Headlines

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യും

തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവൻസായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 27 ലക്ഷത്തിൽപ്പരം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 100 കോടി രൂപയാണ്. കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്. മൂന്ന് മാസത്തെ  അവധി ദിനങ്ങൾ ഒഴിവാക്കിയുള്ള 62 ദിവസങ്ങൾക്ക് കുട്ടികൾക്ക് അർഹതപ്പെട്ട…

Read More

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ ഇല്ല

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ ഇല്ല. വ്യാപാര സ്ഥാപനങ്ങൾക്കും പൊതു ഗതാഗതത്തിനും അനുമതി. മദ്യശാലകൾ തുറക്കില്ല. ആൾക്കൂട്ടം ഒഴിവാക്കാൻ പോലീസിന്റെ കർശന പരിശോധന. സ്വാതന്ത്ര്യ ദിനമായതിനാലാണ് ഇന്നത്തെ സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കിയത്. മാസങ്ങൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും ഒടുവിൽ അടുത്ത രണ്ടാഴ്ച കേരളത്തിൽ ലോക്ഡൗൺ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാൽ അടുത്ത രണ്ട് ഞായറാഴ്ചകളിൽ കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്നും അറിയിച്ചിരുന്നു.

Read More

പെട്രോളും, ഡീസലും ജി എസ് ടി പരിധിയിൽ വരുമോ; അടുത്ത കൗൺസിൽ വിഷയം പരിശോധിക്കും

പെട്രോളും, ഡീസലും ജി എസ് ടിയുടെ പരിധിയിലാക്കുന്നത് സംബന്ധിച്ച് അടുത്ത ജി എസ് ടി കൗൺസിൽ പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം. 2021 ജൂൺ 21നുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ തീരുമാനം. പെട്രോളിനെയും ഡീസലിനെയും ജി എസ് ടിയുടെ പരിധിയിലാക്കുന്നത് സംബന്ധിച്ച നിവേദനത്തിൽ കേന്ദ്രസർക്കാർ ആറ് ആഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് വിഷയം ജി എസ് ടി കൗൺസിൽ പരിഗണിക്കുമെന്ന അറിയിപ്പ് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചത്.

Read More

നടൻ കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു; അവസരം ലഭിച്ചാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് താരം

നടൻ കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു. ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയിൽ നിന്നാണ് കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചത്. കെ സുരേന്ദ്രനും ചടങ്ങിൽ സംബന്ധിച്ചു. നഡ്ഡയിൽ നിന്ന് അംഗത്വം സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു ്അധികാര സ്ഥാനത്ത് നിന്ന് മാറിനിൽക്കില്ല. ജനസേവനത്തിന് പദവികൾ സഹായകരമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചാൽ സ്വീകരിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

Read More

ആൽഫാ മെയ്ലുകളോട് ആരാധന തോന്നിയിട്ടില്ല, സെൻസിറ്റിവ് കഥാപാത്രങ്ങളെയാണ് ഇഷ്ട്ടം ; അഞ്ജലി മേനോൻ

സിനിമയിലെ ആൽഫാ മെയിൽ കഥാപാത്രങ്ങളോട് ആരാധന തോന്നിയിട്ടില്ല എന്ന് സംവിധായിക അഞ്ജലി മേനോൻ. എപ്പോഴും വളരെ സെന്സിറ്റിവ് ആയ കഥാപാത്രങ്ങളെയാണ് കാണാനും സിനിമക്കായി സൃഷ്ടിക്കാനും എന്നും താൽപര്യമെന്നും അഞ്ജലി മേനോൻ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “ഒരു സിനിമയുണ്ടാക്കുമ്പോൾ നമ്മൾ എപ്പോഴും നമുക്ക് കാണാൻ ആഗ്രഹിക്കുന്ന ലോകത്തെയാണല്ലോ കെട്ടിപ്പടുക്കാൻ ശ്രമിക്കാറുള്ളത്. സ്വന്തം വികാരങ്ങളെ മറച്ചുപിടിക്കാതെ വെളിവാക്കുന്ന ആളുകളയേണ്‌ ഇഷ്ടം. അതിൽ സ്ത്രീ പുരുഷ ഭേദവുമില്ല. അതുകൊണ്ട് തന്നെ അത്തരം കഥാപാത്രങ്ങളെ എന്റെ സിനിമയിൽ…

Read More

ടി20 ലോകകപ്പിന് ശേഷം രോഹിത് ശർമ ഇന്ത്യയുടെ പരിമിത ഓവർ ടീമിന്റെ നായകനായേക്കും

  ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനം ഒഴിയുമെന്നാണ് വാർത്ത. പകരം രോഹിത് ശർമ നായക സ്ഥാനത്തേക്ക് എത്തുമെന്നും ബിസിസിഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മൂന്ന് ഫോർമാറ്റിലെയും ക്യാപ്റ്റൻസി ബാറ്റിംഗിനെ ബാധിക്കുന്നതായി കോഹ്ലി കരുതുന്നുണ്ട്. ഇതേ തുടർന്നാണ് പരിമിത ഓവർ ടീമിന്റെ നായക സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ കോഹ്ലി തയ്യാറാകുന്നത്. അതേസമയം ടെസ്റ്റ് ടീമിന്റെ നായക സ്ഥാനത്ത്…

Read More

കൊവിഡ് വാക്‌സിൻ വില: സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടായേക്കും

  കൊവിഡ് വാക്‌സിൻ വില വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടാകും. വാക്‌സിൻ വില നിർണയം നരേന്ദ്രമോദി സർക്കാർ കമ്പനികൾക്ക് വിട്ടുകൊടുത്തതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. 4500 കോടി രൂപ വാക്‌സിൻ വികസനത്തിനായി കമ്പനികൾക്ക് നൽകിയിട്ട് വാക്‌സിന് വില ഈടാക്കുന്നതിനെയും കോടതി ചോദ്യം ചെയ്തു. വാക്‌സിൻ വില, ഓക്‌സിജൻ ലഭ്യത, ആശുപത്രികളിലെ സൗകര്യം എന്നിവയിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. നയപരമായ സാഹചര്യത്തിൽ കേസ് മെയ് പത്തിലേക്ക് മാറ്റി. എന്നാൽ ഇടക്കാല ഉത്തരവ് ഇന്നുണ്ടായേക്കും

Read More

കൊല്ലം പരവൂരിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു

കൊല്ലം പരവൂരിൽ കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പരവൂർ തെക്കുംഭാഗം സ്വദേശി സക്കറിയ(50)യുടെ മൃതദേഹമാണ് ലഭിച്ചത്. പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. പരക്കട പള്ളിക്ക് സമീപത്ത് വെച്ച് മത്സ്യബന്ധനത്തിന് പോയ നാല് പേരടങ്ങിയ സംഘത്തിന്റെ കട്ടമരം മറിയുകയായിരുന്നു. രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. കാണാതായ ഇസുദ്ദീൻ എന്നയാൾക്കായി തെരച്ചിൽ തുടരുകയാണ്.

Read More

മേയർക്ക് മാനസിക പ്രയാസമുണ്ടായെങ്കിൽ ഖേദമുണ്ട്; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു: കെ മുരളീധരന്‍

  തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ പരാതി നൽകിയതിൽ ഭയമൊന്നുമില്ലെന്ന് കെ മുരളീധരന്‍ എംപി. തനിക്കതിരെ ഒരുപാട് കേസുകൾ ഉണ്ട്. നഗരസഭയുടെ ചരിത്രത്തിൽ നടന്നിട്ടില്ലാത്ത അഴിമതിയാണ് നടന്നത്. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. തന്‍റെ പ്രസ്താവന കാരണം മേയര്‍ക്ക് മാനസിക പ്രയാസമുണ്ടായെങ്കില്‍ ഖേദിക്കുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു. മുരളീധരന്‍ പറഞ്ഞതിങ്ങനെ… ലക്ഷങ്ങളുടെ തട്ടിപ്പ് കോര്‍പ്പറേഷനില്‍ നടന്നു. ഭരിക്കുന്നവര്‍ക്ക് ധാര്‍മിക ഉത്തരവാദിത്തം ഉണ്ട്. നടക്കാത്ത പൊങ്കാലയ്ക്ക് ലക്ഷങ്ങള്‍ എഴുതിയെടുത്തു. ചിക്കനും പൊറോട്ടയും വാങ്ങാനെന്ന് പരസ്യമായിട്ട് പറയുകയും ചെയ്തു. ഇതൊക്കെ നഗരസഭയുടെ…

Read More

10 ലക്ഷം വിലമതിക്കുന്ന ലോകത്തെ രണ്ടാമത്തെ ഭീമന്‍ ആമ ചെന്നൈയിലെ പാര്‍ക്കില്‍നിന്ന് മോഷണം പോയി

ചെന്നൈ: അന്താരാഷ്ട്ര വിപണിയില്‍ 10 ലക്ഷം രൂപ വിലമതിക്കുന്ന ലോകത്തിലെ രണ്ടാമത്തെ ആമയെ തമിഴ്‌നാട്ടിലെ ചെന്നൈ മഹാബലിപുരത്തെ മുതല പാര്‍ക്കില്‍നിന്ന് മോഷണം പോയി. ആല്‍ഡാബ്ര ഇനത്തില്‍പ്പെട്ട ഭീമന്‍ ആമയെയാണ് ചെന്നൈയില്‍നിന്ന് 56 കിലോമീറ്റര്‍ അകലെയുള്‌ല മദ്രാസ് ക്രോക്കഡൈല്‍ ബാങ്ക് ട്രസ്റ്റ് സെന്റര്‍ ഫോര്‍ ഹെര്‍പറ്റോളജിയില്‍നിന്നും കാണാതായത്. ആമ മോഷ്ടിക്കപ്പെട്ടതാണെന്നാണ് പോലിസിന്റെ നിഗമനം. നവംബര്‍ 11, 12 തിയ്യതികളില്‍ മോഷണം നടന്നിട്ടുണ്ടെന്നാണ് പോലിസ് സംശയിക്കുന്നത്. എങ്കിലും വാര്‍ത്ത ഇപ്പോഴാണ് പുറത്തുവിട്ടതെന്നാണ് വിവരം. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം…

Read More