വി എസിന് ഉദരസംബന്ധമായ അസുഖങ്ങൾ; വൃക്കയുടെ പ്രവർത്തനവും തകരാറിൽ

  ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് ഉദരസംബന്ധമായ അസുഖങ്ങളെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വി എസിന്റെ വൃക്കയുടെ പ്രവർത്തനവും തകരാറിലാണ്. വി എസിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിക്കുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. പട്ടത്തെ ശ്രീ ഉത്രാടം തിരുന്നാൾ ആശുപത്രിയിലാണ് വി എസിനെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബർ 20ന് വി എസിന് 98 വയസ്സ് തികഞ്ഞിരുന്നു.

Read More

ഷൊർണൂരിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട് ഷൊർണൂരിൽ രണ്ട് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് മക്കളായ അനിരുദ്ധ്(4), അഭിനവ്(1) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. കൈത്തണ്ട മുറിച്ച ശേഷം ഉറക്ക ഗുളിക കഴിച്ചായിരുന്നു ദിവ്യ ജീവനൊടുക്കാൻ ശ്രമിച്ചത്. ഇതിനിടെ ദിവ്യയുടെ ഭർത്താവിന്റെ അമ്മയുടെ അമ്മ അമ്മിണിയും ആത്മഹത്യാ ശ്രമം നടത്തി. കൈ ഞരമ്പ് മുറിച്ചാണ് ഇവരും ആത്മഹത്യക്ക് ശ്രമിച്ചത്. കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു.

Read More

കൊവിഡ് നിയന്ത്രണത്തിൽ വലഞ്ഞ് പാതിരാത്രിയിൽ യുവാവ് വയനാട് വനത്തിൽ കുടുങ്ങിയത് മണികൂറുകൾ

കൽപ്പറ്റ:പൊലീസ് ചുമതല ഏറ്റെടുത്തതിന് പിന്നാലെ പലയിടത്തും നടപടി ക്രമങ്ങൾ താളം തെറ്റുന്നതായി ആരോപണം. ബംഗലൂരുവിൽ നിന്നെത്തിയ യുവാവ് വനത്തിൽ കിടന്നത് 6 മണിക്കൂർ.പാസ്സുണ്ടായിട്ടും കടത്തിവിട്ടില്ല. വയനാട് തോൽപ്പെട്ടിയിൽ കുടുങ്ങിയത് പേരാമ്പ്ര സ്വദേശിയായ ഇന്ദ്രജിത്ത്. ഒടുവിൽ രാത്രി 11 മണിക്ക് കലക്ടർ നേരിട്ട് എത്തി യുവാവിനെ കടത്തിവിട്ടു. മുത്തങ്ങയിൽ വെള്ളം പൊങ്ങി ഗതാഗതം തടസപ്പെട്ട തി നെ തുടർന്ന് ജില്ലാ ഭരണകൂടം ബാവലി, തോൽപെട്ടി ചെക് പോസ്റ്റുകൾ വഴി പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ തോൽപ്പെട്ടി വഴി ചരക്കു വാഹനങ്ങൾ…

Read More

രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു; KSU ജില്ലാ സെക്രട്ടറിയുടെ ഫോൺ പിടിച്ചെടുത്തു; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ വ്യാപക പരിശോധനയുമായി ക്രൈംബ്രാഞ്ച്

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക പരിശോധനയുമായി ക്രൈംബ്രാഞ്ച്. പ്രവർത്തകരുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച് സംഘം. പത്തനംതിട്ട കെഎസ്‌യു ജില്ലാ സെക്രട്ടറി നുബിൻ ബിനുവിന്റെ മൊബൈൽ ഫോൺ ആണ് പിടിച്ചെടുത്തത്. മറ്റു രണ്ടു പ്രവർത്തകരുടെ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടക്കുന്നു. രാവിലെ 10 മണിയോടുകൂടി രണ്ട് സംഘങ്ങൾ ആയിട്ടായിരുന്നു പരിശോധന. അടൂരിലെ വീടുകളിലാണ് ആദ്യം പരിശോധന നടന്നത്. കേസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ്…

Read More

ബ്യുബോണിക് പ്ലേഗ്; ചൈനയിൽ ഒരു മരണം സ്ഥിരീകരിച്ചു

ചൈനയിൽ ബ്യുബോണിക് പ്ലേഗ് പടരുന്നു . ഇന്നർ മംഗോളിയ പ്രദേശത്ത് ബ്യുബോണിക് പ്ലേഗ് ബാധയെ തുടർന്ന് ഒരു മരണം രേഖപ്പെടുത്തിയതോടെ ഇവിടുത്തെ ഒരു ഗ്രാമം പൂർണമായും അടച്ചു. ബോന്റോ പട്ടണത്തിൽ ഞായറാഴ്ച മരിച്ചയാൾക്ക് ബ്യുബോണിക് പ്ലേഗ് ബാധിച്ചിരുന്നതായി കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്.   മരിച്ചയാളുമായി സമ്പർക്കം പുലർത്തിയ ഒമ്പത് പേരെ പ്രൈമറി കോൺടാക്ടായും 26 പേരെ സെക്കന്ററി കോൺടാക്ടായും തിരിച്ച് ക്വാറന്റൈൻ ചെയ്ത് നിരീക്ഷിച്ച് വരികയാണ്. ഇവരുടെ പ്രാഥമിക പരിശോധനാഫലം നെഗറ്റീവാണ്. ഗ്രാമം സ്ഥിതി ചെയ്യുന്ന ഡമാവോ…

Read More

ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം: ‘ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്‌ക്കോ ചേര്‍ന്ന പ്രവര്‍ത്തനമല്ല’; മന്ത്രി വീണാ ജോര്‍ജ്

വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയമെന്ന് മന്ത്രി വീണാ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇത് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്‌ക്കോ ചേര്‍ന്ന പ്രവര്‍ത്തനമല്ലെന്നും മന്ത്രി കുറിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പ്രതികരണം. സംഭവത്തില്‍ വിതുര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രോഗിയെ ആംബുലന്‍സില്‍ കയറ്റാതെ തടസം സൃഷ്ടിക്കുകയും അസഭ്യം പറയുകയും, ആംബുലന്‍സ് തടയുകയും ചെയ്തുവെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പരാതിയെന്നും മന്ത്രി വ്യക്തമാക്കി. ഇന്‍ഷുറന്‍സും…

Read More

അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന കാർ കണ്ടെത്തി; നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിൽ

  സ്വർണക്കടത്ത് ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന കാർ കണ്ടെത്തി. കണ്ണൂർ പരിയാരം കുളപ്പുറത്ത് നിന്നാണ് കാർ കണ്ടെത്തിയത്. കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലാണ്. വാഹനം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. സ്വർണക്കടത്തിനായി അർജുൻ ആയങ്കി ഉപയോഗിച്ചിരുന്നത് ഈ കാറാണ്. നേരത്തെ അഴീക്കോട് ഈ കാർ കണ്ടെത്തിയതായി നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ പോലീസ് കസ്റ്റഡിയിലെടുക്കാൻ വരുമ്പോഴേക്കും വാഹനം ഇവിടെ നിന്ന് കടത്തിയിരുന്നു. രണ്ട് ദിവസമായി കാറിന് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു പോലീസ് തെളിവ് നശിപ്പിക്കാനായാണ്…

Read More

ഒമിക്രോൺ, കൊവിഡ് വ്യാപനം: ഡൽഹിയിൽ ഭാഗിക ലോക്ക് ഡൗൺ

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ. ലെവൽ വൺ നിയന്ത്രണങ്ങളാണ് ഡൽഹിയിലേർപ്പെടുത്തുന്നത്. അവശ്യ സർവീസുകളൊഴികെയുളള എല്ലാ സേവനങ്ങളേയും നിയന്ത്രിക്കും. സ്‌കൂളുകളും കോളേജുകളും അടച്ചിടുമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. കടകൾ ഇടവിട്ട ദിവസങ്ങളിൽ മാത്രമെ തുറക്കുകയൊളളു. സ്വിമ്മിങ് പൂൾ, ജിം, തീയേറ്റർ തുടങ്ങിയ കേന്ദ്രങ്ങൾ അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളിൽ പകുതി ജോലിക്കാർ മാത്രമെ ജോലിക്ക് വരാൻ അനുവദിക്കാവൂ. ഹോട്ടലുകളിൽ 50പേർക്കും മെട്രോ…

Read More