തൃശ്ശൂരിലെ യുവാക്കളുടെ മരണം വ്യാജമദ്യം കഴിച്ചുതന്നെ; ഫോർമാലിന്റെ ഉറവിടം തേടി അന്വേഷണം

തൃശൂർ ഇരിങ്ങാലക്കുടയിൽ രണ്ട് പേർ മരിച്ചത് വ്യാജ മദ്യം കഴിച്ചെന്ന് തെളിഞ്ഞു. പോസ്റ്റ്‌മോർട്ടത്തിൽ ആന്തരികാവയവങ്ങളിൽ മിഥൈൽ ആൽക്കഹോളിന്റെയും ഫോർമാലിന്റെയും അംശം കണ്ടെത്തി. ഒപ്പം ആന്തരിക അവയവങ്ങൾ പൊള്ളലേറ്റ നിലയിലും കണ്ടെത്തി.വ്യാജ മദ്യം വിൽക്കുന്നുവെന്ന് സംശയിക്കുന്ന മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തു. മദ്യം എവിടുന്ന് കിട്ടി എന്നത്തിൽ അന്വേഷണം ഊർജിതമാണ്. ഫോർമാലിൻ വാങ്ങിയ മെഡിക്കൽ ഷോപ്പ് കണ്ടെത്താൻ ശ്രമം തുടരുന്നു. ഫോർമാലിൻ എങ്ങനെയാണ് കൈവശം വച്ചതെന്നും അന്വേഷിക്കുന്നുണ്ട്. ഫോർമാലിൻ കഴിച്ച ഉടൻ ഇരുവരും തളർന്നു വീണിരുന്നു. രണ്ടു യുവാക്കളുടെ…

Read More

മീനങ്ങാടിയിൽ മൈക്രോ കണ്ടൈയ്ന്‍മെന്റ് സോണുകള്‍

മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 10, 13 എന്നിവയില്‍ ഉള്‍പ്പെടുന്ന ചോളയില്‍ കെട്ടിടം മുതല്‍ പി.ബി.എം പെട്രോള്‍ പമ്പ് വരെയുള്ള ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളും വാര്‍ഡ് 14, 15 എന്നിവയില്‍ ഉള്‍പ്പെടുന്ന ഹൈസ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ മീനങ്ങാടി ഹൈസ്‌കൂള്‍ വരെയുള്ള പ്രദേശങ്ങളും മൈക്രോ കണ്ടൈയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി..

Read More

ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി 28ന്; അതുവരെ അറസ്റ്റ് പാടില്ല

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ 28 ഹൈക്കോടതി വിധി പറയും. അത് വരെ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി നിർദേശിച്ചു. സ്വർണകടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ്, എൻഫോഴ്സ്മെന്റ് കേസുകളിലായിരുന്നു എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജി. അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് എം ശിവശങ്കർ കോടതിയിൽ പറഞ്ഞു.   ഇഡി മുദ്ര വെച്ച കവറിൽ സമർപ്പിച്ച രേഖകൾ അടക്കം പരിശോധിച്ചതിന് ശേഷമേ വിധി പറയാനാകൂവെന്നും കോടതി പറഞ്ഞു. എന്നാൽ ശിവശങ്കറിനെതിരെ…

Read More

ഹൃദയമിടിച്ച് തുടങ്ങി, ഐസക്കിന്റെ ഹൃദയം ഇനി അജിനിൽ തുടിക്കും; ഹൃദയ മാറ്റ ശസ്ത്രക്രിയ ആദ്യഘട്ടം വിജയകരം

ലിസി ആശുപത്രിയിലെ ഹൃദയ മാറ്റ ശസ്ത്രക്രിയ ആദ്യഘട്ടം വിജയകരം.ഐസക്കിന്റെ ഹൃദയം അങ്കമാലി സ്വദേശി അജിനിൽ ഹൃദയമിടിച്ച് തുടങ്ങി. ശസ്ത്രക്രിയ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നു. ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്. 4 മിനിറ്റ് കൊണ്ടാണ് തിരുവനന്തപുരത്ത് നിന്നും കൊച്ചി ലിസി ആശുപത്രിയിലേക്ക് എത്തിയത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്നും കൊച്ചിയിലെ ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എത്തിച്ചത്. ലിസി ആശുപത്രിയിൽ ഹൃദയം സ്വീകരിക്കുന്നതിനുള്ള നടപടികളും നടന്നുവരികയാണ്. 28കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിനാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ…

Read More

കീവീസിനെതിരെ അഫ്ഗാന് എട്ട് വിക്കറ്റിന്റെ തോൽവി; ഇന്ത്യൻ പ്രതീക്ഷകളും അസ്തമിച്ചു

ടി20 ലോകകപ്പിൽ ന്യൂസിലാൻഡ് സെമിയിലേക്ക്. നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്താണ് കിവീസ് സെമി ഉറപ്പിച്ചത്. ഇതോടെ ഇന്ത്യ ലോകകപ്പിൽ നിന്നും പുറത്തായി. അഫ്ഗാൻ മത്സരത്തിൽ വിജയിച്ചിരുന്നുവെങ്കിൽ ഇന്ത്യക്ക് അടുത്ത മത്സരത്തിൽ നമീബിയയെ പരാജയപ്പെടുത്തിയാൽ സെമിയിൽ കടക്കാമായിരുന്നു. ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 124 റൺസാണ് അവരെടുത്തത്. 48 പന്തിൽ 73 റൺസെടുത്ത നജീബുല്ല സർദാന്റെ ബാറ്റിംഗാണ് അഫ്ഗാന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. മറ്റാരും…

Read More

‘ആദിവാസി കോളനി’ പ്രയോഗം അപമാനകരം

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ പ്രസ്‌താവന വൈറലാകുന്നു..! വയനാട് ജില്ലാ പഞ്ചായത്ത്‌ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങൾ.. ”ആദിവാസി കോളേനി”എന്ന പ്രയോഗം ഉപേക്ഷിക്കാൻ നമ്മൾ തയ്യാറാകണം..! ഇന്ത്യ സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ആദിവാസി സെറ്റിൽമെന്റുകളെക്കുറിച്ചു പറയുമ്പോൾ കോളനി എന്ന പദം പ്രയോഗിക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് അപമാനമാണ്‌. ആദിവാസികൾ മറ്റേതു സമൂഹങ്ങളേയുമെന്ന പോലെ സ്വതന്ത്രരാണെന്നിരിക്കെ ഇത്തരം പ്രയോഗങ്ങൾ…

Read More

‘രക്ഷാപ്രവര്‍ത്തനം വൈകിയില്ല’; കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തില്‍ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ലാ കളക്ടര്‍

കോട്ടയം മെഡിക്കല്‍ കോളജിലെ ആശുപത്രി കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ജില്ലാ കലക്ടര്‍ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുന്‍പ് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ഇല്ലായിരുന്നുവെന്നും ജോണ്‍ വി. സാമുവലിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കാണ് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. തിരുവനന്തപുരത്ത് നേരിട്ട് എത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. സമഗ്ര റിപ്പോര്‍ട്ട് ആണ് സമര്‍പ്പിച്ചത്. അപകടത്തില്‍ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയ വീട്ടമ്മയായ…

Read More

സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ; മന്ത്രി ജി ആർ അനിൽ

സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ഓണം ചന്തകളായിരിക്കും ഉണ്ടാകുക. ഓണച്ചന്തയിൽ ന്യായവിലയ്ക്കുള്ള നിത്യ ഉപയോഗ സാധനങ്ങൾ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. സബ്‌സിഡി നിരക്കിൽ 15 കിലോ അരി 10 രൂപ നിരക്കിൽ നൽകും. സബ്‌സിഡി വെളിച്ചെണ്ണ 1 ലിറ്ററിന് 349 രൂപയും വെളിച്ചെണ്ണ അര ലിറ്റർ പാക്കറ്റ് 179 രൂപയ്ക്കും ലഭിക്കും. മാത്രമല്ല മഞ്ഞ കാർഡുകാർക്ക് ഒരു കിലോ പഞ്ചസാരയും സപ്ലൈകോ…

Read More

കോഴിക്കോട് 25 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട് ലക്ഷങ്ങളുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. പള്ളിയാർക്കണ്ടി സ്വദേശി മുഹമ്മദ് റഷീബാണ് പിടിയിലായത്. കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇയാളെ പിടികൂടിയത്. 510 ഗ്രാം ചരസ്സ് ഇയാളിൽ നിന്ന് കണ്ടെടുത്തു. 25 ലക്ഷം രൂപ വിലവരുന്നതാണിത്‌  

Read More

കത്ത് ചോര്‍ച്ച വിവാദത്തിനിടെ ഇന്ന് സിപിഐഎം പി ബി യോഗം; എം വി ഗോവിന്ദന്റെ മകനെതിരായ പരാതി ഉള്‍പ്പെടെ ചര്‍ച്ചയായേക്കും

കത്ത് ചോര്‍ച്ച വിവാദത്തിനിടെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പാര്‍ട്ടി നേതാക്കള്‍ യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നല്‍കിയ പരാതി ചോര്‍ന്നെന്ന ആരോപണം യോഗത്തില്‍ ചര്‍ച്ച ആകുമെന്നാണ് വിവരം. ചോര്‍ച്ചക്ക് പിന്നില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് കാണിച്ച് ചെന്നൈ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎം ബേബിയ്ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്ത് ഇന്ന് പി ബി യോഗത്തിന്…

Read More