ദേശീയ പാത നിർമ്മാണം വിലയിരുത്തുന്നതിൽ പൊതുമരാമത്ത് വകുപ്പ് പരാജയം; ഒ.ജെ.ജനീഷ്
കൊല്ലത്തെ ദേശീയപാത അപകടത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ.ജനീഷ്. ദേശീയപാത നിർമ്മാണം അഴിമതിയുടെ കൂത്തരങ്ങായി. എൻ.എച്ച്.എ.ഐ വെള്ളാനയായി. നിർമ്മാണം വിലയിരുത്തുന്നതിൽ പൊതുമരാമത്ത് വകുപ്പ് പരാജയപ്പെട്ടു. ദേശീയപാത നിർമ്മാണം നിരന്തരമായി വിലയിരുത്തുന്നു എന്നാണ് മന്ത്രി റിയാസ് പറഞ്ഞത്. തകർന്ന് വീഴുന്ന സ്ഥലങ്ങളിലും പോയി റിയാസ് റീൽസ് എടുക്കണമെന്നാണ് യൂത്ത് കോൺഗ്രസിന് പറയാനുള്ളത്. അനുബന്ധ പഠനങ്ങളോ, ടെസ്റ്റുകളോ നടത്താതെയാണ് നിർമാണങ്ങൾ എല്ലാം നടത്തിയതെന്ന് അടിക്കടിയുള്ള അപകടങ്ങളിൽ നിന്ന് വ്യക്തമാണെന്നും ഓ ജെ ജനീഷ് പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയിൽ…
