ഹരിതയുടെ മുന്‍ ഭാരവാഹികള്‍ പി കെ നവാസിനെതിരെ മൊഴി നല്‍കി
കോഴിക്കോട്: എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അടക്കമുള്ളവര്‍ക്കെതിരായ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹരിതയുടെ രണ്ട് മുന്‍ സംസ്ഥാന ഭാരവാഹികള്‍ വനിതാ കമ്മീഷന് മുമ്പിലെത്തി മൊഴി നല്‍കി. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ വിലക്കുകള്‍ മറികടന്നായിരുന്നു ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നിയും സെക്രട്ടറി നജ്മ തെബ്ഷീറയും മൊഴി നല്‍കാനെത്തിയത്. അന്വേഷണത്തില്‍ കാലതാമസവും അനാസ്ഥയും നടക്കുന്നതായി കമ്മീഷനെ അറിയിച്ചെന്ന് ഇവരുവരും മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. എതിര്‍പ്പുകള്‍ അവഗണിച്ച് നിയമ…