Headlines

54 ലക്ഷവും കടന്ന് രാജ്യത്തെ കൊവിഡ് ബാധ; 24 മണിക്കൂറിനിടെ 92,605 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,605 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 1133 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. 43.03 ലക്ഷം പേർ രോഗമുക്തി നേടിയപ്പോൾ 10.10 ലക്ഷം പേർ ചികിത്സയിൽ തുടരുകയാണ്. 86,752 പേരാണ് കൊവിഡിനെ തുടർന്ന് രാജ്യത്ത് മരിച്ചത്. ലോകത്ത് തന്നെ രോഗികളുടെ എണ്ണത്തിൽ അമേരിക്കക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം ദിനംപ്രതിയുള്ള രോഗവർധനവിലും മരണത്തിലും ഇന്ത്യ നിലവിൽ ഒന്നാം സ്ഥാനത്താണ് മഹാരാഷ്ട്രയിൽ…

Read More

മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂര മർദനം; സംഭവം ഡൽഹിയിൽ

ഡൽഹിയിൽ മലയാളി വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം. മൊബൈൽ മോഷണം ആരോപിച്ച് ആൾക്കൂട്ടം മർദിക്കുകയായിരുന്നു. സഹായം തേടി പൊലീസിനെ സമീപിച്ചപ്പോൾ വീണ്ടും മർദിച്ചതായും പരാതിയുണ്ട്. മലയാളികളായ സുദിൻ, അശ്വന്ത് എന്നിവർക്കാണ് മർദനമേറ്റത്. പൊലീസ് റൂമിൽ എത്തിച്ച് മർദിച്ചതായി വിദ്യാർത്ഥികൾ പറയുന്നു. ബൂട്ട് ഇട്ട് ചവിട്ടുകയും, മുഖത്ത് അടിക്കുകയും, ഫൈബർ സ്റ്റിക് കൊണ്ട് മർദിക്കുകയും ചെയ്തതായി വിദ്യാർത്ഥികൾ ട്വന്റിഫോറിനോട് പറഞ്ഞു. ഹിന്ദി സംസാരിക്കാൻ ആവശ്യപ്പെട്ട് തല്ലിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ വിദ്യാർത്ഥികൾ മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും പരാതി…

Read More

സംസ്ഥാനത്ത് പുതുതായി 6 ഹോട്ട് സ്‌പോട്ടുകൾ; 18 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 14), തിരുമിറ്റികോട് (5), അളനല്ലൂർ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാർകാട് (4), തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് (17) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 18 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 587 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 65,704 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 35,234 പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3898 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 738, കൊല്ലം 633, പത്തനംതിട്ട 139, ആലപ്പുഴ 136, കോട്ടയം 180, ഇടുക്കി 184, എറണാകുളം 508, തൃശൂർ 222, പാലക്കാട് 50, മലപ്പുറം 218, കോഴിക്കോട് 419, വയനാട് 125, കണ്ണൂർ 267, കാസർഗോഡ് 79 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 35,234 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,24,899 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: സിപി രാധാകൃഷ്ണന് പിന്തുണ തേടി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ വിളിച്ച് രാജ്‌നാഥ് സിങ്

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സിപി രാധാകൃഷ്ണന് പിന്തുണ തേടി കേന്ദ്രം. ഇന്ത്യസഖ്യത്തിന്റെ പിന്തുണ തേടി നേതാക്കളെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഫോണ്‍ ചെയ്തു. സി പി രാധാകൃഷ്ണനെ പിന്തുണയ്ക്കില്ല എന്നാണ് ഡിഎംകെയുടെ നിലപാട്. ഇന്ന് ചേര്‍ന്ന ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക യോഗം ചേര്‍ന്നേക്കുമെന്നാണ് വിവരം. എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി സിപി രാധാകൃഷ്ണനെ തിരഞ്ഞെടുത്തതോടെ പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി തേടുകയാണ് ബിജെപി. പ്രതിപക്ഷ നേതാക്കളുമായി ഇക്കാര്യം സംസാരിക്കാന്‍ പ്രതിരോധ മന്ത്രി…

Read More

മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപണം; രാജസ്ഥാനില്‍ ക്രൈസ്തവ പഠന കേന്ദ്രത്തിനെതിരെ ആര്‍എസ്എസ് പ്രതിഷേധം

രാജസ്ഥാനില്‍ ക്രൈസ്തവ പഠന കേന്ദ്രത്തിനെതിരെ പ്രതിഷേധം. ആര്‍എസ്എസ്-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരുടെ പരാതിയില്‍ രണ്ടു പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്തു പിന്നീട്സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു ജയ്പൂര്‍ പ്രതാപ് നഗറിലെ പഠന കേന്ദ്രത്തിന് എതിരെയാണ് പ്രതിഷേധമുണ്ടായത്. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ആണ് ആര്‍എസ്എസ്-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പഠനകേന്ദ്രത്തിനു മുന്നിലെത്തിയത് പുരോഹിതര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെനും പഠനകേന്ദ്രത്തില്‍ ബൈബിള്‍ ക്ലാസുകള്‍ മാത്രമാണ് നടക്കാറുള്ളത് എന്നും വിശ്വാസികള്‍ പറഞ്ഞു. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ…

Read More

അലാസ്ക ഉച്ചകോടിയിലേക്ക് കണ്ണുംനട്ട് ലോകം; ട്രംപ്-പുടിൻ കൂടിക്കാഴ്ച രാത്രി പന്ത്രണ്ടരയ്ക്ക്

അലാസ്ക ഉച്ചകോടിയിലേക്ക് കണ്ണുംനട്ട് ലോകം. യുക്രെയ്ൻ വിഷയത്തിൽ ട്രംപ്-പുടിൻ കൂടിക്കാഴ്ച ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക്. ശുഭപ്രതീക്ഷയെന്ന് ഡോണാൾഡ് ട്രംപ്. സമാധാന ശ്രമങ്ങളെ വ്ലാദിമർ പുടിൻ അഭിനന്ദിച്ചു. കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അലാസ്കയിലേക്ക് പുറപ്പെട്ടു‌. അലാസ്കയിലെ ആങ്കറേജ്‌ യു എസ്‌ സൈനിക കേന്ദ്രത്തിലാണ് കൂടിക്കാഴ്ച നടക്കുക. അലാസ്‌കയിലെ ഉച്ചകോടി ഫലപ്രദമായാൽ റഷ്യയും യുക്രെയ്‌നും അമേരിക്കയുടെ മധ്യസ്ഥതയിൽ വൈകാതെ ത്രികക്ഷി ചർച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് ഇരു നേതാക്കളും നേരിട്ട് കൂടിക്കാഴ്ച…

Read More

സിക്‌സറുകൾ പായിച്ച് ധോണിയും റെയ്‌നയും; ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പരിശീലന വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗ് സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കെ ചെന്നൈ സൂപ്പർ കിംഗ്‌സ് താരങ്ങൾ യുഎഇയിൽ എത്തി. ദുബൈയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി ചെന്നൈയിലെ ഹോം ഗ്രൗണ്ടിൽ താരങ്ങൾ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ടീം മാനേജ്‌മെന്റ് പങ്കുവെച്ചിട്ടുണ്ട്. ധോണി, റെയ്‌ന, കേദാർ ജാദവ്, പീയുഷ് ചൗള തുടങ്ങിയ താരങ്ങളാണ് ഹോം ഗ്രൗണ്ടിൽ പരിശീലനത്തിന് ഇറങ്ങിയത്. ധോണിയുടെ തകർപ്പൻ സിക്‌സറുകൾ അടങ്ങിയ വീഡിയോയാണ് ടീം പുറത്തിറക്കിയിരിക്കുന്നത്. ചെന്നൈ ക്യാമ്പിലെത്തിയ ശേഷമാണ് ധോണിയും റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനം…

Read More

കൊല്ലത്ത് ഒരു കോടിയോളം വരുന്ന കള്ളപ്പണവുമായി മൂന്ന് പേർ റെയിൽവേ പോലീസിന്റെ പിടിയിൽ

  കൊല്ലത്ത് ഒരു കോടിയോളം രൂപയുടെ കള്ളപ്പണവുമായി മൂന്ന് മഹാരാഷ്ട്ര സ്വദേശികളെ റെയിൽവേ പോലീസ് പിടികൂടി. രഞ്ജിത് കമ്പാർ, ഹനുമന്ത്, പ്രശാന്ത് കനാജികദം എന്നിവരാണ് പിടിയിലായത്. 90,40,700 രൂപയാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഇതിന്റെ രേഖയോ ഉറവിടോ ഹാജരാക്കാൻ ഇവർക്ക് സാധിച്ചിരുന്നില്ല. തിരുനെൽവേലിയിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുപോകുകയായിരുന്നു പണമെന്നാണ് ഇവർ പറഞ്ഞത്. പാലരുവി എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന സംഘത്തെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പോലീസ് പിടികൂടിയത്.

Read More

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നു

  ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. പ്രതിദിനം മൂന്ന് ലക്ഷത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനവ് മരണനിരക്കിലും പ്രതിഫലിച്ച്‌ തുടങ്ങിയത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. പ്രതിദിന കോവിഡ് മരണ നിരക്ക് 5000 കടക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. മെയ് പകുതിയോടെ ഇന്ത്യയില്‍ കോവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം പ്രതിദിനം 5000 കടക്കും. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മൂന്ന് ലക്ഷത്തിലധികം…

Read More