വി.എസ് സുനിൽ കുമാറിനെതിരെ സി.പി.ഐയിൽ വിമർശനം

വി എസ് സുനിൽകുമാറിന് എതിരെ സിപിഐയിൽ വിമർശനം. സാമ്പത്തിക സംവരണത്തെ എതി‍ർക്കുന്ന പാർട്ടി കോൺഗ്രസ് പ്രമേയം വ്യക്തിഗത നേട്ടത്തിനായി ഉപയോഗിക്കുന്നെന്നാണ് വിമർശനം.സുനിൽകുമാറിനെ പ്രകീർത്തിച്ച് വരുന്ന മാധ്യമ വാ‍ർത്തകളിൽ ദേശിയ നേതാക്കളും അതൃപ്തിയിലായിരുന്നു. പാ‍ർട്ടിയെടുത്ത പൊതുതീരുമാനത്തെ വ്യക്തികേന്ദ്രീകൃതമായി വഴിമാറ്റുന്നു ഇക്കാര്യത്തിൽ സഖാക്കൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമുണ്ട്. സുനിൽ കുമാർ കൊണ്ടുവന്ന ഭേദഗതിയെ തുട‌ർന്നാണ് സാമ്പത്തിക സംവരണത്തെ എതി‌ർക്കുന്ന തീരുമാനം വന്നത്. ഇത് ഉയർത്തിക്കാട്ടി കാനം രാജേന്ദ്രൻ സംവരണ വിരോധിയെന്ന പ്രചരണവും നടക്കുന്നുണ്ട്. ഇതിൻെറയെല്ലാം പേരിലാണ് നേതാക്കൾ സുനിലിനെതിരെ തിരിഞ്ഞിരിക്കുന്നത്.

Read More

നാഗ്പൂരില്‍ ആറാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; കുട്ടിയുടെ മൃതദേഹം ലഭിച്ചത് കുറ്റിക്കാട്ടില്‍ നിന്ന്; പ്രതികള്‍ പിടിയില്‍

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പതിനൊന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജീത്തു യുവരാജാണ് കൊല്ലപ്പെട്ടത്. ഡബ്ല്യുസിഎല്‍ കോളനിയില്‍ കുറ്റിക്കാടിനുള്ളില്‍ യൂണിഫോം ധരിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കിടക്കുന്നതായി കന്നുകാലികളെ മേയ്ക്കാനിറങ്ങിയവരാണ് കണ്ടെത്തിയത്. ഇവര്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സെപ്റ്റംബര്‍ 15ന് സ്‌കൂളിലേക്കിറങ്ങിയ കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. കുട്ടി ഒരു കാറില്‍ കയറി പോകുന്നത് കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ അറിയിച്ചിരുന്നു. ജീത്തുവിന്റെ പിതാവിന് അടുത്തിടെ നടന്ന ഒരു സ്ഥലവില്‍പ്പനയില്‍ നിന്ന് കുറച്ച് പണം ലഭിച്ചിട്ടുണ്ടെന്ന്…

Read More

അഴിമതി തുടച്ചുനീക്കുമെന്ന് ഭഗവന്ത് മൻ; പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

  പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ ജന്മഗ്രാമമായ ഖത്കർ കാലാനിയിൽ നടന്ന ചടങ്ങിൽ ഭഗവന്ത് മൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഡൽഹി മുഖ്യമന്ത്രിയും ആപ് കൺവീനറുമായ അരവിന്ദ് കെജ്രിവാൾ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരാണ് സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാനായി ഖത്കർ കാലാനിലെത്തിയത്. താൻ എല്ലാവരുടെയും മുഖ്യമന്ത്രിയായിരിക്കുമെന്ന് ഭഗവന്ത് മൻ പറഞ്ഞു. അഴിമതി തുടച്ചുനീക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി…

Read More

കൊല്ലത്ത് കാമുകൻ തീ കൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ യുവതി മരിച്ചു

കൊല്ലത്ത് കാമുകൻ തീകൊളുത്തിയ യുവതി മരിച്ചു. ഇടമുളയ്ക്കൽ സ്വദേശി ആതിര (28) ആണ് മരിച്ചത്. സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയർ ചെയ്തതിന്റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ആതിര തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷാനവാസിന് 40 ശതമാനം പൊള്ളലേറ്റു. ഇയാൾ ചികിത്സയിലാണ്.

Read More

ഒഴിവുദിവസത്തെ ഉറക്കം നഷ്ടപ്പെടുത്തുന്നത്

ശാരീരിക- മാനസിക ആരോഗ്യത്തിന് നല്ല ഉറക്കം അനിവാര്യമാണ്. മാനസിക പിരിമുറുക്കവും ജോലിയുമായും വ്യാപാരവുമായും പഠനവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളും കാരണം ഉറക്കം പലപ്പോഴും നഷ്ടപ്പെടാറുണ്ട്. പലരും ഒരാഴ്ചത്തെ ഉറക്കം വീണ്ടെടുക്കുന്നത് ഞായര്‍ പോലുള്ള ഒഴിവുദിനങ്ങളിലാണ്. എന്നാല്‍, അമിതമായി ഉറങ്ങുന്നതും ശരീരത്തിനും മനസ്സിനും ഹാനികരമാകും. മുതിര്‍ന്ന ആരോഗ്യമുള്ള ഒരാള്‍ ദിവസം 7- 8 മണിക്കൂറാണ് ഉറങ്ങേണ്ടത്. അതില്‍ കവിഞ്ഞുള്ള ഉറക്കം പലപ്പോഴും പേടിസ്വപ്‌നങ്ങള്‍ കാണാന്‍ ഇടയാക്കും. ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങിയാല്‍ പേടിസ്വപ്‌നങ്ങള്‍ക്കുള്ള സാദ്ധ്യത കൂടുതലാണ്. ഏഴ് മണിക്കൂര്‍ പോലും…

Read More

താൽക്കാലിക വിസിയെ നിർദേശിക്കാൻ സർക്കാർ; പട്ടിക തയാറാക്കി ​ഗവർണർക്ക് കൈമാറും

ഹൈക്കോടതി വിധി വന്നതോടെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും താൽക്കാലിക വിസിയെ നിർദ്ദേശിക്കാൻ സർക്കാർ നടപടി തുടങ്ങും. താൽക്കാലിക വിസി സ്ഥാനത്തേക്ക് നിയമിക്കേണ്ടവരുടെ പാനൽ തയാറാക്കും. പട്ടിക തയ്യാറാക്കി രണ്ടുദിവസത്തിനകം ചാൻസിലർക്ക് കൈമാറാനാണ് ആലോചന. അപ്പീൽ തള്ളിയ ഹൈക്കോടതി വിധിയിൽ സ്വീകരിക്കേണ്ട അനന്തര നടപടികൾ സംബന്ധിച്ച് രാജഭവൻ ഇന്ന് തീരുമാനമെടുക്കും. നിയമ വിദഗ്ധരുമായി ചർച്ചചെയ്ത് ആയിരിക്കും ഗവർണർ തീരുമാനമെടുക്കുക. അതേസമയം ഡിജിറ്റൽ, ടെക്നിക്കൽ സർവ്വകലാശാലകളിൽ മാത്രമല്ല കേരളത്തിലെ മറ്റുള്ള സർവ്വകലാശാലകളിലും സ്ഥിരം വൈസ് ചാൻസിലറില്ല. സംസ്ഥാനത്തെ ഒരു…

Read More

ഡോക്ടർമാർക്ക് സോഷ്യൽ മീഡിയ പരസ്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി ഖത്തർ

  ദോഹ: പുതിയ സാമൂഹിക മാധ്യമ ഉപയോഗ വിലക്കുമായി ഖത്തർ. ആരോഗ്യ സംബന്ധമായ കാര്യങ്ങളും ജനങ്ങൾ അറിയേണ്ട മറ്റ് ചികിൽസാ വിഷയങ്ങളും വിശദീകരിക്കുന്നതിന് ഡോക്ടർമാർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനെ പ്രോൽസാഹിപ്പിക്കുകയാണ് ആരോഗ്യ മന്ത്രാലയം ചെയ്യുന്നത്. എന്നാൽ, ഖത്തറിൽ ഉപയോഗിക്കുന്നതിന് ലൈസൻസ് നൽകിയിട്ടില്ലാത്ത ഏതെങ്കിലും ഉപകരണങ്ങളുടെയോ ചികിൽസാ രീതികളുടെയോ മരുന്നുകളുടെയോ പരസ്യം ചെയ്യുന്നതും അത്തരം പരസ്യങ്ങൾ ഷെയർ ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. മെഡിക്കൽ രംഗവുമായി ബന്ധപ്പെടാത്ത ഉപകരണങ്ങളുടെ പരസ്യത്തിന് ഡോക്ടർമാർ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പാടില്ല. രോഗികളുമായി ബന്ധപ്പെട്ട സ്വകാര്യ…

Read More

ഇടുക്കിയിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ പന്നിയാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  ഇടുക്കിയിൽ മൂന്ന് അന്യ സംസ്ഥാന തൊഴിലാളികളെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇതിലൊരാൾ സ്ത്രീയാണ്. അടിമാലി രാജക്കാട് കുത്തുങ്കലിന് സമീപമാണ് സംഭവം. വൈദ്യുതി നിലയത്തിന് മുകളിൽ പന്നിയാർ പുഴയിലാണ് മൃതദേഹങ്ങൾ കണ്ടത് രാജക്കാട്ടെ കോഴിക്കോടയിലെ ജീവനക്കാരാണ് മരിച്ചതെന്നാണ് വിവരം. മൂന്ന് ദിവസമായി ഇവരെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Read More

മത്തിയുടെ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം മണ്‍സൂണ്‍ മഴയും സമുദ്രത്തിലെ മാറ്റങ്ങളും: സിഎംഎഫ്ആര്‍ഐ പഠനം

കേരള തീരത്ത് കഴിഞ്ഞ വര്‍ഷം മത്തിയുടെ കുഞ്ഞുങ്ങള്‍ അപ്രതീക്ഷിതമായി വര്‍ധിച്ചതിനും തുടര്‍ന്നുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ക്കും കാരണം മണ്‍സൂണ്‍ മഴയിലെ മാറ്റങ്ങളാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പുതിയ പഠനം. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കടലിലുണ്ടാകുന്ന മാറ്റങ്ങള്‍ മത്തിയുടെ ലഭ്യതയില്‍ വലിയ ഉയര്‍ച്ച താഴ്ചകള്‍ക്ക് കാരണമാകുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ഉപജീവനമാര്‍ഗമായ മത്തിയുടെ ലഭ്യതയില്‍ സമീപകാലങ്ങളില്‍ വലിയ വ്യതിയാനമാണുണ്ടായത്. 2012ല്‍ സംസ്ഥാനത്ത് നാല് ലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് അളവില്‍ ലഭിച്ച മത്തി…

Read More