ജീവനക്കാരിയെ പ്രിൻസിപ്പാൾ പീഡിപ്പിച്ചെന്ന പരാതി; തലശ്ശേരിയിൽ ഒമ്പത് പേർക്കെതിരെ കേസ്

  തലശ്ശേരി ചിത്രകലാ വിദ്യാലയത്തിലെ പ്രിൻസിപ്പാൾ പീഡിപ്പിച്ചെന്ന താത്കാലിക ജീവനക്കാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. പ്രിൻസിപ്പാൾ എ രവീന്ദ്രൻ അടക്കം ഒമ്പത് പേർക്കെതിരെയാണ് കേസ്. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ, സംഘം ചേർന്ന് തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് പീഡന വാർത്ത പുറത്തുവന്നതിന് പിന്നാലെ യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന മറ്റൊകു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷം സംഭവം നടന്ന പോലീസ് സ്‌റ്റേഷൻ പരിധിയായ തലശ്ശേരി പോലീസ് സ്‌റ്റേഷനിലേക്ക് എഫ് ഐ ആർ കൈമാറുമെന്ന്…

Read More

സൗജന്യ കൊവിഡ് വാക്‌സിൻ ഉറപ്പാക്കും; ജനക്ഷേമ പ്രവർത്തനങ്ങൾ തുടരും: നയപ്രഖ്യാപനം

  രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഒമ്പത് മണിയോടെ സഭയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്പീക്കർ എം ബി രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്നും മുൻ സർക്കാർ തുടങ്ങിയ പദ്ധതികൾ തുടരുമെന്നും ഗവർണർ പ്രസംഗത്തിൽ പറഞ്ഞു കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. ജനാധിപത്യം, മതനിരപേക്ഷത എന്നിവയിൽ അധിഷ്ഠിതമായി പ്രവർത്തിക്കും. സ്ത്രീ സമത്വത്തിന് പ്രാധാന്യം നൽകും. കൊവിഡ് ഒന്നാം തരംഗത്തിൽ സമഗ്ര പാക്കേജ് നടപ്പാക്കി….

Read More

പ്രതിഫലിക്കുന്നത് ഭരണ വിരുദ്ധ വികാരം; അൻവർ എല്ലാവരുടെയും വോട്ട് പിടിക്കുന്നുണ്ട്’; പികെ കുഞ്ഞാലിക്കുട്ടി

നിലമ്പൂർ ഉപതി‍രഞ്ഞെടുപ്പ് ഫല സൂചനകളിൽ പ്രതിഫലിക്കുന്നത് ഭരണവിരുദ്ധ വികാരമെന്ന് പികെ കുഞ്ഞാലിക്കുട്ടി. വോട്ട് എണ്ണി തുടങ്ങിയപ്പോൾ തന്നെ തങ്ങൾ നല്ല വിജയം ഉണ്ടാവുമെന്ന് പ്രവചിച്ചിരുന്നു. ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയാണ് നിലമ്പൂരെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ മേഖലയിലും യുഡിഎഫിന് മേൽക്കൈ നേടിയെന്ന് അദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. നിലമ്പൂർ നഗരസഭയിൽ അടക്കം യുഡിഎഫ് മുന്നേറ്റം നടത്തി. വർഗീയത പറയുന്ന നേതാക്കൾക്ക് ഉള്ള പാഠമാണിത്. കേരളത്തിലെ എല്ലാ സമുതായങ്ങളും ഒരുപോലെ ഉള്ള മണ്ഡലമാണ് നിലമ്പൂർ. കേരളത്തിലെ മതേതര…

Read More

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം; രണ്ടെണ്ണം കോഴിക്കോട് മെഡിക്കൽ കോളജിൽ

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം. കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ടെണ്ണം കോഴിക്കോട് മെഡിക്കൽ കോളേജിലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന തളിക്കുളങ്ങര സ്വദേശി ആലിക്കോയയാണ് മരിച്ചത്. 66 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. മറ്റൊന്ന് മലപ്പുറം കോഡൂർ സ്വദേശി ആലിക്കോയയാണ്. 65 വയസ്സായിരന്നു. മലപ്പുറത്ത് ചികിത്സയിലിരുന്ന രണ്ടത്താണി സ്വദേശി മൂസ മരിച്ചു. 72 വയസ്സായിരുന്നു. കൊല്ലം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പശ്ചിമബംഗാൾ സ്വദേശി സനാധൻ ദാസാണ്…

Read More

സിനിമാ മേഖലയിൽ സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി

  സിനിമാ മേഖലയിൽ സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന് ഹൈക്കോടതി ഉത്തരവ്. സിനിമാ സെറ്റുകളിലും സംഘടനകളിലും പരാതി പരിഹാര സംവിധാനം വേണമെന്നും ഹൈക്കോടതി നിർദേശിച്ചു. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പരാതി കേൾക്കുന്നതിന് സമിതി രുപീകരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയിട്ടല്ലന്ന് ചൂണ്ടിക്കാട്ടി വിമൻ ഇൻ സിനിമ കളക്ടിവ്  സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ്.മണികുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. കമ്മിറ്റി രൂപീകരിക്കാൻ തയ്യാറണന്ന് സംഘടനകളായ എഎംഎംഎയും ഫെഫ്ക്കയും കോടതിയെ അറിയിച്ചിട്ടുണ്ട്. സിനിമാ…

Read More

ഒമിക്രോൺ വകഭേദം: കേരളത്തിലും ജാഗ്രത; വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കും

  കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ദക്ഷിണാഫ്രിക്കൻ വകഭേദത്തെ കുറിച്ച് കേന്ദ്രത്തിൽ നിന്ന് ജാഗ്രതാ നിർദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കും കേന്ദ്രത്തിന്റെ നിർദേശമനുസരിച്ചുള്ള നടപടികൾ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ യാത്രക്ക് 48 മണിക്കൂർ മുമ്പ് ആർടിപിസിആർ ടെസ്റ്റ് നടത്തുന്നുണ്ട്. അത് സംസ്ഥാനത്ത് എത്തിയിട്ട് വീണ്ടും നടത്തണം. നിലവിൽ തുടരുന്നതുപോലെ കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ക്വാറന്റൈനും പാലിക്കണം. എല്ലാവരും മാസ്‌ക്, സാനിറ്റൈസർ,…

Read More

വയനാട്ടില്‍ 33 പത്രികകകള്‍ സ്വീകരിച്ചു; ആറെണ്ണം തള്ളി

കല്‍പറ്റ: നിയമസഭ തിരഞ്ഞെടുപ്പിനുളള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷമ പരിശോധന പൂര്‍ത്തിയായി. ജില്ലയില്‍ ആകെ 33 പത്രികകള്‍ സാധുതയുളളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വീകരിച്ചു. 6 എണ്ണം തള്ളി. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 4 ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 2 ഉം പത്രികകള്‍ തള്ളി. കല്‍പ്പറ്റ നിയോജകമണ്ഡത്തില്‍ ലഭിച്ച എല്ലാം പത്രികയും സ്വീകരിച്ചു. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലേക്ക് ആകെ 39 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. മാനന്തവാടി നിയോജമണ്ഡലത്തില്‍ ഗോപി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), കേളു (ബിജെപി), വി ആര്‍ പ്രവിജ്…

Read More

ഇസ്രയേൽ കരയാക്രമണം; വടക്കൻ ഗസ്സയിൽ നിന്ന് കൂട്ടപ്പലായനം

ഇസ്രയേൽ കരയാക്രമണം ആരംഭിച്ചതോടെ വടക്കൻ ഗസയിൽ നിന്ന് കൂട്ടപ്പലായനം. തെക്കൻ ഗസയിലേക്കാണ് ആയിരക്കണക്കിന് ആളുകൾ നീങ്ങുന്നത്. നിരവധി കുടുംബങ്ങൾ നിരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അൽ-റാഷിദ് തീരദേശ റോഡ് മാത്രമാണ് പലായനത്തിന് അനുമതി. ബന്ദികളെ പൂർണമായി വിട്ടുകിട്ടണമെന്ന ആവശ്യമാണ് ഇസ്രയേൽ മുന്നോട്ടുവെക്കുന്നത്. ഗസ്സയിൽ ഇസ്രയേലിന്റെ കനത്ത ബോംബാക്രമണമാണ് നടക്കുന്ന്ത. ഇന്നു പുലർച്ചെ മുതൽ നടന്ന ആക്രമണങ്ങളിൽ അമ്പതിലേറെ മരണമാണ് റിപ്പോർട്ട് ചെയ്തത്. ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ കര ആക്രമണത്തിനെതിരെ ബന്ദികളെ മനുഷ്യകവചമാക്കി…

Read More

ഇന്ത്യക്ക് കൂറ്റൻ സ്‌കോർ, ഇംഗ്ലണ്ടിന് 368 റൺസ് വിജയലക്ഷ്യം; ഓവൽ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

  ഓവൽ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 368 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 77 റൺസ് എന്ന നിലയിലാണ്. അവസാന ദിനമായ ഇന്ന് അവർക്ക് വിജയിക്കാനായി 291 റൺസ് കൂടി ആവശ്യമുണ്ട്. അഞ്ചാം ദിനം ബാറ്റിംഗ് ദുഷ്‌കരമായേക്കാവുന്ന പിച്ചിൽ ഇംഗ്ലണ്ട് വിജയത്തിന് ശ്രമിക്കുമോ അതോ സമനിലക്കായി കളിക്കുമോ എന്നതാണ് ആവേശകരമാക്കുന്നത്. മറുവശത്ത് പിച്ചിന്റെ ആനൂകൂല്യത്തിൽ ഇംഗ്ലണ്ടിനെ ഓൾ ഔട്ടാക്കി വിജയം പിടിക്കാനാകും ഇന്ത്യയുടെ ശ്രമം. മികച്ച തുടക്കമാണ് ഇംഗ്ലീഷ്…

Read More

കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഗൗരിയമ്മ. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണെന്നാണ് ഒടുവിൽ പുറത്ത് ഇറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പറയുന്നത്. അണുബാധ നിയന്ത്രിക്കാനാണ് ഡോക്ടർമാരുടെ പരിശ്രമം. അണുബാധയെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഗൗരിയമ്മയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്.    

Read More