ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം; കാണികള്‍ക്ക് പ്രവേശനം അനുവദിക്കും

ഐപിഎല്ലിന് ശേഷം ആരംഭിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കാണികള്‍ക്ക് പ്രവേശനം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് സ്റ്റോഡിയത്തിന്റെ 50 ശതമാനം ഇരിപ്പിടങ്ങളില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ടെസ്റ്റ് മത്സരങ്ങളിലാണ് കാണികള്‍ക്ക് അനുമതി നല്‍കാന്‍ ഒരുങ്ങുന്നത്. കോവിഡിനെ തുടര്‍ന്ന് ക്രിക്കറ്റ് മത്സരങ്ങള്‍ കോവിഡ് പ്രട്ടോക്കോള്‍ പാലിച്ച് നടത്തുന്നതിനാല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തിന് ഉള്ളില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല.   ഡിസംബര്‍ 17 ന് അഡലെെഡില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന ആദ്യ ഡോ-നെെറ്റ് ടെസ്റ്റ് മത്സരത്തില്‍  27,000 കാണികളെ പ്രവേശിപ്പിക്കും….

Read More

ചെന്നൈ സൂപ്പർ കിങ്സ് ടീമിന്‍റെ വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നും റെയ്ന പുറത്ത്; ഇനി തീരുമാന൦ ധോണിയുടേത്

ദുബായ്: മധ്യനിര താരമായ റെയ്നയെ ചെന്നൈ സൂപ്പർ കിങ്സിൻ്റെ വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതായി റിപ്പോര്‍ട്ട്. IPL 2020 മത്സരങ്ങള്‍ക്കായി ദുബായിലെത്തിയ ശേഷം വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങിയത്. ഈ സീസണില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു റെയ്നയുടെ മടക്കം. നാട്ടിലെത്തി ക്വാറന്‍റീനില്‍ കഴിയുന്ന റെയ്ന ടീമിനൊപ്പം ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, അതിനോട് ടീം മാനേജ്മെന്‍റ് പൂര്‍ണമായും വഴങ്ങിയില്ല. റെയ്നയെ തിരികെ ടീമിലെടുക്കുന്ന കാര്യത്തില്‍ ഇടപെടില്ലെന്ന് ടീം ഉടമയായ എന്‍ ശ്രീനിവാസന്‍ കൂടി വ്യക്തമാക്കിയതോടെ ഇനി…

Read More

ഒഡിഷയിൽ അധ്യാപകന്റെ പീഡ‍നത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥി മരിച്ചു

ഒഡിഷയിൽ അധ്യാപകന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥി മരിച്ചു. രണ്ടാം വർഷ ബിഎഡ് വിദ്യാർഥിനിയാണ് മരിച്ചത്. ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഝി ആണ് ഇക്കാര്യം അറിയിച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ഉപമുഖ്യമന്ത്രി പ്രവതി പരിദ വ്യക്തമാക്കി. രാത്രി 11:45 ഓടെയാണ് പെൺകുട്ടി മരിച്ചത്. അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് തീക്കോളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് എയിംസ് ഭുവനേശ്വറിൽ ചികിത്സയിലായിരുന്നു. ഒഡീഷ ഉപമുഖ്യമന്ത്രി പ്രവതി പരിദ ഭുവനേശ്വറിലെ എയിംസിൽ എത്തി…

Read More

കണ്ണൂരിൽ സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ് പരുക്കേറ്റ അധ്യാപിക മരിച്ചു

  കണ്ണൂരിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യവെ തെറിച്ചുവീണ് പരുക്കേറ്റ അധ്യാപിക മരിച്ചു. ചുഴലി ബിപിഎം എൽ പി സ്‌കൂൾ അധ്യാപികയായ ആർലിൻ വിൻസെന്റാണ് മരിച്ചത്. ചാലിൽ വയൽ സ്വദേശിയായിരുന്നു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ചെമ്പന്തൊട്ടി ഭാഗത്തേക്ക് സഞ്ചരിക്കവെ പയറ്റിയാലിൽ വെച്ച് ആർലിൻ തെറിച്ച് വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വെള്ളക്കള്ള് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ നടക്കും.

Read More

വയനാട്ടിലേക്കുള്ള പ്രവേശനത്തിന് വിലക്കേർപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ

കൽപ്പറ്റ: വരുംദിവസങ്ങളിൽ വയനാട്ടിലേക്കുള്ള പ്രവേശനത്തിന് വിലക്കേർപ്പെടുത്തുമെന്ന് ഇന്ന് ജില്ലാ കലക്ടർ.കോഴിക്കോട് ഉൾപ്പെടെയുള്ള ഇതര ജില്ലകളിൽ പോസിറ്റീവ് കേസുകൾ വർധിക്കുന്നതിനാലും, തൂണേരിയിൽ നിന്നുൾപ്പെടെ വയനാട്ടിൽ എത്തിയവരിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിലുമാണ് നടപടി. അന്തർ ജില്ലാ യാത്രകൾ വളരെ അത്യാവശ്യമുള്ളവർ അടുത്ത ദിവസങ്ങളിലായി അത് പൂർത്തീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. അത്യാവശ്യമല്ലാത്ത അന്തർ സംസ്ഥാന, ജില്ലാ യാത്രകൾ, ട്രൈബൽ കോളനികളിലെ അനാവശ്യ സന്ദർശനം എന്നിവ പരമാവധി ഒഴിവാക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.

Read More

വയനാട് ജില്ലയില്‍ 720 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.51

  വയനാട് ജില്ലയില്‍ ഇന്ന് (12.08.21) 720 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 661 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.51 ആണ്. 713 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84388 ആയി. 76870 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6463 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4950 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സരിതക്ക് സുപ്രീം കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു

വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിത നായർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ബാലിശമായ ഹർജി നൽകിയതിന് സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു. സരിതയുടെ അഭിഭാഷകർ നിരന്തരം ഹാജർ ആകാത്തതിനെ തുടർന്ന് ആണ് ഹർജി തള്ളിയത്. ഇന്നും സരിതയുടെ അഭിഭാഷകൻ കോടതിയിൽ ഹാജർ ആയിരുന്നില്ല. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ സരിത നൽകിയ നാമനിർദ്ദേശ പത്രിക സോളാർ കേസിൽ…

Read More

വന്ദേഭാരത് മിഷന്‍ ആറാം ഘട്ടം: കുവൈറ്റില്‍ നിന്നും പത്ത് സര്‍വീസുകള്‍, സൗദിയില്‍ നിന്ന് 19 സര്‍വീസുകള്‍

കൊച്ചി: വന്ദേഭാരത് മിഷന്‍ ആറാംഘട്ടത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് കുവൈത്തില്‍ നിന്ന് പത്തു സര്‍വീസുo. സൗദിയില്‍ നിന്നു 19 സര്‍വീസുo നടത്തുo. കോഴിക്കോട്, ട്രിച്ചി എന്നിവിടങ്ങളിലേക്ക് നാലു വീതവും ചെന്നൈയിലേക്ക് രണ്ടും വിമാനങ്ങളാണു കുവൈത്തില്‍ നിന്നും ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. സെപ്റ്റംബര്‍ 9, 15, 22 29 തീതികളിലാണു കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഉള്ളത് കുവൈത്തില്‍ നിന്നും കാലത്ത് 10.30 പുറപ്പെടുന്ന വിമാനം വൈകിട്ടു 5.55 നു കോഴിക്കോട്ടെത്തും. 92 ദിനാര്‍ ആണ്…

Read More

ഐലൻഡ് എക്‌സ്പ്രസിൽ യുവതിയെ പീഡിപ്പിക്കാൻ ടി ടി ആറിന്റെ ശ്രമം; പ്രതി ഒളിവിൽ

  തിരുവനന്തപുരം-ബംഗളൂരു ഐലൻഡ് എക്‌സ്പ്രസിൽ യുവതിക്ക് നേരെ പീഡനശ്രമം. ഏപ്രിൽ 12ന് തിരുവനന്തപുരത്ത് നിന്നുള്ള യാത്രക്കിടെയാണ് സംഭവം. ടിടിആറായ പി എച്ച് ജോൺസൺ കയറി പിടിച്ചുവെന്നാണ് യുവതിയുടെ പരാതി. സ്ലീപ്പർ ടിക്കറ്റ് മാറ്റി എ സി കോച്ചിലേക്ക് നൽകണമെന്ന ആവശ്യമുന്നയിച്ച് സമീപിച്ചപ്പോൾ ടിടിആർ കയറി പിടിച്ചുവെന്ന് റെയിൽവേ പോലീസിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു. ടിടിആർ ഒളിവിലാണ്. ഇയാളെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധി 10 ന്

രണ്ടാമത്തെ പീഡന പരാതിയിൽ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലാണ് വാദം നടന്നത്. രാഹുൽ മാങ്കൂട്ടത്തിൽ തന്നെ അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് രണ്ടാമത്തെ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി. ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞായിരുന്നു ആക്രമണം. ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാൻ ആകില്ല എന്നറിയിച്ചെന്നുമാണ് പരാതിക്കാരിയുടെ മൊഴി. അന്വേഷണ ചുമതലയുള്ള ജി പൂങ്കുഴലി ബെംഗളൂരുവിൽ എത്തിയാണ് 23 കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. 21 വയസ്സുള്ളസമയത്താണ് വിവാഹവാഗ്‌ദനം…

Read More