ലോകത്തിന്റെ പലഭാഗത്തും വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും സ്തംഭിച്ചു

ജിദ്ദ: ലോകത്തിന്റെ പല ഭാഗങ്ങളിലും വാട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും സ്തംഭിച്ചു. സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ലെന്ന് നിരവധി പേര്‍ പരാതിപ്പെട്ടു. പലയിടത്ത് വാട്‌സ് ആപ്പ് ലോഗിന്‍ ചെയ്യാനും സാധിക്കുന്നില്ല. വെള്ളിയാഴ്ച രാത്രി എട്ടരമണിയോടെ സൗദിയിലും ഇന്ത്യയിലും വാട്സ്ആപ്പ് ലഭിക്കാതായി. കമ്പനിയുടെ ഭാഗത്തുനിന്ന് കാരണം അറിവായിട്ടില്ല. ചില രാജ്യങ്ങളില്‍ ഫേസ് ബുക്ക് മെസഞ്ചറും പണിമുടക്കിയിട്ടുണ്ട്.

Read More

വധ ഗൂഢാലോചനക്കേസിൽ ദിലീപ് അടക്കം മൂന്ന് പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

  ,,അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ദിലീപ്, സഹോദരി ഭർത്താവ് സുരാജ്, സഹോദരൻ അനൂപ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുക. പ്രതികളുടെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും ചോദ്യം ചെയ്യൽ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ലഭിക്കും. ഇതിന് ശേഷമാണ് ദിലീപ് അടക്കമുള്ള പ്രതികൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകുക. മൊബൈൽ ഫോണുകളിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചേക്കുമെന്നാണ് അന്വേഷണ…

Read More

വയനാട്ടിൽ സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിൽ സിദ്ധീഖിനെതിരെ പോസ്റ്ററുകൾ

വയനാട്ടിൽ സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിൽ സിദ്ധീഖിനെതിരെ പോസ്റ്ററുകൾ . വയനാട്ടിൽ ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്നാണ് പോസ്റ്ററിൽ. വയനാട്ടിലെ കോൺഗ്രസ്സിനെ സംരക്ഷിക്കണമെന്നും പറയുന്നുണ്ട്. വയനാട് കൽപറ്റ നഗരത്തിലാണ് പോസ്റ്ററുകൾ പ്രതിക്ഷപ്പെട്ടത്. അർഹതപ്പെട്ട കഴിവുള്ളവർ വയനാട്ടിൽ ഉണ്ടെന്നും പോസ്റ്ററിൽ ഉണ്ട്.

Read More

ലഡാക്കിൽ നിരോധനാജ്ഞ, പ്രതിഷേധം കത്തുന്നു; നാല് പേർ കൊല്ലപ്പെട്ടു

സംസ്ഥാന പദവിക്കും ഗോത്ര പദവിക്കും വേണ്ടിയുള്ള പ്രതിഷേധത്തിൽ ലഡാക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 10 മുതൽ 35 ദിവസമായി നിരാഹാര സമരം നടത്തുന്ന 15 പേരിൽ രണ്ടുപേരെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സോനം വാങ് ചുക് നിരാഹാര സമരത്തിൽ നിന്ന് പിൻമാറി. അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സോനം…

Read More

സംസ്ഥാനത്ത് പുതുതായി 2 ഹോട്ട് സ്‌പോട്ടുകൾ; 5 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ മെഴുവേലി (കണ്ടെൻമെന്റ് സോൺ വാർഡ് 8, സബ് വാർഡ് 9 ), പാലക്കാട് ജില്ലയിലെ തൃത്താല (3, 13, 15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 609 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

HOW TO RECOVER DELETED PHOTOS, VIDEOS & FILES

This app can undelete and recover lost photos and images from your memory card or internal memory. No rooting necessary! Whether you accidentally deleted a photo, or even reformatted your memory card, This app powerful data recovery features can find your lost pictures and let you restore them. You can upload your recovered files directly…

Read More

വയനാട് ജില്ലയില്‍ 191 പേര്‍ക്ക് കൂടി കോവിഡ്:71 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 191 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 71 പേര്‍ രോഗമുക്തി നേടി. 188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29524 ആയി. 28140 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1060 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 934 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* ബത്തേരി സ്വദേശികൾ 23 പേർ, കൽപ്പറ്റ, വൈത്തിരി 17 പേർ വീതം,…

Read More

വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

കല്‍പ്പറ്റ:എടവക ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 ല്‍ ഉള്‍പ്പെടുന്ന ചാമാടിപൊയില്‍ പ്രദേശം മൈക്രോ കണ്ടൈന്‍മെന്റ് സോണായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. വാര്‍ഡ് 4 ലെ പാണ്ടിക്കടവ് പഴശ്ശിക്കുന്ന് ഭാഗവും,വാര്‍ഡ് 5 ല്‍ ഉള്‍പ്പെടുന്ന മേച്ചേരിക്കുന്ന്,അഗ്രഹാരം ഭാഗവും ഇന്നലെ  മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാത്രിയിലാണ് പ്രഖ്യാപനമുണ്ടായത്.

Read More

ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള സംയുക്ത എയർഡ്രോപ് പരീക്ഷണം വിജയകരം

രാജ്യത്തിന്‍റെ അഭിമാനമായ ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള സംയുക്ത എയർഡ്രോപ് പരീക്ഷണം വിജയകരം. ഇന്ന് രാവിലെ 6ന് ശ്രീഹരിക്കോട്ടക്കടുത്ത് ബംഗാൾ ഉൾക്കടലിലായിരുന്നു പരീക്ഷണം. ഐഎസ്ആർഒയും വ്യോമ-നാവികസേനയും സംയുക്തമായാണ് പരീക്ഷണം നടത്തിയത്. ബഹിരാകാശത്തുനിന്ന് പേടകം തിരിച്ചിറങ്ങുമ്പോൾ സുരക്ഷ ഉറപ്പാക്കുന്നതിനും വേഗം നിയന്ത്രിക്കുന്നതിനുമായുള്ള പാരച്യൂട്ടുകളുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്നതിനാണ് പരീക്ഷണം നടത്തിയത്. ബഹിരാകാശ പേടകത്തിന്‍റെ ഭാരത്തിന് തുല്യമായ 5 ടൺ ഡമ്മി പേലോഡ് കടലിൽ നിന്ന് നാല് കിലോമീറ്റർ ഉയരത്തിൽ നിന്ന് വ്യോമസോനയുടെ ചിനൂക് ഹെലിക്കോപ്റ്ററിൽ നിന്ന് വേർപെട്ട് താഴേക്ക്. ക്രൂ മോഡ്യൂൾ…

Read More

കുമ്പളയിൽ 20കാരിക്ക് നേരെ ഗാർഹിക പീഡനം; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

കാസർഗോഡ് കുമ്പളയിൽ ഇരുപതുകാരിക്ക് നേരെ ഗാർഹിക പീഡനം. ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു. യുവതിയുടെ ഭർത്താവ് ഫിറോസ്, പിതാവ് മുഹമ്മദ്, രണ്ടാമമ്മ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കുമ്പള, ആദൂർ പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് അബോധാവസ്ഥയിലായ യുവതിയെ നാട്ടുകാർ കാണുന്നത്. ഉടൻ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരത്തിൽ മുറിവുകൾ കണ്ടെത്തുകയായിരുന്നു. ഭർത്താവും ബന്ധുക്കളും ക്രൂരമായി മർദിച്ചുവെന്ന് യുവതി പൊലീസിന് മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Read More