പി എം ശ്രീ – നിലപാട് കടുപ്പിച്ച് സിപിഐ; പ്രതിരോധം തീര്‍ക്കാന്‍ ശാസ്ത്ര സാഹിത്യപരിഷത്തും

പി എം ശ്രീ പദ്ധതിക്കെതിരെ സിപിഐയും കേരള ശാസ്ത്ര സാഹിത്യ പരിഷതും എതിര്‍പ്പുകളുമായി രംഗത്തെത്തിയതോടെ പ്രതിരോധത്തിലായി സിപിഐഎം. ഇടത് നയങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സിപിഐ. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുമേല്‍ സാമ്പത്തിക ഭീഷണി മുഴക്കി അടിച്ചേല്‍പ്പിക്കുന്ന പിഎംശ്രീ പദ്ധതി കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലപാട്. ഇടത് നയം പിന്തുടരുന്ന ശാസ്ത്ര സാഹിത്യ പരിഷത്തും സിപിഐയും പിഎംശ്രീ പദ്ധതിക്കെതിരെ പരസ്യമായി രംഗത്തുവന്നത് സിപിഐഎമ്മിനേ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കയാണ്….

Read More

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയില്‍ ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയില്‍ ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. – പള്ളികളില്‍ സാമൂഹിക പ്രാര്‍ഥനകള്‍ക്ക് എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണം. മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറഞ്ഞ എണ്ണത്തേക്കാള്‍ കൂടാന്‍ പാടില്ല. – കണ്ടെയ്‌മെന്റ് സോണുകളില്‍ കൂട്ടപ്രാര്‍ത്ഥനകളോ ബലി കര്‍മ്മങ്ങളോ അനുവദിക്കില്ല. – കണ്ടെയ്ന്‍മെന്റ് അല്ലാത്ത പ്രദേശങ്ങളില്‍ ബലികര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. – ബലി കര്‍മ്മങ്ങള്‍ വീട്ടു പരിസരത്ത് മാത്രമെ നടത്താന്‍…

Read More

രണ്ട് മാസം മുന്‍പ് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത അതേ കിണറ്റില്‍ ഭാര്യയും മകളും മരിച്ച നിലയില്‍

ആറ്റിങ്ങല്‍: നിലയ്ക്കാമുക്കില്‍ യുവതിയെയും മകളെയും കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് രണ്ട് മാസം മുന്‍പ് ഇതേ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്ക് വാണിയന്‍ വിളാകം വീട്ടില്‍ ബിന്ദു(35), ദേവയാനി(8) എന്നിവരാണ് മരിച്ചത്. ബിന്ദുവിന്റെ ഭര്‍ത്താവ് പ്രവീണാണ് രണ്ട് മാസം മുന്‍പ് ഇതേ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.  

Read More

‘SIR നടപടികൾക്കായി കുട്ടികളെ ബുദ്ധിമുട്ടിക്കില്ല; കുട്ടികൾക്ക് വീടുകയറേണ്ട ആവശ്യമില്ല’; ജില്ലാ കളക്ടർ

എസ്ഐആർ നടപടികൾക്കായി കുട്ടികളെ ബുദ്ധിമുട്ടിക്കില്ലെന്നും ഡിജിറ്റലൈസേഷനാണ് വിദ്യാർത്ഥികളെ ഉപയോഗിക്കുകയെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി. കോളജ് വിദ്യാർത്ഥികളെയാണ് പ്രധാനമായും ഉപയോഗിക്കുക. കുട്ടികൾക്ക് വീടുകയറേണ്ട ആവശ്യമില്ല. ഇക്കാര്യങ്ങൾ വിദ്യാഭ്യാസമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു. സ്കൂൾ കുട്ടികളേക്കാൾ കോളജ് വിദ്യാർത്ഥികളെയാണ് പ്രധാനമായും ഉപയോഗിക്കുകയെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. എസ്ഐആർ നടപടികൾ പൂർത്തിയാക്കാൻ സ്കൂൾ വിദ്യാർത്ഥികളെ വളണ്ടിയേഴ്സ് ആയി ആവശ്യപ്പെട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ സ്കൂളുകൾക്ക് കത്തയച്ചിരുന്നു. സംഭവം വിവാദമായതോടെ വിദ്യാഭ്യാസമന്ത്രി ഇടപെട്ടിരുന്നു. ഇക്കാര്യത്തിലാണ് ജില്ലാ കളക്ടർ വ്യക്തത വരുത്തിയിരിക്കുന്നത്….

Read More

കെ.സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് പ്രതിനിധിയെ ഇറക്കിവിട്ടു

  കോഴിക്കോട് : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് പ്രതിനിധിയെ ഇറക്കിവിട്ടു. കോഴിക്കോട് തളിയിലെ ജില്ലാകമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് ഏഷ്യാനെറ്റിനെ പറഞ്ഞുവിട്ടത്. വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ ഏഷ്യാനെറ്റിനോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഏഷ്യാനെറ്റ് ബഹിഷ്‌കരണത്തിനുള്ള ബിജെപി തീരുമാനത്തിന്റെ ഭാഗമായാണ് പറഞ്ഞുവിട്ടത്. സംഘപരിവാറും ബിജെപിയും ഏഷ്യാനെറ്റ് ബഹിഷ്കരണം വളരെ ഗൗരവമായാണ് എടുത്തിരിക്കുന്നത്. എന്നാൽ പ്രതിനിധിയെ ഇറക്കിവിട്ട നടപടി ശരിയായില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ സുരേന്ദ്രനെ അറിയിച്ചു. ‘സംഘി ചത്താല്‍ വാര്‍ത്ത കൊടുക്കില്ലെന്ന്…

Read More

ഇന്ന് കര്‍ക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം; ആരോഗ്യപരിപാലനത്തിന് സവിശേഷ പ്രാധാന്യമുള്ള മാസം

  ഇന്ന് കര്‍ക്കിടകം ഒന്ന്. രാമായണ മാസത്തിന് തുടക്കം. ക്ഷേത്രങ്ങളും വീടുകളും ഇന്ന് മുതല്‍ അടുത്ത ഒരു മാസക്കാലം രാമ നാമങ്ങളാല്‍ മുഖരിതമാകും. (karkidakam first july 17, 2026 importance of this day)     തോരാ മഴ പെയ്യുന്ന കര്‍ക്കടകം. കൃഷി ഉപജീവനമായിരുന്ന മലയാളിക്ക് ഇത് കള്ള കര്‍ക്കടകവും പഞ്ഞ കര്‍ക്കടകവുമാണ്.ദുരിതവും ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്ന കര്‍ക്കടകത്തിന്റെ കാഠിന്യം രാമായണ പാരായണത്തിലൂടെ മറികടക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.സൂര്യന്‍ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയം. വീടും…

Read More

സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് 400 രൂപയുടെ വർധനവ്

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. പവന്റെ വില 400 രൂപ വർധിച്ച് 34,800 രൂപയായി. ഗ്രാമിന് 50 രൂപ ഉയർന്ന് 4350 രൂപയിലെത്തി. കഴിഞ്ഞ എട്ട് ദിവസത്തിനിടെ പവന്റെ വിലയിൽ 1480 രൂപയുടെ വർധനവാണുണ്ടായത് ആഗോളവിപണിയിൽ സ്വർണവില ഔൺസിന് 1755.91 ഡോളറായി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,793 രൂപയായി.

Read More

തമിഴ്‌നാട്ടിലെ മുത്തൂറ്റ് ഫിനാൻസ് മോഷണം: നാല് പ്രതികൾ പിടിയിൽ, മോഷണമുതലും കണ്ടെടുത്തു

തമിഴ്‌നാട് കൃഷ്ണഗിരിയിലെ മുത്തൂറ്റ് ഫിനാൻസിൽ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട് നാല് പേർ പിടിയിൽ. മുഖംമൂടി ധരിച്ചെത്തിയ സംഘം തോക്ക് ചൂണ്ടി ഏഴ് കോടി രൂപയുടെ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നിരുന്നു. സംഘത്തിലെ നാല് പേരാണ് പിടിയിലായത് ഹൈദരാബാദിൽ നിന്നാണ് സംഘം പിടിയിലായത്. മോഷണമുതലും അന്വേഷണ സംഘം കണ്ടെത്തിയതായാണ് അറിയുന്നത്. പ്രതികളിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായും മൂന്ന് മണിയോടെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതികൾക്കായുള്ള തെരച്ചിൽ നടന്നത്. 24…

Read More

എന്നും അക്രമങ്ങൾക്ക് ഇര കെ എസ് യു ആണ്; ധീരജിനെ കുത്തിക്കൊന്ന സംഭവത്തിൽ ചെന്നിത്തല

  ഇടുക്കി എൻജിനീയറിംഗ് കോളജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കെ എസ് യു, യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന സംഭവത്തിൽ കെ എസ് യുവിനെ ന്യായീകരിച്ചും പോലീസിനെ കുറ്റപ്പെടുത്തിയും കൊലപാതകത്തെ അപലപിച്ചും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊലപാതക രാഷ്ട്രീയം കെ എസ് യുവിന്റെ ശൈലിയല്ല. എന്നും അക്രമങ്ങൾക്ക് ഇര കെ എസ് യുവാണെന്നും ധീരജിനെ കൊന്ന് ഒരു ദിവസം തികയും മുമ്പ് ചെന്നിത്തല പറയുന്നു അതേസമയം ധീരജിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എന്റെ അനുശോചനം അറിയിക്കുന്നതായും…

Read More

ഫിറോസ് കുന്നുംപറമ്പിലിന്റെ സ്ഥാനാര്‍ഥിത്വം; മലപ്പുറം ഡിസിസിക്ക് മുന്നില്‍ പ്രതിഷേധം

തവനൂരില്‍ ഫിറോസ് കുന്നുംപറമ്പിലിനെ മത്സരിപ്പിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറം ഡിസിസി ഓഫീസിന് മുന്നിലാണ് പ്രതിഷേധം. തവനൂരിലെയും പൊന്നാനിയിലെയും സ്ഥാനാര്‍ഥികളെ ചൊല്ലിയാണ് പ്രതിഷേധം. തവനൂരില്‍ മത്സരിക്കുമെന്ന് ഫിറോസ് കുന്നുംപറമ്പില്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചതായും ഫിറോസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Read More