സംസ്ഥാനത്ത് 568 ഹോട്ട് സ്‌പോട്ടുകൾ; പുതുതായി 19 പ്രദേശങ്ങൾ

സംസ്ഥാനത്ത് പുതുതായി 19 ഹോട്ട് സ്‌പോട്ടുകൾ. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 11), കാണാക്കാരി (5), പുതുപ്പള്ളി (6, 11), മണിമല (11), വെള്ളൂര്‍ (13,14), കോട്ടയം ജില്ലയിലെ ചെമ്പ് (5, 6, 7, 9), അയ്മനം (10), മുണ്ടക്കയം (6, 8), തൃശൂര്‍ ജില്ലയിലെ പാവറട്ടി (9), കണ്ടാണശേരി (12), പുത്തന്‍ചിറ (14), മണലൂര്‍ (13, 14), ആലപ്പുഴ ജില്ലയിലെ ആര്യാട് (17), പതിയൂര്‍ (സബ് വാര്‍ഡ് 5), കരുവാറ്റ (4), കൊല്ലം…

Read More

കായലോട് ആൾക്കൂട്ട ആക്രമണം; അഞ്ച് പേർക്കെതിരെ കേസ്

കണ്ണൂർ കായലോട് സദാചാര ആക്രമണത്തിൽ ഭയന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസ്. ആൺസുഹൃത്ത് റഹീസിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുമായി കാറിൽ സംസാരിച്ചിരിക്കെ സംഘം ചേർന്ന് പിടിച്ചിറക്കി മർദിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. ഫോണിലുള്ള ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മൂന്ന് മൊബൈൽ ഫോണും ടാബും കൈക്കലാക്കിയെന്നും സ്കൂട്ടറിൽ കയറ്റി തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ പറമ്പിൽവെച്ച് മർദിച്ചു എന്നുമാണ് ഇവർക്കെതിരെയുള്ള കേസ്. ബഷീർ, റഫ്നാസ്, ഫൈസൽ, സുനീർ, സഖറിയ എന്നിവർക്കെതിരെയാണ് കേസ്. അതിൽ മുബഷീർ, ഫൈസൽ,റഫ്‌നാസ്, സുനീർ,സക്കറിയ…

Read More

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊവിഡ് നിരീക്ഷണത്തിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊവിഡ് നിരീക്ഷണത്തിൽ. ഡ്രൈവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഉമ്മൻചാണ്ടി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. തിരുവനന്തപുരത്തെ വസതിയിലാണ് ഉമ്മൻചാണ്ടി നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെയാണ് ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി നേരിട്ട് സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് ഉമ്മൻചാണ്ടി നിരീക്ഷണത്തിൽ പോയത്. ഇതേ തുടർന്ന് ഉമ്മൻചാണ്ടി നടത്താൻ നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം മാറ്റിവച്ചു.    

Read More

കനത്ത മഴ, ഹെലികോപ്റ്റർ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു

കനത്ത മഴയെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിന്റെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറക്കാനായില്ല.തുടർന്ന് ഉപരാഷ്ട്രപതി മടങ്ങി. കാലാവസ്ഥ അനുകൂലമായാൽ തിരിച്ചുവന്നേക്കും. കൊച്ചിയിലെ പരിപാടികൾക്ക് ശേഷം ഗുരുവായൂർ എത്തുമെന്നാണ് വിവരം രാവിലെ 9 നും 9:30 നും ഇടയിലാണ് ഉപരാഷ്ട്രപതിയുടെ ദർശനം നിശ്ചയിച്ചിരുന്നത്. ക്ഷേത്ര പരിസരത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ മുന്നൊരുക്കത്തിന്‍റെ ഭാഗമായി രാവിലെ 8 മണി മുതൽ 10 വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണം…

Read More

പുതുപൊന്നാനിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതുപൊന്നാനി: ഫൈബര്‍ വള്ളം മറിഞ്ഞ് പുതുപൊന്നാനിയില്‍ ഒരാള്‍ മരിച്ചു. വെളിയന്‍കോട് തവളക്കുളം സ്വദേശി കബീറാണ് മരിച്ചത്. 46 വയസ്സായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു. ശക്തമായ തീരമാലയടിച്ചാണ് വള്ളം മറിഞ്ഞത്. 

Read More

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; പ്രതി റമീസിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യും

കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതി റമീസിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യും. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാകും അറസ്റ്റ് ചെയ്യുക. റമീസിന്റെ മാതാപിതാക്കള്‍ നിലവില്‍ പൊലീസ് നിരീക്ഷണത്തിലെന്ന് സൂചന. എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നല്‍ക്കുകയാണ് പെണ്‍കുട്ടിയുടെ സഹോദരന്‍. മതം മാറ്റത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടോ എന്നതും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റു പെണ്‍കുട്ടികളും ചതിക്കപ്പെട്ടോ എന്നതും അന്വേഷിക്കണമെന്ന് സഹോദരന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ സഹോദരന്റെയും, അമ്മയുടെയും, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെയും വിശദമായ മൊഴി…

Read More

വയനാട്ടിൽ ഇന്ന് മുതൽ നിരോധനാജ്ഞ ഇല്ല

സി.ആര്‍.പി.സി 144 പ്രകാരം വയനാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് (15.11.20) മുതൽ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായായിരുന്നു 144 പ്രകാരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.

Read More

ളാഹയിൽ ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞു; പത്ത് പേർക്ക് പരുക്ക്

  പത്തനംതിട്ട ളാഹയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് പത്ത് പേർക്ക് പരുക്കേറ്റു. തമിഴ്‌നാട്ടിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അകടം നടന്നത്. 15 പേർ വാഹനത്തിലുണ്ടായിരുന്നു. ഇതിൽ 10 പേർക്കാണ് പരുക്കേറ്റത്. മൂന്ന് പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ഏഴ് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Read More

കോൺഗ്രസ് വിട്ട് രതികുമാർ സി.പി.എമ്മിലേക്ക്; സ്വീകരിച്ച് കോടിയേരി

  കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ സിപിഎമ്മില്‍ ചേര്‍ന്നു. എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ കോടിയേരി ബാലകൃഷ്ണനാണ് രതികുമാറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. രാജിപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് എകെജി സെന്ററില്‍ നേരിട്ടെത്തി രതികുമാർ സിപിഎമ്മില്‍ ചേര്‍ന്നത്. ഉപ്പുചാക്ക് വെള്ളത്തില്‍ വെച്ച അവസ്ഥയിലാണ് കെപിസിസിയെന്നും ഓരോ ദിവസവും ഓരോ കെപിസിസി ജനറല്‍ സെക്രട്ടറിമാരാണ് പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൊല്ലം പത്തനാപുരം മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന രതികുമാര്‍ കഴിഞ്ഞ രണ്ടര വർഷത്തോളം കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു…

Read More

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക് തലത്തില്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ ആരംഭിച്ചു; കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക് തലത്തില്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ ആരംഭിച്ചു. കര്‍ഷക ദിനത്തിലാണ് ബ്ലോക്ക് തല കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചത് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു കാര്‍ഷകര്‍ക്കായുള്ള മൊബൈല്‍ ആപ്പിന്റെയും വെബ് പോര്‍ട്ടലിന്റേയും ലോഞ്ചിംഗും മുഖ്യമന്ത്രി നിര്‍വഹിച്ചു. മാനന്തവാടി ബ്ലോക്ക് തലത്തില്‍ കര്‍ഷക ദിനാഘോഷത്തിന്റെ കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിന്റെയും ഉദ്ഘാടനം മാനന്തവാടി സിവില്‍ സ്റ്റേഷനിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസില്‍ മാനന്തവാടി…

Read More