Headlines

കളമശ്ശേരി ബസ് കത്തിക്കൽ കേസ്: വിചാരണ നടപടികൾ ആരംഭിക്കാൻ ഉത്തരവ്

കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ വിചാരണ നടപടികൾ ആരംഭിക്കാൻ കോടതി ഉത്തരവിട്ടു. കൊച്ചി എൻഐഎ കോടതിയിലാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. ബംഗളൂരു ജയിലിലുള്ള നാല് പ്രതികളെ വീഡിയോ കോൺഫറൻസിംഗ് വഴി വിചാരണക്കായി ഹാജരാക്കും സംഭവം നടന്ന് 15 വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. അബ്ദുൽനാസർ മദനയുടെ ഭാര്യ സൂഫിയ മദനി അടക്കം 13 പ്രതികൾക്കെതിരെയാണ് എൻഐഎ കുറ്റപത്രം നൽകിയത്. 2005 സെപ്റ്റംബർ 9ന് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ് പ്രതികൾ…

Read More

തെരഞ്ഞെടുപ്പ്‌ വിഷുവിന്‌ മുമ്പ്‌ ; കമീഷൻ നാളെ എത്തും

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഏപ്രിൽ രണ്ടാംവാരം നടത്തുന്നത്‌ പരിഗണനയിൽ. പശ്ചിമബംഗാൾ, അസം, തമിഴ്‌നാട്‌, പുതുച്ചേരി എന്നിവിടങ്ങളിലെ സന്ദർശനം പൂർത്തിയാക്കി കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ വെള്ളിയാഴ്‌ച സംസ്ഥാനത്ത്‌ എത്തും. ഡൽഹിയിലേക്ക്‌ മടങ്ങി കേന്ദ്ര സർക്കാരുമായുള്ള കൂടിയാലോചനകൾക്കുശേഷം യോഗം ചേർന്ന്‌ തെരഞ്ഞെടുപ്പുതീയതികൾ പ്രഖ്യാപിക്കും. ഏപ്രിലിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ്‌ നടത്താമെന്നാണ്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്‌. കോവിഡ്‌ പശ്ചാത്തലത്തിൽ 1000 വോട്ടർമാരെ മാത്രമാണ്‌ ഒരു ബൂത്തിൽ ഉൾപ്പെടുത്തുക. ആയിരത്തിലധികം വോട്ടർമാരുണ്ടെങ്കിൽ മറ്റൊരു ബൂത്ത്‌ സജ്ജീകരിക്കും. ആരോഗ്യ മാനദണ്ഡങ്ങൾ…

Read More

സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയില്‍ നാല് പേര്‍ക്കും ആലപ്പുഴയില്‍ രണ്ട് പേര്‍ക്കും തിരുവനന്തപുരത്ത് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 64 ആയി. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

Read More

വെള്ളക്കെട്ടിൽ കെ.എസ്.ആർ.ടി.സി ഇറക്കിയ സംഭവം: ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

പാലായിൽ കെ.എസ്.ആർ.ടി.സി. ബസ് വെള്ളത്തിൽ അപകടകരമായ രീതിയിൽ ഓടിച്ച സംഭവത്തിൽ ഡ്രൈവർ ജയദീപ് എസിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. മോട്ടോർ വാഹന വകുപ്പ് ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഈരാറ്റുപേട്ടയിൽ വെള്ളക്കെട്ടിലൂടെ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന വിധത്തിൽ ബസ് ഓടിച്ചതിന്റെ പേരിൽ ജയദീപന് സസ്പെൻഷൻ കിട്ടിയിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദേശ പ്രകാരം കെഎസ്ആർടിസി എംഡിയാണ് ജയദീപനെ സസ്പെന്റ് ചെയ്തിരുന്നത്. ഒരാൾ പൊക്കത്തിലുള്ള വെള്ളക്കെട്ടിൽ മുക്കാൽ ഭാഗവും മുങ്ങിയ ബസ്സിൽ നിന്ന് നാട്ടുകാരാണ് യാത്രക്കാരെ…

Read More

അഭിമാന പദ്ധതിയായ കെ ഫോണിന്റെ ആദ്യഘട്ടം ഇന്ന് ഉദ്ഘാടനം ചെയ്യും; കണക്ഷൻ ഏഴ് ജില്ലകളിലെ സർക്കാർ ഓഫീസുകളിൽ

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന്റെ ആദ്യഘട്ടം ഇന്ന് ഉദ്ഘാടനം ചെയ്യും. ഏഴ് ജില്ലകളിലായി ആയിരം സർക്കാർ ഓഫീസുകളിലാണ് ആദ്യഘട്ടത്തിൽ കണക്ഷൻ ലഭിക്കുക. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ കണക്ഷൻ ലഭിക്കുക സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, പോലീസ് സ്‌റ്റേഷനുകൾ, തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഡാറ്റ സെന്ററുകൾ, കലക്ടറേറ്റുകൾ എന്നിവയിൽ ആദ്യഘട്ടത്തിൽ കണക്ഷൻ ലഭിക്കും. ജൂലൈ മാസത്തോടെ പ്രവർത്തനം സംസ്ഥാനവ്യാപകമാക്കും പത്ത് എംബിപിഎസ് മുതൽ വൺ ജിബിപിഎസ് വരെ വേഗതയിൽ…

Read More

ഓപ്പറേഷൻ സിന്ദൂർ പൂക്കളമിട്ടതിന് എഫ്‌ഐആർ, ഇത് ഭാരതമാണ്, പാകിസ്താൻ അല്ല കേരളം ഭരിക്കുന്നത്; രാജീവ് ചന്ദ്രശേഖർ

“ഓപ്പറേഷൻ സിന്ദൂർ“ എന്ന പേരിൽ പൂക്കളം ഒരുക്കിയതിന് കേരള പൊലീസ് എഫ്ഐആ‍ർ ഇട്ട നടപടി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്‌ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത് കേരളമാണ്. ഇന്ത്യയുടെ ഭാ​ഗമെന്നതിൽ അഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ ഇതൊരിക്കലും അംഗീകരിക്കാനാകില്ല. ദേശസ്നേഹികളായ എല്ലാ ഭാരതീയരുടെയും അഭിമാനമാണ് ഓപ്പറേഷൻ സിന്ദൂർ . നമ്മുടെ സായുധസേനകളുടെ കരുത്തിൻ്റെയും പോരാട്ടവീര്യത്തിൻ്റെയും പ്രതീകമാണത്. തീവ്രവാദികൾ മതം ചോദിച്ച് കൊലപ്പെടുത്തിയ 26 നിരപരാധികളായ വിനോദ സഞ്ചാരികളുടെ മരണത്തിന് പകരം വീട്ടിയ ധീരമായ സൈനിക നടപടിയാണ് ഓപ്പറേഷൻ…

Read More

കോവിഡ് ഡെൽറ്റ ഉപവകഭേദം: കേരളത്തിൽ എ.വൈ.1 കൂടിവരുന്നു

  ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമാവാൻ കാരണമായ ഡെൽറ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ കൂടിവരുന്നതായി റിപ്പോർട്ട്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ അഞ്ചുജില്ലയിലാണ് ഡെൽറ്റയുടെ ഉപവകഭേദമായ എ.വൈ. 1 കണ്ടെത്തിയിരിക്കുന്നത്. ഇത് ആനുപാതികമായി ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. അതേസമയം, എ.വൈ. 1 ഇപ്പോഴുള്ള ഡെൽറ്റയെക്കാൾ അപകടകാരിയാണോ എന്ന് വ്യക്തമായിട്ടില്ല. ഓഗസ്റ്റിൽ പരിശോധിച്ച 909 സാംപിളുകളിൽ 424 എണ്ണത്തിലും ഡെൽറ്റയുടെ പുതിയ ഉപവകഭേദങ്ങളുടെ സാന്നിധ്യമുണ്ട്. പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് എ.വൈ. 1…

Read More

പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനായി ചുമതലയേറ്റു

  ഖാദി ബോർഡ് വൈസ് ചെയർമാനായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ചുമതലയേറ്റു. ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പി ജയരാജൻ വ്യക്തമാക്കി. ഖാദി ബോർഡ് മഹാപ്രസ്ഥാനമാണെന്നും വൈസ് ചെയർമാനായി ചുമതലയേൽക്കുന്നത് അഭിമാനത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു ഖാദി തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തിന്റെ ഇച്ഛാശക്തി ഒന്നു കൊണ്ട് മാത്രമാണ് കുറഞ്ഞ വേതനം ലഭിച്ചിരുന്ന തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കാനായത്. സ്ത്രീകളടക്കം നിരവധി പേർക്ക് ജോലി ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി…

Read More

സംസ്ഥാനത്ത് ഇന്ന് 596 പേർക്ക് കൊവിഡ്; 908 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 596 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 122, തിരുവനന്തപുരം 75, കോഴിക്കോട് 55, കോട്ടയം 51, ഇടുക്കി 48, തൃശൂര്‍ 41, കൊല്ലം 39, ആലപ്പുഴ 32, കണ്ണൂര്‍ 32, പത്തനംതിട്ട 29, പാലക്കാട് 25, മലപ്പുറം 23, വയനാട് 19, കാസര്‍ഗോഡ് 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,590 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 18,746 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 18,073…

Read More