ബലാത്സംഗ കേസ്; വേടന്റെ വീട്ടില്‍ പൊലീസ് പരിശോധന

ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ വീട്ടില്‍ തൃക്കാക്കര പൊലീസ് പരിശോധന നടത്തി. വീട്ടില്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. അന്വേഷണം പ്രാരംഭഘട്ടത്തില്‍ ആയതിനാല്‍ വേടന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയെ പൊലീസ് ഹൈക്കോടതിയില്‍ എതിര്‍ക്കും. വേടന്‍ മുന്‍കൂര്‍ ജാമ്യപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യല്‍ വൈകും. മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഈ മാസം 18ന് പരിഗണിക്കും. 2021 മുതല്‍ 2023 വരെ കോഴിക്കോടും കൊച്ചിയിലും വച്ച് വേടന്‍ യുവതിയെ പീഡിപ്പിച്ചു എന്നാണ് പരാതി. യുവതി നല്‍കിയ രഹസ്യമൊഴിയുടെ…

Read More

സ്‌കൂള്‍ അധ്യയന സമയം നീട്ടുന്നതില്‍ തീരുമാനമായില്ല; ഉപ്പളയിലെ റാഗിങ്ങില്‍ കര്‍ശന നടപടി: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ അധ്യയന സമയം നീട്ടുന്ന കാര്യം ഉന്നത തല യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നും തീരുമാനമാകുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി. പ്ലസ്ടു അധിക സീറ്റ് സംബന്ധിച്ച് വിവരശേഖരണം നടക്കുകയാണ്‌. വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇതിന് വേണ്ടി പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു ഉപ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്ത സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട്…

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്.

Read More

സംസ്ഥാനത്ത് കനത്ത പോളിങ്; ഉച്ച വരെ 40 ശതമാനത്തിലേറെ പേർ വോട്ട് രേഖപ്പെടുത്തി

സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു. കനത്ത പോളിങാണ് രാവിലെ മുതൽ രേഖപ്പെടുത്തുന്നത്. ഒരോ ബൂത്തിലും വോട്ടർമാരുടെ നീണ്ട ക്യൂവാണുള്ളത്. 1 മണി വരെ 43 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. തൃശൂരും കോഴിക്കോടുമാണ് കൂടുതല്‍ പോളിംഗ്. വോട്ടിംഗ് മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. വോട്ടിംഗിനിടെ പല അനിഷ്ട സംഭവങ്ങളും അരങ്ങേറി. പയ്യന്നൂർ കണ്ടങ്കാളി സ്കൂളിലെ 105 എ ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസർക്ക് സി പി എമ്മുകാരുടെ…

Read More

ശബരിമല മകരവിളക്കിന് ശേഷം സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി

  ശബരിമല മകരവിളക്കിന് ശേഷം സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിദ്യാർഥികളുടെ കൺസെഷൻ നിരക്കിലും വർധനവുണ്ടാകും. ഇതുസംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായി മന്ത്രി ചർച്ച നടത്തും. ഈ മാസം 21 മുതൽ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത് വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നതാണ് ബസുടമകളുടെ പ്രധാന ആവശ്യം. കൺസെഷൻ നിരക്ക് കൂട്ടാതെയുള്ള ബസ് ചാർജ് വർധന വേണ്ടെന്ന് കൊച്ചിയിൽ ചേർന്ന ബസ് ഉടമ സംയുക്ത…

Read More

ലക്ഷദ്വീപിൽ നിന്ന് രോഗികളെ എയർ ലിഫ്റ്റ് ചെയ്യുന്നതിൽ മാർഗരേഖ തയ്യാറാക്കാൻ ഹൈക്കോടതി നിർദേശം

  ലക്ഷദ്വീപിലെ രോഗികളെ ചികിത്സക്കായി ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിക്കുന്നതിന് മാർഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി. ഇതിനായി പത്ത് ദിവസം അനുവദിക്കുന്നതായി ഹൈക്കോടതി അറിയിച്ചു. രോഗികളെ ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിക്കുന്നതിന് ഏകീകരണ സ്വഭാവം വേണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി മറ്റ് ദ്വീപുകളിൽ നിന്ന് കവരത്തി ദ്വീപിലേക്ക് രോഗികളെ എയർ ആംബുലൻസിൽ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങളുടെ മാർഗനിർദേശങ്ങളും പത്ത് ദിവസത്തിനകം സമർപ്പിക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററോട് കോടതി നിർദേശിച്ചു നേരത്തെ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നുവെങ്കിൽ രോഗികളെ ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിക്കാമായിരുന്നു. എന്നാൽ ബിജെപിക്കാരനായ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ വികല നയങ്ങളുടെ…

Read More

കുവൈത്തിലെ സർക്കാർ സ്കൂളുകളിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരും

  കുവൈത്തിലെ സർക്കാർ സ്കൂളുകളിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണം കുറച്ചുകാലം കൂടി തുടരണമെന്ന് അധികൃതർ തീരുമാനിച്ചത്. കുവൈത്തിലെ പൊതുവിദ്യാലയങ്ങളിൽ രണ്ടാം സെമസ്റ്റർ കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു . ഒന്നാം സെമസ്റ്ററിലെ പോലെ കുട്ടികളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പും ഒന്നിടവിട്ട ദിവസങ്ങളിൽ വരുന്ന രീതിയിൽ അധ്യയനം തുടരാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഫൈസൽ അൽ മഖ്സിദ് പറഞ്ഞു.വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ…

Read More

പതിനൊന്നാം ശമ്പളപരിഷ്കരണം; O.I.O.P ധർണ്ണ നടത്തി

പതിനൊന്നാം ശമ്പളപരിഷ്കരണം നടപ്പാക്കുന്നതിനെതിരെയുള്ള O.I.O.P (വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ്) മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റി ഇന്നലെ (25/01/2021 തിങ്കൾ) 11 മണിമുതൽ 12.30 വരെ മാവേലിക്കര പോസ്റ്റോഫീസ് ജംഗ്ഷനിൻ ധർണ്ണ നടത്തി. ധർണ്ണക്ക് മണ്ഡലത്തിലെ നാനാഭാഗത്തുനിന്നും വൻ ജനപങ്കാളിത്തമാണ് കാണാൻ കഴിഞ്ഞത്. ക്ഷമ നശിച്ച നികുതിദായകരുടെ ആവേശമാണ് പ്ളക്കാഡുകളും കൊടികളുമേന്തിയുമുള്ള ജാഥയിൽ പ്രതിഫലിച്ചത്. മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ. ഹരി മാധവ് ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി ശ്രീ. വിജയൻപിള്ള അദ്ധ്യക്ഷ പ്രസംഗവും,…

Read More

മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ വേഗത്തിലാക്കും; ഗതാഗതമന്ത്രി ആന്റണി രാജു

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം സുതാര്യമാക്കുവാനും സമയബന്ധിതമാക്കുവാനും ഗതാഗത മന്ത്രി ആന്റണി രാജു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഫീസ് നിരക്കുകള്‍ വ്യക്തമായി ജനങ്ങളെ അറിയിക്കുവാനുള്ള സംവിധാനം ഓഫീസിലും വെബ്സൈറ്റിലും ഏര്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ മനപൂര്‍വ്വം വൈകിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ അനായാസം വേഗത്തിലാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പിലും പൊതുജനങ്ങള്‍ക്ക്…

Read More

കടം നൽകിയ പണം തിരികെ ചോദിച്ചതിന് പയ്യന്നൂരിൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു

  കടം നൽകിയ 250 രൂപ തിരികെ ചോദിച്ചതിന് യുവാവിനെ വടിവാളിന് വെട്ടിപ്പരുക്കേൽപ്പിച്ചു. പയ്യന്നൂർ കവ്വായിലാണ് സംഭവം. ഇടച്ചേരിയൻ സന്തോഷ് എന്ന യുവാവിനാണ് വെട്ടേറ്റത്. കവ്വായി സ്വദേശി കുമാരന്റെ മക്കളായ അനൂപ്, അനീഷ് എന്നിവരാണ് ആക്രമണം നടത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു സന്തോഷിന്റെ കൈകൾ അനീഷ് പിടിച്ചുവെക്കുകയും അനൂപ് വെട്ടുകയുമായിരുന്നു. സന്തോഷിന്റെ വലതു ചുമലിലും ഇടതു തുടയ്ക്കുമാണ് വെട്ടേറ്റത്. മോതിര വിരൽ അറ്റുപോകുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Read More