംഗാള്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ അടുത്ത ദിവസങ്ങളില്‍ രാജ്യത്തുടനീളം കനത്ത മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലൂടെ ന്യൂനമര്‍ദ്ദം പടിഞ്ഞാറേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. സമുദ്രനിരപ്പിലുള്ള മണ്‍സൂണ്‍ കാറ്റിന്റെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്തിന് വടക്ക് ഭാഗത്തേക്കും പടിഞ്ഞാറെ അറ്റം കാറ്റിന്റെ സാധാരണ സ്ഥാനത്തിലൂടെയും കടന്നുപോവാന്‍…

Read More

നേമത്ത് വൈഷ്ണ സുരേഷ് യുഡിഎഫ് സ്ഥാനാർഥിയായേക്കും; സാധ്യത പട്ടികയിൽ വി എസ് ശിവകുമാറും കെ മുരളീധരനും

നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നേമത്ത് വൈഷ്ണ സുരേഷിനെ പരിഗണിച്ച് കോൺഗ്രസ്. വട്ടിയൂർക്കാവിൽ കെ മുരളീധരനും അരുവിക്കരയിൽ വി എസ് ശിവകുമാറും പരിഗണനയിലുണ്ട്. വൈഷ്ണ സുരേഷിന്റെ പേര് നേരത്തെ തന്നെ പരിഗണനപ്പട്ടികയിൽ ഉണ്ടായിരുന്നു. എൻഡിഎയും എൽഡിഎഫും തമ്മിലുള്ള അഭിമാനപോരാട്ടമാണ് നേമത്ത് നടക്കുക. രാജീവ് ചന്ദ്രശേഖറിനെയും വി ശിവൻകുട്ടിയുമായിരിക്കും വൈഷ്‌ണ സുരേഷിന് മത്സരിക്കുകയാണെങ്കിൽ നേരിടേണ്ടി വരിക. ഇന്ന് വൈകീട്ടോടുകൂടി 40 മണ്ഡലങ്ങളിലെയും കോൺഗ്രസിന്റെ അന്തിമ സ്ഥാനാർഥിപട്ടിക പുറത്തുവരും.അതേസമയം, ആദ്യഘട്ടത്തിൽ 60 സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. എം പിമാർ മത്സരിച്ചേക്കുമോ…

Read More

വാരാണസിയില്‍ 30 കോവിഡ് രോഗികളെ കാണാതായി; പോലീസ് തിരച്ചില്‍ ആരംഭിച്ചു

വാരാണസി: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 30 കോവിഡ് രോഗികളെ കാണാതായി. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോവിഡ് പോസിറ്റീവായ 30 പേരെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചത്. കഴിഞ്ഞയാഴ്ച കോവിഡ് പരിശോധന നടത്തിയവരില്‍ ഫലം പോസിറ്റീവായ 30 പേരെ ക്കുറിച്ചാണ് ഇതുവരെ ഒരു വിവരവും ലഭിക്കാത്തത്. ഫലം പോസിറ്റീവായതോടെ രോഗികളെ ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടത് ആരോഗ്യവകുപ്പ് തിരിച്ചറിഞ്ഞത്. തെറ്റായ വിവരങ്ങള്‍ നല്‍കി ആരോഗ്യവകുപ്പിനെ കബളിപ്പിച്ചതിന് ഇവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് പറഞ്ഞു….

Read More

സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരുന്നു; ലംഘിച്ചാല്‍ പിടിവീഴും

  തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായുള്ള കർശന നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരുന്നു. ലോക്ഡൗണിന് സമാനമായുള്ള നിയന്ത്രണങ്ങളാണ് ഞായറാഴ്ച വരെ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം വാഹനങ്ങൾ തടഞ്ഞുനിർത്തിയായിരുന്നു കഴിഞ്ഞ ദിവസത്തെ പൊലീസ് പരിശോധന. ബസ്സിനുള്ളിലെ യാത്രക്കാരെയും പരിശോധിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ വിൽക്കുന്ന കടകൾ മാത്രമാണ് തുറക്കുന്നത്. നിയന്ത്രണങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും അത്യാവശ്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു. # അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം നാളെ മുതലുണ്ടാകും. # സംസ്ഥാന- കേന്ദ്ര സർക്കാർ…

Read More

വയനാട്ടിൽ സ്കൂട്ടിക്ക് നേരെ കാട്ടാനയുടെ ആക്രമണം: യുവതി തലനാരിഴക്ക് രക്ഷപ്പെട്ടു

മാനന്തവാടി: കേരള കർണാടക അതിർത്തി പ്രദേശത്ത് സ്കൂട്ടിക്ക് നേരെ കാട്ടാന ആക്രമണം തലനാരിഴക്ക് യുവതി രക്ഷപെട്ടു. രാവിലെ 10 മണിയോടെ ബേഗൂർ ചേമ്പ് കൊല്ലിക്ക് സമീപത്താണ് സ്കൂട്ടി ആന കുത്തിമറിച്ചത്. ബേഗൂർ കോളനിയിലെ ട്രൈബൽ പ്രമോട്ടർ സിന്ധുവിൻ്റെ സ്കുട്ടിയാണ് കാട്ടാന തട്ടിയത്. തോൽപെട്ടിയിൽ നിന്ന് വരികയായിരുന്ന സ്വകാര്യ കാർ കാട്ടാനയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ സിന്ധു അടുത്ത് എത്തുകയായിരുന്നു. ക്യാമറയുടെ ഫ്ലാഷ് വെളിച്ചം തട്ടിയപ്പോൾ കാർ തട്ടാൻ ഓടി വരുന്ന സമയത്ത് സ്കൂട്ടി കുത്തിമറിക്കുകയായിരുന്നു. തുടർന്ന് നിസാര…

Read More

ആരോപണങ്ങൾ അടിസ്ഥാനരഹിതം: പെഗാസസ് വിവാദം തള്ളി കേന്ദ്രത്തിന്റെ സത്യവാങ്മൂലം

  പെഗാസസ് ഫോൺ ചോർത്തൽ കേസിൽ ആരോപണങ്ങൾ തള്ളി കേന്ദ്രസർക്കാർ. വിദഗ്ധ സമിതിക്ക് രൂപം നൽകുമെന്നും ചില നിക്ഷിപ്ത താത്പര്യക്കാർ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ പറയുന്നു. രണ്ട് പേജുള്ള സത്യവാങ്മൂലമാണ് കേന്ദ്രസർക്കാർ സമർപ്പിച്ചിരിക്കുന്നത്. പെഗാസസ് വിഷയത്തിൽ ഉയർന്ന എല്ലാ ആരോപണങ്ങളും സത്യവാങ്മൂലത്തിൽ കേന്ദ്രം തള്ളുന്നു. വിഷയത്തിൽ പാർലമെന്റിൽ കേന്ദ്രസർക്കാർ ഉയർത്തിയ വാദങ്ങൾ തന്നെയാണ് സത്യവാങ്മൂലത്തിലും ഉള്ളത് പെഗാസസ് വിവാദങ്ങൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ്. ഇവ പരിശോധിക്കാൻ ഒരു വിദഗ്ധ സമിതിക്ക്…

Read More