കുസാറ്റിലെ വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിറ്റു; യൂട്യൂബര്‍ പിടിയില്‍

കൊച്ചിയില്‍ യുവ ഡോക്ടര്‍ക്ക് പിന്നാലെ യൂട്യൂബറും എംഡിഎംഎയുമായി ഡാന്‍സാഫിന്റെ പിടിയില്‍. കൊല്ലം സ്വദേശി ഹാരിസിനെയാണ് കുസാറ്റിന്റെ പരിസരത്ത് നിന്നും പിടികൂടിയത്. കുസാറ്റിലെ വിദ്യാര്‍ഥികള്‍കടക്കം വിതരണത്തിനെത്തിച്ച ഇരുപത് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങി എത്തിയതിന് പിന്നാലെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നെത്തിക്കുന്ന മയക്കുമരുന്ന് ഇയാള്‍ കുസാറ്റ് പരിസരത്ത് വില്‍പ്പന നടത്തുന്നതായി ഡാന്‍സാഫ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ദിവസങ്ങളായി ഡാന്‍സാഫ് സംഘം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. കൊല്ലം പള്ളിമുക്ക് സ്വദേശിയായ ഇയാള്‍ക്ക് ബ്ലൂമോണ്ട് എന്ന…

Read More

ഇന്ന് 7120 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിൽ 83,261 പേർ

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7120 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 761, കൊല്ലം 562, പത്തനംതിട്ട 196, ആലപ്പുഴ 549, കോട്ടയം 612, ഇടുക്കി 100, എറണാകുളം 1010, തൃശൂർ 423, പാലക്കാട് 286, മലപ്പുറം 1343, കോഴിക്കോട് 649, വയനാട് 106, കണ്ണൂർ 313, കാസർഗോഡ് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 83,261 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,95,624 പേർ ഇതുവരെ കോവിഡിൽ നിന്നും…

Read More

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പേരിയ, പാല്‍ചുരം, പക്രംതളം (കുറ്റ്യാടി) ചുരങ്ങളില്‍ ചരക്ക് വാഹനങ്ങള്‍ക്കു മാത്രം അനുമതി;കലക്ടർ

ജില്ലയിലെ പേരിയ, പാല്‍ചുരം, പക്രംതളം (കുറ്റ്യാടി) ചുരങ്ങളില്‍ ഇനിയോരു അറിയിപ്പുണ്ടാകുന്നതു വരെ ഗതാഗതം പരിമിതപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ചരക്കു വാഹനങ്ങള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്കു മാത്രമാണ് ഗതാഗതത്തിന് അനുമതി. മറ്റ് അത്യാവശ്യ യാത്രക്കാര്‍ താമരശ്ശേരി ചുരം വഴി പോകണം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഗതാഗത നിയന്ത്രണം.

Read More

ഐ.സി.ബാലകൃഷ്ണൻ ബത്തേരിയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി.

ഐ.സി.ബാലകൃഷ്ണൻ ബത്തേരിയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി.കെ എസ് യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ഐ സി ബാലകൃഷ്ണന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കെ നിരവധി സമരങ്ങള്‍ നടത്തി ശ്രദ്ധേയനായിരുന്നു. വാളാട് ഗവ. എച്ച് എസിലെ പ്രാഥമികവിദ്യാഭ്യാസത്തിന് ശേഷം 1994-95 കാലഘട്ടത്തിലാണ് ഐ സി ബാലകൃഷ്ണന്‍ രാഷ്ട്രീയത്തിലെത്തുന്നത്. 2002 മുതല്‍ 2004 വരെ യൂത്ത്‌കോണ്‍ഗ്രസ് തവിഞ്ഞാല്‍ മണ്ഡലം പ്രസിഡന്റായിരുന്ന അദ്ദേഹം 2004 മുതല്‍ 2007 വരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2001 മുതല്‍ 2005 വരെ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കാരച്ചാല്‍ വാര്‍ഡില്‍…

Read More

കോ​വി​ഡി​ന്‍റെ വ്യാ​പ​ന സാ​ധ്യ​ത കു​റ​വ്; കു​റ​ച്ചു​നാ​ൾ​കൂ​ടി ജാ​ഗ്ര​ത വേ​ണം: മു​ഖ്യ​മ​ന്ത്രി

  തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ഇ​നി വ​ലി​യ തോ​തി​ൽ വ​ർ​ധി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും എ​ല്ലാ​വ​രും കു​റ​ച്ചു​നാ​ൾ കൂ​ടി ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​വി​ഡ്-19 ഒ​ന്നും ര​ണ്ടും ത​രം​ഗ​ത്തി​ലു​ള്ള സ്ട്രാ​റ്റ​ജി​യ​ല്ല മൂ​ന്നാം ത​രം​ഗ ഘ​ട്ട​ത്തി​ൽ സം​സ്ഥാ​നം സ്വീ​ക​രി​ച്ച​തെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ര​ണ്ടാം ത​രം​ഗ​ത്തി​ലെ ഡെ​ൽ​റ്റാ വ​ക​ഭേ​ദ​ത്തി​നു തീ​വ്ര​ത കൂ​ടു​ത​ലാ​യി​രു​ന്നു. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​ത്തി​നു വ്യാ​പ​ന ശേ​ഷി കൂ​ടു​ത​ലാ​ണെ​ങ്കി​ലും തീ​വ്ര​ത കു​റ​വാ​ണ്. ജ​നു​വ​രി ഒ​ന്നി​നാ​ണ് മൂ​ന്നാം ത​രം​ഗം സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച​ത്. ര​ണ്ടാം ത​രം​ഗ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 12ന്…

Read More

‘കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ചു; ഭാര്യയോട് മോശമായി പെരുമാറി’; പീച്ചി മുന്‍ എസ്‌ഐ രതീഷിനെതിരെ വീണ്ടും ആരോപണം

പീച്ചി മുന്‍ എസ്‌ഐ രതീഷിനെതിരെ വീണ്ടും കസ്റ്റഡി മര്‍ദ്ദന ആരോപണം. കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ചുവെന്ന് മുണ്ടത്തിക്കോട് വില്ലേജ് അസിസ്റ്റന്റ് അസര്‍. വ്യാജ പരാതിയുടെ പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ചുവെന്നും ഭാര്യയോട് മോശമായി പെരുമാറി എന്നും അസര്‍ പറഞ്ഞു. കള്ളക്കേസിന് പിന്നാലെ ജോലി നഷ്ടമായ അസര്‍ നിയമപോരാട്ടത്തിന് ശേഷമാണ് ജോലി തിരികെ ലഭിച്ചത്. 2018 നവംബറില്‍ രതീഷ് മണ്ണൂത്തി എസ്‌ഐ ആയിരിക്കേയാണ് വ്യാജ പരാതിയുടെ പേരില്‍ വില്ലേജ് അസിസ്റ്റന്റായ അസറിനെ മര്‍ദിക്കുന്നത്. വ്യാജ പരാതി ലഭിച്ചതിന് പിന്നാലെ…

Read More

വ്യാപാരികളുടെ കട തുറന്നുള്ള സമരം മാറ്റിവെച്ചു; വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി ചർച്ച

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച കടകൾ തുറന്നുള്ള സമരം മാറ്റിവെച്ചു. സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷം ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു എല്ലാദിവസവും കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു സമരം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കുകയെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. സമരത്തെ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു….

Read More

ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ത്തു, തെളിവുകള്‍ പെന്റഗണ്‍ ഇന്ന് പുറത്തുവിടും: ട്രംപ്

ഇറാന്റെ ആണവ നിലയങ്ങള്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ടുള്ള സുപ്രധാന വിവരങ്ങള്‍ ഇന്ന് പെന്റഗണ്‍ പുറത്ത് വിടുമെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നും ഇറാന്റെ ആണവനിലയങ്ങള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുറത്തുവിടുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ആണവ നിലയങ്ങളെ പൂര്‍ണമായി തകര്‍ക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ലെന്നും ആണവനീക്കങ്ങളെ കുറച്ച് മാസങ്ങള്‍ വൈകിപ്പിക്കാമെന്നത് മാത്രമാണ് ആക്രമണം കൊണ്ടുണ്ടായ പ്രയോജനമെന്നും അമേരിക്കയിലെ ചില ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായി…

Read More

കണ്ണൂരിൽ സമാധാനയോഗം; രാവിലെ 11 മണിക്ക് ജില്ലാ കളക്ടറേറ്റിൽ

കണ്ണൂരിൽ സമാധാനയോഗം. രാവിലെ 11 മണിക്ക് കണ്ണൂർ ജില്ലാ കളക്ടറേറ്റിൽ സമാധാനയോഗം ചേരും. ജില്ലാ കലക്ടറാണ് യോഗം വിളിച്ചത്. പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുക്കും. കണ്ണൂരിൽ വ്യാപക അക്രമ പരമ്പരകളാണ് നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം അടിയന്തര യോഗം വിളിച്ചത്. കണ്ണൂർ പാനൂരിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെ സിപിഐഎം ഓഫിസകൾക്ക് നേരെ വ്യാപക അക്രമം നടന്നിരുന്നു. കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹം പെരിങ്ങത്തൂരിൽ പൊതുദർശനത്തിനായി വച്ചിരുന്നു. ഇതിന് ശേഷം…

Read More

ഇന്ന് കർഷകർ ജയ്‌പുർ ദേശീയപാതയിൽ ഉപരോധ സമരം നടത്തും

ഡൽഹി: സംസ്ഥാന-ജില്ലാഭരണസിരാകേന്ദ്രങ്ങൾ, കർഷകസംഘടനകൾ എന്നിവർ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ജയ്‌പുർ ദേശീയപാത ഉപരോധിക്കും. സിംഘുവിലെ സമരഭൂമിയിൽ കർഷകനേതാക്കൾ നിരാഹാരം അനുഷ്ഠിക്കും. അവർക്കൊപ്പം സത്യാഗ്രഹം നടത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രഖ്യാപിച്ചു. കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പഞ്ചാബ് ജയിൽ ഡി.ഐ.ജി. ലഖ്‌വീന്ദർ സിങ് ജാഖർ രാജിവെച്ചു. ഹരിയാണയിലെയും രാജസ്ഥാനിലെയും കൂടുതൽ കർഷകർ സിംഘുവിലേക്കെത്തി. പഞ്ചാബിൽനിന്നും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരും സമരത്തിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. കർഷകപ്രക്ഷോഭം 18-ാം ദിവസത്തിലേക്കുകടന്ന ഞായറാഴ്ച കർഷകർ ജയ്‌പുർ ദേശീയപാത കൂടി ഉപരോധിച്ചു. രാജസ്ഥാനിലെ അൽവർ ജില്ലയിൽനിന്നുള്ള…

Read More