സംസ്ഥാനത്ത് ഇന്ന് 3262 പേർക്ക് കൊവിഡ്, 9 മരണം; 7339 പേർക്ക് രോഗമുക്തി

കേരളത്തിൽ 3262 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, കൊല്ലം 268, തൃശൂർ 235, കോഴിക്കോട് 232, ഇടുക്കി 161, പത്തനംതിട്ട 159, ആലപ്പുഴ 155, മലപ്പുറം 128, പാലക്കാട് 127, കണ്ണൂർ 122, വയനാട് 108, കാസർഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,753 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,11,564 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,09,157 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ…

Read More

24 മണിക്കൂറിനിടെ 1.27 ലക്ഷം പേർക്ക് കൂടി കൊവിഡ്; 1059 മരണം

  രാജ്യത്ത് കൊവിഡ് തീവ്രത അവസാനിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,952 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന വർധനവ് ഒന്നര ലക്ഷത്തിൽ താഴെയെത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.2 ശതമാനത്തിൽ നിന്ന് 7.9 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൊവിഡ് വർധനവിൽ 14 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 1059 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 5,01,114 ആയി ഉയർന്നു. നിലവിൽ 13,31,648 പേരാണ്…

Read More

സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ; ചെരുപ്പ്, തുണി, ആഭരണ കടകൾക്ക് തുറക്കാം

  സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇന്ന് കൂടുതൽ ഇളവുകൾ. ചെരുപ്പ്, തുണി, ആഭരണ, കണ്ണട, പുസ്തകം വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെ തുറക്കാം. വാഹന ഷോറൂമുകളിൽ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ അറ്റകുറ്റപ്പണികൾ ചെയ്യാനും അനുമതിയുണ്ട് മൊബൈൽ ഫോൺ റിപ്പയറിംഗ് കടകൾക്കും തുറക്കാം. നിർമാണ മേഖലയുമായി ബന്ധപ്പെട്ടവർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം. അതേസമയം ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത് ശനിയും…

Read More

ബഹളമടങ്ങാതെ രാജ്യസഭ: വിതുമ്പിക്കരഞ്ഞ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

രാജ്യസഭയിലെ പ്രതിപക്ഷ എംപിമാരുടെ ബഹളത്തിൽ കടുത്ത വേദന പ്രകടിപ്പിച്ച് സഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സഭയിലെ ബഹളത്തെ കുറിച്ച് സംസാരിക്കവെ വെങ്കയ്യ നായിഡു വിതുമ്പിക്കരഞ്ഞു. ചൊവ്വാഴ്ച രാജ്യസഭാ ആറ് തവണ നിർത്തിവെച്ചിരുന്നു സെക്രട്ടറി ജനറലിന്റെ മേശമേൽ കയറി അംഗങ്ങൾ പ്രതിഷേധിച്ച് സഭയെ പ്രക്ഷുബ്ദമാക്കിയിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ചർച്ച ചെയ്യാനുള്ള നീക്കത്തിനെതിരെ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറി ഫയൽ വലിച്ചുകീറിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. എന്നാൽ ഇതിനെ നാടകീയമായി നേരിടാനാണ് സർക്കാരിന്റെ നീക്കം. പാർലമെന്റ് എന്ന…

Read More

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്കുള്ള സൗജന്യ ഒ പി ടിക്കറ്റ് നിർത്തലാക്കി

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്ക് സൗജന്യമായി ഒപി ടിക്കറ്റ് നൽകുന്നത് നിർത്തിവച്ചു. നവജാത ശിശുക്കൾ മുതൽ 18 വയസു വരെയുള്ളവർ അഞ്ച് രൂപ നൽകി വേണം ഒപി ടിക്കറ്റെടുക്കാൻ. ആരോഗ്യകിരണം പദ്ധതി മുടങ്ങിയതോടെയാണ്കുട്ടികൾക്കും ഒപി ടിക്കറ്റിന് കാശ് വാങ്ങി തുടങ്ങിയത്. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ APL, BPL വ്യത്യാസമില്ലാതെ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് ആരോഗ്യ കിരണം. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ ആശുപത്രികളിൽ കുട്ടികൾക്ക് ഒപി ടിക്കറ്റ് സൗജന്യമാക്കിയിരുന്നത്. ആരോഗ്യ കിരണം പദ്ധതി…

Read More

സംസ്ഥാനത്തേക്ക് നാല് ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ കൂടിയെത്തി; ക്ഷാമത്തിന് താത്കാലിക പരിഹാരം

  സംസ്ഥാനത്ത് കൂടതൽ കൊവിഡ് വാക്‌സിനെത്തി. കേന്ദ്രസർക്കാരിൽ നിന്ന് നാല് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനാണ് ഇന്നലെ തിരുവനന്തപുരത്ത് എത്തിയത്. ഇതോടെ വാക്‌സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി ഇന്നലെ എത്തിയ വാക്‌സിൻ എറണാകുളം, കോഴിക്കോട് മേഖലകളിലേക്ക് കൈമാറും. കൊവിഡ് വാക്‌സിൻ സംസ്ഥാനത്തിന് നൽകേണ്ട ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. 18 വയസ്സ് മുതലുള്ളവർക്ക് വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത് പ്രാവർത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു

Read More

വിദ്യാലയങ്ങൾ തുറന്ന് അഞ്ച് ദിവസത്തിനിടെ അധ്യാപകര്‍ക്ക് കോവിഡ്

ബെംഗളൂരു: സ്‌കൂളുകളും കോളജുകളും തുറന്ന് അഞ്ച് ദിവസത്തിനിടെ കര്‍ണാടകയില്‍ നിരവധി അധ്യാപകര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് മാതാപിതാക്കളും വിദ്യാര്‍ഥികളും ആശങ്കയിൽ ആയിരിക്കുകയാണ്. ബെലഗാവി ജില്ലയില്‍ മാത്രം 18 അധ്യാപകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കും മുന്‍പേ അധ്യാപകരും മറ്റ് ജീവനക്കാരും നിര്‍ബന്ധമായി കൊറോണ വൈറസ് ടെസ്റ്റ് വിധേയരാകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അധ്യാപകര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ചിക്കോടിയില്‍നിന്നുള്ള നാല് അധ്യാപകര്‍ക്കും ബെലഗാവിയില്‍നിന്നുള്ള…

Read More

ജമ്മു കശ്മീരിൽ CRPF ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് ജവാന്മാർ മരിച്ചു

ജമ്മു കശ്മീരിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് ജീവൻ നഷ്ടമായി. പതിനഞ്ചോളം സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റു. അവരെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 10:30 ഓടെയാണ് സംഭവം നടന്നത്. വാഹനത്തിൽ 23 പേർ ഉണ്ടായിരുന്നു. ഉധംപൂരിന് സമീപത്തെ കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. സേനയുടെ 187-ാം ബറ്റാലിയന്റെതാണ് വാഹനം.

Read More

കാസർകോട് ദേലംപാടിയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു; എൻഡിഎ സ്ഥാനാർഥിക്കും പരുക്ക്

കാസർകോട് ദേലംപാടി പഞ്ചായത്തിലെ മല്ലംപാറയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു. സംഘർഷത്തിൽ എൻഡിഎ സ്ഥാനാർഥിക്കും പരുക്കേറ്റിട്ടുണ്ട്. ബിജെപി പ്രവർത്തകൻ രതീഷിനാണ് കുത്തേറ്റത്. എൻഡിഎ സ്ഥാനാർഥി സതീശനാണ് പരുക്കേറ്റത് സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശശി നിർക്കളയ, ബാലകൃഷ്ണൻ നിർക്കളയ, നാരായണൻ മല്ലംപാറ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ബിജെപി സിപിഎം സംഘർഷം പ്രദേശത്ത് നിലനിനിന്നിരുന്നു. സമാധാന യോഗത്തിൽ പങ്കെടുത്ത ശേഷം തിരികെ പോകുമ്പോൾ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് ബിജെപി പ്രവർത്തകരുടെ ആരോപണം.

Read More