വയനാട് ജില്ലയിൽ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു

നെൻമേനി ഗ്രാമപഞ്ചായത്തിലെ വാർഡ് 7ൽ ഉൾപ്പെടുന്ന തവനി- ചെറുമാട്- നമ്പിക്കൊല്ലി റോഡിൽ തവനി അമ്പലം മുതൽ ചെറു മാട് കോളനി ഉൾപ്പെടെയുള്ള പ്രദേശങ്ങളും പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാർഡ് 7 ൽ കല്ലൂർ പാടി ഉൾപ്പെടുന്ന പ്രദേശവും മൈക്രോ കണ്ടെയ്ൻമെൻ്റ് സൊണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

Read More

പുതിയ കൊറോണ വൈറസ്​ വകഭേദം ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ല ;കേന്ദ്രം

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ വകഭേദത്തിന്‍റെ സാന്നിധ്യം രാജ്യത്ത്​ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന്​ കേന്ദ്രം വ്യക്​തമാക്കി. പുതിയ വൈറസ് ഇന്ത്യയില്‍ നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിനുകളെ ബാധിക്കില്ലെന്ന്​ നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ അറിയിച്ചു. വൈറസിനുണ്ടായ ജനിതക വ്യതിയാനം മാരകമല്ലെന്നും രോഗത്തിന്‍റെ കാഠിന്യം കൂട്ടാനിടയില്ലെന്നും അദ്ദേഹം അറിയിച്ചു. പുതിയ ഭീഷണിയെ തുടര്‍ന്ന് ബ്രിട്ടനിൽ നിന്നുള്ള വിമാന സർവിസുകൾ ഇന്ത്യ ഡിസംബര്‍ 23 മുതല്‍ 31 വരെ താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. 23 വരെ ബ്രിട്ടനില്‍…

Read More

അഭയ കേസ്: പ്രതികൾ കുറ്റക്കാർ

അഭയ കൊലക്കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതിഒന്നാം പ്രതിഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സെഫി എന്നിവരാണ് കുറ്റക്കാർ. രണ്ടുപേർക്കും എതിരെ കൊലക്കുറ്റം കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. ജഡ്ജി കെ. സനല്‍കുമാറാണ് വിധി പ്രസ്താവിച്ചത്. കൊലപാതകം നടന്ന് 28 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 49 സാക്ഷികളെയാണ്കോടതി വിസ്തരിച്ചത്. സാക്ഷിമൊഴികൾ കേസിൽ നിർണ്ണായകമായി 1992 മാർച്ച് 27നാണ് കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം…

Read More

കൊവിഡുണ്ടാക്കിയ പ്രതികൂല സാഹചര്യത്തിലും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുകയാണെന്ന് മുഖ്യമന്ത്രി

  കൊവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിലും സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ പ്രവർത്തിക്കുന്നത് ജനകീയ ബദൽ എന്ന ആശയത്തിലൂന്നിയാണ്. എല്ലാവർക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കിയും പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിച്ചുമാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു ആദിവാസി വിഭാഗത്തിൽപെട്ട കൗമാരക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 60 വയസിന് മുകളിൽ പ്രായമുള്ള അമ്മമാർ എന്നിവർക്ക് പോഷകാഹാരം നൽകുന്ന പ്രത്യേക പരിപാടി നടപ്പാക്കും. പട്ടിക ജാതി വിഭാഗത്തിന്റെ ആരോഗ്യമേഖലയിലെ തൊഴിൽ അധിഷ്ഠിതമായ പഠനത്തിന്…

Read More

സുരേന്ദ്രൻ നയിക്കുന്ന കേരളയാത്രയിൽ തങ്ങളെ പരിഗണിക്കുന്നില്ല; പരാതിയുമായി ഘടകകക്ഷികൾ

ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള യാത്രയുമായി ബന്ധപ്പെട്ട പരാതിയുമായി എൻഡിഎയിലെ മറ്റ് ഘടകകക്ഷികൾ രംഗത്ത്. ബിജെപി യാത്ര എന്ന നിലയിൽ മാത്രം പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. സംസ്ഥാനത്തുള്ള ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയ്ക്ക് മുന്നിലാണ് ഘടക കക്ഷികൾ പരാതി പറഞ്ഞത് നിർണായക കാര്യങ്ങളിൽ തഴയുന്നതായും ഇവർ പരാതി പറഞ്ഞു. അതേസമയം നഡ്ഡയുടെ സന്ദർശനം ഇന്നും തുടരും. ഇന്ന് രാവിലെ പത്തരയോടെ നഡ്ഡ തൃശ്ശൂരിലെത്തും. സംസ്ഥാന ഭാരവാഹികളും ജില്ലാ അധ്യക്ഷൻമാരും ജില്ലാ ജനറൽ…

Read More

ദിയാ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ട്: ക്രൈം ബ്രാഞ്ച്

ദിയാ കൃഷ്ണയുടെ സ്ഥാപനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഓഡിറ്റ് നടത്തിയിരുന്നില്ലെന്നും 69 ലക്ഷം തിരിമറി നടത്തിയെന്ന പരാതി വ്യാജമാണെന്നുമാണ് വനിതാ ജീവനക്കാരുടെ വാദം. 11 മാസമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ജീവനക്കാരാണ്. ഇവരുടെ അക്കൗണ്ടിലേക്ക് വന്ന 27 ലക്ഷം രൂപയില്‍ ശമ്പളം ഒഴിച്ചുള്ള മുഴുവന്‍ തുകയും തിരിച്ചു നല്‍കിയെന്നും ഇതിന്റെ തെളിവുകള്‍ കോടതിയില്‍ നല്‍കുമെന്നും വനിതാ ജീവനക്കാരുടെ അഭിഭാഷകന്‍ പറഞ്ഞു. ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ സ്ഥാപനത്തിലെ ജീവനക്കാരികളുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച്….

Read More

ഹൈദരാബാദ് – ജംഷഡ്പൂര്‍ മത്സരം സമനിലയില്‍

ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സി – ജംഷഡ്പൂര്‍ എഫ്‌സി മത്സരം സമനിലയില്‍. രണ്ടാം പാദത്തില്‍ ഇരുപക്ഷവും ഓരോ ഗോള്‍ വീതമടിച്ചു. 50 ആം മിനിറ്റില്‍ അരിടാനെ സാന്‍ടാന അടിച്ച ഗോളില്‍ ഹൈദരാബാദ് എഫ്‌സിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 85 ആം മിനിറ്റില്‍ സ്റ്റീഫന്‍ എസ്സിയിലൂടെ ജംഷഡ്പൂര്‍ ഗോള്‍ മടക്കി. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ടു സമനിലയും ഹൈദരാബാദിന്റെ പേരിലുണ്ട്. നാലാം സ്ഥാനത്താണ് മാനുവേല്‍ മാര്‍ക്കേസ് റോച്ചയുടെ ഹൈദരാബാദ് എഫ്‌സി തുടരുന്നതും. മറുഭാഗത്ത് ഒരു തോല്‍വിയും…

Read More

പാവപ്പെട്ട രോഗികൾക്ക് വീടുകളിൽ സൗജന്യമായി മരുന്നെത്തിക്കും; ഒരാൾക്കും ചികിത്സ നിഷേധിക്കരുതെന്നാണ് സർക്കാർ നിലപാടെന്നും ആരോഗ്യമന്ത്രി

ലോക്ക് ഡൗൺ കാലത്ത് പെട്ടുപോയ കേരളത്തിലെ പാവപ്പെട്ട രോഗികൾക്ക് വീട്ടിലേക്ക് സൗജന്യമായി മരുന്ന് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. അവയമാറ്റം അടക്കമുള്ള സർജറി നടത്തിക്കഴിഞ്ഞവരോ സർജറിക്കായി കാത്തിരിക്കുന്നവരോ, ഗർഭിണികളോ, ചികിത്സ ആവശ്യമുള്ള വൃദ്ധരോ ഉണ്ടെങ്കിൽ അവരെ സഹായിക്കാൻ അതാത് പ്രൈമറി ഹെൽത്ത് സെന്ററുകൾക്കും ഫാമിലി ഹെൽത്ത് സെന്ററുകൾക്കും നിർദേശം നൽകിയിട്ടുണ്ട് മരുന്ന് പുറത്തിറങ്ങി വാങ്ങിക്കേണ്ടവരുടെ കണക്ക് ആശാവർക്കർമാർ വഴിയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴിയും സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതി വഴി ആദ്യഘട്ടത്തിൽ…

Read More

യാത്രക്കാരെ ആകര്‍ഷിക്കാന്‍ നയം മാറ്റി കെഎസ്‌ആര്‍ടിസി; പുതിയ സര്‍വ്വീസിന് വയനാട്ടില്‍ തുടക്കം

കല്‍പ്പറ്റ: നിശ്ചയിച്ച സ്റ്റോപ്പില്‍ പോലും നിര്‍ത്താതെ പറപറന്ന് നഷ്ടത്തിലേക്ക് ഓടിയിറങ്ങിയ ആനവണ്ടി ഇപ്പോള്‍ പരിഷ്‌കാരങ്ങളില്‍ നിന്ന് പരിഷ്‌കാരങ്ങളിലേക്ക് കുതിക്കുകയാണ്. ചിലവ് പോലെ വരവും വേണമെന്ന നിര്‍ബന്ധം മാനേജ്‌മെന്റും സര്‍ക്കാരും മുന്നോട്ടുവെക്കുമ്ബോള്‍ നൂതന ആശയങ്ങളൊടൊപ്പം ജീവനക്കാരുമുണ്ട്. യാത്രക്കാരെ ആകര്‍ഷിക്കാന്‍ പുതിയ ആശയവുമായി വയനാട്ടില്‍ കെഎസ്‌ആര്‍ടിസി സര്‍വ്വീസ് തുടങ്ങി കഴിഞ്ഞു. യാത്രക്കാര്‍ എവിടെ നിന്ന് കൈ കാണിക്കുന്നുവോ അവിടെ നിശ്ചയിച്ച സ്‌റ്റോപ്പ് അല്ലെങ്കില്‍ പോലും നിര്‍ത്തി ആളെ കയറ്റുന്ന രീതിയാണ് പരീക്ഷാണര്‍ത്ഥം തുടങ്ങിവെച്ചിരിക്കുന്നത്. സ്വകാര്യബസുകാര്‍ മുമ്ബേ പയറ്റിക്കൊണ്ടിരിക്കുന്ന ഈ ‘അവനവന്‍പടി’…

Read More