പഞ്ചാബിനു പിന്നാലെ രാജസ്ഥാനും പുറത്ത്; കെകെആറിന് ഉജ്ജ്വല ജയം: പ്ലേഓഫ് സാധ്യത

ദുബായ്: ഐപിഎല്ലില്‍ നിന്നും കിങ്‌സ് ഇലവന്‍ പഞ്ചാബിനു പിന്നാലെ പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സും പുറത്ത്. പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന രാജസ്ഥാന്‍ 60 റണ്‍സിന്റെ തോല്‍വിയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോട് ഏറ്റുവാങ്ങിയത്. ഈ വിജയത്തോടെ കെകെആര്‍ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ പ്ലേഓഫിലെത്തുമോയെന്നറിയാന്‍ അവര്‍ക്കു ഇനിയുള്ള മല്‍സരഫലങ്ങളറിയാന്‍ കാത്തിരിക്കണം. ഈ വിജയത്തോടെ നേരത്തേ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്ന കെകെആര്‍ ഒറ്റയടിക്കു നാലാംസ്ഥാനത്തേക്കു കയറി. തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ റണ്‍ ചേസ് നടത്തി…

Read More

കേരള സര്‍വകലാശാലയില്‍ പ്രതിസന്ധി ഒഴിയുന്നില്ല; സൂപ്പര്‍ അഡ്മിന്‍ ആക്‌സസ് വിസിക്ക് മാത്രം ആക്കണമെന്ന ആവശ്യം തള്ളി

കേരള സര്‍വകലാശാലയില്‍ ഫയലുകള്‍ നിയന്ത്രണത്തിലാക്കാനുള്ള വൈസ് ചാന്‍സലറുടെ നീക്കത്തിന് തിരിച്ചടി. വൈസ് ചാന്‍സിലറുടെ നിര്‍ദേശം അംഗീകരിക്കാതെ ഇ-ഫയലിംഗ് പ്രൊവൈഡേഴ്‌സ്. സൂപ്പര്‍ അഡ്മിന്‍ ആക്‌സസ്, വിസിക്ക് മാത്രം ആക്കണമെന്ന ആവശ്യം തള്ളി. ഡിജിറ്റല്‍ ഫയലിംഗ് പൂര്‍ണമായി തന്റെ നിയന്ത്രണത്തില്‍ വേണമെന്ന ആവശ്യമാണ് വിസി ഉയര്‍ത്തുന്നത്. സര്‍വകലാശാലയുമായി കരാര്‍ ഒപ്പിട്ട കെല്‍ട്രോണിന്റെ അനുമതി വേണമെന്ന് കമ്പനി പറയുന്നു. കഴിഞ്ഞ ദിവസം വിസി ചുമതലപ്പെടുത്തിയ രജിസ്ട്രാറായ മിനി കാപ്പന് ഫയലുകള്‍ അയക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത് നടപ്പിലായില്ല. പകരം കെ എസ്…

Read More

സ്കൂളുകളിലെ പാദപൂജ വിവാദത്തിൽ ഗവർണറുടെ വാദങ്ങൾ തള്ളി മന്ത്രി വി ശിവൻകുട്ടി; അദ്ദേഹം പറയുന്നതെല്ലാം ആർഎസ്എസ് അജണ്ട

സ്കൂളുകളിലെ പാദപൂജ വിവാദത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ വാദങ്ങൾ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പാദപൂജ കേരള സംസ്കാരത്തിന് യോജിച്ചതല്ല.ഗവർണർ പറയുന്നതെല്ലാം ആർഎസ്എസ് അജണ്ടയാണ്. ഗവർണറെ പോലെയുള്ള ഭരണത്തലവന്റെ പരാമർശങ്ങൾ ദുഃഖകരമാണെന്നും മന്ത്രി പറഞ്ഞു. ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് അതിനെ വിമര്‍ശിക്കുന്നതെന്നുമായിരുന്നു ഗവർണർ പറഞ്ഞിരുന്നത്. കുട്ടികളെ കുറ്റപ്പെടുത്താനാകില്ല. ശരിയായ സംസ്‌കാരം പഠിപ്പിച്ചു കൊടുത്തില്ലെങ്കില്‍ നമ്മള്‍ നമ്മളെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും ഗവര്‍ണര്‍ വിമർശിച്ചിരുന്നു. അധ്യാപകൻ വിദ്യാർഥികളെകൊണ്ട് കാല് കഴുകിപ്പിച്ചത് ഞെട്ടിക്കുന്നതാണ്. ആലപ്പുഴയിൽ…

Read More

കളക്ടറുടെ വിശദീകരണം സര്‍വകക്ഷി യോഗം തള്ളി; പ്രക്ഷോഭത്തിലേയ്ക്ക് കടക്കുമെന്ന് സൂചന: ലക്ഷദ്വീപില്‍ ഇനിയെന്ത്

  ലക്ഷദ്വീപിലെ പ്രശ്‌ന പരിഹാരത്തിനായി ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കിയ പുതിയ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള കളക്ടറുടെ വിശദീകരണം ലക്ഷദ്വീപിലെ സര്‍വകക്ഷി യോഗം ഐക്യകണ്ഡേന തള്ളുകയായിരുന്നു. ബി.ജെ.പി ഉള്‍പ്പെട്ട സര്‍വകക്ഷിയോഗമാണ് കളക്ടറുടെ വിശദീകരണം തള്ളിയത്. ഓണ്‍ലൈന്‍ വഴിലാണ് യോഗം ചേര്‍ന്നത്. മറ്റന്നാള്‍ വീണ്ടും യോഗം ചേര്‍ന്ന് സര്‍വകക്ഷികള്‍ ഉള്‍ക്കൊണ്ട സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കും. അഡ്മിനിസ്ട്രേറ്ററെ കണ്ട് വിയോജിപ്പുകള്‍ അറിയിച്ച ശേഷം തുടര്‍ പ്രക്ഷോഭങ്ങളിലേക്ക് കടക്കാനും നേതാക്കള്‍ തീരുമാനിച്ചു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന നിലപാടു തന്നെയാണ് ലക്ഷദ്വീപ്…

Read More

അപ്പാർട്ട്മെന്റിന്റെ 25-ാം നിലയില്‍ നിന്ന് വീണ് ഇരട്ടക്കുട്ടികള്‍ക്ക് ദാരുണാന്ത്യം

അപ്പാർട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കെട്ടിടത്തിന്റെ 25-ാം നിലയിൽ നിന്ന് പതിനാലുകാരനായ സഹോദരങ്ങൾ വീഴുകയായിരുന്നു. ശനിയാഴ്ച രാത്രി ഒന്നരയോടെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 25-ാം നിലയിൽ നിന്ന് കുട്ടികൾ എങ്ങനെയാണ് വീണതെന്ന് വ്യക്തമല്ല. സംഭവസമയത്ത് അമ്മയും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവുമെന്നും പൊലിസ് പറഞ്ഞു. സത്യനാരായണനും സൂര്യനാരായണനും ഒന്‍പതാം ക്ലാസ് വിദ്യാർത്ഥികളാണ്. വീണ ഉടനെ തന്നെ ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Read More

ഇന്ത്യയിൽ നിന്നുള്ള മീനുകളിൽ കൊറോണ; ഇറക്കുമതി നിർത്തിവെച്ച് ചൈന

ഇന്ത്യയിൽ നിന്നുള്ള മീനുകളിൽ കോറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഇറക്കുമതി നിർത്തി വെച്ച് ചൈന. ചൈനീസ് കസ്റ്റംസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ ബസു ഇന്റർനാഷണലിൽ നിന്നുള്ള ഇറക്കുമതിയാണ് സസ്പെൻഡ് ചെയ്തത്. ഇവിടെ നിന്നും അയച്ച കണവ മത്സ്യത്തിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഒരാഴ്ചയ്ക്ക് ശേഷം ഇറക്കുമതി സസ്പെൻഡ് ചെയ്ത തീരുമാനം പുനഃപരിശോധിക്കുമെന്നും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗം അറിയിച്ചു. നേരത്തെ ഇന്തോനേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത മീനിലും കൊറോണ കണ്ടെത്തിയതിനെ തുടർന്ന് ചൈന ഇറക്കുമതി സസ്പെൻഡ്…

Read More

റഫ്രിജറേറ്റഡ് ട്രക്കുകളില്‍ മൃതദേഹങ്ങൾ! അമേരിക്കൻ നഗരങ്ങളിലെ സ്ഥിതി അതീവ ഗുരുതരം

ടെക്‌സസ്: കൊറോണ വൈറസ് വ്യാപനത്തെ ഏറ്റവും അധികം പുച്ഛിച്ചിരുന്നത് ഒരുവേള അമേരിക്കക്കാര്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ലോകത്ത് ഏറ്റവും അധികം കൊവിഡ് രോഗബാധിതരുളള രാജ്യവും ഏറ്റവും അധികം കൊവിഡ് മരണങ്ങള്‍ നടന്ന രാജ്യവും അമേരിക്കയാണ്. മുപ്പത്തിയേഴ് ലക്ഷത്തിലധികം രോഗികളും ഒന്നര ലക്ഷത്തിനടുത്ത് മരണങ്ങളും. ന്യൂയോര്‍ക്ക് ആയിരുന്നു ആദ്യഘട്ടത്തില്‍ ഏറ്റവും അധികം രോഗബാധയുണ്ടായ നഗരം. ആശുപത്രികളും ചികിത്സാ സംവിധാനങ്ങളും തികയാതെ അവിടെ നരകജീവിതം ആയിരുന്നു ഏറെനാള്‍. മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന ഇടങ്ങളെല്ലാം നിറഞ്ഞുകവിയുകയും ഒടുവില്‍ റെഫ്രിജറേറ്റഡ് ട്രക്കുകളില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കേണ്ട…

Read More

കൊവിഡ് വ്യാപനം: കേരളത്തിലേക്ക് വീണ്ടും പ്രത്യേക സംഘത്തെ കേന്ദ്രം അയക്കും

കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ വീണ്ടും പ്രത്യേക സംഘത്തെ അയക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് സംഘമെത്തുക സംസ്ഥാന ആരോഗ്യവകുപ്പുമായി ചേർന്ന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുകയാണ് സംഘത്തിന്റെ ചുമതല. ഡൽഹി ലേഡി ഹാർഡിംഗ് മെഡിക്കൽ കോളജിലെയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരം റീജ്യണൽ ഓഫീസിലെ വിദഗ്ധരും അടങ്ങുന്നതാണ് സംഘം കേരളത്തിന് പുറമെ മഹാരാഷ്ട്രയിലേക്കും കേന്ദ്രം പ്രത്യേക സംഘത്തെ അയക്കുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള രോഗികളിൽ 70 ശതമാനവും ഈ രണ്ട് സംസ്ഥാനങ്ങളിലാണ്.

Read More

എംഎല്‍എമാര്‍ കരാറുകാരുമായി വരരുതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു: മന്ത്രി പി എ മുഹമ്മദ് റിയാസ്

  കോഴിക്കോട്: എംഎല്‍എമാര്‍ കരാറുകാരുമായി വരരുതെന്ന് താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്വന്തം മണ്ഡലത്തില്‍ പ്രവര്‍ത്തികളില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ എംഎല്‍എമാര്‍ക്ക് കരാറുകാരുമായി വരാം. അതല്ലാതെ മറ്റ് മണ്ഡലങ്ങളിലെ കാര്യവുമായി വരുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ ആലോചിച്ച് ഉറപ്പിച്ച് പറഞ്ഞതാണ്. അല്ലാതെ പെട്ടന്ന് ഒരു ദിവസം പറഞ്ഞതല്ല.നിലപാടില്‍നിന്ന് ഒരടി പിന്നോട്ട് പോകില്ല. ഇത് സംബന്ധിച്ച് എംഎല്‍എമാരുടെ യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. തന്റെ മറുപടി…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 11 ഹോട്ട്സ്പോട്ടുകൾ കൂടി; 15 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഭരണങ്ങാനം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7), തലയോലപ്പറമ്പ് (2), കങ്ങഴ (9), എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (സബ് വാര്‍ഡ് 14), മുളന്തുരുത്തി (സബ് വാര്‍ഡ് 9, 13), പാറക്കടവ് (സബ് വാര്‍ഡ് 17), തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (15), ചേലക്കര (11), പത്തനംതിട്ട ജില്ലയിലെ തോട്ടപ്പുഴശേരി (സബ് വാര്‍ഡ് 6, 13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (സബ് വാര്‍ഡ് 2, 13, 14), വയനാട് ജില്ലയിലെ…

Read More