Headlines

കോൺഗ്രസ് പാർലമെന്റ് സംവിധാനത്തിൽ പുതിയ നിയമനങ്ങളുമായി സോണിയ ഗാന്ധി; വിമതരെ ഒതുക്കി തുടങ്ങി

കോൺഗ്രസിലെ കത്ത് വിവാദത്തിന് പിന്നാലെ പുതിയ നിയമനങ്ങൾ നടത്തി സോണിയ ഗാന്ധി. രാജ്യസഭയിൽ ചീഫ് വിപ്പായി ജയ്‌റാം രമേശിനെ തെരഞ്ഞെടുത്തു. രാഷ്ട്രീയ ഉപദേശകരായി അഹമ്മദ് പട്ടേൽ, കെ സി വേണുഗോപാൽ എന്നിവരെ നിയമിച്ചു. ലോക്‌സഭയിൽ ഉപനേതാവായി ഗൗരവ് ഗോഗോയിയെയും വിപ്പായി രൺവീത് സിംഗ് ബിട്ടുവിനെയും നിയമിച്ചു. ഇരുവരും ഗാന്ധി കുടുംബവുമായി അടുപ്പം പുലർത്തുന്നവരാണ്. ഗുലാം നബി ആസാദിനെയും ആനന്ദ് ശർമയെയും ഒതുക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കമെന്നറിയുന്നു. കത്ത് വിവാദത്തിന് പിന്നിൽ ഇരുവരുടെയും പങ്കുണ്ടായിരുന്നു. വേണുഗോപാൽ രാജ്യസഭയിൽ പുതുമുഖമാണെങ്കിലും…

Read More

ആഘോഷങ്ങളില്‍ ജനങ്ങള്‍ ക്ഷമ പുലര്‍ത്തിയാൽ കോവിഡ്​ യുദ്ധത്തില്‍ വിജയം ഉറപ്പ്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത്​ ഉത്സവ ആഘോഷങ്ങളില്‍ ജനങ്ങള്‍ ക്ഷമ പുലര്‍ത്തണ​മെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധിക​ളെ അതിജീവിക്കുന്നതിന്റെ ഉത്സവമാണ്​ ദസറ. ഇന്ന്​ എല്ലാവരും വളരെ സംയമനത്തോടെ ജീവിക്കുന്നു. എളിമയോടെ ഉത്സവങ്ങള്‍ ആഘോഷിക്കുന്നു. അതിലൂടെ കോവിഡ്​ 19നെതിരായ യുദ്ധത്തില്‍ ഏര്‍പ്പെടുന്നു. വിജയം ഉറപ്പായിരിക്കും -മോദി പറഞ്ഞു. എന്നാൽ ദുര്‍ഗ പൂജക്കായി നിരവധിപേര്‍ തടിച്ചുകൂടിയിരുന്നു. ദുര്‍ഗ പൂജക്കും ദസറക്കും ഒത്തുചേരുന്നത്​ നല്ല അന്തരീക്ഷം സൃഷ്​ടിക്കും. എന്നാല്‍ ഇത്തവണ അത്​ സംഭവിക്കാന്‍ പാടില്ല. ഇനിയും നിരവധി ഉത്സവങ്ങള്‍ ആഘോഷിക്കണം. ഇൗ കോവിഡ്​ പ്രതിസന്ധി ഘട്ടത്തില്‍…

Read More

മധുവിന്റെ കുടുംബത്തിന് മമ്മൂട്ടിയുടെ നിയമസഹായം; അഡ്വ. വി നന്ദകുമാറിനെ ചുമതലപ്പെടുത്തി

  പാലക്കാട് അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തിന് നിയമസഹായം ഉറപ്പാക്കി മമ്മൂട്ടി. നിയമ സഹായത്തിനായി അഡ്വി. വി നന്ദകുമാറിനെ മമ്മൂട്ടിയുടെ ഓഫീസ് ചുമതലപ്പെടുത്തി. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുമതല നേതൃത്വം നൽകുന്ന റോബർട്ട് കുര്യാക്കോസ് ആണ് ഇക്കാര്യം അറിയിച്ചത് കേരളാ, മദ്രാസ് ഹൈക്കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന വി നന്ദകുമാറിനെയാണ് മമ്മൂട്ടിയുടെ ഓഫീസ് ചുമതലപ്പെടുത്തിയത്. മധുവിന്റെ സഹോദരി ഭർത്താവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി 22നാണ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്നത്. വർഷം നാലായിട്ടും…

Read More

ന്യൂയോർക്കിലെ അപ്പാർട്ട്‌മെന്റിൽ വൻ തീപിടിത്തം; 19 പേർ മരിച്ചു

ന്യൂയോർക്കിൽ ബഹുനില അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ 19 പേർ മരിച്ചു. ഇവരിൽ 9 പേർ കുട്ടികളാണ്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. 63 പേർക്ക് പൊള്ളലേറ്റതായാണ് ന്യൂയോർക്ക് മേയർ എറിക് ആഡംസ് അറിയിച്ചത്. അമേരിക്കൻ സമയം ഞായറാഴ്ച രാവിലെയാണ് അപകടം. ഈസ്റ്റ് 181 സ്ട്രീറ്റിലെ 19 സ്റ്റോറി ബിൽഡിംഗ് എന്ന കെട്ടിടത്തിലെ രണ്ടും മൂന്നും നിലകളിലായിരുന്നു തീപിടിത്തം. മരണനിരക്ക് ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

Read More

ആ’പത്ത്’ കുറയുന്നില്ല: കേരളം മൂന്നാം തരംഗത്തിലേയ്ക്കോ

  തിരുവനന്തപുരം: കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുന്നത് ശുഭസൂചനയല്ലെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍. രാജ്യത്ത് ടിപിആര്‍ 3.1 ശതമാനം മാത്രമാണെങ്കില്‍ കേരളത്തില്‍ ഇത് 10 ശതമാനത്തിന് മുകളിലാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നത് മൂന്നാം തരംഗത്തിനുള്ള സൂചനയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ആകെ നാലര ലക്ഷം ആളുകളാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ ഒരു ലക്ഷവും കേരളത്തിലാണെന്നതാണ് വസ്തുത. മറ്റ് സംസ്ഥാനങ്ങളുമായി ഒരാഴ്ചത്തെ ശരാശരി രോഗികളുടെ എണ്ണം താരതമ്യം ചെയ്താലും കേരളമാണ് നമ്പര്‍…

Read More

കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം; കേരള വ്യാപാരി വ്യവസായി സമിതി

ആറ് വർഷമായി രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി മാറ്റിയ കേന്ദ്ര സർക്കാർ ഈ ഭയാനകമായ കാല ഘട്ടത്തിലെങ്കിലും കൊള്ളയടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി സു. ബത്തേരി യൂണിറ്റ് കമ്മറ്റിയുടെ നേത്രത്വത്തിൽ കക്കോടൻ പെട്രോൾ പമ്പിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണാ സമരം വ്യാപാരി വ്യവസായി സമിതി വയനാട് ജില്ലാ സെക്രട്ടറി എ.പി പ്രേഷിന്ത് ഉദ്ഘാടനം ചെയ്തു. ഈ കോവിഡ്ക്കാലത്ത് ഒന്നര വർഷത്തിനുള്ളിൽ മൂന്നുറ് ശതമാനം വില പെട്രൊളിനും ഡീസലിനും പാചകവാതകത്തിനും വർദ്ധിപ്പിച്ചത് കൊണ്ടാണ്…

Read More

രാജസ്ഥാനിൽ ബ്ലൂ ടൂത്ത് ഹെഡ് ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

  രാജസ്ഥാനിലെ ജയ്പൂരിൽ ബ്ലൂ ടൂത്ത് ഹെഡ് ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഉദയപുര ഗ്രാമത്തിലെ രാകേഷ് കുമാർ എന്ന 28കാരനാണ് മരിച്ചത്. ഒരു മത്സര പരീക്ഷക്കായി തയ്യാറെടുക്കുന്നതിനിടെയാണ് ഹെഡ് ഫോൺ പൊട്ടിത്തെറിച്ചത് ഹെഡ്‌ഫോൺ ചാർജ് ചെയ്തു കൊണ്ട് തന്നെ ഉപയോഗിക്കുകയായിരുന്നു യുവാവ്. ഇതിനിടെയാണ് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറി നടന്നതിന് പിന്നാലെ യുവാവ് ബോധരഹിതനായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.

Read More

കണ്ണൂർ പയ്യന്നൂരിൽ നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് നാലുവയസ്സുകാരി മരിച്ചു

  കണ്ണൂർ പയ്യന്നൂരിൽ നിർമാണം നടക്കുന്ന സെപ്റ്റിക്ക് ടാങ്കിൽ വീണ് പരുക്കേറ്റ നാല് വയസ്സുകാരി മരിച്ചു. സൈനികനായ കൊറ്റിയിലെ ഷമലിന്റെയും വി കെ അമൃതയുടെയും ഏക മകൾ സാൻവിയയാണ് മരിച്ചത്. ഞായറാഴ്ചയാണ് സാൻവിയ ടാങ്കിൽ വീണത്. ടാങ്കിൽ നിറയ വെള്ളമുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വെച്ചതോടെ പരിസര വാസികളെത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെയാണ് കുട്ടി മരിച്ചത്.

Read More

സംസ്ഥാനത്ത് ഇന്ന് 13,563 പേർക്ക് കൊവിഡ്, 130 മരണം; 10,454 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 13,563 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂർ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂർ 826, ആലപ്പുഴ 706, കോട്ടയം 683, കാസർഗോഡ് 576, പത്തനംതിട്ട 420, വയനാട് 335, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,424 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

ആരുടെ സമീപനമാണ് ബാലിശമെന്ന് ജനം തീരുമാനിക്കട്ടെ; ഗവർണർക്ക് മറുപടിയുമായി എ കെ ബാലൻ

  ഗവർണറുടെ വിമർശനത്തിന് മറുപടിയുമായി മുൻ മന്ത്രി എ കെ ബാലൻ. താൻ പറഞ്ഞതാണോ ബാലിശം അതോ ഗവർണറുടെ സമീപനമാണോ ബാലിശമെന്ന് ജനം തീരുമാനിക്കട്ടെ. താനൊരിക്കലും ഗവർണറെ അപമാനിച്ചിട്ടില്ല. ഗവർണറും സർക്കാരും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്ന സന്ദേശമാണ് താൻ എപ്പോഴും നൽകിയിട്ടുള്ളതെന്നും ബാലൻ പറഞ്ഞു സഭയിൽ വരുന്നില്ലെന്നും പ്രസംഗം വായിക്കില്ലെന്നും സന്ദേശം നൽകുന്നതല്ലേ ബാലിശം. യഥാർഥത്തിൽ ഗവർണറെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്തത്. നയപ്രഖ്യാപനം വായിക്കില്ലെന്ന് ഗവർണർ സന്ദേശം നൽകിയത് തന്നെ ഭരണഘടനാ ലംഘനമാണ്. അതിന്റെ ഭാഗമായുണ്ടാകുന്ന പ്രത്യാഘാതങ്ങൾ…

Read More