Headlines

സൗത്തി പ്രഹരം; ഇന്ത്യ 345ന് ഓൾഔട്ട്‌; കരുതലോടെ കിവീസ് തുടക്കം

ശ്രേയസ് അയ്യറുടെ അരങ്ങേറ്റ സെഞ്ച്വറി പ്രകടനത്തിലും ഇന്ത്യൻ സ്‌കോർ 400 കടന്നില്ല. ഒരുഘട്ടത്തിൽ മികച്ച സ്‌കോറിലേക്ക് പോകുമെന്നു തോന്നിപ്പിച്ച ഇന്ത്യൻ ഇന്നിങ്‌സ് 345 റൺസിലൊതുങ്ങി. അഞ്ച് വിക്കറ്റുകളുമായി ടിം സൗത്തിയാണ് ഇന്ത്യന്‍ മധ്യനിരയെ പിടിച്ചുകെട്ടിയത്. ആദ്യദിനം കളംനിറഞ്ഞു കളിച്ച ശ്രേയസ് അയ്യർ സെഞ്ച്വറി കടന്നത് മാത്രമാണ് ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് ഇന്ന് ഓർക്കാനുള്ളത്. മറുപടി ബാറ്റിങ്ങിൽ വിക്കറ്റ് നഷ്ടമില്ലാതെ 32 റൺസെടുത്തുനിൽക്കുകയാണ് കിവീസ് ഓപണർമാർ. ഇന്നലെ കളി നിർത്തുമ്പോൾ 50 റൺസുമായി ശ്രേയസിനൊപ്പം ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയ്ക്ക്…

Read More

സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന എണ്ണവുമായി കോവിഡ്; സംസ്ഥാനത്ത് ഇന്ന് 1758പേർക്ക് രോഗം സ്ഥിരീകരിച്ചു

ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 51…

Read More

ഓക്‌സിജൻ ലഭ്യതയിൽ നിലവിൽ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി

  സംസ്ഥാനത്ത് ഓക്‌സിജൻ ലഭ്യതയിൽ നിലവിൽ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിന് ഓക്‌സിജൻ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കും. ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികളിൽ ഓക്‌സിജൻ ലഭ്യമാക്കേണ്ടത്. ആരോഗ്യവകുപ്പ് എല്ലാ ദിവസവും ഓക്‌സിജൻ കണക്കെടുപ്പ് നടത്തി ആവശ്യമായ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തണം. അതേസമയം ഓക്‌സിജന്റെ ആവശ്യം വലിയ തോതിൽ വർധിക്കുകയാണ്. മതിയായ കരുതൽ ശേഖരമുണ്ടാക്കാൻ കേന്ദ്രത്തിന്റെ സഹായം ആവശ്യമാണ്. ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്‌സിജനിൽ ആയിരം മെട്രിക് ടൺ കേരളത്തിന് നൽകണമെന്നും…

Read More

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സർക്കാറിന് വേണ്ടി നേരിട്ട് ഹാജരാകും. കേസിലെ പ്രതികളായ ഐഎൻടിസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, മുൻ എംഡി കെ എം രതീഷ് എന്നിവർക്കെതിരെ പ്രോസിക്യൂഷൻ അനുമതി സർക്കാർ നൽകാത്തതാണ് ഹർജിക്ക് കാരണം. കഴിഞ്ഞതവണ ഹർജി പരിഗണിച്ചപ്പോൾ കോടതി അതിരൂക്ഷ വിമർശനം സർക്കാരിനെതിരെ ഉന്നയിച്ചിരുന്നു.കേസിൽ നേരത്തെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഇതിൽ അഴിമതി നിരോധന നിയമം കൂടെ…

Read More

വീണ്ടും എൻകൗണ്ടർ: അസമിൽ കൂട്ടബലാത്സംഗ കേസ് പ്രതിയെ പോലീസ് വെടിവെച്ചു കൊന്നു

അസമിൽ കൂട്ടബലാത്സംഗ കേസ് പ്രതിയെ പോലീസ് എൻകൗണ്ടറിൽ വധിച്ചു. വനിതാ പോലീസ് ഉദ്യോസ്ഥ അടക്കമുള്ളവരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ബിക്കി അലി(20)യാണ് കൊല്ലപ്പെട്ടത് ഫെബ്രുവരി 16നാണ് ബിക്കി അലിയും നാല് പേരും ചേർന്ന് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാൾ പിടിയിലായത്. ചൊവ്വാഴ്ച രാത്രി തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതെന്നും തങ്ങൾ വെടിവെച്ചതെന്നും പോലീസ് പറയുന്നു അസമിൽ 2021 മെയിൽ…

Read More

മഞ്ചേരിയിൽ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു പരുക്കേറ്റ എൻജിനീയറിംഗ് വിദ്യാർഥി മരിച്ചു

  മലപ്പുറം മഞ്ചേരിയിൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരുക്കേറ്റ എൻജിനീയറിംഗ് വിദ്യാർഥി മരിച്ചു. മഞ്ചേരി പട്ടർകുളം സ്വദേശി മുഹമ്മദ് ഷെർഹാനാണ് മരിച്ചത്. 20 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഷെർഹാൻ കെട്ടിടത്തിന് മുകളിൽ നിന്ന് വീണത്. ചികിത്സയിലിരിക്കെയാണ് മരണം

Read More

പാവപ്പെട്ടവർക്ക് ആശ്വാസമായി കേരളത്തിലെ ഒരു സ്വകാര്യ ആശുപത്രി; കൊവിഡ് രോഗികൾക്ക് ചികിത്സ പൂർണമായും സൗജന്യം

  പാറശാല: കൊവിഡ് രോഗികളിൽ നിന്നും അമിത നിരക്ക് ഇടാക്കുന്ന സ്വകാര്യ ആശുപത്രി വാർത്തകൾക്കിടയിൽ നിന്നും വ്യത്യസ്തമായി ഒരു ആശുപത്രി കേരളത്തിലുണ്ട്. സർക്കാർ ആശുപത്രി പോലെ തന്നെ ഇവിടെയും കൊവിഡ് ചികിത്സകൾ സൗജന്യമാണ്. പാവപ്പെട്ടവർക്ക് ഓക്സിജൻ സൗകര്യമടക്കമുള്ള ചികിത്സകൾ ഈ ആശുപത്രിയിൽ പൂർണമായും സൗജന്യമാണ്. പാറശാല പവതിയാൻവിളയിൽ പ്രവർത്തിക്കുന്ന സരസ്വതി ആശുപത്രി ആണ് കോവിഡ് ബാധിതർക്ക് കൈത്താങ്ങായി സൗജന്യ ചികിത്സ നൽകുന്നത്. അടിയന്തര ചികിത്സ വേണ്ട ബി, സി വിഭാഗത്തിൽപെട്ട രോഗികൾക്കാണ് ഫീൽഡ് ആശുപത്രി എന്ന പേരിൽ…

Read More

7 മാസത്തിന് ശേഷം സിനിമയിലേക്ക്..; മമ്മൂട്ടി ഹൈദരാബാദിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തി

ഹൈദരാബാദിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ മമ്മൂട്ടി എത്തി. ഹൈദരാബാദിലെ ബസ് ഭവനിലാണ് ഷൂട്ടിംഗ് നടക്കുക. 7 മാസത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചു വരുന്ന മമ്മൂട്ടി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ‘പേട്രിയറ്റ്’ ലൊക്കേഷനിലാണ് മമ്മൂട്ടി. ഹൈദരാബാദിലാണ് ചിത്രത്തിൻറെ പുതിയ ഷെഡ്യൂൾ നടക്കുന്നത്. രാവിലെ 9 മണിക്ക് ശേഷം മമ്മൂട്ടി സെറ്റിലെത്തി. നിലവിൽ ഹൈദരബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ആണ് മമ്മൂട്ടിയുള്ളത്. നഗരത്തിൽ 4 ഇടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്. സംവിധായകൻ മഹേഷ്‌ നാരായണൻ ലോക്കേഷനിൽ എത്തിയിട്ടുണ്ട്. തെലങ്കാന സർക്കാർ ട്രാൻസ്‌പോർട്…

Read More

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് കാലാവധി ചുരുക്കി നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

: ഒരു വര്‍ഷത്തേക്ക് നല്‍കേണ്ട വാഹനങ്ങളുടെ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ആറു മാസത്തേക്ക് ചുരുക്കി നല്‍കുന്ന പുക പരിശോധനാ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. 2012 ന് ശേഷം പുറത്തിറങ്ങിയ ബിഎസ് 4(ഭാരത് സ്റ്റേജ് എമിഷന്‍ നോംസ്) വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന് ഒരു വര്‍ഷത്തെ കാലപരിധിയാണ് നല്‍കേണ്ടത്. എന്നാല്‍, നിലവില്‍ പുകപരിശോധനാ കേന്ദ്രങ്ങള്‍ നല്‍കുന്നത് ആറു മാസം കാലവധിയുള്ള സര്‍ട്ടിഫിക്കറ്റാണ്. നിലവില്‍ ബിഎസ് 3 വാഹനങ്ങള്‍ക്ക് മാത്രമാണ് ആറു മാസത്തെ പുക പരിശോധന സര്‍ട്ടിഫിക്കറ്റ്…

Read More

കാര്‍ഷിക ബില്‍ നിയമമായി; യുപിയില്‍ നിന്നുള്ള കര്‍ഷകരെ ഹരിയാനയില്‍ തടഞ്ഞു

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൊത്ത വിതരണ കേന്ദ്രങ്ങളില്‍ ധാന്യവിളകള്‍ വില്‍ക്കാനെത്തിയ ഉത്തര്‍പ്രദേശിലെ കര്‍ഷകരെ ഹരിയനായിലെ കര്‍ണാലില്‍ പ്രവേശിക്കുന്നത് തടഞ്ഞു. കാര്‍ഷിക ബില്‍ നിയമമായതിന് പിന്നാലെയാണ് ഇവരെ തടഞ്ഞത്. ബസുമതി ഇതര ഉത്പന്നങ്ങളുടെ വില്‍പ്പനക്കായി കര്‍ഷകര്‍ സംസ്ഥാന അതിര്‍ത്തി കടക്കുന്നത് തടയുന്നതിനായി കര്‍ണാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ നിഷാന്ത് യാദവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ബസുമതി ഇതര ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനായി കര്‍ഷകര്‍ക്ക് അനുമതി നല്‍കുമെന്നും എന്നാല്‍ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ക്രമപ്രകാരമായിരിക്കും ഇതെന്നും ഹരിയാന സര്‍ക്കാര്‍ അറിയിച്ചു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന…

Read More