തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കും; നിർണായക സർവകക്ഷി യോഗം നാളെ നടക്കും

സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കും. നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമാകും. എല്ലാ രാഷ്ട്രീയ കക്ഷികളും സമ്മതിക്കുകയാണെങ്കിൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നിലപാട് കൊവിഡ് വ്യാപനം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിനോട് സർക്കാർ ആദ്യ ഘട്ടത്തിൽ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് അയഞ്ഞു. തെരഞ്ഞെടുപ്പ് മാറ്റിവെക്കുമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എൽഡിഎഫ് നിലപാട് കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. എന്നാൽ ഈ…

Read More

സംസ്ഥാനത്ത് ഇന്ന് 6674 പേർക്ക് കൊവിഡ്, 59 മരണം; 7022 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 6674 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1088, തിരുവനന്തപുരം 967, തൃശൂർ 727, കോഴിക്കോട് 620, കൊല്ലം 599, കോട്ടയം 477, കണ്ണൂർ 397, ഇടുക്കി 357, പത്തനംതിട്ട 346, പാലക്കാട് 260, വയനാട് 247, ആലപ്പുഴ 233, കാസർഗോഡ് 178, മലപ്പുറം 178 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,147 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39…

Read More

അപ്പ പാറയിൽ കോവിഡ് രോഗിയുടെ സന്ദർശനം: പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ്

കൽപ്പറ്റ: അപ്പപ്പാറ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ പിസിആർ ടെസ്റ്റിൽ കോവിഡ് പോസിറ്റീവായ മുൻ ജീവനക്കാരൻ സന്ദർശനം നടത്തിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാന രഹിതമാണെന്നും, ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കണ്ണൂർ ജില്ലയിൽ ജോലി ചെയ്യുന്ന ജീവനക്കാരൻ മുമ്പ് ജോലി ചെയ്ത അപ്പപ്പാറ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഇരുപത്തിയഞ്ചാം തീയതി സന്ദർശനം നടത്തിയിരുന്നു. അദ്ദേഹത്തിൻറെ കോവിഡ് പരിശോധന ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയ സാഹചര്യത്തിലാണ് സന്ദർശനത്തിന് എത്തിയത്. എന്നിരുന്നാലും പിസിആർ ടെസ്റ്റ് റിസൾട്ട് 26ന്…

Read More

ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം: ‘ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്‌ക്കോ ചേര്‍ന്ന പ്രവര്‍ത്തനമല്ല’; മന്ത്രി വീണാ ജോര്‍ജ്

വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയമെന്ന് മന്ത്രി വീണാ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇത് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്‌ക്കോ ചേര്‍ന്ന പ്രവര്‍ത്തനമല്ലെന്നും മന്ത്രി കുറിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പ്രതികരണം. സംഭവത്തില്‍ വിതുര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രോഗിയെ ആംബുലന്‍സില്‍ കയറ്റാതെ തടസം സൃഷ്ടിക്കുകയും അസഭ്യം പറയുകയും, ആംബുലന്‍സ് തടയുകയും ചെയ്തുവെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പരാതിയെന്നും മന്ത്രി വ്യക്തമാക്കി. ഇന്‍ഷുറന്‍സും…

Read More

സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നു

തിരുവനന്തപുരം: കോവിഡ്മുക്തരിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചികിത്സിക്കാൻ പ്രത്യേക ക്ലിനിക്കുകൾ തുടങ്ങാനുളള രൂപരേഖയായി. പ്രാഥമിക ആരോഗ്യകേന്ദ്രം മുതൽ മെഡി.കോളേജ് വരെ പോസ്റ്റ് കോവിഡ് ക്ലിനിക് തുടങ്ങും. കോവിഡ് മുക്തരായ ശേഷം മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉളളവരുടെ എണ്ണം വർധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് കോവിഡാനന്തര ക്ലിനിക്കുകൾ ആരംഭിക്കുന്നത്. രോഗമുക്തർ എല്ലാമാസവും ഇവിടെ എത്തി പരിശോധന നടത്തണം. ആരോഗ്യപ്രശ്നങ്ങളുടെ തീവ്രത അനുസരിച്ച് ചികിത്സാകേന്ദ്രം നിശ്ചയിക്കും. ഗുരുതരമായ പ്രശ്നങ്ങൾ ഉളളവർക്ക് താലൂക്ക് ആശുപത്രികൾ, ജില്ലാ ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് റഫർ ചെയ്യും….

Read More

പ്രഭാത വാർത്തകൾ

  🔳ഒമിക്രോണ്‍ വ്യാപനം തടയാന്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിശാനിയമവും നിയന്ത്രണങ്ങളും അവസാനിച്ചു. പുതുതായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം അടുത്ത അവലോകന യോഗം തീരുമാനിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 🔳കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്സിന്‍ ഇന്നു മുതല്‍. 15 മുതല്‍ 18 വരെ വയസുള്ള കുട്ടികള്‍ക്കാണു വാക്സിന്‍ നല്‍കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ളിടങ്ങളില്‍ ഇതിനായി പിങ്ക് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൗമാരക്കാര്‍ക്കായി അഞ്ചു ലക്ഷം വാക്സിന്‍ ഉടനേ എത്തിക്കും. പത്താം തീയതി വരെയാണ് വാക്സിനേഷന്‍. 🔳പെഗാസസ്…

Read More

വാക്‌സിൻ സൗജന്യമാക്കാനുള്ള കേരളത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

  18 വയസ്സിന് മുകളിലുള്ളവർക്ക് കോവിഡ് വാക്‌സിൻ സൗജന്യമായി നൽകാനുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. കേന്ദ്രത്തിന് ലഭിക്കുന്ന 50 ശതമാനം ക്വാട്ടയിൽ നിന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി വാക്‌സിൻ നൽകുന്നത് തുടരുമെന്ന് മന്ത്രി അറിയിച്ചു പുതുക്കിയ നയം അനുസരിച്ച് മെയ് ഒന്ന് മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ വാഗ്ദനം ചെയ്യുകയാണ്. സംസ്ഥാനങ്ങൾക്ക് നിർമാതാക്കളിൽ നിന്ന് വാക്‌സിൻ നേരിട്ട് വാങ്ങാനും ഡോസിന്റെ അളവിന് അനുസരിച്ച് വില…

Read More

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു 2021 ജൂൺ 14: ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. 2021 ജൂൺ 15: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. 2021ജൂൺ 16 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. എന്നീ ജില്ലകളിൽ അതി ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് (Orange) അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെയുള്ള…

Read More

ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

മാനന്തവാടി: മാനന്തവാടി  – മൈസൂര്‍ റോഡില്‍ ചെറ്റപ്പാലത്ത് സ്‌കൂട്ടറും,  പിക്കപ്പും (സുപ്രോ മാക്‌സി ട്രക്ക് )  കൂട്ടിയിടിച്ച്  ഒരാള്‍ മരിച്ചു. കണിയാരം കീച്ചങ്കേരി ബെന്നിയെന്ന മാത്യു (60) ആണ് മരിച്ചത്. സഹയാത്രികനായ കണിയാരം അറയ്ക്കല്‍ പ്രദീപന് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെ ചെറ്റപ്പാലം ജംഗ്ഷനിലായിരുന്നു അപകടം. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ  ഗ്ലാഡിസ്.മക്കള്‍: ടോണി, ബിബിന്‍.  

Read More

കുണ്ടന്നൂരിൽ പിടിച്ചെടുത്ത ലാൻഡ് ക്രൂസർ: ഫസ്റ്റ് ഓണർ മാഹിൻ അൻസാരിയെ ചോദ്യം ചെയ്ത് കസ്റ്റംസ്

കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസർ ഫസ്റ്റ് ഓണർ മാഹിൻ അൻസാരിയെ കസ്റ്റംസ് ചോദ്യം ചെയ്തു. വാഹന ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ സഹിതമാണ് മാഹിൻ അൻസാരി കസിൻസ് ഓഫീസിൽ ഹാജരായത്. അൻസാരി സമർപ്പിച്ച രേഖകൾ കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കി. കോയമ്പത്തൂർ സംഘവുമായിയുള്ള മാഹിന്റെ ബന്ധമാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. പരിശോധന ശക്തമാക്കിയതോടെ ഉടമകൾ വാഹനം മാറ്റിയെന്ന സംശയത്തിലാണ് കസ്റ്റംസ് . വാഹനത്തിന്റെ ഉടമകൾ നമ്പറും നിറവും മാറ്റിയെന്നാണ് നിഗമനം . വാഹനം കേരളത്തിൽ നിന്ന് പുറത്തേക്ക് കടത്താനായി ശ്രമം…

Read More