കോഹ്ലി-അനുഷ്‌ക ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു; സന്തോഷ വാർത്ത അറിയിച്ച് കോഹ്ലി

വിരാട് കോഹ്ലിക്കും അനുഷ്‌ക ശർമക്കും പെൺകുഞ്ഞ് പിറന്നു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് അനുഷ്‌ക പെൺകുഞ്ഞിന് ജന്മം നൽകിയത്. കോഹ്ലിയാണ് പെൺകുഞ്ഞിന്റെ പിതാവായ വാർത്ത പുറത്തുവിട്ടത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും എല്ലാവരുടെയും സ്‌നേഹത്തിനും ആശംസക്കും നന്ദിയെന്നും കോഹ്ലി പറഞ്ഞു. ഇതൊരു പുതിയ അധ്യായമാണെന്നും കോഹ്ലി ട്വീറ്റ് ചെയ്തു.

Read More

അതിതീവ്രമഴ തുടരും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ അവധി

വടക്കൻ ജില്ലകളിൽ അതിതീവ്രമഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് മുന്നറിയപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി. കണ്ണൂർ, കാസർഗോഡ്, തൃശൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ചിലയിടങ്ങളിൽ ഇടിമിന്നലിനും സാധ്യത….

Read More

തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പോലീസ് വെടിവെച്ചു കൊന്നു

  തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിൽ പോലീസ് വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കൊലക്കേസ് പ്രതികളായ ദിനേശ്, മൊയ്തീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെച്ചതായാണ് പോലീസ് പറയുന്നത്. ഇന്നലെ വൈകുന്നേരം ചെങ്കൽപേട്ട് പോലീസ് സ്‌റ്റേഷന് സമീപം രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. കാർത്തിക്, മഹേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരാണ് രാത്രിയോടെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് കൊലപാതകം നടന്ന ചെങ്കൽപേട്ട് മേഖലയുടെ ക്രമസമാധാന ചുമതലയുള്ള എസ് പിയായി രണ്ട് ദിവസം മുമ്പാണ് എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് വെള്ളദുരൈ…

Read More

കൊച്ചി കോർപറേഷനിൽ യുഡിഎഫിന്റെ മേയർ സ്ഥാനാർഥി എൻ വേണുഗോപാൽ ഒരു വോട്ടിന് തോറ്റു

കൊച്ചി കോർപറേഷനിൽ ബിജെപിക്ക് അട്ടിമറി ജയം. യുഡിഎഫിന്റെ മേയർ സ്ഥാനാർഥി എൻ വേണുഗോപാൽ പരാജയപ്പെട്ടു. ഒരു വോട്ടിനാണ് വേണുഗോപാൽ പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് വേണുഗോപാൽ പരാജയപ്പെട്ടത്. തിരുവനന്തപുരത്ത് അഞ്ച് ഡിവിഷനുകളിൽ ബിജെപി മുന്നിട്ട് നിൽക്കുകയാണ്. മൂന്ന് ഡിവിഷനുകളിൽ എൽ ഡി എഫ് സ്ഥാനാർഥിയും മുന്നിട്ട് നിൽക്കുകയാണ്.  

Read More

12-14 വയസ്സ് പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷൻ മാർച്ച് മുതൽ ആരംഭിക്കും

  കുട്ടികൾക്ക് വാക്സിനേഷൻ മാർച്ചിൽ ആരംഭിക്കും. 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് മാർച്ച് മുതൽ വാക്സിൻ നൽകി തുടങ്ങുന്നത്.  ഫെബ്രുവരി അവസാനത്തോടെ കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചേക്കുമെന്ന് ഇമ്യുണൈസേഷന്റെ നാഷണൽ ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ചെയർമാൻ ഡോ.എൻ.കെ അറോറ അറിയിച്ചിരുന്നു. 15 നും 18 നും ഇടയിൽ പ്രായമുള്ള 45 ശതമാനം കുട്ടികൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സെപ്റ്റംബർ മുതൽ വാക്സിൻ നൽകാൻ ആലോചനയുണ്ട്. ജനുവരി അവസാനത്തോടെ 15-17…

Read More

സംസ്ഥാനത്ത് ഇന്ന് 51,570 പേർക്ക് കൊവിഡ്, 14 മരണം; 32,701 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 51,570 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂർ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂർ 1976, ഇടുക്കി 1565, വയനാട് 1338, കാസർഗോഡ് 769 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,366 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,27,362 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,14,734…

Read More

നിർദിഷ്ട വയനാട് മേപ്പാടി കള്ളാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടില്ലെന്ന് വിവരാവകാശ രേഖ. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും വനംവകുപ്പ് കേന്ദ്രസർക്കാരിന് നൽകിയിട്ടില്ല. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

കൽപ്പറ്റ: കോഴിക്കോട് പേരാമ്പ്രാ സ്വദേശി പ്രദീപ് കുമാർ വനം വകുപ്പ് ആസ്ഥാനത്ത് നൽകിയ വിവരാവകാശ അപേക്ഷയിലാണ് മറുപടി ലഭിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും വനംവകുപ്പ് കേന്ദ്രസർക്കാരിന് നൽകിയിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി. 650 കോടി രൂപയാണ് ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചത്. സർവ്വേ പ്രവർത്തകൾ കൊങ്കൺ റെയിൽ കോർപ്പറേഷനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്ര ബ്രഹ്ത്തായ പദ്ധതിയുടെ പ്രാഥമികമായ അനുമതി പോലും നേടാതെ ഇതിന്റെ ലോഞ്ചിംഗ് ഉൾപ്പടെ നടത്തിയത് തെരഞ്ഞെ ടുപ്പു…

Read More

വിദേശത്ത് ജോലിക്കും പഠനത്തിനുമായി പോകുന്നവർക്കും വാക്‌സിനേഷന് മുൻഗണന; ഉത്തരവിറങ്ങി

സംസ്ഥാനത്ത് 18 വയസ്സ് മുതൽ 45 വയസ്സ് വരെയുള്ളവരുടെ വാക്‌സിനേഷൻ മുൻഗണനാ വിഭാഗത്തിൽ വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകുന്നവരെ കൂടി ഉൾപ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവ് ആരോഗ്യവകുപ്പ് പുറപ്പെവിച്ചതായി മന്ത്രി വീണ ജോർജ് അറിയിച്ചു വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകുന്നവർക്ക് വാക്‌സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് സർക്കാരിന്റെ തീരുമാനം. ഇതടക്കം 11 വിഭാഗങ്ങളെ കൂടി വാക്‌സിനേഷന്റെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ സിവിൽ സപ്ലൈസ് വിഭാഗത്തിലെ ഫീൽഡ് സ്റ്റാഫ്, എഫ് സി ഐയുടെ ഫീൽഡ് സ്റ്റാഫ്, പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിലെ ഫീൽഡ്…

Read More

ശിവശങ്കറിനെ എൻ ഐ എ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; സർക്കാരിനും നിർണായകം

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ എൻ ഐ എ ഓഫീസിൽ ഹാജാരാകനാണ് ശിവശങ്കറിന് നൽകിയ നിർദേശം. ശിവശങ്കർ പുലർച്ചെ നാലരയോടെ പൂജപ്പുരയിലെ വീട്ടിൽ നിന്നും പുറപ്പെട്ടു. രാവിലെ പത്തരയോടെ അദ്ദേഹം ചോദ്യം ചെയ്യലിനായി ഹാജരാകും ഇന്നത്തെ ദിവസം സംസ്ഥാന സർക്കാരിനും നിർണായകമാണ്. ശിവശങ്കർ അറസ്റ്റിലായാൽ സംസ്ഥാന രാഷ്ട്രീയം വീണ്ടും കലുഷിതമാകും. മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ഒരു ഉന്നതോദ്യോഗസ്ഥൻ തുടർച്ചയായി ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുന്നത്…

Read More

സ്വപ്‌ന സുരേഷിന്റെയും സന്ദീപിന്റെയും റിമാന്‍ഡ് കാലാവധി മൂന്നാഴ്ചത്തേക്ക് നീട്ടി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ച സ്വപ്ന സുരേഷിനെയും സന്ദീപിനെയും കസ്റ്റംസ് എ.സി.ജെ.എമ്മിന്റെ വീട്ടില്‍ ഹാജരാക്കി. ഇരുവരെയും മൂന്നാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ മാസം 21 വരെ വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ട് നല്‍കിയ മൊഴി കേസില്‍ വഴിത്തിരിവാകുമെന്നാണ് സൂചന. സ്വപ്‌ന സുരേഷിനൊപ്പം ബാങ്കിന്റെ ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മൊഴി നല്‍കിയിരിക്കുന്നത്. സ്വപ്‌നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റും ചേര്‍ന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള…

Read More