വാളയാറിൽ വൻ സ്‌ഫോടക ശേഖരം പിടികൂടി; കടത്തിയത് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും

പാലക്കാട് വാളയാറിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച സ്‌ഫോടക വസ്തുക്കൾ പിടികൂടി. ഏഴായിരം ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. ഈറോഡ് നിന്ന് അങ്കമാലിയിലേക്ക് തക്കാളിയുമായ പോയ മിനി ലോറിയിലാണ് സ്‌ഫോടക വസ്തുക്കൾ ഒളിച്ചു കടത്താൻ ശ്രമിച്ചത് തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രവി, പ്രഭു എന്നിവരെയാണ് വാളയാർ പോലീസ് അറസ്റ്റ് ചെയ്തത്. 35 പെട്ടികളിലായാണ് സ്‌ഫോടക വസ്തുക്കൾ ഒളിപ്പിച്ചു വെച്ചിരുന്നത്. പാലക്കാട് ഭാഗത്തെ ക്വാറികളിലുപയോഗിക്കാൻ എത്തിച്ചതെന്നാണ് സംശയം.

Read More

മെക്സിക്കോയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് 49 പേർ മരിച്ചു

മെക്സിക്കോയിൽ ട്രക്കുകൾ അപകടത്തിൽപ്പെട്ടു. തെക്കുകിഴക്കൻ നഗരമായ ടക്‌സ്‌റ്റ്‌ല ഗുട്ടറസിന് സമീപം 2 ട്രക്കുകൾ കൂട്ടിയിടിച്ച് 49 പേർ മരിച്ചു. 58 പേർക്ക് പരുക്കേറ്റു. അപകടത്തിൽപ്പെട്ട ട്രക്കുകളിലൊന്നിൽ മധ്യ അമേരിക്കയിൽ നിന്നുള്ള നൂറിലധികം കുടിയേറ്റക്കാർ ഉണ്ടായിരുന്നു. പരുക്കേറ്റ 58 പേരിൽ 3 പേരുടെ നില ഗുരുതരമാണ്. ഇവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

ഗുലാബ് ചുഴലിക്കാറ്റ് ഷഹീന്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത: വ്യാഴാഴ്ചയോടെ പുതിയ ചുഴലിക്കാറ്റ് രൂപം പ്രാപിക്കും

  ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ച് മറ്റൊരു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വൈകീട്ടോടെ ഗുലാബ് ചുഴലിക്കാറ്റ് ഷഹീന്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂര്‍വ പ്രതിഭാസമാണ്. ഖത്തറാണ് ചുഴലിക്കാറ്റിന് ഷഹീന്‍ എന്ന പേര് നല്‍കിയത്. വ്യാഴാഴ്ചയോടെ ന്യൂനമര്‍ദം വടക്കുകിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള ഗുജറാത്ത് തീരത്തും പ്രത്യക്ഷപ്പെടാനാണ് സാധ്യത. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ വടക്കുകിഴക്കന്‍ അറബിക്കടലില്‍…

Read More

ഓണ്‍ലൈന്‍ ക്ലാസുകളില്‍ നുഴഞ്ഞുകയറി നഗ്നതാപ്രദര്‍ശനവും അശ്ലീലപ്രയോഗവും; പലയിടത്തും പരാതി

കോട്ടയ്ക്കൽ: ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞുകയറി നഗ്നതാപ്രദർശനം നടത്തിയും അശ്ലീലവീഡിയോകളിട്ടും സമൂഹവിരുദ്ധർ. സൂം കോൺഫറൻസ്, ഗൂഗിൾമീറ്റ് എന്നിവ വഴി നടത്തുന്ന ഓൺലൈൻക്ലാസുകൾക്കായി സ്കൂളുകൾ തയ്യാറാക്കിയ ഐ.ഡി. ചോർത്തിയാണ് ഗ്രൂപ്പുകളിലേക്ക് നുഴഞ്ഞുകയറ്റം. സ്കൂളുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളിലും കയറിക്കൂടി കുട്ടികളുടെ മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയും അശ്ലീലവീഡിയോകളും ചിത്രങ്ങളും അയക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. കുറ്റിപ്പുറത്തെ ഒരു സി.ബി.എസ്.ഇ. സ്കൂൾ അധികൃതർ ഇതുസംബന്ധിച്ച് പോലീസിൽ പരാതിനൽകി. യു.പി. വിഭാഗം വിദ്യാർഥികൾക്ക് ഓഗസ്റ്റ് 17 മുതൽ 21 വരെ നടന്ന സൂം ക്ലാസിനിടെയാണ് ഒരാൾ നുഴഞ്ഞുകയറി…

Read More

മഹാരാഷ്ട്രയിലെ ഗച്ച്‌റോളിയിൽ ഏറ്റുമുട്ടൽ; 26 നക്‌സലുകൾ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിലെ ഗച്ച്‌റോളിയിൽ നടന്ന ഏറ്റുമുട്ടലിൽ 26 നക്‌സലുകൾ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര പോലീസിലെ നക്‌സൽവിരുദ്ധ സേനയാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്. ധനോറയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത് പരിശോധനക്കിടെ നക്‌സലുകൾ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും പോലീസ് തിരിച്ചടിച്ചതായും ഗച്ച്‌റോളി എസ് പി അറിയിച്ചു. മൂന്ന് പോലീസുകാർക്ക് സംഭവത്തിൽ പരുക്കേറ്റിട്ടുണ്ട്.

Read More

കേരള പ്രീമിയര്‍ ലീഗ്: കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി റിസര്‍വ്‌സ് ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) ഏഴാം സീസണ്‍ മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി റിസര്‍വ്‌സ്. കേരളത്തിന്റെ ചാംപ്യന്‍ പട്ടത്തിനായി 12 ടീമുകള്‍ മല്‍സരിക്കുന്ന കെ.പി.എല്‍ന് മാര്‍ച്ച് ആറിനാണ് തുടക്കമായത്. നിലവിലെ ചാംപ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി റിസര്‍വ്സ്, 13ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കേരള യുണൈറ്റഡ് എഫ്സിയെ നേരിടും. എറണാകുളത്തെ മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് മത്സരം. സച്ചിന്‍ സുരേഷ്, ബിരേന്ദര റബാ സിംഗ്, അമന്‍ കുമാര്‍ സഹാനി,…

Read More

പ്രവാസികള്‍ക്ക് ആശ്വാസം; യാത്രാ വിലക്കിനെ തുടര്‍ന്ന് കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകള്‍ പുതുക്കാനാരംഭിച്ച് സൗദി

റിയാദ്: കൊവിഡിനെ തുടര്‍ന്ന് സൗദിയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകള്‍ പുതുക്കാന്‍ തീരുമാനിച്ച് വിദേശകാര്യ മന്ത്രാലയം. യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ ഇന്ത്യയടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള വിസകളാണ് പുതുക്കി നല്‍കുന്നത്. കൊവിഡ് രണ്ടാം തരംഗത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച സാഹചര്യത്തില്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഉപയോഗപ്പെടുത്താന്‍ കഴിയാത്ത വിസിറ്റിങ് വിസകള്‍ ഒരു ഫീസും കൂടാതെ പുതുക്കി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെയും ധനമന്ത്രാലത്തിന്റെയും സഹകരണത്തോടെ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ്…

Read More

മാസപ്പിറ കണ്ടു; ഇന്ന് റജബ് ഒന്ന്

കോഴിക്കോട്: റജബ് മാസപ്പിറ കണ്ടതായി സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂക്കര്‍ മുസ്ലിയാരും സയ്യിദ് ഇബ്‌റാഹിം ഖലീല്‍ അല്‍ ബുഖാരിയും അറിയിച്ചു. ഇതുപ്രകാരം ഇന്ന് റജബ് ഒന്നായിരിക്കും. മിഅ്റാജ് ദിനമായ റജബ് 27 മാര്‍ച്ച് ഒന്ന് ചൊവ്വാഴ്ചയുമായിരിക്കുമെന്നും ഇരുവരും അറിയിച്ചു.

Read More

ഒമിക്രോണിനെ നേരിടാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി പ്രധാനമന്ത്രി

ഒമിക്രോണിനെ നേരിടാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിനേഷൻ 140 കോടി ഡോസ് പിന്നിട്ടത് ഓരോ ഇന്ത്യക്കാരന്റെയും വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു മോദി. പുതുവർഷത്തിൽ കൂടുതൽ ഉത്തരവാദിത്വമുണ്ട്. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്ത് അടക്കമുള്ളവരെ പ്രധാനമന്ത്രി അനുസ്മരിച്ചു. രാജ്യത്ത് ബൂസ്റ്റർ ഡോസ് നൽകുമെന്ന് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കുട്ടികൾക്ക് വാക്‌സിൻ നൽകുമെന്നും മോദി അറിയിച്ചിട്ടുണ്ട്.

Read More

തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്‌സണെ തടഞ്ഞ് പ്രതിപക്ഷം; ചേംബറിൽ യോഗം ചേർന്നുവെന്ന് അജിത തങ്കപ്പൻ

  തൃക്കാക്കര നഗരസഭാ യോഗത്തിനിടെ ചെയർപേഴ്‌സൺ അജിത തങ്കപ്പനെ തടഞ്ഞ് പ്രതിപക്ഷാംഗങ്ങൾ. കൗൺസിൽ യോഗം നടക്കേണ്ട ഹാളിലേക്ക് ചെയർപേഴ്‌സണെ കടത്തിവിടാതെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ യുഡിഎഫ് അംഗങ്ങൾ അധ്യക്ഷയുടെ ചേംബറിലേക്ക് കയറി ഇവിടെ വെച്ച് കൗൺസിൽ യോഗം നടന്നതായി നഗരസഭ അധ്യക്ഷ അവകാശപ്പെട്ടു. സെക്രട്ടറി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. പകരം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ യോഗം നിയന്ത്രിച്ചതായാണ് നഗരസഭ അധ്യക്ഷ പറയുന്നത്. പോലീസ് സംരക്ഷണത്തിലാണ് നഗരസഭാ അധ്യക്ഷ എത്തിയത് പണക്കിഴി വിവാദത്തെ തുടർന്നാണ് ചെയർപേഴ്‌സണെതിരെ പ്രതിഷേധം. ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്‌സൺ പതിനായിരം…

Read More