സംസ്ഥാനത്ത് പുതുതായി 8 ഹോട്ട് സ്‌പോട്ടുകൾ; 12 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ പാറത്തോട് (കണ്ടൈൻമെന്റ് സോൺ വാർഡ് 10), എലിക്കുളം (11), പായിപ്പാട് (8), ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ (12), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (12, 14), തൃശൂർ ജില്ലയിലെ കോലാഴി (13), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (7), കാസർഗോഡ് ജില്ലയിലെ മീഞ്ച (15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 686 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

‘രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി മാതൃകാപരം; CPIMൽ പീഡനക്കേസ് പ്രതി MLAയായി തുടരുന്നു’; വിഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ നടപടി മാതൃകാപരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത്തരം വിഷയത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയും കർശന നടപടി എടുത്തിട്ടില്ല. ഒരു പരാതിയോ തെളിവോ ഇല്ലാതെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു. വിഷയം പാർട്ടി ഗൗരവകരമായി പരിശോധിച്ചു. മുഴുവൻ നേതാക്കളുമായി ആശയവിനിമയം നടത്തി. തുടർന്നാണ് നടപടി എടുത്തത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ഇത്തരം തീരുമാനം കേരളത്തിൽ എടുത്തിട്ടുണ്ടോയെന്ന് വിഡി സതീശൻ ചോദിച്ചു. ഒരു റേപ്പ് കേസിലെ പ്രതി സിപിഐഎമ്മിൽ…

Read More

അമിത പുകവലിക്കാര്‍ ശ്രദ്ധിക്കുക; നിങ്ങള്‍ ആമവാതത്തിന്റെ പിടിയില്‍ അമര്‍ന്നേക്കാം

നിങ്ങള്‍ അമിതമായി പുകവലിക്കുന്നവരാണോ. എങ്കില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കാരണം നിങ്ങളെ ഒരു പക്ഷേ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അഥവാ ആമവാതം പിടികൂടിയേക്കാമെന്നാണ് ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പ്. അമിതമായി പുകവലിക്കുന്നവര്‍ക്ക് റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസിനുള്ള സാധ്യതയേറെയാണെന്ന് കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ആന്റ് പീഡിയാട്രിക് റുമറ്റോളജിസ്റ്റ് ഡോ.സുമ ബാലന്‍ മുന്നറിയിപ്പ് നല്‍കുന്നു. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അഥവാ ആമവാതം എന്താണെന്ന് മനസ്സിലാക്കുന്നതും രോഗനിര്‍ണയവും ഒരാളുടെ ആരോഗ്യത്തെ നിയന്ത്രിക്കാന്‍ തന്നെ സഹായിച്ചേക്കുമെന്നും ഡോ.സുമ ബാലന്‍ വ്യക്തമാക്കി.റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസിനെ മുഴുവനായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും കഴിഞ്ഞ 10 വര്‍ഷമായി…

Read More

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക്: നടപടിയെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

  സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പിപിഇ കിറ്റിന് പലയിടത്തും ആയിരക്കണക്കിന് രൂപ ഈടാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ ആശുപത്രി ബില്ലും കോടതി വായിച്ചു. പിപിഇ കിറ്റിന് ഒരു ആശുപത്രി രണ്ട് ദിവസം ഈടാക്കിയത് 16,000 രൂപയും ഓക്‌സിജൻ ഫീസായി ഈടാക്കിയത് 45,000 രൂപയുമാണ്. ആശുപത്രിയുടെ പേര് പറയുന്നില്ല. പിപിഇ കിറ്റിന് ചാർജ് പ്രത്യേകമായി ഈടാക്കുന്നത് അസാധാരണ സ്ഥിതിവിശേഷമാണെന്നും കോടതി പറഞ്ഞു.

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ; അനുമതി അവശ്യ സർവീസുകൾക്ക് മാത്രം

സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരും വ്യക്തികളും തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകില്ല. അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം ജീവനക്കാർ മാത്രം ഓഫീസുകളിൽ എത്തിയാൽ മതി അവശ്യ സേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ, വ്യവസായ ശാലകൾ, സംഘടനകൾ എന്നിവക്ക്…

Read More

സാഫ് കപ്പില്‍ ഇന്ത്യക്ക് വീണ്ടും സമനില

സാഫ് കപ്പിൽ ഇന്ത്യക്ക് സമനില. ദുർബലരായ ശ്രീലങ്കയാണ് ഇന്ത്യയെ ഗോൾരഹിത സമനിലയിൽ തളച്ചത്. കളിയിലുടനീളം ഇന്ത്യ മേധാവിത്വം പുലർത്തിയെങ്കിലും ഗോൾ കണ്ടെത്താനിയില്ല. കളിയിൽ 11 തവണയാണ് ഇന്ത്യൻ സ്‌ട്രൈക്കർമാർ ശ്രീലങ്കന്‍ ഗോൾവല ലക്ഷ്യമാക്കി നിറയൊഴിച്ചത്. 73% ബോൾ പൊസിഷനടക്കം കണക്കുകളിൽ ഇന്ത്യ തന്നെയായിരുന്നു മുന്നിൽ. ഇന്ത്യയുടെ സെറിട്ടോണ്‍ ഫെര്‍ണാണ്ടസാണ് കളിയിലെ താരം ടൂർണമെന്‍റില്‍ ഇത് വരെ ഒരു മത്സരം പോലും ജയിക്കാത്ത ഇന്ത്യ രണ്ട് സമനിലകളിൽ നിന്ന് രണ്ട് പോയിന്‍റുമായി ഗ്രൂപ്പിൽ നേപ്പാളിനും ബംഗ്ലാദേശിനും താഴെ മൂന്നാം…

Read More

കോഴിക്കോട് ബീച്ചില്‍ 10 വയസ്സുകാരന്‍ മുങ്ങി മരിച്ചു

കോഴിക്കോട് ബീച്ചില്‍ കളിക്കുന്നതിനിടെ 10 വയസ്സുകാരന്‍ മുങ്ങി മരിച്ചു. കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം  ലഭിച്ചത്.

Read More

അതിതീവ്ര ന്യൂന മര്‍ദ്ദം രൂപപ്പെടുന്നു, കേരളത്തില്‍ കനത്ത മഴ: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

  തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഫലമായി കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മഴ തുടരും. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് കൂടുതല്‍ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സൂചന പ്രകാരം ന്യൂനമര്‍ദ്ദ സ്വാധീന ഫലമായി ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ (സെപ്റ്റംബര്‍ 5-7) കാലാവര്‍ഷം കേരളത്തില്‍ വ്യാപകമായി സജീവമാകാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത…

Read More

🇴🇲WANTED FOR OMAN🇴🇲

*🇴🇲WANTED FOR OMAN🇴🇲* CLICK HERE TO JOIN JOB GROUP *✅SHOP MANAGER* *💰SALARY: 300 – 325 OMR* _(Should have Jewellery exp as Shop Manager)_ CLICK HERE TO JOIN JOB GROUP  *✅SALES EXECUTIVE* *💰SALARY: 300 – 325 OMR* _(Should have exp as Salesman in Jewellery)_   ▪️SHOULD HAVE 3 – 5 YEARS IN REPUTED JEWELLERY ▪️FREE ACCOMODATION…

Read More

വാക്‌സിൻ ക്ഷാമം രൂക്ഷം: പുതിയ ഘട്ടം വാക്‌സിനേഷൻ ആരംഭിക്കാനാകില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ

  രാജ്യത്ത് നാളെ മുതൽ ആരംഭിക്കുന്ന 18-45 വയസ്സ് പ്രായമുള്ളവരുടെ വാക്‌സിനേഷനിൽ പങ്കെടുക്കാനാകില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ. ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ പുതിയ ഘട്ടം വാക്‌സിനേഷൻ ആരംഭിക്കാനാകില്ലെന്ന് മധ്യപ്രദേശും കേന്ദ്രത്തെ അറിയിച്ചു വാക്‌സിൻ ക്ഷാമം നേരിടുന്നതിനാൽ പുതിയ ഘട്ടം ആരംഭിക്കാനാകില്ലെന്ന് സംസ്ഥാനങ്ങൾ വ്യക്തമാകുന്നു. രണ്ടാംഡോസ് വാക്‌സിൻ എടുക്കുന്നവർക്കാകും മുൻഗണന നൽകുകയെന്ന് കേരളവും നിലപാട് സ്വീകരിച്ചിരുന്നു. വാക്‌സിൻ നേരിട്ട് സംസ്ഥാനങ്ങൾ വാങ്ങണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാനങ്ങൾ വാക്‌സിൻ കമ്പനികളെ സമീപിച്ചെങ്കിലും കേന്ദ്രത്തിന്റെ ക്വാട്ടയ്ക്ക് ശേഷമേ നൽകാൻ…

Read More