വാളാട് നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ച ആദിവാസി യുവാവിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

വാളാട് നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ച ആദിവാസി യുവാവിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്.എടത്തന കോളനിവാസി കെ.സി ചന്ദ്രന്റെ ട്രൂനാറ്റ് ഫലമാണ് നെഗറ്റീവ് ആയത്.

Read More

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി കേന്ദ്ര. കര്‍ഷകരുമായി ഇന്ന് നടന്ന ചര്‍ച്ചയിലാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്രസക്കാര്‍ വ്യക്തമാക്കിയത്. നിയമം പിന്‍വലിക്കല്‍ ഒഴികെയുള്ള ആവശ്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ കര്‍ഷക സംഘടനകളെ അറിയിച്ചു. താങ്ങുവില പിന്‍വലിക്കില്ല എന്ന ഉറപ്പ് നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിയമം പിന്‍വലിക്കുന്നതിനെക്കുറിച്ച്‌ പറയണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. അതേസമയം കാര്‍ഷിക നിയമങ്ങളെക്കുറിച്ച്‌ കര്‍ഷകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഒരു സമിതിയെ രൂപീകരിക്കാമെന്ന് സര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചു….

Read More

കേരളാ തീരത്ത് ഭീകരർ എത്തിയെന്ന് റിപ്പോർട്ട്; കർണാടകയിൽ അതീവ ജാഗ്രത

  കേരളാ തീരത്തേക്ക് ഭീകരർ എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ കർണാടകയുടെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. തീരമേഖലയിലും വനപ്രദേശങ്ങളിലും സംശയാസ്പദമായി എന്തെങ്കിലും നടക്കുന്നുണ്ടോയെന്ന് നിരീക്ഷിച്ച് വരികയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ ചെറുക്കുന്നതിൽ എൻഐഎക്കൊപ്പം കർണാടക പോലീസും ജാഗരൂകരാണെന്ന് ബൊമ്മെ പറഞ്ഞു. സംശയം തോന്നിയതിന്റെ പേരിൽ എൻ ഐ എ ഒരാളെ പിടികൂടിയിട്ടുണ്ടെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു പാക്കിസ്ഥാനിലേക്ക് പോകുന്നതിന് രണ്ട് ബോട്ടുകളിലായി 12 ഭീകരർ ആലപ്പുഴയിൽ എത്തിയെന്നാണ് കർണാടക പോലീസിന് ലഭിച്ച വിവരം….

Read More

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം, ജയിൽ മേധാവി പങ്കെടുക്കും

ഗോവിന്ദ ചാമി ജയിൽ ചാടിയതിന് പിന്നാലെ സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. യോഗത്തിൽ ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറി, ജയിൽ മേധാവി, ജയിൽ ഡിഐജിമാർ, സെൻട്രൽ ജയിൽ സൂപ്രണ്ടുമാർ എന്നിവർ പങ്കെടുക്കും. രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കൊടും ക്രിമിനൽ ഗോവിന്ദ ചാമി ചാടിയത് സംബന്ധിച്ച വിവരങ്ങളും വീഴ്ചകളും ജയിൽ മേധാവി മുഖ്യമന്ത്രിയെ ധരിപ്പിക്കും. സംസ്ഥാനത്തെ ജയിലുകളിൽ വേണ്ടത്ര സുരക്ഷാ…

Read More

പൊങ്കൽ സമ്മാനമായി റേഷൻ കാർഡ് ഉടമകൾക്ക് 2500 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

തമിഴ്‌നാട്ടിൽ പൊങ്കൽ സമ്മാനമായി റേഷൻ കാർഡ് ഉടമകൾക്ക് 2500 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ജനുവരി നാല് മുതൽ തുക വിതരണം ചെയ്തു തുടങ്ങും. വിളവെടുപ്പ് ഉത്സവമായ പൊങ്കൽ ആഘോഷിക്കാനാണ് തുക നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 2.6 കോടിയോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് അതിന്റെ പ്രയോജനം ലഭിക്കും. ജനുവരി 14നാണ് പൊങ്കൽ.

Read More

ഒമിക്രോണ്‍ 89 രാജ്യങ്ങളില്‍; രോഗവ്യാപനം അതിവേഗത്തിലെന്ന് ഡബ്ല്യുഎച്ച്ഒ

വിയന്ന: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ 89 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ലുഎച്ച്ഒ). ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഒന്നര മുതല്‍ മൂന്നുദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാവുകയാണെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു. ഡെല്‍റ്റ വകഭേദത്തേക്കാള്‍ ഒമിക്രോണിന്റെ ‘തീവ്രവ്യാപനം’ ആണ് ഉണ്ടാവുന്നത്. അതുകൊണ്ട് പല രാജ്യങ്ങളിലും ഭീതി വിതച്ച ഡെല്‍റ്റയെ ഒമിക്രോണ്‍ മറികടക്കുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കുകളുള്ള രാജ്യങ്ങളിലും ജനസംഖ്യയുടെ ഗണ്യമായ അനുപാതം കൊവിഡില്‍നിന്ന് കരകയറിയ രാജ്യങ്ങളിലും ഒമിക്രോണ്‍ അതിവേഗം പടരുകയാണ്. ഒമിക്രോണിന്റെ തീവ്രത,…

Read More

നടന്‍ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയില്‍ നിന്നും നാട്ടിലെത്തിയ താരം പതിവ് ചെക്കപ്പിനായാണ് ചെന്നൈ കാവേരി ആശുപത്രിയില്‍ എത്തിയത്. ചില ടെസ്റ്റുകള്‍ നടത്തിയെന്നും അതിന്റെ റിസള്‍ട്ടിനായി കാത്തു നില്‍ക്കേണ്ടതിനാലാണ് അഡ്മിറ്റ് ചെയ്തതെന്ന് ഭാര്യ ലത പറയുന്നത്. നാല്‍പത്തിയഞ്ച് വര്‍ഷത്തിലേറെയായി സിനിമാ ലോകത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് ദാദാഭായ് നൗരോജി പുരസ്‌കാരം നല്‍കി രാജ്യം രജനികാന്തിനെ ആദരിച്ചിരുന്നു. പുരസ്‌കാരം സ്വീകരിക്കുന്നതിനായി ഡല്‍ഹിയില്‍ പോയി മടങ്ങിയ ശേഷമാണ് രജനികാന്ത് ആശുപത്രിയില്‍ എത്തിയത്. ഡല്‍ഹിയില്‍ പോയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായും പ്രസിഡന്റ്…

Read More

തിരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോഡ് വോട്ടുമായി ബൈഡൻ; മറികടന്നത് ഒബാമയെ

അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് റെക്കോഡ് നേട്ടവുമായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ. അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു സ്ഥാനാർത്ഥിയ്ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതൽ വോട്ട് ബൈഡൻ കരസ്ഥമാക്കിയത് മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇലക്ഷൻ റെക്കോർഡ് ജോ ബൈഡൻ തകർത്തെന്നും റിപ്പോർട്ടുകളുണ്ട്. ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്ത തിരഞ്ഞെുപ്പ് കൂടിയാണിത്‌ നവംബർ 4 വരെ, ബൈഡന് 7.07 കോടി വോട്ടുകൾ ലഭിച്ചു. ഇത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മറ്റേതൊരു…

Read More

കോഴിക്കോട് ഹോട്ടലിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി; അഞ്ച് പേർ പിടിയിൽ

കോഴിക്കോട് നഗരത്തിൽ വീണ്ടും തട്ടിക്കൊണ്ടുപോകൽ. ചിന്താവളപ്പിലെ ഹോട്ടലിൽ നിന്നാണ് കാരന്തൂർ സ്വദേശിയായ ഷാജിത്തിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് കൽസാഹ്, ഷംസുദ്ദീൻ കെ, മുഹമ്മദ് നബീൽ , അൽഫയാദ്, മുഹമ്മദ് നിഹാൽ എന്നിവരെ കൊണ്ടോട്ടിയിൽ വച്ച് കസബ പോലീസ് പിടികൂടി. പ്രതികളായ മുഹമ്മദ് നിഹാൽ മുഹമ്മദ് കൽസാഹ് എന്നിവരിൽ നിന്ന് ഷാജിത്ത് കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പത്തുലക്ഷം രൂപ വാങ്ങിയിരുന്നു. രണ്ടുമാസമായിട്ടും ഇത് തിരിച്ചു നൽകിയില്ല. ഇതിനെ തുടർന്നാണ് പുലർച്ചെ ഹോട്ടലിൽ അതിക്രമിച്ചു കയറി…

Read More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത. മൺസൂൺ കാറ്റും മഴയും നാളെയോടെ ശക്തിപ്പെടാൻ സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ കാലവർഷം വ്യാഴാഴ്ചയോടെ കേരളത്തിൽ എത്തിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള തീരത്ത്…

Read More