Headlines

‘രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് വേദികളിൽ സജീവം; ഞാനുമായി വേദി പങ്കിട്ടത്, ഇറക്കി വിട്ടാൽ കുട്ടികളെ ബാധിക്കുമായിരുന്നു’; വി ശിവൻകുട്ടി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഗുരുതരമെന്ന് മന്ത്രി വി ശിവൻകുട്ടി. ഗർഭം ധരിക്കാൻ ആവശ്യപ്പെട്ടു. ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചു. സാധാരണ രാഷ്ട്രീയ വിഷയം മാത്രമല്ല. കോൺഗ്രസ് നേതൃത്വം ഒളിഞ്ഞു കളിക്കുന്നു. സസ്പെൻഷൻ പ്രഖ്യാപനം വെറുതെയാണ്. കോൺഗ്രസ് വേദികളിൽ രാഹുൽ സജീവമാണ്.എം എൽ എ സ്ഥാനം രാജിവയ്ക്കണമോ എന്ന് രാഹുൽ തീരുമാനിക്കട്ടെ. ഞാനുമായി വേദി പങ്കിട്ടു. ഒന്നുകിൽ ഇറക്കി വിടണം. അല്ലെങ്കിൽ ഞങ്ങൾ ഇറങ്ങി പോണം. ഇറക്കി വിട്ടാൽ അത് കുട്ടികളെ ബാധിക്കും. കുട്ടികളെ ഓർത്താണ് അന്ന് ഞങ്ങൾ ഇറങ്ങി…

Read More

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ; കോൺഗ്രസ് ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള കോൺഗ്രസ് ഭവന പദ്ധതിയുടെ തറക്കല്ലിടൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് നിർവ്വഹിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ നടക്കുന്ന ചടങ്ങിൽ വയനാട് എംപി പ്രിയങ്ക ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി, കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും പങ്കെടുക്കും. വയനാട്…

Read More

ആലിന്‍ ജീവിക്കും ശ്രേയയിലൂടെ; വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

മലയാളക്കരയുടെ നോവും അഭിമാനവുമായി മാറിയ ആലിന്‍ എന്ന പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ വൃക്കകള്‍ പത്ത് വയസുകാരി ശ്രേയയ്ക്ക് നല്‍കിയത് പുതുജീവിതം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ശസ്ത്രക്രിയ നടന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. കിംസില്‍ നടക്കുന്ന കരള്‍ മാറ്റ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. ഇതുവരെ യാതൊരു പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്നാണ് വിവരം. ആറ് മാസം പ്രായമുള്ള ഡ്രിയ എന്ന കുഞ്ഞിനാണ് കരള്‍ ലഭിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയാണ് ഡ്രിയ. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിനും…

Read More

സന്നിധാനത്ത് ഷൂട്ടിംഗ് നടത്തുന്നതിന് ദേവസ്വം ബോർഡിന് എതിർപ്പില്ലെന്ന് കെ ജയകുമാർ; അതിമനോഹരം ചിത്രീകരണം നിലയ്ക്കലിൽ ആരംഭിച്ചു

തരുൺമൂർത്തി -മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം നിലയ്ക്കലിൽ ആരംഭിച്ചു. റാന്നി ഫോറസ്റ്റ് ഡിവിഷനിലാണ് ചിത്രീകരണം. പെരിയാർ ടൈഗർ റിസർവിൽ ചിത്രീകരത്തിന് അനുമതി നിഷേധിച്ചിരുന്നു. മോഹൻലാൽലാൽ പൊലീസ് വേഷത്തിലെത്തി അയപ്പഭക്തരെ കടത്തിവിടുന്ന സീനാണ് ഇന്ന് ചിത്രീകരിച്ചത്. ശബരിമല സന്നിധാനത്ത് ഷൂട്ടിംഗ് നടത്തുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് എതിർപ്പില്ലെന്ന് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. ചിത്രീകരണത്തിന് പെരിയാർ ടൈഗർ റിസർവിന്റെ അനുമതി ആവശ്യമാണ്. അവർ അനുമതി നൽകിയിട്ടില്ല. എന്നാൽ റാന്നി ഫോറസ്റ്റ് ഡിവിഷൻ അനുമതി നൽകി. ഷൂട്ടിങ്ങിന് ബോർഡ് അനുമതി…

Read More

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്വം ആർസിബിയ്ക്കെന്ന് കുറ്റപത്രം

ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ കുറ്റപത്രം തയ്യാറായി. ഉത്തരവാദിത്തം പൂർണമായും ആർ.സി.ബി (റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു) യ്ക്കാണെന്നെന്ന് കുറ്റപത്രത്തിൽ പറയുന്നു. കർണാടക സി.ഐ.ഡിയാണ് കുറ്റപത്രം തയ്യാറാക്കിയത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഐ.പി.എല്ലിൽ കന്നി ക്രിക്കറ്റ് കിരീടം ലഭിച്ചത് ആഘോഷിക്കാനായി ചിന്ന സ്വാമി സ്‌റ്റേഡിയത്തിലെത്തിയ ആരാധകർ തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ട സംഭവത്തിലാണ് കുറ്റപത്രം. ദുരന്തത്തിൽ പരിപാടി സംഘടിപ്പിച്ച ഇവന്റ് മാനേജ്‌മന്റ് കമ്പനിയായ DNAക്കും KSCAക്കും കൂട്ടുത്തരവാദിത്തമുണ്ട്. 2200 പേജുള്ള കുറ്റപത്രത്തിൽ പരിപാടിയ്ക്ക് മുന്നോടിയായി തയ്യാറെടുപ്പുകൾ നടത്തിയില്ലെന്നും അപകടത്തിന്റെ തെളിവുകളായി…

Read More

സ്ത്രീകളുടെ വിവാഹ പ്രായം: രാജ്യത്തിന്റെ നിയമം അനുസരിക്കുമെന്ന് കർദിനാൾ ആലഞ്ചേരി

പെൺകുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച് സഭയ്ക്ക് പ്രത്യേക നിലപാടില്ലെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി(കെസിബിസി) പ്രസിഡന്റും സീറോ മലബാർ സഭ അധ്യക്ഷനുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ കാനോനിക നിയമം അനുസരിച്ച് ഇതുവരെ പെൺകുട്ടികൾക്ക് 18 വയസാണ് വിവാഹപ്രായമായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ വിവാഹ പ്രായത്തിൽ രാജ്യത്തെ നിയമം മാറുകയാണെങ്കിൽ അതനുസരിച്ച് സഭയുടെ നിയമത്തിനും വ്യത്യാസം വരുത്തുമെന്നും മാർ ജോർജ്ജ് ആലഞ്ചേരി വ്യക്തമാക്കി. സഭയിലെ വ്യക്തികളും രാഷ്ട്രീയവുമായി ചേർന്ന് പ്രവർത്തിക്കുന്നവരും…

Read More

യു എസ് വ്യോമവിമാനം ലാൻഡ് ചെയ്തപ്പോൾ ടയറിൽ മൃതദേഹാവശിഷ്ടങ്ങളും

  അഫ്ഗാനിസ്ഥാൻ താലിബാൻ കീഴടക്കിയതിന് പിന്നാലെ കാബൂളിൽ നിന്ന് അഭയാർഥികളുമായി പറന്നുയർന്ന യുഎസ് വ്യോമസേനാ വിമാനം ലാൻഡ് ചെയ്തപ്പോൾ വിമാനത്തിന്റെ അടിയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. സി 17 ഗ്ലോബ് മാസ്റ്റർ വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ദുരന്തമുണ്ടായ സാഹചര്യം അന്വേഷിക്കുമെന്ന് യു എസ് അറിയിച്ചു ഏതുവിധേനയും കാബൂളിൽ നിന്ന് രക്ഷപ്പെടാനുള്ള ജനങ്ങളുടെ ശ്രമം വലിയ ദുരന്തത്തിലേക്കാണ് വഴിവെച്ചത്. വിമാനത്തിന്റെ ടയറുകളിലും ചിറകുകളിലുമൊക്കെ അള്ളിപ്പിടിച്ച് യാത്ര ചെയ്യാൻ ശ്രമിച്ചവരൊക്കെ ടേക്ക് ഓഫിന് പിന്നാലെ താഴേ വീണ് മരിച്ചിരുന്നു….

Read More

പോക്‌സോ കേസ് കെട്ടിച്ചമച്ചത്; ഹോട്ടലിൽ ഇന്ന് സെലിബ്രിറ്റികളടക്കമുണ്ടായിരുന്നു: അഞ്ജലി

കൊച്ചി നമ്പർ 18 ഹോട്ടലിലെ പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്ന് ന്യായീകരണവുമായി പ്രതി അഞ്ജലി റീമ ദേവ്. പരാതിക്കാരി സ്വമേധയ മകളെയും കൂട്ടി പബ്ബിലെത്തിയതാണ്. സെലിബ്രിറ്റികൾ അടക്കമുള്ളവർ ഉണ്ടായിരുന്ന അവിടെ പീഡനം നടന്നിട്ടില്ല. ഹോട്ടലുടമ റോയ് വയലാട്ടിനെ തനിക്കറിയില്ലെന്നും അഞ്ജലി പറയുന്നു  

Read More

കര്‍ണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാള്‍ അന്തരിച്ചു

പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാള്‍ അന്തരിച്ചു. 96 വയസായിരുന്നു. ഉച്ചയ്ക്ക് 1.10 ഓടെ തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം. നവരാത്രി മണ്ഡപത്തില്‍ പാടിയ ആദ്യ വനിതയാണ് പാറശാല പൊന്നമ്മാള്‍. ഹെഡ്മാസ്റ്ററായിരുന്ന മഹാദേവ അയ്യരുടേയും ഭഗവതി അമ്മാളുടേയും മകളായി 1924ലാണ് പൊന്നമ്മാളിന്റെ ജനനം. അച്ഛന്റെ സ്ഥലം മാറ്റത്തെ തുടര്‍ന്ന് ആദ്യം അടൂരിലും പിന്നീട് പാറശാലയിലുമായിരുന്നു പ്രാരംഭ പഠനം. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയിലെ ആദ്യ ബാച്ചില്‍ ഗാനപ്രവീണയും പിന്നീട് ഗാനഭൂഷണവും ഒന്നാം റാങ്കോടെ പാസായി. തിരുവനന്തപുരം കോട്ടണ്‍ഹില്‍…

Read More

കണ്ണൂരിൽ വീണ്ടും സ്വർണവേട്ട; 35 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

കണ്ണൂരിൽ വീണ്ടും സ്വർണവേട്ട. യാത്രക്കാരനിൽ നിന്നും 35.32 ലക്ഷം രൂപ വിലവരുന്ന 723 ഗ്രാം സ്വർണം പിടിച്ചെടുത്തു. പുലർച്ചെ ദുബൈയിൽ നിന്നുള്ള ഗോ ഫസ്റ്റ് വിമാനത്തിൽ എത്തിയ സൽമാൻ എന്നയാളിൽ നിന്നാണ് സ്വർണമിശ്രിതം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണമിശ്രിതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

Read More