എഴുപത്തി ഏഴാമത് റിപ്പബ്ലിക് ദിനം ആഘോഷമാക്കാൻ രാജ്യം

ഇന്ന് രാജ്യം എഴുപത്തി ഏഴാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഭരണഘടന നിലവിൽ വന്നതിന്‍റെ വാർഷികമാണ് രാജ്യം റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്. ഡൽഹി കർത്തവ്യ പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് പ്രസിഡന്റ് ദ്രൗപതി മുർമു നേതൃത്വം നൽകും. റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥികളായി യൂറോപ്പ്യൻ യൂണിയൻ നേതാക്കൾ പങ്കെടുക്കും.ഒരു പരമാധികാര, ജനാധിപത്യ, മതേതര റിപ്പബ്ലിക്കിലേക്കുള്ള രാജ്യത്തിന്‍റെ പരിവർത്തനം അടയാളപ്പെടുത്തുന്ന ദിനമാണിന്ന്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്വങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ഭരണഘടനയുടെ ആഘോഷമാണ് റിപ്പബ്ലിക് ദിനം….

Read More

ഏഴ് ജില്ലകളിൽ ഉച്ച വരെ, ബാക്കി ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും: റേഷൻ വിതരണത്തിന് പ്രത്യേക സംവിധാനം

  സംസ്ഥാനത്ത് റേഷൻ വിതരണത്തിന് പുതിയ സംവിധാനം. സർവർ തകരാർ പരിഹരിക്കുന്നതു വരെയാണ് പ്രത്യേക സംവിധാനം കൊണ്ടുവരിക. റേഷൻ വിതരണം സുഗമമായി നടക്കുന്നുണ്ട്. ചിലർ കടകൾ അടച്ചിട്ട് അസൗകര്യമുണ്ടാക്കുകയാണെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു അരി വിതരണത്തിന് തടസ്സമുണ്ടാകില്ല. ഏഴ് ജില്ലകളിൽ ഉച്ച വരെയും ഏഴ് ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവുമാണ് റേഷൻ വിതരണം ഉണ്ടാകുക. മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ രാവിലെ 8.30 മുതൽ 12 മണി വരെയാകും റേഷൻ…

Read More

രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും പെട്രോൾ, ഡീസൽ വില വർധിച്ചു

തുടർച്ചയായ നാലാമത്തെ ദിവസവും ഇന്ധനവിലയിൽ വർധനവ്. പെട്രോളിന് ഏഴ് പൈസയും ഡീസലിന് 18 പൈസയുമാണ് ഇന്നുയർന്നത്. രണ്ട് മാസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്ധനവില വർധിപ്പിക്കാൻ ആരംഭിച്ചത്. നാല് ദിവസം കൊണ്ട് പെട്രോളിന് 40.07 പൈസയും ഡീസലിന് 79 പൈസയും വർധിച്ചു മുംബൈയിൽ പെട്രോളിന് 88.23 രൂപയും ഡീസലിന് 77.73 രൂപയുമായി. കോഴിക്കോട് പെട്രോളിന് 81.93 രൂപയും ഡീസലിന് 75.42 രൂപയുമായി  

Read More

സ്വകാര്യ ഫാര്‍മസി കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

ചേര്‍ത്തല: ചേര്‍ത്തലയിലെ സ്വകാര്യ ഫാര്‍മസി കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍ കണ്ടെത്തി.പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേല്‍ വര്‍ഗീസ് ചെറിയാന്റെ മകള്‍ കാസിയ മേരിചെറിയാന്‍ (22)ആണ് മരിച്ചത്.കോളേജിലെ അഞ്ചാം വര്‍ഷ ഫാംഡി വിദ്യാര്‍ഥിനിയാണ്.തിങ്കളാഴ്ച രാത്രി കൂട്ടുകാര്‍ക്കൊപ്പം മുറിയില്‍ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതാണ്. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരണമറിയുന്നത്.അപസ്മാരം സംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ളതാണെന്നാണ് ബന്ധുക്കളും കോളേജ് അധികൃതരും നല്‍കുന്ന വിവരം. ഒരാഴ്ച മുമ്പാണ് വീട്ടില്‍ പോയി തിരികെ ഹോസ്റ്റലിലെത്തിയത്. കോളേജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന്…

Read More

കാബൂൾ വിമാനത്താവളത്തിലെ ചാവേറാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി

കാബൂൾ വിമാനത്താവളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നടത്തിയ ചാവേർ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. ഇതിൽ 13 പേർ യു എസ് സൈനികരാണ്. കഴിഞ്ഞ ദിവസമാണ് കാബുൾ വിമാനത്താവളത്തിന് പുറത്തും സമീപത്തുമാണ് രണ്ട് ആക്രമണം നടന്നത്. ഐ എസ് ഖൊറസൈൻ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തിട്ടുണ്ട്. താലിബാനുമായി ശത്രുതയുള്ള സംഘടനയാണിത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാനിസ്ഥാൻ വിഭാഗമാണ് ഐ എസ് ഖൊറസൈൻ. ആക്രമണത്തിൽ 150ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയവർക്ക് തക്ക തിരിച്ചടി നൽകുമെന്ന് യു എസ്…

Read More

ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പേജ് മരവിപ്പിച്ചു; മെറ്റയുടെ നടപടി കാരണം വ്യക്തമാക്കാതെ

സിപിഐഎം മുഖപത്രമായ ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പേജ് മരവിപ്പിച്ച് മെറ്റ. മെറ്റ ഈ രീതിയിലൊരു നടപടിയെടുക്കാന്‍ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. തങ്ങളെ ഇതിന്റെ കാരണം സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിട്ടില്ലെന്ന് ദേശാഭിമാനി പറഞ്ഞു. മെറ്റയുടെ നടപടി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തടസമാണെന്ന് ദേശാഭിമാനി പ്രതികരിച്ചു. ദേശാഭിമാനി പുതിയ ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയിട്ടുണ്ട്. (Meta disable deshabhimani’s insta account)മെറ്റയുടെ നയങ്ങള്‍ക്ക് വിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്നാണ് ദേശാഭിമാനിയുടെ പ്രതികരണം. കാരണം കാണിക്കല്‍ ഇ- മെയിലും ലഭിച്ചിട്ടില്ല. ഇന്ത്യ- അമേരിക്ക വ്യാപാക കരാറുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനേയും…

Read More

ജലീലിനെ നശിപ്പിക്കാനാണ് യുഡിഎഫും ലീഗും ലക്ഷ്യം വെക്കുന്നത്: എ കെ ബാലൻ

കെ ടി ജലീലിനെ നശിപ്പിക്കുക എന്നതാണ് യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും ലക്ഷ്യമെന്ന് മന്ത്രി എ കെ ബാലൻ. ജലീൽ മതഗ്രന്ഥം സ്വീകരിച്ചതിൽ തെറ്റില്ല. സുപ്രീം കോടതി മാർഗനിർദേശമുള്ളതിനാലാണ് ചോദ്യം ചെയ്യലിന്റെ വിവരങ്ങൾ ജലീൽ പുറത്തുപറയാത്തത്. ജലീൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ സംരക്ഷിക്കില്ല. ഇ.ഡിയുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന അഭിപ്രായം സർക്കാരിന്റേതല്ല. മാർക്കുദാന വിവാദത്തിൽ ജലീലിന് പങ്കില്ലെന്ന് തെളിഞ്ഞതാണെന്നും എ കെ ബാലൻ പറഞ്ഞു. ജലീൽ ന്യൂനപക്ഷ വിഭാഗത്തിന്റെ മന്ത്രിയാണ്. വഖഫിന്റെ മന്ത്രിയാണ്. ഖുറാൻ ഒരു നിരോധിത ഗ്രന്ഥമല്ലെന്നും എ കെ…

Read More

ഓവലിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കും വിജയം; ഇം​ഗ്ലണ്ടിനെ ആറ് റൺസിന് തോൽപ്പിച്ചു

ഓവൽ ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. ഇംഗ്ലണ്ടിനെ 6 റൺസിന് തോൽപ്പിച്ചു. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 367 റൺസിന് പുറത്തായി. വിജയത്തോടെ പരമ്പര ഇന്ത്യ സമനിലയിൽ ആക്കി(2-2). അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാലു വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും ഇന്ത്യക്ക് വിജയം ഒരുക്കിയത്. പരാജയത്തിലേക്ക് ഇന്ത്യ പോകുമെന്ന മത്സരമാണ് തിരികെ പിടിച്ചത്. ഇംഗ്ലണ്ടിന് അവസാന ദിനം ജയിക്കാന്‍ 35 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആറിന് 339 റണ്‍സെന്ന നിലയിലാണ് ഇം​ഗ്ലണ്ട് ബാറ്റിങ്…

Read More

‘A’ സർട്ടിഫിക്കറ്റ് ആണ് നൽകുന്നതെങ്കിൽ എന്തിനാണ് സീനുകൾ കട്ട്‌ ചെയ്യുന്നത്’; ചോദ്യങ്ങളുമായി ‘ഹാൽ’ സിനിമ അണിയറപ്രവർത്തകർ

സെൻസർ ബോർഡിന്റെ കട്ടുകൾക്ക് എതിരെ ഹാൽ സിനിമയുടെ അണിയറ പ്രവർത്തകർ സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. ‘A’ സർട്ടിഫിക്കറ്റ് ആണ് നൽകുന്നത് എങ്കിൽ എന്തിനാണ് സീനുകൾ കട്ട്‌ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ കോടതിയിൽ ചോദിച്ചു. സെൻസർ ബോർഡ്‌ നിർദേശ പ്രകാരം സീനുകൾ കട്ട്‌ ചെയ്താൽ ‘A’ സർട്ടിഫിക്കറ്റ് നൽകാം എന്ന് പറയുന്നതിന്റെ അർത്ഥം എന്താണെന്ന് അണിയറപ്രവർത്തകർ ചോദിച്ചു. സീനുകൾ കട്ട് ചെയ്താൽ എ സർട്ടിഫിക്കറ്റ് ഒഴിവാക്കേണ്ടതാണെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ഒരു തരത്തിലും അംഗീകരിക്കാൻ പാറ്റത്ത നിലപാട്…

Read More

മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപറിനുമെതിരെ രാജ്യദ്രോഹക്കുറ്റം; നടപടി അസം പൊലീസിന്റേത്

പ്രശസ്ത മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപറിനുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് വീണ്ടും കേസെടുത്ത് അസം പൊലീസ്. മാധ്യമറിപ്പോർട്ടുകൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരല്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ തടഞ്ഞ കോടതി നിർദേശത്തിന് പിന്നാലെയാണ് ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഗുവാഹത്തി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. ഓഗസ്റ്റ് 22 ന് ഗുവാഹത്തി പോലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്. ഈ മാസം പന്ത്രണ്ടിനായിരുന്നു ഇരുവർക്കുമെതിരെയുള്ള ആദ്യകേസിൽ സുപ്രീംകോടതിയുടെ നിർണായക നിർദേശം….

Read More