സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388, മലപ്പുറം 385, പാലക്കാട് 259, കണ്ണൂര്‍ 252, വയനാട് 175, ഇടുക്കി 131, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന…

Read More

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 66,732 പേർക്ക് കൂടി രോഗബാധ

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,732 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 71,20,539 ആയി ഉയർന്നു   816 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 1,09,150 ആയി ഉയർന്നു. നിലവിൽ 8,61,853 പേരാണ് ചികിത്സയിൽ കഴിയുന്നത്. 61,49,535 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 86.36 ശതമാനമായി ഉയർന്നു.   9,94,851 സാമ്പിളുകൾ ഞായറാഴ്ച പരിശോധിച്ചു. 8.78…

Read More

വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാൻ 3000 രൂപ കൈക്കൂലി; കാസർഗോഡ് KSEB സബ് എഞ്ചിനീയറെ വിജിലൻസ് പിടികൂടി

കാസർഗോഡ് കൈക്കൂലി വാങ്ങുന്നതിനിടെ KSEB സബ് എഞ്ചിനീയറെ വിജിലൻസ് പിടികൂടി. ചിത്താരി സബ് എഞ്ചിനീയർ സുരേന്ദ്രനാണ് പിടിയിലായത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. വീടിൻ്റെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കുന്നതിനായി 3000 രൂപ കൈക്കൂലി തരണമെന്ന് ഉദ്യോഗസ്ഥൻ നിരന്തരം ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് കാസർഗോഡ് വിജിലൻസ് ഡിവൈഎസ്പി ഉണ്ണികൃഷ്ണനെ വീട്ടുടമ വിവരം അറിയിക്കുന്നത്. കൈക്കൂലി വാങ്ങുന്ന സമയത്ത് ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള സംഘം റെയ്‌ഡ്‌ നടത്തുകയും ഉദ്യോഗസ്ഥനെ പിടികൂടുകയുമായിരുന്നു. നിലവിൽ സബ് എഞ്ചിനീയറെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.

Read More

‘എയിംസിന് വേണ്ടി മുറവിളിക്കുന്നവര്‍ കേരളത്തിന് ലഭിച്ച മൂന്ന് മെഡിക്കല്‍ കോളജുകള്‍ നഷ്ടപ്പെടുത്തി’: കേന്ദ്രമന്ത്രി ശോഭ കരന്ദലജെ

എംയ്‌സിന് വേണ്ടി മുറവിളി കൂട്ടുന്ന സംസ്ഥാന സര്‍ക്കാര്‍, വയനാട്ടിലും കാസര്‍ഗോഡും അനുവദിച്ച മെഡിക്കല്‍ കോളജുകളും കൊല്ലത്ത് അനുവദിച്ച ഇഎസ്‌ഐ മെഡിക്കല്‍ കോളജും എന്തുകൊണ്ട് പ്രയോജനപ്പെടുത്തിയില്ലെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദലജെ.കേന്ദ്രബജറ്റിനെക്കുറിച്ച് സംസ്ഥാന തലസ്ഥാനങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍ നടത്തുന്ന വിശദീകരണ പരിപടിയുടെ ഭാഗമായി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര പദ്ധതികളോടൊന്നും കേരള സര്‍ക്കാര്‍ സഹകരിക്കുന്നില്ല. മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കാതെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ശോഭ കരന്തലജെ പറഞ്ഞു. കേന്ദ്ര ബജറ്റിന്റെ പേരില്‍ കേരളത്തില്‍ ഇരുമുന്നണികളും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നു….

Read More

കോവിഡ്​ പരിശോധന നിരക്ക്​ പുതുക്കി നിശ്ചയിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ 8369 പേര്‍ക്ക് ആണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് . എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.   ടെസ്​റ്റ്​ കിറ്റുകളുടെ വില കുറഞ്ഞതിനാല്‍ കോവിഡ്​ 19 പരിശോധനാ നിരക്ക്​ ആ​രോ ഗ്യവകുപ്പ്​ പരിഷ്​കരിച്ചു….

Read More

തൃശ്ശൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് കുത്തേറ്റു

  തൃശ്ശൂർ മാളയിൽ സിപിഎം-ബിജെപി സംഘർഷം. മൂന്ന് ബിജെപി പ്രാദേശിക നേതാക്കൾക്ക് കുത്തേറ്റു. ബിജെപി മാള മണ്ഡലം ജനറൽ സെക്രട്ടറി അനിൽ ആദിത്യൻ, യുവമോർച്ച പ്രവർത്തകരായ ധനിൽ, എ.ടി ബെന്നി എന്നിവർക്കാണ് കുത്തേറ്റത്. സംഘർഷത്തിൽ സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. കുഴൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണമുണ്ടായി.

Read More

അങ്ങനെ രാഹുല്‍ OUT; പാലക്കാട് മധുരം വിളമ്പി ഡിവൈഎഫ്‌ഐ; വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ച് സിഐടിയു

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ വഞ്ചിയൂര്‍ കോടതിക്ക് മുന്നിലും പാലക്കാട്ടും ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ ആഘോഷം. വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ സിഐടിയു പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷം നടത്തി. ‘കാട്ടുകോഴി മാങ്കൂട്ടമേ രാജിവച്ച് പോ പുറത്ത്’ എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് സിഐടിയുവിന്റെ ആഘോഷം. പാലക്കാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും വിപുലമായ ആഘോഷം നടത്തുന്നുണ്ട്. ഇടത് സംഘടനകളുടെ നേകതൃത്വത്തില്‍ രാഹുലിന്റെ ചിത്രങ്ങള്‍ കത്തിച്ചും പ്രതിഷേധവും ആഹ്‌ളാദ പ്രകടനവും…

Read More

ഇടുക്കിയില്‍ 15 വയസുകാരനോട് പിതാവിന്റെ ക്രൂരത; മദ്യലഹരിയില്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചു

ഇടുക്കി ഉടുമ്പന്നൂരില്‍ 15 വയസുള്ള മകനോട് പിതാവിന്റെ ക്രൂരത. മദ്യലഹരിയില്‍ എത്തിയ പിതാവ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ ഉടമ്പന്നൂര്‍ സ്വദേശി നജീബിനെ കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് ബഹളമുണ്ടാക്കി. തുടര്‍ന്ന് ഭാര്യ ചോദ്യം ചെയ്തതോടെ അക്രമാസക്തനായി. 15 വയസുള്ള മകന്‍ അന്‍ഷാദിനെ കസേര കൊണ്ടും വടികൊണ്ടും ക്രൂരമായി മര്‍ദ്ദിച്ചു. ഭാര്യക്ക് നേരെയും ആക്രമണ ശ്രമം ഉണ്ടായി. മര്‍ദ്ദനമേറ്റ അന്‍ഷാദ് വീട്ടില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍…

Read More

മാനന്തവാടി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; യുവതിയെ ഫോണിൽ വിളിച്ച് ആരോഗ്യ മന്ത്രി, തുടർനടപടികൾ ഉണ്ടാകുമെന്ന് ഉറപ്പ് നൽകി

വയനാട് മാനന്തവാടി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ കൂടുതൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഗൈനക്കോളജി വിഭാഗത്തിലെ വിദഗ്‌ധ സംഘത്തെ ഇന്ന് തന്നെ അയക്കുമെന്നും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. യുവതിയെ ഫോണിൽ വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് സംസാരിച്ചു.മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21 കാരിക്കാണ് ചികിത്സാ പിഴവനെ തുടർന്നുണ്ടായ ദുരിതം നേരിടേണ്ടിവന്നത്. കഴിഞ്ഞ ഒക്ടോബർ 20നാണ് മാനന്തവാടി മെഡിക്കൽ കോളജിൽ യുവതി പ്രസവിച്ചത്. 23 ഡിസ്ചാർജ് ചെയ്തു. കടുത്ത വേദനയെ…

Read More