ന്യൂയോര്‍ക്കില്‍ ബസ് അപകടത്തില്‍ 5 മരണം; അപകടത്തില്‍പ്പെട്ടത് ഇന്ത്യക്കാരുള്‍പ്പെടെ 52 പേര്‍
ന്യൂയോര്‍ക്കില്‍ ബസ് അപകടത്തില്‍ 5 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. വിനോദസഞ്ചാരികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരില്‍ ഏറെപ്പേരും ഇന്ത്യ, ചൈന,ഫിലീപ്പീന്‍സ് സ്വദേശികളാണ്. നയാഗ്ര സന്ദര്‍ശിച്ച് അമേരിക്ക-കാനഡ അതിര്‍ത്തി വഴി ന്യൂയോര്‍ക്കിലേക്ക് പോയ ബസ് ദേശീയപാതയില്‍ വച്ച് നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം ആംബുലന്‍സുകളും ഹെലികോപ്റ്ററുകളും എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാതി ഹോച്വല്‍ അറിയിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടതായി സൂചനയുണ്ട്. എങ്കിലും മരിച്ചവരുടെ പൂര്‍ണവിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒരു വയസുള്ള…