ക്രിപ്റ്റോ കറൻസികൾ ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണി: റിസർവ് ബാങ്ക് ഗവർണർ

മുംബൈ: ക്രിപ്റ്റോ കറൻസികൾ രാജ്യത്തിന്റെ സാമ്പത്തിക, സ്ഥൂല സമ്പദ്‌വ്യവസ്ഥ സ്ഥിരതയ്ക്കു വലിയ ഭീഷണിയാണെന്ന് റിസർവ് ബാങ്ക ഗവർണർ ശക്തികാന്ത ദാസ്. ”ക്രിപ്റ്റോ കറൻസികളെ സംബന്ധിച്ച് ആർബിഐ നിലപാട് വളരെ വ്യക്തമാണ്. സ്വകാര്യ ക്രിപ്റ്റോ കറൻസികൾ നമ്മുടെ സാമ്പത്തിക, സ്ഥൂല സമ്പദ്‌വ്യവസ്ഥ് സ്ഥിരതയ്ക്ക് വലിയ ഭീഷണിയാണ്. അവ സാമ്പത്തിക സ്ഥിരതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള ആർബിഐയുടെ കഴിവിനെ ദുർബലപ്പെടുത്തും. നിക്ഷേപകരോട് പറയേണ്ടത് എന്റെ കടമയാണെന്ന് ഞാൻ കരുതുന്നു. സ്വന്തം ഉത്തരവാദിത്തത്തിലാണു ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കുന്നതെന്നു നിക്ഷേപകർ ഓർക്കണം,…

Read More

റെക്കോഡുകള്‍ പഴങ്കഥയാക്കി പൊന്ന്; ഇന്നും തീവില

റെക്കോര്‍ഡ് വീണ്ടും തിരുത്തിക്കുറിച്ച് സ്വര്‍ണം. ഇന്ന് വീണ്ടും സ്വര്‍ണവില പവന് 82000 രൂപയ്ക്ക് മുകളിലാണ്. പവന് വില 600 രൂപ വര്‍ധിച്ച് 82,240 രൂപയായി. ഗ്രാമിന് 75 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 10,280 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത് ഈ മാസം 9നാണ് സ്വര്‍ണവില 80,000 കടന്നത്. സെപ്റ്റംബര്‍ 16നാണ് സ്വര്‍ണവില മുന്‍പ് റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. 82,080 രൂപയായിരുന്നു അന്നത്തെ നിരക്ക്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും…

Read More

പല പെൺകുട്ടികൾക്കും പരസ്യമായി പരാതി പറയാൻ ബുദ്ധിമുട്ടുണ്ടാകും; രാഹുലിനെതിരെ നടപടി വേണം, ഷമ മുഹമ്മദ്

തുടർച്ചയായി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി വേണമെന്ന് കോൺഗ്രസ് ദേശീയ വക്താവ് ഡോ. ഷമ മുഹമ്മദ്. ആരോപണം ഉയർന്നതിന് പിന്നാലെ ഒരു നടപടി എടുത്തു. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്, പല പെൺകുട്ടികൾക്കും പരസ്യമായി പരാതി പറയാൻ ബുദ്ധിമുട്ട് ഉണ്ടാകും. ബിജെപിക്ക് വിഷയത്തിൽ കോൺഗ്രസിനെ വിമർശിക്കാൻ ഒരു അർഹതയും ഇല്ലെന്ന് ഷമ മുഹമ്മദ് വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ശബ്ദരേഖയിൽ ബിജെപി ഗൂഢാലോചന നടന്നോ എന്ന് സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ പറഞ്ഞു. ഇതിൽ…

Read More

നെഹ്‌റു ട്രോഫി പവലിയൻ നവീകരണത്തിന് പത്ത് കോടി രൂപ അനുവദിച്ചു; മന്ത്രി പി എ മുഹമ്മദ് റിയാസ്

പുന്നമടയിലെ ജലപൂരത്തിന് കൊടിയുയർത്തി മന്ത്രി മുഹമ്മദ് റിയാസ്. നെഹ്‌റു ട്രോഫി വള്ളംകളിയുടെ പവലിയൻ നവീകരണത്തിന് പത്ത് കോടി രൂപ അനുവദിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സർക്കാർ ഏഴ് കോടി രൂപ അനുവദിച്ചു. പിപി ചിത്തരഞ്ജൻ എംഎൽഎ രണ്ട് കോടി രൂപ അനുവദിച്ചു. ടൂറിസം വകുപ്പ് ഒരു കോടി രൂപയും അനുവദിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. നവകേരള സദസിൽ ലഭിച്ച നിവേദനത്തിലാണ് തീരുമാനം. ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ ഇത്രയധികം തുക നെഹ്‌റു ട്രോഫി വള്ളം കളിക്കായി…

Read More

വിമാനം പാലത്തിനടിയിൽ കുടുങ്ങി; സംഭവിച്ചത് എന്തെന്ന് അറിയില്ല: എയർ ഇന്ത്യ

  ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം നടപ്പാലത്തിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ. ദില്ലി വിമാനത്താവളത്തിന് പുറത്ത് ദില്ലി – ഗുരുഗ്രാം ഹൈവേയിലെ നടപ്പാലത്തിന്റെ അടിയിലാണ് വിമാനം കുടുങ്ങിയത്. സംഭവത്തിന്റെ വീഡിയോ വൈറലായി. പാലത്തിനടിയിൽ വിമാനം കുടുങ്ങിക്കിടക്കുന്നതും സമീപത്തെ റോഡിൽ കൂടി വാഹനങ്ങൾ പോകുന്നതും വീഡിയോയിൽ കാണാം. വിമാനത്തിന്റെ മുൻഭാഗം മുതൽ പാതിയോളം ഭാഗം പാലം കടന്നുപോയിട്ടുള്ളതായാണ് ദൃശ്യത്തിൽ വ്യക്തമാകുന്നത്. വിമാനം മോഷ്ടിക്കപ്പെട്ടതാണോയെന്ന് സംശയം ഉയർന്നപ്പോഴാണ് എയർ ഇന്ത്യയുടെ വിശദീകരണവുമായി രംഗത്തെത്തിയത്. എയർ ഇന്ത്യ വിറ്റൊഴിച്ച പഴയൊരു വിമാനമാണ്…

Read More

കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മിണിക്ക് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മിണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പര്യടനം നിർത്തിവെച്ച സ്ഥാനാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ചമ്മിണിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അവസാന വട്ട ഓട്ടത്തിന് തയ്യാറെടുക്കുന്നതിനിടെ സ്ഥാനാർഥി തന്നെ കിടപ്പിലായത് യുഡിഎഫ് ക്യാമ്പിലെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. കൊച്ചി കോർപറേഷൻ മുൻ മേയർ കൂടിയാണ് ചമ്മിണി.

Read More

സ്വർണക്കടത്ത് കേസ്: സന്ദീപ് നായർക്കും സരിത്തിനും ഇ ഡി കേസിൽ ജാമ്യം

  സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപ് നായർക്കും സരിത്തിനും ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ എട്ട് മാസമായി ഇരുവരും ജയിലിലാണ്. അതേസമയം കൊഫെപോസ ചുമത്തിയതിനാൽ പ്രതികൾക്ക് പുറത്തിറങ്ങാൻ സാധിക്കില്ല.

Read More

ശിവന്‍കുട്ടി പഴയ CITU ഗുണ്ട അല്ല, മന്ത്രിയാണ്; പ്രതിഷേധം ജനാധിപത്യപരം’; കെ സുരേന്ദ്രന്‍

തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് മന്ത്രി വി ശിവന്‍കുട്ടിയോട് കെ സുരേന്ദ്രന്‍. ഭാരതാംബ വിവാദത്തിലാണ് പ്രതികരണം. ശിവന്‍കുട്ടി പഴയ സിഐടി യു ഗുണ്ട അല്ല, മന്ത്രിയാണെന്നും മന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യപരമാണ് എന്നാണ് കെ സുരേന്ദ്രന്‍ കുറിച്ചത്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ശിവന്‍കുട്ടി പഴയ സിഐടിയു ഗുണ്ട അല്ല. മന്ത്രിയാണ്. മന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യപരമാണ്. അതിനോട് അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. മന്ത്രിമാര്‍ക്കെതിരെ മാത്രമല്ല മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധിക്കും. കോണ്‍ഗ്രസുകാരോട് എടുക്കുന്ന രക്ഷാപ്രവര്‍ത്തനം ഞങ്ങളോട് വേണ്ട. ഡിഫി ഗുണ്ടകളെ സിപിഎം നേതൃത്വം നിലയ്ക്ക്…

Read More

ജി സുധാകരന് വീണ്ടും സിപിഐഎം അവഗണന; അടിയന്തരാവസ്ഥയുടെ 50-ാം വാർഷിക പരിപാടിയിൽ ക്ഷണമില്ല

മുതിർന്ന നേതാവ് ജി സുധാകരന് വീണ്ടും സിപിഐഎം അവഗണന. ആലപ്പുഴയിൽ സിപിഐഎം നിയന്ത്രണത്തിലുള്ള സുശീലാ ഗോപാലൻ പഠനഗവേഷണ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക ദിന പരിപാടിയിലും ജി സുധാകരന് ക്ഷണമില്ല. മുതിർന്ന നേതാവ് ജി സുധാകരന് വീണ്ടും സിപിഐഎം അവഗണന. ആലപ്പുഴയിൽ സിപിഐഎം നിയന്ത്രണത്തിലുള്ള സുശീലാ ഗോപാലൻ പഠനഗവേഷണ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക ദിന പരിപാടിയിലും ജി സുധാകരന് ക്ഷണമില്ല. ജയിൽവാസം അനുഭവിച്ച ജി സുധാകരനെ ക്ഷണിക്കാതെ പരിപാടി സംഘടിപ്പിക്കുന്നത് സിപിഐഎം നിയന്ത്രിത…

Read More

ഇന്ത്യയുടെ വളർച്ചയിൽ അസൂയ; ഒരു ശക്തിയ്ക്കും രാജ്യത്തിന്റെ വളർച്ച തടയാനാകില്ല’; രാജ്നാഥ് സിങ്

ചുങ്കപ്രഹരത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വിമർശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സർവാധികാരിയ്ക്ക് രാജ്യത്തിന്റെ വളർച്ചയിൽ അസൂയയെന്നും ട്രംപിന്റെ പേര് പറയാതെ പ്രതിരോധമന്ത്രി കുറ്റപ്പെടുത്തി. ഒരു ശക്തിയ്ക്കും ഇന്ത്യയുടെ വളർച്ച തടയാനാകില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുന്നു. ഇന്ത്യയുടെ വികസന വേഗതയിൽ ചില ആളുകൾ സന്തുഷ്ടരല്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. മധ്യപ്രദേശിൽ നടന്ന ഒരു പരിപാടിയിലാണ് കേന്ദ്രമന്ത്രിയുടെ വിമർശനം. “ചിലർക്ക് ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാൻ കഴിയുന്നില്ല. മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ…

Read More