Headlines

അമ്മയെ കടന്നുപിടിക്കുന്നത് കണ്ട് സഹിക്കാനാകാതെയാണ് മുഹമ്മദിനെ കൊന്നത്; വെളിപ്പെടുത്തലുമായി പെൺകുട്ടികൾ

  വയനാട് അമ്പലവയൽ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കീഴടങ്ങിയ പെൺകുട്ടികൾ. അമ്പലവയൽ സ്വദേശി മുഹമ്മദ് എന്ന 68കാരനാണ് കൊല്ലപ്പെട്ടത്. അമ്മയെ കടന്നുപിടിക്കുന്നത് കണ്ട് സഹിക്കാനാകാതെയാണ് മുഹമ്മദിനെ കൊലപ്പെടുത്തിയതെന്ന് പെൺകുട്ടികൾ പറയുന്നു. 15, 16 വയസ്സുള്ള സഹോദരിമാരാണ് പോലീസിലെത്തി കീഴടങ്ങിയത്. മുഹമ്മദിന്റെ മുറിച്ചുമാറ്റിയ കാൽ സ്‌കൂൾ ബാഗിലാക്കി ഉപേക്ഷിച്ചെന്നും ഇവർ പറയുന്നു. സഹോദരനെ വീട്ടിൽ നിന്ന് പുറത്താക്കിയതിലുള്ള വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചു. പിതാവ് ഉപേക്ഷിച്ച് പോയ ശേഷം തങ്ങളുടെ സംരക്ഷണം ഏറ്റെടുത്തിരുന്നത് മുഹമ്മദായിരുന്നു. ഇന്നലെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് മുഹമ്മദ്…

Read More

പോക്‌സോ കേസുകളില്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഹൈക്കോടതി

തിരുവനന്തപുരം: പോക്‌സോ കേസുകളില്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഹൈക്കോടതി. പാലത്തായി കേസ് ചര്‍ച്ചയായ സാഹചര്യത്തിലാണ് കോടതി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇരകളായ കുട്ടികള്‍ക്ക് കൃത്യമായ നിയമസഹായം പോലും ലഭ്യമല്ലാത്ത പശ്ചാത്തലത്തിലായിരുന്നു പുതിയ മാര്‍ഗ രേഖയിറക്കാനായി കോടതി തീരുമാനിച്ചത്. * വിവിധ വകുപ്പുകളിലെ പ്രവര്‍ത്തനം ഏകോപിക്കുന്നതിനായി നോഡല്‍ ഓഫിസറെ ചുമതലപെടുത്തുക. * പൊലിസുകാര്‍ക്ക് നോഡല്‍ ഓഫിസര്‍ ആവശ്യമായ പരിശീലനം നല്‍കണം. * ഹൈക്കോടതി രജിസ്റ്റാര്‍ നോഡല്‍ ഓഫിസറുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. * പൊലിസില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറെയും…

Read More

മലയാളി സംഗീതജ്ഞന് കനേഡിയന്‍ അക്കാഡമി പുരസ്‌കാരം

  തിരുവനന്തപുരം; മലയാളിയായ ജയദേവന്‍ നായര്‍ക്ക് ഹോളിവുഡ് നോര്‍ത്ത് ഫിലിം അവാര്‍ഡ്. ഏറ്റവും മികച്ച സംഗീത സംവിധായകനു നല്കുന്ന ‘ബെസ്റ്റ് ഒറിജിനല്‍ സ്‌കോര്‍’ വിഭാഗത്തിലെ അവാര്‍ഡാണ് ജയദേവനു ലഭിച്ചത്. മാനി ബെയ്ന്‍സും സെര്‍ഗി വെല്‍ബൊവെറ്റ്‌സും ചേര്‍ന്നു സംവിധാനം ചെയ്ത F. E. A. R. (ഫേസ് എവരിതിംഗ് ആന്റ് റൈസ്) എന്ന ആനീ കോശിയുടെ ചിത്രത്തിനാണ് അവാര്‍ഡ്. കനേഡിയന്‍ ചലച്ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അംഗീകൃത അക്കാഡമിയാണ് ഹോളിവുഡ് നോര്‍ത്ത് ഫിലിം അവാര്‍ഡ്‌സ് നല്കുന്നത്. ഈ അവാര്‍ഡു കിട്ടുന്ന ആദ്യത്തെ…

Read More

ദുരന്തം നടന്നിട്ട് ഒരാണ്ട്: നീതിയും നഷ്ടപരിഹാരവുമില്ലാതെ കുഞ്ഞുമാധവ്

കോഴിക്കോട്: ഓർക്കാപ്പുറത്ത് അച്ഛനെയും അമ്മയെയും കുഞ്ഞനുജനെയും നഷ്ടമായ ഈ എട്ടുവയസ്സുകാരന് ആ ദുരന്തം നടന്ന് ഒരുവർഷമാവുമ്പോഴും നീതിയും നഷ്ടപരിഹാരവുമില്ല. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമെല്ലാം പരാതിനൽകി ബന്ധുക്കൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരുവർഷമാവാറായി. കഴിഞ്ഞ ജനുവരി 21-നാണ് നേപ്പാളിലെ ദാമനിൽ റിസോർട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ മുറിയിലെ ഹീറ്ററിൽനിന്ന് വിഷപ്പുക ശ്വസിച്ച് മാധവിന്റെ അച്ഛനമ്മമാരായ കുന്ദമംഗലം താളിക്കുണ്ട് പുനത്തിൽ രഞ്ജിത്ത് കുമാറും ഇന്ദുലക്ഷ്മിയും രണ്ടുവയസ്സുകാരനായ അനുജൻ വൈഷ്ണവ് രഞ്ജിത്തും മരിച്ചത്. റിസോർട്ടുകാരുടെ അനാസ്ഥയാണ് മാധവിന്റെ പ്രിയപ്പെട്ടവരടക്കം എട്ടുപേരുടെ ദാരുണമരണത്തിലേക്ക്…

Read More

സംസ്ഥാനത്ത് വീട്ടു നമ്പര്‍ ഇല്ലാത്തവര്‍ക്കും വീട് ഇല്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

സംസ്ഥാനത്ത് വീട്ടു നമ്പര്‍ ഇല്ലാത്തവര്‍ക്കും വീട് ഇല്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. വീട് ഇല്ലാത്തവര്‍ക്ക് ഇനി മുതല്‍ റേഷന്‍ കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അക്ഷയ സെന്റര്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് 24 മണിക്കൂറിനകം കാര്‍ഡ് നല്‍കണമെന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്ത് 88.42 ലക്ഷം കാര്‍ഡ് ഉടമകളാണുള്ളത്. 8.22 ലക്ഷം കാര്‍ഡുകള്‍ ഈ സര്‍ക്കാര്‍ പുതിയതായി വിതരണം ചെയ്തു. മാവേലി ഉല്‍പന്നങ്ങള്‍ റേഷന്‍ കടകള്‍ വഴിയും വിതരണം ചെയ്യും. മുന്‍ഗണനാ…

Read More

എം സി റോഡിൽ പൊലീസ് വാഹനവും കോൺഗ്രസ് നേതാവ് എം ലിജുവിന്റെ വാഹനവുമായി കൂട്ടിയിടിച്ചു; പരുക്കേറ്റവർ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ

എം സി റോഡിൽ പൊലീസ് വാഹനവും കോൺഗ്രസ് നേതാവിന്റെ വാഹനവുമായി കൂട്ടിയിടിച്ച് അപകടം. കെ പി സി സി ജനറൽ സെക്രട്ടറി എം ലിജുവിന്റെ ഇന്നോവ കാറും പൊലീസിന്റെ ഇന്റർ സെപ്ടർ വാഹനവുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു കാറും അപകടത്തിൽപെട്ടു. വയക്കൽ ആനാട് വെച്ചാണ് അപകടം നടന്നത്. പരുക്കേറ്റവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ടയിലേക്ക് പോകുന്നതിനടിയിലാണ് അപകടം ഉണ്ടായത്, എതിർ വശത്ത് നിന്ന് വന്ന പൊലീസ് വാഹനം നേരെ എന്റെ കാറിന് മുന്നിലേക്ക് വന്നിടിക്കുകയായിരുന്നുവെന്ന് എം ലിജു പറഞ്ഞു….

Read More

ജൈനമ്മ കൊലക്കേസ്: സെബാസ്റ്റ്യന്റെ വീട്ടില്‍ കണ്ടെത്തിയ മനുഷ്യ അസ്ഥി ഭാഗങ്ങളുടെ ദൃശ്യങ്ങള്‍

ആലപ്പുഴ ചേര്‍ത്തല ദുരൂഹമരണങ്ങളിലും തിരോധാനക്കേസുകളിലും ഇന്ന് നിര്‍ണായക പരിശോധന. സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മനുഷ്യ അസ്ഥി ഭാഗങ്ങളുടെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് കിട്ടി. അസ്ഥി ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയ പല്ലുകള്‍ അന്വേഷണത്തില്‍ നിര്‍ണായകമെന്നാണ് വിവരം. 40ലധികം അസ്ഥി ഭാഗങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ലഭിച്ച അസ്ഥിഭാഗങ്ങള്‍ കത്തിച്ച നിലയിലാണ്. അസ്ഥി ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധന ആരംഭിച്ചു. അസ്ഥി ഭാഗങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സെബാസ്റ്റ്യന്റെ വീട്ടില്‍ പരിശോധനയുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിച്ചു. ഫയര്‍ ഫോഴ്‌സ് സംഘവും…

Read More

ട്രെയിനില്‍ നിന്ന് വീണ് കാല് അറ്റുപോയ സംഭവം; സിദ്ധാര്‍ത്ഥ് കെ ഭട്ടതിരിക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ട്രെയിനില്‍ നിന്ന് വീണ് കാല് അറ്റു പോയ സംഭവത്തില്‍ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. മൂന്നുവര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് മാധ്യമപ്രവര്‍ത്തകനായ സിദ്ധാര്‍ത്ഥ് കെ ഭട്ടതിരി ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയത്. സ്വയം വരുത്തിവെച്ച പരുക്കെന്ന് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ നിയമ പോരാട്ടം.2022 നവംബര്‍ 19 ആയിരുന്നു മാധ്യമപ്രവര്‍ത്തകനായ സിദ്ധാര്‍ത്ഥ് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ ഗുജറാത്തിലെ സൂറത്തില്‍ വച്ച് അപകടത്തില്‍പ്പെടുന്നത്. സിദ്ധാര്‍ത്ഥ് സഞ്ചരിച്ച ട്രെയിനില്‍ പാന്‍ട്രി ഇല്ലാത്തതിനാല്‍ ഭക്ഷണം വാങ്ങാനായി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി…

Read More

സ്വർണക്കടത്ത് കേസ് പ്രതികളുടെ രഹസ്യമൊഴി ഇഡിക്ക് നൽകരുതെന്ന് കസ്റ്റംസ്; കേന്ദ്ര ഏജൻസികൾ തമ്മിലടിക്കുന്നു

സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ തമ്മിലടിക്കുന്നു. പ്രതികളുടെ രഹസ്യമൊഴികൾ ഇ ഡിക്ക് നൽകരുതെന്ന് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു. ഉന്നത നേതാക്കളുടെ പേരുകൾ പരാമർശിക്കുന്ന മൊഴികൾ കൈമാറരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇ ഡി നേരത്തെ മൊഴികളുടെ പകർപ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് അനുവദിക്കരുതെന്ന് കസ്റ്റംസ് പറയുന്നു. രഹസ്യമൊഴികൾ ഇ ഡിക്ക് നൽകുന്നത് കസ്റ്റംസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് വാദം. കുറ്റപത്രം നൽകുന്നതിന് മുമ്പ് മൊഴി കൈമാറരുതെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്‌ന സുരേഷ്, സരിത് എന്നിവർ…

Read More

കോതമംഗലത്ത് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

  എറണാകുളം കോതമംഗലത്ത് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പോത്താനിക്കാട് പുളിന്താനത്ത് വാടകക്ക് താമസിക്കുന്ന ചേന്നിരിക്കൽ സജി(46)യാണ് അറസ്റ്റിലായത്. മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് ഇയാൾ ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു പ്രായപൂർത്തിയാകാത്ത മറ്റൊരു ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും ഇയാൾ മുമ്പ് അറസ്റ്റിലായിട്ടുണ്ട്.

Read More